ഊണ് ഉഗ്രനാക്കാൻ, 5 വ്യത്യസ്ത തോരൻ രുചികൾ
ശരീരത്തിനു മാത്രമല്ല മനസ്സിനും ഗുണം ചെയ്യുന്ന ചേരുവകൾക്കും ഭക്ഷണശീലങ്ങൾക്കും തീൻമേശയിൽ പ്രാധാന്യം ഏറെയുണ്ട്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താനും സംസ്കരിച്ചെടുത്ത ഭക്ഷണത്തെക്കാൾ ഫ്രെഷ് ആയുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുമുള്ള ശ്രമങ്ങൾ 2021 ൽ കൂടുതൽ ഉണ്ട്. കോവിഡ് വന്നതോടെ ഏറ്റവും പ്രചാരം നേടിയ
ശരീരത്തിനു മാത്രമല്ല മനസ്സിനും ഗുണം ചെയ്യുന്ന ചേരുവകൾക്കും ഭക്ഷണശീലങ്ങൾക്കും തീൻമേശയിൽ പ്രാധാന്യം ഏറെയുണ്ട്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താനും സംസ്കരിച്ചെടുത്ത ഭക്ഷണത്തെക്കാൾ ഫ്രെഷ് ആയുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുമുള്ള ശ്രമങ്ങൾ 2021 ൽ കൂടുതൽ ഉണ്ട്. കോവിഡ് വന്നതോടെ ഏറ്റവും പ്രചാരം നേടിയ
ശരീരത്തിനു മാത്രമല്ല മനസ്സിനും ഗുണം ചെയ്യുന്ന ചേരുവകൾക്കും ഭക്ഷണശീലങ്ങൾക്കും തീൻമേശയിൽ പ്രാധാന്യം ഏറെയുണ്ട്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താനും സംസ്കരിച്ചെടുത്ത ഭക്ഷണത്തെക്കാൾ ഫ്രെഷ് ആയുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുമുള്ള ശ്രമങ്ങൾ 2021 ൽ കൂടുതൽ ഉണ്ട്. കോവിഡ് വന്നതോടെ ഏറ്റവും പ്രചാരം നേടിയ
ശരീരത്തിനു മാത്രമല്ല മനസ്സിനും ഗുണം ചെയ്യുന്ന ചേരുവകൾക്കും ഭക്ഷണശീലങ്ങൾക്കും തീൻമേശയിൽ പ്രാധാന്യം ഏറെയുണ്ട്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താനും സംസ്കരിച്ചെടുത്ത ഭക്ഷണത്തെക്കാൾ ഫ്രെഷ് ആയുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുമുള്ള ശ്രമങ്ങൾ 2021 ൽ കൂടുതൽ ഉണ്ട്. കോവിഡ് വന്നതോടെ ഏറ്റവും പ്രചാരം നേടിയ കുറേയധികം ചേരുവകളുണ്ട്. നാരങ്ങ, തേൻ, മഞ്ഞൾ തുടങ്ങിയ ചേരുവകളോടുള്ള പ്രിയം ഇനിയും തുടരുമെന്നും പഠനങ്ങൾ പറയുന്നു. ജ്യൂസ്, സാലഡ്, കറികൾ എന്നിവയിലെല്ലാം ഈ ചേരുവകൾ കൂടതലായി ഉപയോഗിക്കാനും ഓരോ വീട്ടിലും ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. പച്ചക്കറികൾ കൊണ്ട് വ്യത്യസ്തമായി തയാറാക്കാവുന്ന ചില രുചിക്കൂട്ടുകൾ ഇതാ...
അഞ്ചു മിനിറ്റിൽ തയാറാക്കാം, മുരിങ്ങയില മുട്ടതോരൻ
ഞൊടിയിടയിൽ ആർക്കും തയാറാക്കാം ഈ മുരിങ്ങയില മുട്ടതോരൻ. പോഷക ഗുണങ്ങൾ ധാരാളം.
