മത്തനും ചക്കയുമല്ല, ഇത് പുത്തൻ എരിശ്ശേരി; ഓണത്തിന് വിളമ്പാം
ഓണത്തിന് സദ്യയൊരുക്കാൻ എത്ര കൂട്ടം കറി തയാറാക്കണം എന്ന ചിന്തയിലാണ് മിക്ക വീട്ടമമ്മാരും. പലതരം എരിശ്ശേരിയുണ്ട്. മത്തൻ, ചക്ക, ചീരപരിപ്പ് എരിശ്ശേരിയുടെ രുചികഥ അങ്ങനെ നീളുന്നു. ഇത്തവണ പുതിയ രുചിയിൽ അമരപയർ ചേർത്ത എരിശ്ശേരി തയാറാക്കിയാലോ? എത്ര കറികൾ തയാറാക്കിയാലും ഓണത്തിന് എരിശ്ശേരിയുടെ സ്വാദും വേണം.

ഓണത്തിന് സദ്യയൊരുക്കാൻ എത്ര കൂട്ടം കറി തയാറാക്കണം എന്ന ചിന്തയിലാണ് മിക്ക വീട്ടമമ്മാരും. പലതരം എരിശ്ശേരിയുണ്ട്. മത്തൻ, ചക്ക, ചീരയും പരിപ്പും എരിശ്ശേരിയുടെ രുചികഥ അങ്ങനെ നീളുന്നു. ഇത്തവണ പുതിയ രുചിയിൽ അമരപയർ ചേർത്ത എരിശ്ശേരി തയാറാക്കിയാലോ? എത്ര കറികൾ തയാറാക്കിയാലും ഓണത്തിന് എരിശ്ശേരിയുടെ സ്വാദും വേണം. ഒരു അടിപൊളി രുചികൂട്ട് തയാറാക്കിയാലോ?
ചേരുവകൾ :-
∙പയറ് ഒരു കപ്പ്
∙അമരക്കായ 200 ഗ്രാം
∙മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
∙മുളക് പൊടി അര ടീസ്പൂൺ
∙ഉപ്പ് പാകത്തിന്
∙നാളികേരം അര മുറി
∙ജീരകം കാൽ ടീസ്പൂൺ
∙ചുവന്ന മുളക് 3 എണ്ണം
∙കടുക് അര ടീസ്പൂൺ
∙വെളിച്ചെണ്ണ നാല് സ്പൂൺ.
തയാറാക്കേണ്ട വിധം
സ്വാദിഷ്ടമായ ഒരു എരിശ്ശേരി തയാറാക്കാം. പയറ് കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. അമര കായ കഴുകി വൃത്തിയാക്കി നുറുക്കുക.ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് വേവിക്കുക.
അതിലേക്ക് നാളീകേരം ചുവന്ന മുളക്, ജീരകം ചേർത്ത് അരയ്ക്കുക. അത് വേവിച്ച് വെച്ച് കറിയിലേക്ക് ചേർത്ത് നന്നായി മിക്സാക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക്, ചുവന്ന മുളക്, നാളികേരം വറുത്ത് ചേർക്കുക.
English Summary: Easy Erissery Recipe