എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന 7 സൂപ്പുകള്
പുറത്ത് തകർത്തു പെയ്യുന്ന മഴ, കൂട്ടിനു തണുപ്പ്.... മൂടിപ്പുതച്ച് ഇരിക്കുമ്പോൾ കുടിക്കാൻ -ഇത്തരി ചൂടൻ സൂപ്പ് ആയാലോ? പോഷകങ്ങളും സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാനും കഴിക്കാനും പറ്റുന്ന ലളിതമായ വിഭവമാണ് സൂപ്പ്. പുറത്തു നിന്നു ഓർഡർ ചെയ്യുന്നതിനു മുൻപ് ഹെൽത്തിയും ടേസ്റ്റിയുമായ സൂപ്പ് വീട്ടിൽ പരീക്ഷിച്ചു

പുറത്ത് തകർത്തു പെയ്യുന്ന മഴ, കൂട്ടിനു തണുപ്പ്.... മൂടിപ്പുതച്ച് ഇരിക്കുമ്പോൾ കുടിക്കാൻ -ഇത്തരി ചൂടൻ സൂപ്പ് ആയാലോ? പോഷകങ്ങളും സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാനും കഴിക്കാനും പറ്റുന്ന ലളിതമായ വിഭവമാണ് സൂപ്പ്. പുറത്തു നിന്നു ഓർഡർ ചെയ്യുന്നതിനു മുൻപ് ഹെൽത്തിയും ടേസ്റ്റിയുമായ സൂപ്പ് വീട്ടിൽ പരീക്ഷിച്ചു നോക്കിയാലോ? എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ 7 സൂപ്പ് രുചിക്കൂട്ടുകൾ ഇതാ...
1.കാരറ്റ് ജിഞ്ചർ സൂപ്പ്
കാരറ്റ് , ഇഞ്ചി, വീട്ടിലുള്ള മസാലകൾ, എന്നിവ ആവശ്യത്തിനു വെള്ളമൊഴിച്ച് തിളപ്പിച്ചെടുത്താൽ സ്വാദും ഏറെ ഗുണങ്ങളുമുള്ള സൂപ്പ് റെഡി. പെട്ടന്നു തയാറാക്കാനാവുന്ന ഈ വിഭവം മഴക്കാലത്തു കുടിക്കാൻ നല്ലതാണ്.
ക്രീമി കാരറ്റ് സൂപ്പ്...
ചെറുതായി നുറുക്കിയ രണ്ട് കാരറ്റും സവാളയും രണ്ടര കപ്പ് വെള്ളം ചേർത്തു വേവിച്ച് എടുക്കാം. കുട്ടികൾക്കു കൊടുക്കുമ്പോൾ അരടേബിൾസ്പൂൺ വെണ്ണയും ചേർത്തു വേവിച്ചെടുക്കാം. ചൂട് കുറയുമ്പോൾ ഇത് മിക്സിയിൽ അരച്ച് എടുക്കാം. സൂപ്പിലേക്കു ആവശ്യമായ വൈറ്റ് സോസ് തയാറാക്കാൻ ഒരു ഫ്രൈയിങ് പാനിൽ രണ്ട് ടേബിൾസ്പൂൺ വെണ്ണ ചൂടാകുമ്പോൾ രണ്ട് ടേബിൾസ്പൂൺ മൈദ മാവ് ചേർത്തു നന്നായി യോജിപ്പിക്കാം. പതഞ്ഞു വരുമ്പോൾ തീ കുറച്ചു മൂന്നര കപ്പ് പാൽ കുറേശ്ശേ ചേർത്ത് യോജിപ്പിക്കാം. ഇതിലേക്കു ഒരു സ്പൂൺ കുരുമുളകുപൊടിയും അരച്ചു വച്ച കാരറ്റും ചേർക്കാം. നന്നായി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പ് ചേർക്കാം. സൂപ്പ് പരുവത്തിൽ വരുമ്പോൾ തീ ഓഫ് ചെയ്യാം. (സൂപ്പ് കട്ടിയായി പോയാൽ ചൂട് പാൽ ചേർക്കാം)
2. സ്പൈസ്ഡ് സ്പിനാച് സൂപ്പ് വിത് ചീസ്
ചീര കൊണ്ടുള്ള വിഭവങ്ങൾ ആരോഗ്യത്തിനു നല്ലതാണെന്ന് അറിയാത്തവരില്ല. ലഘു ഭക്ഷണമാണ് കഴിക്കാൻ ആഗ്രഹമെങ്കിൽ ചീര സൂപ്പ് തയാറാക്കി നോക്കൂ. ചീസ് ചേർത്ത് കുടിക്കാവുന്ന ഈ സൂപ്പ് ശരീരത്തിനു ആവശ്യമായ പോഷകങ്ങൾ നൽകും.
