Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രസമുള്ള മാങ്ങാ ലസ്സി

ശരീരത്തിനു തണുപ്പേകാൻ തൈരും പാലും പഴങ്ങളും ചേർത്തുണ്ടാക്കാം രുചികരമായ ലസ്സി

മാങ്ങാ ലസ്സി
1. നാരില്ലാത്ത നല്ലയിനം മാങ്ങ ചെറിയ കഷണങ്ങളാക്കിയത് –ഒന്നരക്കപ്പ്
തൈര് – ഒന്നരക്കപ്പ്
പാൽ – അരക്കപ്പ്
പഞ്ചസാര പൊടിച്ചത് – ആറു ചെറിയ സ്പൂൺ
2. െഎസ് ക്യൂബ്സ് –നാല്–അഞ്ച്, വിളമ്പാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവകൾ യോജിപ്പിച്ചു മിക്സിയിലാക്കി രണ്ടു മൂന്നു മിനിറ്റ് അടിക്കുക.

∙ ഇതു വിളമ്പാനുള്ള ഗ്ലാസുകളിലേക്ക് ഒഴിച്ചശേഷം െഎസ്ക്യൂബ്സ് മുകളിലിട്ടു വിളമ്പാം.

∙ നാലു പേർക്കുള്ള ലസ്സി ഇങ്ങനെ തയാറാക്കാം. 

mango-lassi-article