ചേരുവകൾ
മുരിങ്ങയില - 1 ½ കപ്പ്
മുട്ട - 2 എണ്ണം
നാളികേരം ചിരകിയത് - 4 ടേബിൾസ്പൂൺ
ചതച്ച മുളക് - 1 ടീസ്പൂൺ
കടുക് - ½ ടീസ്പൂൺ
വെളുത്തുള്ളി - 3 അല്ലി
ഉപ്പ്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്കു മുരിങ്ങയില ,നാളികേരം ചിരകിയത് ,ചതച്ച മുളക് ,ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക .ശേഷം വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. ഇനി മുരിങ്ങയില ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒന്ന് മൂടി വച്ച് വേവിക്കുക. മൂടി മാറ്റിയ ശേഷം മുരിങ്ങയില പാനിന്റെ സൈഡിലേക്ക് മാറ്റിവയ്ക്കുക .ഇതേ പാനിലേക്കു മുട്ട ചേർത്തുകൊടുക്കുക .മുട്ടയ്ക്ക് വേണ്ട ഉപ്പും ചേർത്തുകൊടുക്കാം. മുട്ട നന്നായി ഇളക്കിയ ശേഷം മുരിങ്ങയിലയുമായി യോജിപ്പിക്കുക. മുട്ടയും മുരിങ്ങയിലയും യോജിച്ചു വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം .നല്ല ടേസ്റ്റി മുരിങ്ങയില മുട്ട തോരൻ ചൂടോടെ വിളമ്പാം. വിഡിയോ കാണാം. വിഡിയോ കാണാം
ആരോഗ്യത്തെ ഉണർത്തും ഉലുവാത്തോരൻ
മുളപ്പിച്ച പയറിന്റെ ആരോഗ്യഗുണം നമുക്കെല്ലാം അറിയാം. അതുപോലെയോ അതിലേറെയോ ഗുണമുള്ള ഒന്നാണ് മുളപ്പിച്ച ഉലുവ. നമ്മുടെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു ഉത്തമ പരിഹാരം. മുളപ്പിച്ച ഉലുവ കൊണ്ട് ഒരു ഉഗ്രൻ തോരൻ, കഞ്ഞിക്കൊപ്പം കിടിലൻ കോമ്പിനേഷൻ ആണ് ഉലുവാത്തോരൻ. വളരെ കുറച്ചു ചേരുവകൾ മതി ഇതിന്.
ചേരുവകൾ
ഉലുവ മുളപ്പിച്ചത് - 1/4 കപ്പ്
തേങ്ങ ചിരകിയത്- 11/2 കപ്പ്
പച്ചമുളക് - 4
ഇഞ്ചി - ചെറിയ പീസ്
സവാള - 1
വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ഉപ്പ്
കറിവേപ്പില
കടുക് - 1/4 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ഉലുവ മുളപ്പിച്ചു എടുക്കണം അതിനായിട്ട് ഉലുവ ഒരു രാത്രി വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ എടുത്ത് ഒരു തുണിയിൽ കെട്ടി വെച്ചോ അല്ലെങ്കിൽ ഒരു സ്ട്രൈനറിൽ വെച്ചോ ഉലുവ മുളപ്പിച്ചെടുക്കണം.
തോരൻ ഉണ്ടാക്കാൻ ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ഇഞ്ചി പൊടിയായി അരിഞ്ഞതും സവാള,കറിവേപ്പില എല്ലാം കൂടി വഴറ്റണം. അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകു പൊടി കൂടി ചേർത്ത് വഴറ്റിയ ശേഷം അതിലേക്ക് ഉലുവ ചേർത്ത് ഇളക്കി മൂടി വയ്ക്കണം. ഈ സമയം തേങ്ങ, പച്ചമുളക്, ജീരകം, കറിവേപ്പില എന്നിവ കൂടി ചേർത്ത് ചതച്ചു വയ്ക്കണം. ഈ കൂട്ടും ആവശ്യത്തിന് ഉപ്പും കൂടി ഉലുവയിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അല്പം വെള്ളം കൂടി ചേർത്ത് 3 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം ചൂട് കഞ്ഞിയുടെ കൂടെ വിളമ്പാം. വിഡിയോ കാണാം
കാബേജ് തോരൻ കൂടുതൽ രുചിയിലും ഗുണത്തിലും
പച്ചക്കറി കഴിക്കാന്‍ മടിക്കുന്നവര്‍ക്ക് എന്നും തയാറാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, കൂടുതല്‍ രുചിയോടെ കാബേജ് തോരന്‍ കാരറ്റ് ചേര്‍ത്ത് തയാറാക്കാം. വൈറ്റമിന്‍ എ കൊണ്ട് സമ്പന്നമായ കാരറ്റ് ചേര്‍ത്താല്‍ പോഷകമൂല്യവും കൂടും.
ചേരുവകൾ:
• കാബേജ് - 1/2 കിലോ
• കാരറ്റ് - 1 എണ്ണം
• തേങ്ങ ചിരകിയത് - 1/2 കപ്പ്
• സവാള - പകുതി
• പച്ചമുളക് - 2 എണ്ണം
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
• ഉപ്പ്
• വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
• കടുക്, കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
• കാബേജ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. കാരറ്റ് ചീകിയെടുക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങ ചിരകിയതും ചേര്‍ത്ത് യോജിപ്പിക്കുക.
