ചെറിയ മീനുകളാണ് കുട്ടികൾക്ക് പ്രിയം. വറുത്തെടുത്താൽ കഴിക്കാനും എളുപ്പം. ചൂട, കൊഴുവ,നെത്തോലിയെന്നും അറിയപ്പെടുന്ന ചെറിയ മീൻ രുചികരവും പോഷക ഗുണങ്ങൾ അടങ്ങിയ മീനുമാണ്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണപ്രദം. നെത്തോലി കറുമുറെ റസ്റ്ററന്റ് സ്റ്റൈലിൽ ഇനി വീട്ടിൽ തന്നെ കഴിച്ചാലോ? ജീവകങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ മീനുകളാണ് കുട്ടികൾക്ക് പ്രിയം. വറുത്തെടുത്താൽ കഴിക്കാനും എളുപ്പം. ചൂട, കൊഴുവ,നെത്തോലിയെന്നും അറിയപ്പെടുന്ന ചെറിയ മീൻ രുചികരവും പോഷക ഗുണങ്ങൾ അടങ്ങിയ മീനുമാണ്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണപ്രദം. നെത്തോലി കറുമുറെ  റസ്റ്ററന്റ്  സ്റ്റൈലിൽ  ഇനി വീട്ടിൽ തന്നെ കഴിച്ചാലോ? ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണത്. നെത്തോലിയിലുള്ള പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിനു നല്ലതായതിനാൽ ഹൃദ്രോഗമുള്ളവർക്കു ഗുണം ചെയ്യും. എളുപ്പം ദഹിക്കുന്ന മാംസ്യമാണു നെത്തോലിയിലുള്ളത്. വൈറ്റമിൻ എ, ഡി എന്നിവ ധാരാളമായി ഇതിൽ ഉണ്ട്. നെത്തോലിയുടെ മുള്ളിലുള്ള കാൽസ്യം എല്ലുകളെ ബലപ്പെടുത്തും. രുചികരമായി ഇത്‌ പൊരിച്ചെടുക്കുന്നതെങ്ങനെ എന്ന് നോക്കാം.

ഈ അഞ്ചു ഭക്ഷണങ്ങള്‍ പ്രഷർ കുക്കറിൽ പാകം ചെയ്യാന്‍ പാടില്ല

ADVERTISEMENT

ചേരുവകൾ 

•നെത്തോലി / കൊഴുവ വൃത്തിയാക്കിയത് - 500 ഗ്രാം 

•ചെറിയ ഉള്ളി അരിഞ്ഞത്  - 1 കപ്പ് 

•തേങ്ങ ചിരവിയത്  -  1/4 കപ്പ് 

ADVERTISEMENT

•ഇഞ്ചി  അരിഞ്ഞത് - 1 ടേബിൾസ്പൂൺ

•വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

•മുളകുപൊടി - 2 ടേബിൾസ്പൂൺ

•കുരുമുളക് പൊടി - 1/2 ടീസ്പൂൺ

ADVERTISEMENT

•ജീരകം പൊടി  - 1/2ടീസ്പൂൺ

•മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 

•പച്ചമുളക് - 2 എണ്ണം

•കുടംപുളി -  2 എണ്ണം 

•ചതച്ച  മുളകുപൊടി  - 1/2 ടീസ്പൂൺ 

•ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ നെത്തോലി മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ജീരകം പൊടി, ഉപ്പ് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക. 15 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാനിൽ ഇടത്തരം തീയിൽ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത നെത്തോലി ഒരു തണ്ട് കറിവേപ്പിലയോടൊപ്പം വറുത്തെടുക്കുക.  ഇരുവശവും ഫ്രൈ ചെയ്യുക. ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കുക. അതേ പാനിൽ, ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ അരിഞ്ഞത് ചേർക്കുക. 2 മിനിറ്റ് വഴറ്റുക. 

ശേഷം തേങ്ങ കൂടെ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചതച്ച മുളകുപൊടിയും, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടിയും ചേർത്ത് ഒന്ന് കൂടി  വഴറ്റി കുടംപുളിയും കാൽ കപ്പ് വെള്ളവും ചേർക്കുക. പുളി ഇറങ്ങി വെള്ളം വറ്റുമ്പോൾ വറുത്ത  മീൻ കൂടെ ചേർക്കാം.  ചോറിനോടോ ചപ്പാത്തിയോടോ കൂടെ ചൂടോടെ വിളമ്പുക. മുളകുപൊടിയുടെയും പച്ചമുളകിന്റെയും അളവ് നിങ്ങളുടെ മസാലയുടെ അളവിന് അനുയോജ്യമായി ക്രമീകരിക്കുക.

English Summary: Special fish fry recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT