കുട്ടികൾക്ക് നാലുമണി പലഹാരം ഉണ്ടാക്കുന്നത് വീട്ടമ്മ മാർക്ക് ഒരു തലവേദന തന്നെയാണ്. കുട്ടികൾ നന്നായി വളരാൻ നല്ല ഭക്ഷണം കഴിക്കണം. ഇഷ്ടമുള്ള രീതിയിൽ ഭക്ഷണം കൊടുത്താൽ കുട്ടികൾ കഴിക്കും. ഓരോ ദിവസവും ഇന്ന് എന്ത് ഉണ്ടാക്കും ഇന്ന് എന്ത് ഉണ്ടാക്കും, കുട്ടി സ്കൂൾ വിട്ടു വരുന്ന സമയം ആയല്ലോ എന്ന പരാതിയുള്ള വീടുകൾ ആണ് മലയാള നാട്ടിൽ ഏറെയും. ഇതാ വളരെ എളുപ്പ ത്തിൽ ബ്രഡ് കൊണ്ടുളള കുറച്ച് പലഹാരങ്ങൾ പരിചയപ്പെടാം.