കാപ്പി ദിനത്തിൽ രണ്ട് വ്യത്യസ്ത രുചികൾ ഇതാ...
രാജ്യാന്തര കാപ്പി ദിനമാണ് ഒക്ടോബർ ഒന്ന്. ട്രന്‍ഡുകൾ അനുസരിച്ച് 2021 ലെ ഏറ്റവും ട്രെന്‍ഡിങ്ങ് ആയ ചേരുവകളിൽ ഒന്നാണ് കാപ്പി. ലോകം മുഴുവനുമുള്ള കണക്കുനോക്കിയാൽ ദിവസേന രണ്ടു ബില്യൺ കപ്പ് കാപ്പിയാണത്രേ ജനം കുടിച്ചു തീർക്കുന്നത്. കാപ്പി കുടിക്കാൻ മാത്രമുള്ളതല്ലെന്നും തെളിയിച്ചു കഴിഞ്ഞു കോഫീ പ്രേമികൾ.

രാജ്യാന്തര കാപ്പി ദിനമാണ് ഒക്ടോബർ ഒന്ന്. ട്രന്‍ഡുകൾ അനുസരിച്ച് 2021 ലെ ഏറ്റവും ട്രെന്‍ഡിങ്ങ് ആയ ചേരുവകളിൽ ഒന്നാണ് കാപ്പി. ലോകം മുഴുവനുമുള്ള കണക്കുനോക്കിയാൽ ദിവസേന രണ്ടു ബില്യൺ കപ്പ് കാപ്പിയാണത്രേ ജനം കുടിച്ചു തീർക്കുന്നത്. കാപ്പി കുടിക്കാൻ മാത്രമുള്ളതല്ലെന്നും തെളിയിച്ചു കഴിഞ്ഞു കോഫീ പ്രേമികൾ. കാപ്പി ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾക്ക് ഏറെ പ്രിയമുണ്ട് ഇപ്പോൾ. കാപ്പി ചേർത്തു തയ്യാറാക്കാവുന്ന രുചികരമായ 2 വിഭവങ്ങൾ ഇതാ
സിന്നമൺ ഇൻഫ്യൂസ്ഡ് ഫില്ലര്‍ കോഫീ മൂസ്
1. മാസ്കർപോണ്‍ ചീസ്- 100 ഗ്രാം
ഐസിംഗ് ഷുഗർ - 100 ഗ്രാം
2. ഹെവി വിപ്പിംഗ് ക്രീം - 150 ഗ്രാം
3. കടുപ്പമുള്ള ഫിൽറ്റര്‍ കോഫി ഡികോക്ഷൻ - 75 മില്ലി
4. കറുവാപ്പട്ട പൊടിച്ചത് - അഞ്ചു ഗ്രാം
5. ബദാം ഫ്ളേക്സ്- 20 ഗ്രാം
പാകം ചെയ്യുന്ന വിധം
1. ചീസും ഐസിംഗ് ഷുഗറും നന്നായി അടിച്ചുപയോഗിക്കുക.
2. ഹെവി ക്രീം അടിച്ചു കട്ടിയാക്കി, കുന്നുകൾ പോലെ വരണം.
3. ചീസ് മിശ്രിതത്തിൽ ഫിൽറ്റര്‍ കോഫി ഡികോക്ഷൻ യോജിപ്പിച്ച ശേഷം വിപ്പിഡ് ക്രീമിൽ മെല്ലെ ചേര്‍ത്ത് യോജിപ്പിക്കുക.
4. ഇതിൽ കറുവാപ്പട്ട പൊടിച്ചത് ചേർത്ത് മെല്ലെ ഇളക്കണം.
5. വിളമ്പാനുള്ള ഗ്ലാസുകളിലാക്കി മൂന്നു - നാലു മണിക്കൂർ ഫ്രിജിൽ വച്ചു സെറ്റ് ചെയ്ത് ബദാം ഫ്ളേക്ക്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.
എഗ്ഗ് ലെസ്സ് കോഫീ ഐസ്ക്രീം
1. ഇന്സ്റ്റന്റ് കോഫീ പൗഡർ - രണ്ടു വലിയ സ്പൂൺ
ചൂടുവെള്ളം - ഒരു വലിയ സ്പൂണ്‍
2. കണ്ടന്സ്ഡ് മിൽക്ക് - 200 ഗ്രാം
3. ക്രീം - 300 മില്ലി
പാകം ചെയ്യുന്ന വിധം
1. ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചശേഷം അൽപം ചൂടാറാനായി മാറ്റി വയ്ക്കുക.
2. കണ്ടന്സ്ഡ് മിൽക്ക് ഒരു ബൗളിലാക്കി അതിലേക്ക് കോഫി മിശ്രിതം ചേർത്തു നന്നായി ഇളക്കുക.
3. ഒരു ബൗളിൽ ക്രീമും കോഫി മിശ്രിതവും യോജിപ്പിച്ച് കട്ടിയാകും വരെ അടിക്കണം. ഇതൊരു പാത്രത്തിലാക്കി ഒരു രാത്രി മുഴുവൻ ഫ്രീസറിൽ വയ്ക്കണം.
4. വിളമ്പുന്നതിന് അഞ്ചു - ആറ് മിനിറ്റു മുൻപ് ഐസ്ക്രീം പുറത്തെടുത്തു വച്ചശേഷം വിളമ്പാം.
English Summary : International Coffee Day is an occasion that is used to promote and celebrate coffee as a beverage, with events now occurring in places across the world.