Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരപ്രിയർക്ക് ഷീർ കുർമ

Sheer-khurma

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ ഏതു സദ്യയ്ക്കും ഈ മധുര വിഭവം നിർബന്ധമാണ്. ഈന്തപ്പഴം പാലിൽ കുതിർത്ത് സേമിയയും ഡ്രൈഫ്രൂട്ട്സും ചേർന്നുള്ള മധുരക്കൂട്ട്.

01. സേമിയ — ഒന്നരക്കപ്പ്
02. പാൽ— രണ്ടു ലിറ്റർ
03. നെയ്യ്— അരക്കപ്പ്
04. ബദാം ചതച്ചത് — ഒരു പിടി
05. കശുവണ്ടി ചതച്ചത്— ഒരു പിടി
06. പിസ്ത പൊടിയായി അരിഞ്ഞത്— ഒരു വലിയ സ്പൂൺ
07. ഈന്തപ്പഴം — എട്ട് എണ്ണം
08. പഞ്ചസാര — ഒന്നരക്കപ്പ്
09. ഏലയ്ക്ക പൊടിച്ചത്— ഒരു ചെറിയ സ്പൂൺ
10. ജാതിക്ക ചുരണ്ടിയത് — ഒരെണ്ണത്തിന്റെ പകുതി

തയാറാക്കുന്ന വിധം

01. പാൽ തിളപ്പിച്ച് ഒന്നേകാൽ ലിറ്ററായി വറ്റിക്കുക.
02. ഈന്തപ്പഴം കുരുകളഞ്ഞശേഷം പൊടിയായി അരിഞ്ഞ് അരക്കപ്പു പാലിൽ കുതിർത്തു വയ്ക്കുക.
03. നെയ്യ് ചൂടാക്കി സേമിയ ചേർത്ത് ഇളംതവിട്ടു നിറമാകും വരെ വറുത്തു മാറ്റുക.
04. ബദാമും പിസ്തയും വറുത്തു മാറ്റുക.
05. ചുവടു കട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക.
06. ഇതിലേക്ക് പഞ്ചസാര ചേർത്തിളക്കുക.
07. പഞ്ചസാര അലിയുമ്പോൾ ഇതിലേക്കു സേമിയ ചേർത്തിളക്കിയശേഷം വറുത്തു വച്ചിരിക്കുന്ന കശുവണ്ടിയും ബദാമും ചേർത്തിളക്കണം.
08. പിസ്ത അരിഞ്ഞതും ഈന്തപ്പഴവും കൂടെ ചേർത്തു തുടരെയിളക്കുക.
09. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും ജാതിക്ക ചുരണ്ടിയതും ചേർത്തു ചെറുതീയിൽ തിളപ്പിക്കുക.
10. സേമിയ പാകമാകുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.