തേങ്ങാപ്പാൽ ചേർത്ത് തയാറാക്കുന്ന ഈ ബീഫ് റോസ്റ്റിന് ഉഗ്രൻ രുചിയാണ്, അപ്പം, ചപ്പാത്തി, റൈസ് ഏതിനൊപ്പവും കൂട്ടാം. ചേരുവകൾ ബീഫ് – 1/2 കിലോഗ്രാം ഇഞ്ചി – 15 ഗ്രാം വെളുത്തുള്ളി – 15 ഗ്രാം സവാള അരിഞ്ഞത് – 150 ഗ്രാം വെളിച്ചെണ്ണ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ ഉപ്പ് മല്ലിപ്പൊടി– 1 ടീസ്പൂൺ ഗരംമസാല – 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങാപ്പാൽ ചേർത്ത് തയാറാക്കുന്ന ഈ ബീഫ് റോസ്റ്റിന് ഉഗ്രൻ രുചിയാണ്, അപ്പം, ചപ്പാത്തി, റൈസ് ഏതിനൊപ്പവും കൂട്ടാം.

ചേരുവകൾ

  • ബീഫ് – 1/2 കിലോഗ്രാം
  • ഇഞ്ചി – 15 ഗ്രാം
  • വെളുത്തുള്ളി – 15 ഗ്രാം
  • സവാള അരിഞ്ഞത് – 150 ഗ്രാം
  • വെളിച്ചെണ്ണ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ്
  • മല്ലിപ്പൊടി– 1 ടീസ്പൂൺ
  • ഗരംമസാല – 1/2 ടീസ്പൂൺ
  • കുരുമുളകു പൊടി – 1/2 ടീസ്പൂൺ
  • തക്കാളി – 2 എണ്ണം 
  • തേങ്ങാപ്പാൽ
  • ചെറിയ ഉള്ളി 
  • കറിവേപ്പില–  2 തണ്ട്
  • പച്ചമുളക് – 5 എണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം 

ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്ക് കുറച്ച് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതു ചേർക്കുക. അതിനു ശേഷം സവാള അരിഞ്ഞതും (150 ഗ്രാം) ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് ഗോൾഡന്‍ ബ്രൗൺ നിറമാകുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളകു പൊടി എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക. രണ്ടു തക്കാളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞിട്ട് ചെറിയ തീയിൽ കുക്ക് ചെയ്യുക. തക്കാളി നന്നായി ഉടഞ്ഞ ശേഷം  മഞ്ഞൾപ്പൊടിയും ഉപ്പും കുരുമുളകും ഇട്ട് വേവിച്ച ബീഫ് (അര കിലോ) വലിയ കഷണങ്ങളാക്കിയത് ഇട്ടു കൊടുക്കുക. അതിനു ശേഷം തേങ്ങാപ്പാൽ ഒഴിച്ച് മീഡിയം ഹീറ്റിൽ കുക്ക് ചെയ്യുക. ഗ്രേവി നല്ല തിക്കായി വരുമ്പോൾ ചെറിയ ഉളളിയും കറിവേപ്പിലയും പച്ചമുളകും കൂടി ചതച്ചത് ബീഫിനു മുകളിലായി ഇട്ടു കൊടുക്കുക. െചറിയ തീയിൽ കുക്ക് ചെയ്ത മസാല മുഴുവനായി ബീഫിലേക്ക് പിടിക്കുന്ന രീതിയിൽ വേവിക്കുക. ഇത് ഒരു പ്ലേറ്റിലേക്ക് സെറ്റ് ചെയ്തു കഴിഞ്ഞാൽ‍ ബീഫ് ചില്ലി റോസ്റ്റ് റെഡി.

ചിത്രം : റിജോ ജോസഫ്
ADVERTISEMENT

English Summary : Making beef chilli roast can't get simpler than this.