കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവമാണ് സേമിയ. പ്രഭാത ഭക്ഷണത്തിനു പച്ചക്കറികൾ ചേർത്തു ടേസ്റ്റി ഉപ്പുമാവ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ സേമിയ - 1 കപ്പ് സവാള - 1 എണ്ണം അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് - 1/2 ടീസ്പൂൺ പച്ചമുളക് - 2 എണ്ണം കറിവേപ്പില കാരറ്റ് - 1/2 ഇടത്തരം വലിപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവമാണ് സേമിയ. പ്രഭാത ഭക്ഷണത്തിനു പച്ചക്കറികൾ ചേർത്തു ടേസ്റ്റി ഉപ്പുമാവ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • സേമിയ - 1 കപ്പ്
  • സവാള - 1 എണ്ണം അരിഞ്ഞത്
  • ഇഞ്ചി അരിഞ്ഞത് - 1/2 ടീസ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • കറിവേപ്പില 
  • കാരറ്റ്  - 1/2 ഇടത്തരം വലിപ്പം ചെറുതായി അരിഞ്ഞത് 
  • ചൂട് വെള്ളം - 1 1/4 കപ്പ്
  • ഉപ്പ് - 3/4 ടീസ്പൂൺ
  • കടുക്  - 1/4 ടീസ്പൂൺ
  • ഉഴുന്നു പരിപ്പ് - 1/2 ടീസ്പൂൺ
  • കശുവണ്ടിപ്പരിപ്പ് - 5 മുതൽ 6 വരെ
  • വെളിച്ചെണ്ണ - 1 & 1/2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. കടുക്, ഉഴുന്നു പരിപ്പ് എന്നിവ ചേർക്കുക.
  • ഉഴുന്നു പരിപ്പ് ഇളം തവിട്ട് നിറമാകുമ്പോൾ കശുവണ്ടിപ്പരിപ്പ് ചേർക്കുക.
  • കശുവണ്ടിപ്പരിപ്പ് മൂത്ത് കഴിഞ്ഞാൽ അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. 
  • 1-2 മിനിറ്റ് വഴറ്റുക.
  • ചൂടുവെള്ളവും ഉപ്പും ചേർക്കുക.
  • ഇത് ഒരു മിനിറ്റ് തിളയ്ക്കാൻ അനുവദിക്കുക.
  • ഇനി വെർമിസെല്ലി / സേമിയ ചേർത്തു നന്നായി ഇളക്കുക.
  • തീ കുറച്ച് 4 മുതൽ 5 മിനിറ്റു വരെ മൂടി വച്ച് വേവിക്കുക. അടപ്പു തുറന്നു യോജിപ്പിക്കുക. 
  • അടപ്പ് അടച്ച് തീ താഴ്ത്തി, 2 മുതൽ 3 മിനിറ്റ് കൂടി വേവിക്കുക.
  • തുറന്ന് 1/2 ടീസ്പൂൺ നെയ്യ് ചേർക്കുക. നന്നായി യോജിപ്പിക്കുക. തീ ഓഫ് ചെയ്യുക. ഇത് 5 മിനിറ്റ് കൂടി അടച്ചു  ചൂടോടെ വിളമ്പുക. സൂപ്പർ ടേസ്റ്റി ആയിട്ടുള്ള സേമിയ ഉപ്പുമാവ് റെഡി.
ADVERTISEMENT

Content Summary : Vermicelli is any childs favourite food.