രുചികരമായ മീൻവറുത്തതിന്റെ രുചിക്കൂട്ട് തയാറക്കുന്നത് എങ്ങനെയെന്നു നോക്കാം.
1. ദശക്കട്ടിയുള്ള മീൻ മുള്ളില്ലാതെ വളരെ നേർമയായി നീളത്തിൽ അരിഞ്ഞത് –അര കി.
2. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
3. ഉപ്പ്, എണ്ണ – ആവശ്യത്തിന്
4. മൈദ – അര കപ്പ്
5. ഉരുളക്കിഴങ്ങ് വറുത്തത് – 1 കപ്പ്
6. മഞ്ഞൾപൊടി – 1 സ്പൂൺ
7. ഈസ്റ്റ് – 1 സ്പൂൺ
8. കുരുമുളകുപൊടി – 1 സ്പൂൺ
9. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ വീതം
മീനിൽ ഉപ്പും നാരങ്ങാ നീരും ചേർത്തു പുരട്ടിവയ്ക്കുക. 4, 6, 7, 8, 9 എന്നീ കൂട്ടിൽ ആവശ്യം ഉപ്പും വെള്ളവും ചേർത്തു കട്ടിയായ ബാറ്റർ തയാറാക്കുക. ബാറ്റർ പൊങ്ങിയാൽ മീൻ കഷണങ്ങൾ ബാറ്ററിൽ മുക്കി എണ്ണയിൽ വറുത്തു കോരുക. മീതെ പൊട്ടറ്റോ ചിപ്സ് ഇട്ട് അലങ്കരിക്കുക.