കുമ്പളങ്ങ എന്നാല്‍ അധികമാര്‍ക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ്. ഓണത്തിനോ വിഷുവിനോ ഒക്കെ സദ്യയ്ക്ക് വിളമ്പുന്ന ഓലനും പച്ചടിയുമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുമെങ്കിലും, മറ്റുള്ള സമയങ്ങളില്‍ ഈ പച്ചക്കറി ആരും അധികം വാങ്ങാറില്ല. എന്നാല്‍ ഇത് കുമ്പളങ്ങ തന്നെയാണോ എന്ന് അതിശയിച്ച് പോകുന്ന രുചിയില്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പളങ്ങ എന്നാല്‍ അധികമാര്‍ക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ്. ഓണത്തിനോ വിഷുവിനോ ഒക്കെ സദ്യയ്ക്ക് വിളമ്പുന്ന ഓലനും പച്ചടിയുമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുമെങ്കിലും, മറ്റുള്ള സമയങ്ങളില്‍ ഈ പച്ചക്കറി ആരും അധികം വാങ്ങാറില്ല. എന്നാല്‍ ഇത് കുമ്പളങ്ങ തന്നെയാണോ എന്ന് അതിശയിച്ച് പോകുന്ന രുചിയില്‍, കല്‍ക്കണ്ടം പോലെ മധുരമേറിയ ഒരു അടിപൊളി ഐറ്റം ഇതുകൊണ്ട് ഉണ്ടാക്കാം, അതാണ്‌ കുമ്പളങ്ങ പേഡ. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ കൊടുക്കാനും അയല്‍ക്കാര്‍ക്ക് സ്നേഹസമ്മാനമായി കൊടുത്തയക്കാനുമെല്ലാം പറ്റുന്ന ഈ നോര്‍ത്ത് ഇന്ത്യന്‍ മധുരപലഹാരം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

കുമ്പളങ്ങ – ഒരു കിലോ

പഞ്ചസാര– ഒരു കിലോ

ചുണ്ണാമ്പ് –1/2 ടീസ്പൂൺ

ADVERTISEMENT

ഏലക്കായ്/വാനില എസ്സന്‍സ്/ഇഷ്ടമുള്ള എസ്സന്‍സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുമ്പളങ്ങയുടെ തൊലിയും ഉള്ളിലെ മൃദുവായ ഭാഗവും പൂര്‍ണ്ണമായും കളഞ്ഞ ശേഷം വലുപ്പത്തിൽ ചതുരകഷ്ണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചു വച്ച കുമ്പള കഷണത്തിൽ ഫോർക്ക് കൊണ്ട് ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക. ഇനി അരലലിറ്റർ വെള്ളത്തിൽ ചുണ്ണാമ്പു കലക്കി 12 മണിക്കൂർ കുമ്പളം മുക്കി വയ്ക്കണം.  ചുണ്ണാമ്പുവെള്ളത്തിൽ കിടന്ന കുമ്പളത്തിന് കൂടുതൽ വെള്ളനിറം വരികയും ഉറപ്പു കൂടുകയും ചെയ്യും. 

ADVERTISEMENT

ഈ കഷണങ്ങൾ പച്ചവെള്ളത്തിൽ നന്നായി കഴുകി ചുണ്ണാമ്പു കളഞ്ഞതിനു ശേഷം, കുമ്പളങ്ങ മുഴുവനായി മുങ്ങാന്‍ പാകത്തിന് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ഒരു ഇരുപതു മിനിട്ടോളം ഇങ്ങനെ വേവിക്കുക. ശേഷം ഒരു അരിപ്പയിലിട്ട് വെള്ളം കളയാന്‍ വയ്ക്കുക.

ഇനി പഞ്ചസാരപ്പാനി ഉണ്ടാക്കാം. അതിനായി പാനില്‍ പഞ്ചസാര ഇട്ട്, അതിലേക്ക് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. പഞ്ചസാരപ്പാനിയുണ്ടാക്കുമ്പോൾത്തന്നെ ഏലക്ക അല്ലെങ്കില്‍ എസ്സന്‍സ് ചേർത്തുകൊടുക്കണം. പേഡയ്ക്കു നിറം വേണമെങ്കിൽ കുങ്കുമപ്പൂവോ അംഗീകൃത ഫുഡ് കളറോ ഉപയോഗിക്കാം. 

നേരത്തേ എടുത്ത് മാറ്റിവെച്ച മൃദുവായ കുമ്പളക്കഷണങ്ങൾ അടുപ്പത്തെ പഞ്ചസാരപ്പാനിയിലിട്ട് ഇളക്കുക. പഞ്ചസാര ലായനി ഒരുനൂല്‍ പരുവമാകുന്നത് വരെ ഇളക്കികൊടുക്കുക. അതിനു ശേഷം അടുപ്പത്ത് നിന്നും ഇറക്കി, ഒരു രാത്രി മുഴുവന്‍ അങ്ങനെ തന്നെ അടച്ചു വെക്കാം.

രാവിലെ ആകുമ്പോഴേക്കും കുമ്പളങ്ങയില്‍ ബാക്കിയുള്ള ജലാംശം കൂടി ലായനിയിലേക്ക് ഊര്‍ന്നിറങ്ങും. ഇത് അടുപ്പത്ത് വെച്ച് വീണ്ടും ഒരുനൂല്‍ പരുവമാകുന്നതു വരെ ഇളക്കുക.ശേഷം, കഷ്ണങ്ങള്‍ ഓരോന്നായി ഒരു ഗ്രില്ലിനോ അരിപ്പയ്ക്കോ മുകളിലേയ്ക്ക് എടുത്ത് വയ്ക്കുക. ഇത് നന്നായി ഉണങ്ങുന്നത് വരെ വയ്ക്കുക. പെട്ടെന്ന് ഉണങ്ങാന്‍ ഫാനിന്‍റെ ചുവട്ടില്‍ വയ്ക്കാം. പഞ്ചസാരലായനി പൂര്‍ണ്ണമായും ഉണങ്ങിയ ശേഷം ഉപയോഗിക്കാം.

English Summary:  Sweet Petha Recipe with Ash Gourd