ക്രഞ്ചി ബ്രെഡ് ഫ്രിറ്റേഴ്സ് രുചികരം

പൊരിച്ചടുത്ത ബ്രെഡ് കഷ്ണങ്ങൾ തക്കാളി സോസിൽ മുക്കി കഴിച്ചിട്ടുണ്ടോ?

ചേരുവകൾ

1. വൈറ്റ് മില്‍ക്ക് ബ്രെഡ് – 6 എണ്ണം
2. മൈദ – 2 ടീസ്പൂൺ
3. കോൺഫ്ലവർ – 2 ടീസ്പൂൺ
4. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
5. മുളക് പൊടി – 1 ടീസ്പൂൺ
6. മല്ലിയില – ഒരു പിടി
7. മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
8. ഗരം മസാല – 1 ടീസ്പൂൺ
9. സൺഫ്ലവർ ഓയിൽ – വറുക്കാൻ
10. ബേക്കിംഗ് പൗഡർ
11. ഉപ്പ് –ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബ്രെഡ് സൈഡ് മുറിച്ച് മാറ്റി ഇടത്തരം ക്യൂബ് ആയി മുറിച്ച് വെയ്ക്കുക. ഒരു ബൗളിൽ മൈദ, കോൺഫ്ലവര്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിയില, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ് എന്നീ ചേരുവകൾ ചേർത്ത് അല്പം വെള്ളവും ഒരു നുള്ള് ബേക്കിംഗ് പൗഡറും ചേർത്ത് നല്ല ഒരു ബാറ്റർ തയാറാക്കുക; ഇതിലേക്ക് തയാർ ചെയ്ത ബ്രെഡ് ക്യൂബുകൾ ഓരോന്നായി മുക്കി ചൂടായ എണ്ണയിൽ വറത്തു കോരുക, ബ്രെഡ് ഫ്രിറ്റേഴ്സ് റ്റൊമാറ്റോ സോസിനൊപ്പം വിളമ്പാം.