ചീര അര കപ്പ് വെള്ളമൊഴിച്ചു വേവിച്ചശേഷം മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി തിളപ്പിക്കുക. റൊട്ടിക്കഷണങ്ങൾ മൊരിച്ചതും ഫ്രഷ് ക്രീമും മീതെയിട്ട് ചൂടോടെ വിളമ്പാം.
3. മിക്സഡ് വെജിറ്റബിൾ സൂപ്പ്
മഴക്കാല അസുഖങ്ങളെ അകറ്റി നിർത്താന്‍ സഹായിക്കുന്ന സൂപ്പാണ് ഇത്. ധാരാളം പച്ചക്കറികൾ ചേർത്തു തയാറാക്കുന്ന മിക്സഡ് വെജിറ്റബിൾ സൂപ്പിനു ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനാകും.
4. മെക്സിക്കൻ സൂപ്പ്
സ്ഥിരം സൂപ്പുകളിൽ നിന്നു മാറ്റം വേണ്ടവർക്കു തയാറാക്കി നോക്കാവുന്നതാണ് മെക്സിക്കൻ സൂപ്പ്. കടല, വൻപയർ ( കിഡ്നി ബീൻസ്), ധാരാളം പച്ചക്കറികൾ എന്നിവ ചേർത്താണ് ഈ സൂപ്പുണ്ടാക്കുന്നത്. 45 മിനിറ്റിനുള്ളിൽ സൂപ്പ് തയാർ.
5. ടൊമാറ്റോ സൂപ്പ്
എല്ലാവർക്കും എളുപ്പത്തിൽ തയാറാക്കാവുന്നതാണ് ടൊമാറ്റോ സൂപ്പ്. അൽപം പുളിയും എരിവും മധുരവുമൊക്കെയുള്ള വിഭവമാണ് ടൊമാറ്റോ സൂപ്പ്.
6. ചിക്കൻ വെജിറ്റബിൾ സൂപ്പ്
നോൺ വെജ് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് മഴക്കാലത്ത് ആസ്വദിക്കാവുന്ന കൊതിയൂറും വിഭവമാണ് ചിക്കൻ സൂപ്പ്. ചിക്കനോടൊപ്പം പച്ചക്കറികളും ചേരുമ്പോൾ പോഷകസമൃദ്ധം.
7. ടോം യം സൂപ്പ്
പ്രോൺസ്, ബ്രക്കോലി, ബേബി കോൺ, കൂൺ എന്നിവ ചേർത്തുണ്ടാക്കുന്ന തായ് ഹോട്ട് ആൻഡ് സോർ സൂപ്പാണ് ടോം യം. സൂപ്പുണ്ടാക്കുന്ന രീതിയ്ക്കു ടോം എന്നും യം എന്നാൽ മിക്സഡ് എന്നുമാണ് അർത്ഥമാക്കുന്നത്.
ഇനി മുതൽ ടേസ്റ്റിനൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നൽകാം, സൂപ്പുകൾ ശീലമാക്കാം.
English Summary : Soups that are made using meat or vegetable broths are often touted as the healthiest food items.