പാലക്കാട് സ്പെഷൽ പൊരുളൻ കായ
പൊരുവിളങ്ങ, പൊരുളൻ കായ എന്നിങ്ങനെയാണ് പാലക്കാട് ഈ ട്രഡിഷണൽ മധുര പലഹാരത്തിന്റെ പേര്. അരിയും ചെറുപയറും ചേർത്തു ഹെൽത്തിയായി തയാറാക്കാം, എണ്ണ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ചേരുവകൾ മട്ട അരി - 2 കപ്പ് ചെറുപയർ - 1 കപ്പ് ഏലക്കായ - 4-5 ശർക്കര - മധുരം അനുസരിച്ച് തയാറാക്കുന്ന വിധം അരി ആദ്യമായി

പൊരുവിളങ്ങ, പൊരുളൻ കായ എന്നിങ്ങനെയാണ് പാലക്കാട് ഈ ട്രഡിഷണൽ മധുര പലഹാരത്തിന്റെ പേര്. അരിയും ചെറുപയറും ചേർത്തു ഹെൽത്തിയായി തയാറാക്കാം, എണ്ണ ഒന്നും ചേർക്കേണ്ട ആവശ്യമില്ല.
ചേരുവകൾ
- മട്ട അരി - 2 കപ്പ്
- ചെറുപയർ - 1 കപ്പ്
- ഏലക്കായ - 4-5
- ശർക്കര - മധുരം അനുസരിച്ച്
തയാറാക്കുന്ന വിധം
- അരി വറത്തു മാറ്റുക. പിന്നെ ചെറുപയർ വറക്കുക.
- ചൂട് കുറഞ്ഞ ശേഷം ഏലക്കായ ചേർത്തു നന്നായി പൊടിച്ചു രണ്ടുംകൂടി യോജിപ്പിക്കുക.
- ശർക്കര പാനിയാക്കി എടുക്കുക.
- കുറച്ചു പൊടി മാറ്റി വയ്ക്കുക.
- ചൂടോടെ തന്നെ കുറേശ്ശെ ശർക്കര പാനി മാവിൽ ഒഴിച്ചു ഉരുളകളാക്കുക.
- മാറ്റി വച്ച പൊടിയിലും ഇട്ട് ഉരുട്ടുക (ഒരു പാത്രത്തിൽ വെള്ളം വച്ച് ഇടയ്ക്ക് കൈ നനച്ചു ഉരുട്ടി എടുക്കണം).
- കുറെ നാൾ കേടാവാതെ ഇരിക്കും.
- തേങ്ങാക്കൊത്ത് ആവശ്യമെങ്കിൽ ചേർക്കാം.
- തേങ്ങാക്കൊത്തു ചേർത്താൽ പെട്ടെന്ന് കേടാവും കൂടുതൽ നാളത്തേയ്ക്കു വയ്ക്കുകയാണെങ്കിൽ ചേർക്കരുത്.
Content Summary : Heathy snacks recipe by Smitha.