മുരിങ്ങയുടെ ഇലയും പൂവും കായും എല്ലാം ഭക്ഷ്യയോഗ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിര്‍ത്താനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും മുരിങ്ങയ്ക്ക വളരെ നല്ലതാണ്‌. സാമ്പാറിലും അവിയലിലും രുചിപകരാൻ മാത്രമല്ല മുരിങ്ങയ്ക്ക കൊണ്ടു വ്യത്യസ്തമായൊരു തോരനും വളരെ എളുപ്പത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുരിങ്ങയുടെ ഇലയും പൂവും കായും എല്ലാം ഭക്ഷ്യയോഗ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിര്‍ത്താനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും മുരിങ്ങയ്ക്ക വളരെ നല്ലതാണ്‌. സാമ്പാറിലും  അവിയലിലും  രുചിപകരാൻ മാത്രമല്ല മുരിങ്ങയ്ക്ക കൊണ്ടു വ്യത്യസ്തമായൊരു തോരനും വളരെ എളുപ്പത്തില്‍ തയാറാക്കാം...

ADVERTISEMENT

ചേരുവകൾ:

•  മുരിങ്ങക്കായ - 3 എണ്ണം (ചീകി എടുക്കണം) 

•  തേങ്ങ ചുരണ്ടിയത് – അര കപ്പ് 

•  സവാള (ചെറുതായി അരിഞ്ഞത്) – കാല്‍ കപ്പ് 

ADVERTISEMENT

•  പച്ചമുളക് – 2 എണ്ണം (എരിവ് അനുസരിച്ച്) 

•  മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

•  കറിവേപ്പില – 2 തണ്ട് 

•  എണ്ണ - 1 ടേബിള്‍ സ്പൂണ്‍

ADVERTISEMENT

•  കടുക്, ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മുരിങ്ങക്കായ നടുകേ കീറി, ഉള്ളിലെ കാമ്പ് സ്പൂൺ ഉപയോഗിച്ചു ചീകി എടുക്കാം.

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാള, പച്ചമുളക്, കറിവേപ്പില, ചീകി വച്ചിരിക്കുന്ന മുരിങ്ങക്ക, തേങ്ങാ ചിരകിയത്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് വേവിച്ച് എടുക്കാം. ഞൊടിയിടയിൽ മുരിങ്ങയ്ക്ക തോരൻ റെഡി. 

English Summary: Muringakka Thoran Recipe Drumstick Thoran