ബേബി കോൺ പായസം

ധാരാളം നാരുകളടങ്ങിയ ബേബി കോൺ പലർക്കും ഇഷ്ടമുള്ള ഭക്ഷ്യവിഭവമാണ്. ബേബി കോൺ ഉപയോഗിച്ച് തയാറാക്കാവുന്ന പായസ രുചി പരിചയപ്പെടാം.

1. ബേബി കോൺ–3 എണ്ണം (ആവിയിൽ വേവിച്ചത് അരച്ചെടുത്തത്)
2. ചൗവരി വേവിച്ചത്–1 കപ്പ്
3 കശുവണ്ടി അരച്ചത്–അര കപ്പ്
4. കണ്ടൻസ്ഡ് മിൽക്ക്–അര കപ്പ്
5. തേങ്ങാപ്പാൽ (ഒന്നാം പാൽ, രണ്ടാം പാൽ)–1 കപ്പ് വീതം
6. പഞ്ചസാര–അര കപ്പ്
7. ഏലക്കാപ്പൊടി–2 സ്പൂൺ
8. കശുവണ്ടി മുന്തിരി വറുത്തത്–ആവശ്യം
9. നെയ്യ്–ആവശ്യം

തയാറാക്കുന്ന വിധം

പാനിൽ നെയ്യൊഴിച്ച് ബേബികോൺ വഴറ്റുക. ഒന്നു വഴന്നാൽ കശുവണ്ടി അരച്ചതു ചേർത്ത് വഴറ്റുക. വഴന്ന കൂട്ടിലേക്ക് രണ്ടാം പാൽ ചേർത്ത് തിളച്ചാൽ ചൗവരി ചേർക്കുക. ഒന്നു കുറുകിയാൽ പഞ്ചസാര, കണ്ടസെൻ മിൽക്ക് ഒന്നാം പാലും ചേർത്ത് ഇളക്കി യോജിപ്പിക്കുക. തിള വരുന്നതിനു മുമ്പ് ഇറക്കി, ഏലക്കാപൊടി വിതറി ഇളക്കിയതിനുശേഷം വറുത്ത കശുവണ്ടി, മുന്തിരിയുമിട്ട് അലങ്കരിക്കുക.