മധുരമുള്ള ബ്രെഡിനെ അൽപം സ്പൈസിയാക്കിയെടുത്താലോ?
ആവശ്യമുള്ള സാധനങ്ങൾ
വൈറ്റ് ബ്രഡ് – 5 എണ്ണം ടോസ്റ്റ് ചെയ്ത് എടുത്തത് (ക്യൂബ് ആയി മുറിച്ചത്)
1. ഇഞ്ചി – ഒരു ചെറിയ പീസ്– അരിഞ്ഞത്
2. വെളുത്തുള്ളി – 3 അല്ലി – അരിഞ്ഞത്
3. പച്ചമുളക് – 4 എണ്ണം – അരിഞ്ഞത്
4. മല്ലിയില – ആവശ്യത്തിന്
5. സോയാസോസ് – 1 ടീസ്പൂൺ
6. റ്റൊമാറ്റോ സോസ് – 1 ടീസ്പൂൺ
7. ചില്ലി സോസ് – അര ടീസ്പൂൺ
8. സവോള വലുത് – രണ്ട് കഷ്ണം
9. ഉപ്പ് – ആവശ്യത്തിന്
10. ക്യാപ്സിക്കം – 1 പകുതി സ്ളൈസ്
തയാറാക്കുന്ന വിധം
ഒരു ഫ്രൈ പാനില്‍ അല്പം ബട്ടർ ഇട്ട് ചൂടാക്കി, സവോള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം ക്യാപ്സിക്കം, സോയാ സോസ്, റ്റൊമാറ്റോ സോസ്, ചില്ലി സോസ് എന്നീ ചേരുവകൾ ചേർക്കുക. നേരത്തെ ബട്ടറിൽ ടോസ്റ്റ് ചെയ്ത ക്യൂബ് ആയി മുറിച്ച ബ്രഡ് ഇട്ട് ഇളക്കി മല്ലിയില മുകളിൽ തൂകി ചൂടോടെ ചില്ലി ബ്രഡ് വിളമ്പാം.