ഹോട്ടലിലെ അതേ രുചിയോ? സിംപിളായി വെജ് കടായ്
വെജിറ്റേറിയൻ പ്രേമികൾക്കായി ഇതാ സ്വാദൂറും രുചിയിൽ വെജ് കടായി തയാറാക്കാം. പച്ചക്കറികൾ അധികം കഴിക്കാത്ത കുട്ടികൾക്കും ഇൗ വിഭവം ഇഷ്ടമാകും. ചപ്പാത്തിയ്ക്കും അപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. ഹോട്ടലിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ തയാറാക്കാം. കുറഞ്ഞ സമയം കൊണ്ട് വളരെ സിംപിളായി

വെജിറ്റേറിയൻ പ്രേമികൾക്കായി ഇതാ സ്വാദൂറും രുചിയിൽ വെജ് കടായി തയാറാക്കാം. പച്ചക്കറികൾ അധികം കഴിക്കാത്ത കുട്ടികൾക്കും ഇൗ വിഭവം ഇഷ്ടമാകും. ചപ്പാത്തിയ്ക്കും അപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. ഹോട്ടലിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ തയാറാക്കാം. കുറഞ്ഞ സമയം കൊണ്ട് വളരെ സിംപിളായി തയാറാക്കാം.
ചേരുവകൾ
∙ഉരുളക്കിഴങ്ങ്–3ചെറുത്
∙കാരറ്റ്–1/2
∙കോളിഫ്ലവർ–1/2കപ്പ്
∙ബീൻസ്:4
∙ഗ്രീൻ പീസ്–2ടേബിൾ സ്പൂൺ
∙സവാള–3
∙കാപ്സിക്കം–1
∙തക്കാളി–2
∙പച്ചമുളക്–3
∙ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്–1ടേബിൾ സ്പൂൺ
∙മസാല
∙കറുവപട്ട–ചെറിയ കഷ്ണം
∙ഗ്രാമ്പൂ–3
∙ഏലക്കായ–3
∙ബെലീഫ്:1
∙കുരുമുളക്–8
∙മല്ലി–2ടേബിൾ സ്പൂൺ
∙മഞ്ഞൾപ്പൊടി–1ടീസ്പൂൺ
∙മുളക്‌പൊടി–1ടേബിൾ സ്പൂൺ
∙ഫ്രഷ് ക്രീം–1ടേബിൾ സ്പൂൺ
∙കസൂരി മേത്തി
∙എണ്ണ
∙ഉപ്പ്
തയാറാക്കുന്ന വിധം
മസാല വറത്തു പൊടിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പച്ചക്കറി വറുത്തു കോരുക. ആ ചീനചട്ടിയിൽ തന്നെ കാപ്സിക്കവും സവാളയും വർത്തു കോരാം. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയും ചെറുതായി അരിഞ്ഞ പച്ചമുളകും ചേർക്കുക. വഴന്നു വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. പിന്നീട് പൊടികൾ ചേർത്ത് കൊടുക്കാം.
തക്കാളി അരച്ചത് ചേർത്ത് വെള്ളം വറ്റുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന മസാലയും, പച്ചക്കറികളും ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് 10 മിനിറ്റ് നേരം അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കാം. സവാളയും, കാപ്സിക്കവും ചേർത്ത് വീണ്ടും 3 മിനിറ്റ് അടച്ചു വച്ച് വേവിച്ചതിനു ശേഷം ഫ്രഷ്‌ക്രീം, കസൂരി മേത്തി, മല്ലിയില എന്നിവ ഇടാം രുചിയൂറും വെജ് കടായ് തയാർ.
English Summary: veg kadai recipe