കാഴ്ചയിൽ പൊടിയാണ് പക്ഷേ ചമ്മന്തിപ്പൊടിയല്ല; ഇത് ഇഡ്ഡലിക്കും ദോശയ്ക്കും സൂപ്പറാണ്
ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചമ്മന്തിയും സാമ്പാറും മാത്രമല്ല, വെളിച്ചെണ്ണ ചേർത്ത് ചാലിച്ചെടുക്കുന്ന ഉഴുന്നു ചേർത്ത പൊടിയും മിക്കവർക്കും ഇഷ്ടമാണ്. ആ രുചിയിൽ നിന്നും വ്യത്യസ്തമായ മറ്റൊരു കിടിലൻ െഎറ്റമുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ട്രെൻഡായ സ്വാദേറും പൊടി, അതാണ് കറിവേപ്പിലയുടെ രുചി നിറഞ്ഞ

ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചമ്മന്തിയും സാമ്പാറും മാത്രമല്ല, വെളിച്ചെണ്ണ ചേർത്ത് ചാലിച്ചെടുക്കുന്ന ഉഴുന്നു ചേർത്ത പൊടിയും മിക്കവർക്കും ഇഷ്ടമാണ്. ആ രുചിയിൽ നിന്നും വ്യത്യസ്തമായ മറ്റൊരു കിടിലൻ െഎറ്റമുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ട്രെൻഡായ സ്വാദേറും പൊടി, അതാണ് കറിവേപ്പിലയുടെ രുചി നിറഞ്ഞ ചമ്മന്തിപ്പൊടി. ദോശയുടെ മുകളിലിൽ വിതറിട്ട് കഴിക്കുന്നതും സൂപ്പറാണ്. ചോറിനും നല്ലതാണ്. ഇതെങ്ങനെ തയാറാക്കാമെന്നു നോക്കാം.
വേണ്ട ചേരുവകൾ :-
ഉഴുന്നുപരിപ്പ്–നാല് ടീ സ്പൂൺ
കടലപരിപ്പ്– മൂന്ന് ടീസ്പൂൺ
ജീരകം –രണ്ട് ടീസ്പൂൺ
ചുവന്ന മുളക് –12 എണ്ണം
വെളുത്തുള്ളി –12 എണ്ണം
കറിവേപ്പില – ഒരു കപ്പ്
കായം ഒരു – കഷണം
പുളി – കുറച്ച്
ഉപ്പ് – പാകത്തിന്
തയാറാക്കേണ്ട വിധം
കറിവേപ്പില കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ് വയ്ക്കണം. ഒട്ടും നനവ് പാടില്ല.
ഉഴുന്നു പരിപ്പ്, കടല പരിപ്പ്, ജീരകം, ചുവന്ന മുളക്, വെളുത്തുള്ളി, കറിവേപ്പില എല്ലാം പ്രത്യേകം വറുത്ത് കോരുക.അതിലേക്ക് ഉപ്പും കായവും പുളിയും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കാം. കറിവേപ്പിലയുടെ രുചിയിൽ വ്യത്യസ്തമായ പൊടി.
English Summary: Curry Leaves Powder Recipes