ചോറിനൊപ്പം ഒഴിച്ചുകഴിക്കാൻ വളരെ ലളിതമായ ഒരു കറി. ചേരുവകൾ ഉപ്പുമാങ്ങ - ½ കപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത് ) തേങ്ങാപ്പാൽ (കട്ടിയുള്ളത്) - 1 കപ്പ് കടുക് - 1/2 ടീസ്പൂൺ പച്ചമുളക് (ചെറുതായരിഞ്ഞത്) - 1 വറ്റൽമുളക് - 2 എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിനൊപ്പം ഒഴിച്ചുകഴിക്കാൻ വളരെ ലളിതമായ ഒരു കറി.  

ചേരുവകൾ

  • ഉപ്പുമാങ്ങ               - ½ കപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത് ) 
  • തേങ്ങാപ്പാൽ (കട്ടിയുള്ളത്)   -   1 കപ്പ് 
  • കടുക്                  -   1/2 ടീസ്പൂൺ                                                              
  • പച്ചമുളക് (ചെറുതായരിഞ്ഞത്) -   1
  • വറ്റൽമുളക്              -   2 എണ്ണം                                                
  • കറിവേപ്പില                 -   ആവശ്യത്തിന്                                             
  • വെളുത്തുള്ളി ചതച്ചത്      -   3-4 അല്ലി 
  • ഇഞ്ചി ചതച്ചത്            -   ചെറിയ കഷ്ണം                                  
  • ചുവന്നുള്ളി ചതച്ചത്        -   3-4 എണ്ണം
  • മഞ്ഞൾപ്പൊടി            -   1 നുള്ള്                                   
  • മുളകുപൊടി              -   1/2 ടീസ്പൂൺ                                     
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉപ്പുമാങ്ങ (മാങ്ങ ഉപ്പിലിട്ടത്) ചെറിയ കഷ്ണങ്ങളാക്കി പാത്രത്തിലേക്കു മാറ്റുക.
  • ഒരു തേങ്ങ ചിരകിയതിലേക്കു മാങ്ങ ഉപ്പിലിട്ട വെള്ളം 1/4 ഗ്ലാസും കുറച്ചു വെള്ളവും ചേർത്തു പാൽ (കട്ടിപ്പാൽ) പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത പാൽ നേരത്തെ മാങ്ങ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിക്കുക.
  • അതിനുശേഷം ഒരു ചട്ടി അടുപ്പത്തുവച്ച് അതിലേക്കു വെളിച്ചെണ്ണയൊഴിച്ചു കടുകു പൊട്ടിച്ചതിനു ശേഷം 4 മുതൽ 11 വരെയുള്ള ചേരുവകൾ വഴറ്റി ഉപ്പുമാങ്ങ കൂട്ടിലേക്ക് ഒഴിച്ച് ഇളക്കി ഉപയോഗിക്കുക.

Content Summary : Uppumanga curry, easy and tasty recipe.