വിഷുവിന് സ്പെഷലായി മധുരവും എരിവും രുചിക്കുന്ന രണ്ട് വിഭവങ്ങൾ മാമ്പഴപ്പായസവും പുളിയിഞ്ചിയും തയാറാക്കുന്നത് 2012ലെ കർഷകശ്രീ പുരസ്കാര ജേതാവായ പി. ഭുവനേശ്വരിയാണ്. ചേരുവകൾ മാമ്പഴം വരട്ടിയത് – അരക്കിലോ (5 മാമ്പഴം) തേങ്ങാപ്പാൽ – 2 തേങ്ങയുടെത് തേങ്ങ ചെറുതായി അരിഞ്ഞത്- ആവശ്യത്തിന് ശർക്കരപ്പാനി –

വിഷുവിന് സ്പെഷലായി മധുരവും എരിവും രുചിക്കുന്ന രണ്ട് വിഭവങ്ങൾ മാമ്പഴപ്പായസവും പുളിയിഞ്ചിയും തയാറാക്കുന്നത് 2012ലെ കർഷകശ്രീ പുരസ്കാര ജേതാവായ പി. ഭുവനേശ്വരിയാണ്.
മാമ്പഴപ്പായസം ചേരുവകൾ
- മാമ്പഴം വരട്ടിയത് – അരക്കിലോ (5 മാമ്പഴം)
- തേങ്ങാപ്പാൽ – 2 തേങ്ങയുടെത്
- തേങ്ങ ചെറുതായി അരിഞ്ഞത്- ആവശ്യത്തിന്
- ശർക്കരപ്പാനി – മധുരത്തിന്
- നെയ്യ് – 3 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
ഉരുളി ചൂടാകുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക. ചൂടായ നെയ്യിലേക്ക് മാമ്പഴം വരട്ടിയത് ചേർത്തിളക്കുക (മാമ്പഴം ഉപയോഗിക്കുമ്പോൾ ശർക്കര ചേർത്ത് വരട്ടിയെടുക്കണം). ഇതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് നന്നായി ചേർത്തിളക്കണം. ശേഷം തേങ്ങാപ്പാൽ ചേർത്തുകൊടുക്കാം. ചെറുതായി തിളയ്ക്കുമ്പോൾ വറുത്തെടുത്ത തേങ്ങാക്കൊത്ത് ചേർത്ത് വാങ്ങിവയ്ക്കാം.
പുളിയിഞ്ചി
സദ്യയ്ക്ക് ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് പുളിയിഞ്ചി (ഇഞ്ചിപ്പുളി).
ചേരുവകൾ
- വാളൻപുളി – അര കിലോ
- ഇഞ്ചി ചെറുതായി അരിഞ്ഞത് – 250 ഗ്രാം
- ശർക്കര – അര കിലോ
- പച്ചമുളക് – 250 ഗ്രാം
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- കടലപ്പരിപ്പ് – 1 ടീസ്പൂൺ
- ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ജീരകം – 1 ടീസ്പൂൺ
- ഉലുവ – 1 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- എള്ള് – 2 ടേബിൾ സ്പൂൺ
- പെരുംകായപ്പൊടി – 1 ടീസ്പൂൺ
- വറ്റൽമുളക് – 150 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – 2 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
വിറകടുപ്പിൽ ഇരുമ്പ് ചീനച്ചട്ടിവച്ച് ചൂടാകുമ്പോൾ 2 ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. ചൂടായശേഷം ഉലുവ, ജീരകം, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കടുക് എന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് വഴറ്റിയശേഷം കായപ്പൊടി ചേർക്കാം. തുടർന്ന് പച്ചമുളക്, ഇഞ്ചി എന്നിവകൂടി ചേർത്ത് 2 മിനിറ്റ് ഇളക്കിയശേഷം കൽച്ചട്ടിയിലേക്ക് മാറ്റണം.
കൽച്ചട്ടി അടുപ്പിൽവച്ച് വാളൻപുളി പിഴിഞ്ഞത് ഒഴിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് ശർക്കര ഇട്ടുകൊടുക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി വറ്റിവരുന്നതുവരെ ചെറുതീയിൽ വേവിക്കണം. നന്നായി വറ്റിയശേഷം വറുത്ത എള്ളും ചേർത്ത് വാങ്ങിവയ്ക്കാം. 2 മാസം വരെ ഇത് കേടുകൂടാതിരിക്കും.
English Summary : Vishu special mango payasam and puliinchi video.