ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് മധുരക്കിഴങ്ങ്. ഇതിൽ വിറ്റാമിൻ എ യും,വിറ്റാമിൻ സി യും, പൊട്ടാസ്യവും, ഫൈബറും,സിങ്കും ധാരാളം അടങ്ങിയിരിക്കുന്നു, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും കണ്ണുകളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനുള്ള കഴിവും മധുരക്കിഴങ്ങിന് ഉണ്ട്. പുതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് മധുരക്കിഴങ്ങ്. ഇതിൽ വിറ്റാമിൻ എ യും,വിറ്റാമിൻ സി യും, പൊട്ടാസ്യവും, ഫൈബറും,സിങ്കും ധാരാളം അടങ്ങിയിരിക്കുന്നു, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും കണ്ണുകളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനുള്ള കഴിവും മധുരക്കിഴങ്ങിന് ഉണ്ട്. പുതു രുചിയിൽ മധുരക്കിഴങ്ങ് കൊണ്ട് ഒരു ഹൽവ തയാറാക്കാം.

ചേരുവകൾ 

ADVERTISEMENT

•മധുരക്കിഴങ്ങ് - ഒരു കിലോ
•പനംചക്കര - അരക്കിലോ 
•നെയ്യ് -നാല് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ADVERTISEMENT

•പനംചക്കരയിൽ അരക്കപ്പ് വെള്ളം ഒഴിച്ച് നന്നായി ഉരുക്കി എടുത്തതിനുശേഷം അരിച്ച് മാറ്റിവയ്ക്കാം. ഇത് ചൂടാറി വരണം. 

•മറ്റൊരു പാത്രത്തിൽ മധുരക്കിഴങ്ങ് ആവിയിൽ വേവിച്ചെടുക്കാം. ഇത് ചെറുതാക്കി നുറുക്കിയാൽ പെട്ടെന്ന് വേവിച്ചെടുക്കാൻ പറ്റും. ഇത് വേവിച്ചതിനു ശേഷം ചൂടാറുമ്പോൾ തൊലികളഞ്ഞ് മിക്സിയിൽ അരച്ചെടുക്കണം. അരയ്ക്കുമ്പോൾ ചൂടാറിയ ശർക്കര നീര് വേണമെങ്കിൽ ഒഴിച്ചു കൊടുക്കാം. ശേഷം ചുവട് കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക.

ADVERTISEMENT

അരച്ചുവച്ച മിശ്രിതം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. നന്നായി ഇളക്കി വരട്ടിയെടുക്കുക. ഇത് കുറുകി വരുന്നതിനോടൊപ്പം ഇടയ്ക്കിടയ്ക്ക് ഓരോ ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കാം. ശേഷം പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ നെയ്മയം പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇത് ചെറിയ ചൂടിൽ തന്നെ കഴിക്കുന്നതാണ് കൂടുതൽ രുചികരം.

English Summary:

Prepare Sweet Potato Halwa Health Benefits