കുടംപുളിയിട്ട് നല്ല നാടൻ രുചിയിൽ, മത്തിക്കറി
മത്തി കുടംപുളിയിട്ട് നല്ല നാടൻ രീതിയിൽ കറിവച്ചാൽ ഊണ് സൂപ്പറാകും. ചോറിനു മാത്രമല്ല കപ്പയ്ക്കും രുചി പകരും ഈ മീൻ കറി. ചേരുവകൾ മത്തി- അരക്കിലോ കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ മുളകുപൊടി - ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ കുടം പുളി - ഒരു മൂന്ന് കഷ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം വെളുത്തുള്ളി

മത്തി കുടംപുളിയിട്ട് നല്ല നാടൻ രീതിയിൽ കറിവച്ചാൽ ഊണ് സൂപ്പറാകും. ചോറിനു മാത്രമല്ല കപ്പയ്ക്കും രുചി പകരും ഈ മീൻ കറി.
ചേരുവകൾ
- മത്തി- അരക്കിലോ
- കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ
- മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- കുടം പുളി - ഒരു മൂന്ന് കഷ്ണം
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി - 6 പീസ്
- ചെറിയ ഉള്ളി - 10 എണ്ണം
- തക്കാളി - 1 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- ഉലുവ - അര ടേബിൾ സ്പൂൺ
- കടുക്-1ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കുടംപുളിയിട്ടു വയ്ക്കുക.
- ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക.
- ഇതു പൊട്ടി കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ടു ഇളക്കുക.
- ഇതു ബ്രൗൺ നിറത്തിലായാൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തു യോജിപ്പിക്കുക.
- ഇതു ചെറു തീയിൽ വയ്ക്കുക (ഏകദേശം ഒരു മിനിറ്റ്) ഇതിലേയ്ക്കു പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേർക്കുക.
- നന്നായി ഇളക്കിയതിനു ശേഷം തിളയ്ക്കാൻ അനുവദിക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മീൻ കഷ്ണവും ഇടുക. തീ കുറച്ചു വേകാൻ വയ്ക്കുക (10-15 മിനിറ്റ് ). വെന്തതിനു ശേഷം കറിവേപ്പില ഇടുക. നാടൻ മീൻ കറി റെഡി.
Content Summary : Fish curry nadan recipe by Jisha.