പൈനാപ്പിൾ തൊലിയോടുകൂടി ഉപയോഗിച്ചാണ് ഈ വൈൻ തയാറാക്കുന്നത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് പത്തു ദിവസത്തിനുള്ളിൽ ഈ വൈൻ കുടിക്കാൻ റെഡിയാകും.
1. പൈനാപ്പിൾ (ഇടത്തരം വലിപ്പമുള്ളത്) – 1
2. വെള്ളം – 1 1/2 ബോട്ടിൽ
3. പഞ്ചസാര – 1 കപ്പ്
തയാറാക്കുന്ന വിധം
പൈനാപ്പിള്‍ (പുറം തൊലിയോടെ) ചെറുതാക്കി നുറുക്കി, ഒരു പാത്രത്തിലേക്ക് എടുത്ത് അതിൽ വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം പാത്രം നന്നായി മൂടി കെട്ടി 3 ദിവസം വയ്ക്കുക. നാലാമത്തെ ദിവസം മൂടി തുറന്ന് നീര് അരിച്ചെടുത്ത് വീണ്ടും ആറ് ദിവസം കൂടി വയ്ക്കണം. അതിനു ശേഷം ഉപയോഗിക്കാം.