സ്പാനിഷ് എഗ്ഗ് സാൻവിച്ച്

പോഷകഗുണം നിറഞ്ഞൊരു സാൻവിച്ച് രുചിക്കൂട്ട് പരിചയപ്പെടാം.

1. ബ്രഡ് – 4 എണ്ണം (2 സാൻവിച്ചിന്)
2. മുട്ട വലുത് – 3
3. കാപ്സിക്കം – ഒരെണ്ണത്തിന്റെ മുറി
4. സവോള – വലുതാണെങ്കിൽ പകുതി
5. ടുമാറ്റോ കെച്ചപ്പ് – 2 ടീസ്പൂൺ
6. പഞ്ചസാര – ഒരു നുള്ള്
7. കുരുമുളക് പൊടി – അര ടീസ്പൂൺ
8. ഒലിവ് ഓയിൽ / ബട്ടർ – ആവശ്യത്തിന്
9. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാനിൽ അല്പം ഒലിവ് ഓയിൽ ഒഴിച്ച് സവോളയും കാപ്സിക്കവും വഴറ്റുക. ഇതിലേക്ക് ടുമാറ്റോ കെച്ചപ്പ് ചേർക്കുക. ഒരു നുള്ള് ഉപ്പ് ചേർക്കുക. പഞ്ചസാര ഒരു നുള്ള്, കുരുമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിനുശേഷം മുട്ട നന്നായി ബീറ്റ് ചെയ്ത് എടുത്തത് മുകളിൽ ഒഴിച്ച് കൊടുക്കുക.

ഈ ഓംലറ്റിന്റെ മുകൾഭാഗം ഉണങ്ങുന്നതിനു മുമ്പ് നാലു ബ്രെഡുകളും മുകളിൽ വെച്ച് പ്രസ്സ് ചെയ്ത് രണ്ടു സൈഡും മൊരിച്ച് എടുക്കുക. ശേഷം സൈഡ് മുറിച്ച് മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.