പാലക്ക് റൈസ്, ടേസ്റ്റിയും ഹെൽത്തിയുമാണ്
ടേസ്റ്റിയും ഹെൽത്തിയുമാണ് പാലക്ക് റൈസ്, ഉഗ്രൻ സ്വാദിൽ തയാറാക്കാം. ചേരുവകൾ ബസ്മതി അരി - 1 കപ്പ് ഉള്ളി - 1/2 കപ്പ് പാലക്ക് - 100 ഗ്രാം ഇഞ്ചി - 2 ടീസ്പൂൺ വെളുത്തുള്ളി - 4 എണ്ണം മല്ലിയില - 1/4 കപ്പ് പുതിനയില - 1/4 കപ്പ് ജീരകം - 1 ടീസ്പൂൺ പെരുംജീരകം - 1 ടീസ്പൂൺ പച്ചമുളക് - 4 എണ്ണം ചതച്ച മുളക് -

ടേസ്റ്റിയും ഹെൽത്തിയുമാണ് പാലക്ക് റൈസ്, ഉഗ്രൻ സ്വാദിൽ തയാറാക്കാം.
ചേരുവകൾ
- ബസ്മതി അരി - 1 കപ്പ്
- ഉള്ളി - 1/2 കപ്പ്
- പാലക്ക് - 100 ഗ്രാം
- ഇഞ്ചി - 2 ടീസ്പൂൺ
- വെളുത്തുള്ളി - 4 എണ്ണം
- മല്ലിയില - 1/4 കപ്പ്
- പുതിനയില - 1/4 കപ്പ്
- ജീരകം - 1 ടീസ്പൂൺ
- പെരുംജീരകം - 1 ടീസ്പൂൺ
- പച്ചമുളക് - 4 എണ്ണം
- ചതച്ച മുളക് - 1 ടീസ്പൂൺ
- നെയ്യ് - 2 ടേബിൾസ്പൂൺ
- വെണ്ണ - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ബസ്മതി അരി 10 മിനിറ്റു കുതിർത്ത ശേഷം വേവിച്ചെടുക്കുക. (വേവിക്കുമ്പോൾ വെള്ളത്തിലേക്കു 2 ഏലയ്ക്കയും 3 ഗ്രാമ്പുവും 2 വഴനയിലയും 2 കറുവപട്ടയുടെ കഷ്ണങ്ങളും ചേർത്തു കൊടുക്കുക. പുലാവിന് നല്ല ടേസ്റ്റ് കിട്ടാൻ ഇത് സഹായിക്കും).
- മിക്സിയുടെ ബ്ലെൻഡറിൽ പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മല്ലിയിലയും പുതിനയിലയും ജീരകവും പെരുംജീരകവും ചേർത്തു ചതച്ചെടുക്കുക.
- പാനിൽ നെയ്യൊഴിച്ച് ഉള്ളി വഴറ്റി എടുക്കുക. വഴറ്റി വരുമ്പോൾ ചതച്ചുവച്ച മസാല ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. പാലക്ക് ചെറുതായി അരിഞ്ഞതു കൂടി ചേർക്കാം. ഉപ്പ് ചേർത്ത ശേഷം 5 മിനിറ്റ് അടച്ചുവച്ചു വേവിക്കുക. വെന്തു വരുമ്പോൾ ചതച്ച മുളകു ചേർത്തു കൊടുക്കുക. വേവിച്ച ബസ്മതി അരി കൂടി ചേർത്തു യോജിപ്പിക്കുക.
- മുകളിൽ കുറച്ചു വെണ്ണ ചേർത്തു കൊടുത്തു 5 മിനിറ്റ് വേവിക്കുക.
- ടേസ്റ്റിയും ഹെൽത്തിയുമായ പാലക് പുലാവ് റെഡി.
Content Summary : Healthy tasty variety pilaf.