ഊണിന് ടേസ്റ്റി കാരറ്റ് റൈസ്, പെട്ടെന്നു തയാറാക്കാം

പോഷകസമൃദ്ധവും രുചികരവുമായൊരു കാരറ്റ് റൈസ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

1. ബസ്മതി അരി വേവിച്ചത് — രണ്ടു കപ്പ്
2. നെയ്യ് അല്ലെങ്കിൽ എണ്ണ — രണ്ടു വലിയ സ്പൂൺ
3. കറുവാപ്പട്ട — ഒരിഞ്ചു കഷണം
   ഗ്രാമ്പൂ — ആറ്
   ഏലയ്ക്ക — നാല്
4. സവാള — രണ്ട്, അരിഞ്ഞത്
5. കാരറ്റ് — മൂന്ന്്
   ഉപ്പ് — പാകത്തിന്
6. മല്ലിപ്പൊടി വറുത്തത് — ഒന്നര ചെറിയ സ്പൂൺ
   ജീരകം പൊടിച്ചത് — കാൽ ചെറിയ സ്പൂൺ
   മുളകുപൊടി വറുത്തത് — രണ്ടു ചെറിയ സ്പൂൺ
   തേങ്ങ ചുരണ്ടിയത് — രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ചശേഷം സവാള വഴറ്റുക.
ഇളംബ്രൗൺ നിറമാകുമ്പോൾ കാരറ്റ് ഗ്രേറ്റ് ചെയ്തതും ഉപ്പും ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക.
ഇതിലേക്ക് എല്ലാ പൊടികളും തേങ്ങ ചുരണ്ടിയതും ചേർത്തു വഴറ്റുക.
ഏറ്റവും ഒടുവിൽ ചോറും ചേർത്തിളക്കി വാങ്ങുക.