• ഒരു പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് സവാളയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക. ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങാ ചിരകിയതും ചേര്‍ത്ത് യോജിപ്പിച്ച് വച്ച കാബേജും കാരറ്റും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റി ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കുക. (വെള്ളം ചേര്‍ക്കേണ്ടതില്ല). വിഡിയോ കാണാം
ഊണിന് ഒരുക്കാം കോവയ്ക്കാ പീര, മീൻ പീരയെ വെല്ലുന്ന രുചിയിൽ
മീൻ ഇല്ലാതെ മീൻ പീര വയ്ക്കാൻ സാധിക്കില്ല, എന്നാൽ മീൻ പീര പോലെ ചെയ്തെടുക്കാവുന്ന കിടിലൻ വിഭവമാണ് കോവയ്ക്കാ പീര.
ചേരുവകൾ :
കോവയ്ക്ക - 1/2 കിലോഗ്രാം (നീളത്തിൽ കനം കുറച്ച് അരിഞ്ഞത്)
ഉള്ളി - 10 എണ്ണം കനം കുറച്ച് അരിഞ്ഞത്
തേങ്ങ - 1/2 മുറി ചിരകിയത്
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - 1 കഷ്ണം
മുളുപൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വറ്റൽ മുളക് - 2 എണ്ണം
കുടംപുളി - ആവശ്യത്തിന് (ഒരു കപ്പ് വെള്ളത്തിൽ ഇട്ട് വയ്ക്കാം)
തയാറാക്കുന്ന വിധം :
തേങ്ങയും ഇഞ്ചിയും ചേർത്ത് ചതച്ചു വയ്ക്കുക.
ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വറ്റൽ മുളകും കടുകും വറുത്ത ശേഷം കറിവേപ്പിലയും ഉള്ളിയും ചേർത്ത് ഇളക്കുക. ശേഷം കോവയ്ക്ക ഇട്ട് കൊടുക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന തേങ്ങാ ചേർത്ത് കൊടുക്കുക, ഇളക്കി യോജിപ്പിക്കുക ശേഷം കുടംപുളി ചേർത്ത വെള്ളം ഒഴിച്ച് കൊടുക്കുക കുടംപുളിയും ചേർത്ത് അടച്ചു വച്ചു വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കല്ലേ. 5 മിനിറ്റ് വേവിച്ച് എടുക്കാം. വിഡിയോ കാണാം
ഊണ് ഉഗ്രനാക്കാൻ ബീറ്റ്റൂട്ട് മുട്ടത്തോരൻ
ബീറ്റ്റൂട്ട് കഴിക്കാൻ മടിയുള്ള, പ്രത്യേകിച്ച് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് മുട്ടത്തോരൻ. ബീറ്റ്റൂട്ടിന്റെയും മുട്ടയുടെയും ആരോഗ്യമേന്മകളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഇതു രണ്ടും ചേരുന്ന നമ്മുടെ ബീറ്റ്റൂട്ട് മുട്ടത്തോരൻ എത്ര ആരോഗ്യപ്രദമായിരിക്കും. ഉണ്ടാക്കാൻ വളരെ എളുപ്പം. അധികം ചേരുവകൾ ഇല്ല. ബുദ്ധിമുട്ടുമില്ല. എന്നാൽ ഇന്ന് നമുക്ക് ഊണിനു സ്പെഷലായി ബീറ്റ്റൂട്ട് മുട്ടത്തോരൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
ബീറ്റ്റൂട്ട് - 1
മുട്ട - 2
സവാള -1
പച്ചമുളക് -3
തേങ്ങ - 2 ടേബിൾസ്പൂൺ
ഉപ്പ്
കറിവേപ്പില
കടുക്-1/4 ടീസ്പൂൺ
ഉഴുന്ന്- 1 ടീസ്പൂൺ
ഉണക്ക മുളക്- 2
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാൻ ചൂടക്കി എണ്ണ ഒഴിച്ച് പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റണം. അതിന് ശേഷം അതിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ചേർത്ത് വഴറ്റി 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം. ആവശ്യത്തിന് ഉപ്പ് ചേർക്കാം. ബീറ്റ്റൂട്ട് വകഞ്ഞു മാറ്റി നടുഭാഗത്തു മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി ബീറ്റ്‌റൂട്ടും മുട്ടയും കൂടി യോജിപ്പിക്കണം.ഇതിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കുക. അതിന് ശേഷം വേറെ ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന്, ഉണക്ക മുളക്, കറിവേപ്പില എല്ലാം കൂടി ചേർത്ത് മൂപ്പിച്ചു തോരനിൽ ചേർത്ത് ഉപയോഗിക്കാം. വിഡിയോ കാണാം
English Summary : Thoran or stir fry is one of the most popular dishes in the Kerala cuisine.