ജെലാറ്റിനും കെമിക്കലും വേണ്ട, ഇഷ്ടമുള്ള പഴങ്ങള്‍ ഉപയോഗിച്ച് ജെല്ലി ഉണ്ടാക്കാം
പല നിറങ്ങളില്‍ മധുരത്തിന്‍റെ ചെറിയ കട്ടകളായി ബോക്സുകളില്‍ വരുന്ന ജെല്ലിമിട്ടായി കഴിച്ചിട്ടില്ലേ? ജെലാറ്റിനും കെമിക്കലുകളുമെല്ലാം ചേര്‍ത്ത് വരുന്ന ജെല്ലി, ഇവയൊന്നും ഇല്ലാതെ തന്നെ വീട്ടില്‍ തയ്യാറാക്കാം. ഫുഡ് വ്ളോഗര്‍ ആയ സാഗര്‍ കുമാര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ റെസിപ്പി പങ്കുവച്ചിരിക്കുന്നത്.

പല നിറങ്ങളില്‍ മധുരത്തിന്‍റെ ചെറിയ കട്ടകളായി ബോക്സുകളില്‍ വരുന്ന ജെല്ലിമിട്ടായി കഴിച്ചിട്ടില്ലേ? ജെലാറ്റിനും കെമിക്കലുകളുമെല്ലാം ചേര്‍ത്ത് വരുന്ന ജെല്ലി, ഇവയൊന്നും ഇല്ലാതെ തന്നെ വീട്ടില്‍ തയ്യാറാക്കാം. ഫുഡ് വ്ളോഗര്‍ ആയ സാഗര്‍ കുമാര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. ഇത് എങ്ങനെയാണ് തയറാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
പഞ്ചസാര - 1 കപ്പ്
ഇഷ്ടമുള്ള പഴച്ചാര്‍ - അര കപ്പ്
കോണ്‍ഫ്ലോര്‍ - കാല്‍ കപ്പ്
വെള്ളം - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
പഞ്ചസാരയിലേക്ക് പഴച്ചാര്‍ ഒഴിച്ച് നല്ല കട്ടിയാകുന്നതുവരെ കുറുക്കി എടുക്കുക. ഇത് അടുപ്പത്തു നിന്നിറക്കി വയ്ക്കുക. ഒരു പാനില്‍, വെള്ളം ഒഴിച്ച്, അതിലേക്ക് കോണ്‍ഫ്ലോര്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ചെറിയ തീയില്‍ അടുപ്പത്ത് വച്ച്, നല്ല കട്ടിയുള്ള മിശ്രിതം കിട്ടുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക.
നേരത്തെ ഉണ്ടാക്കിവെച്ച പഞ്ചസാര-പഴച്ചാര്‍ സിറപ്പ് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. തീ കൂട്ടിവെച്ച്, അഞ്ചു മിനിറ്റ് നേരം കൈവിടാതെ ഇളക്കുക. ശേഷം, ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചുവെച്ച് തണുപ്പിക്കുക. മൂന്നു മണിക്കൂറിനു ശേഷം, ഇത് ചതുരക്കട്ടകളായി മുറിച്ചെടുത്ത്, ആവശ്യമെങ്കില്‍ മുകളില്‍ പഞ്ചസാരപ്പൊടി വിതറി കഴിക്കാവുന്നതാണ്.