നല്ല നാടൻ രീതിയിൽ മട്ടൺ വരട്ടിയത് പ്രഷർ കുക്കറിൽ ഇതുപോലെ തയാറാക്കി നോക്കൂ, വളരെ കുറച്ചു ചേരുവകൾ മാത്രം മതി. ചേരുവകൾ മട്ടൺ - അരക്കിലോ ചെറിയ ഉള്ളി - ഒരു കപ്പ് തക്കാളി - 1 പച്ചമുളക് - 2 ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ പച്ച മല്ലി - 2 ടീസ്പൂൺ വറ്റൽ മുളക് - 4 ചെറിയ ജീരകം - 1/2 ടീസ്പൂൺ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല നാടൻ രീതിയിൽ മട്ടൺ വരട്ടിയത് പ്രഷർ കുക്കറിൽ ഇതുപോലെ തയാറാക്കി നോക്കൂ, വളരെ കുറച്ചു ചേരുവകൾ മാത്രം മതി.

ADVERTISEMENT

ചേരുവകൾ 

  • മട്ടൺ - അരക്കിലോ 
  • ചെറിയ ഉള്ളി - ഒരു കപ്പ് 
  • തക്കാളി - 1
  • പച്ചമുളക് - 2
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
  • പച്ച മല്ലി - 2 ടീസ്പൂൺ
  • വറ്റൽ മുളക് - 4
  • ചെറിയ ജീരകം - 1/2 ടീസ്പൂൺ
  • വലിയ ജീരകം - 1 ടീസ്പൂൺ
  • ഉലുവ - 1/2 ടീസ്പൂൺ
  • കുരുമുളക് - 1/2 ടീസ്പൂൺ
  • ഗരം മസാല - 1ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ
  • പട്ട, ഗ്രാമ്പു, ഏലക്ക, വഴനയില - ഓരോന്ന് വീതം 
  • കറിവേപ്പില 
  • മല്ലിയില 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

മട്ടൺ, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, കുറച്ചു വെള്ളം എന്നിവ ചേർത്തു പ്രഷർ കുക്കറിൽ വേവിക്കുക. മല്ലി, മുളക്, ജീരകം, കുരുമുളക്, ഉലുവ എന്നിവ നന്നായി വറത്തു പൊടിച്ചെടുക്കുക. ഒരു ചട്ടിയിലേക്കു വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴനയില എന്നിവ ചേർത്തു മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു തക്കാളി ചേർത്തു വഴറ്റിയ ശേഷം പൊടിച്ച മസാല ചേർത്തിളക്കുക. മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്തു വേവിച്ച മട്ടനും ചേർത്തു മൂടി വച്ച് പതിനഞ്ചു മിനിറ്റ് വേവിക്കുക. എണ്ണ  തെളിഞ്ഞു വരുമ്പോൾ മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം.

ADVERTISEMENT

Content Summary : With the aroma of whole spices and the richness of coconut, this traditional Kerala-style mutton recipe is a must-try.