പപ്പായ രുചി ഇഷ്ടപ്പെടുന്നവർക്കു പരീക്ഷിക്കാവുന്ന രുചിക്കൂട്ടാണ് ഈ പുഡിങ്
ചേരുവകൾ
കൂടുതൽ പഴുത്ത് അലിഞ്ഞുപോകാത്ത നല്ലയിനം പപ്പായ വലിയ ഒരെണ്ണം. പാൽ അര ലീറ്റർ, പഞ്ചസാര എസ്സൻസ് ഒരു ടീസ്പൂൺ, ചൈനാ ഗ്രാസ്സ് അഞ്ചു ഗ്രാം.
പാകം ചെയ്യുന്ന വിധം
പപ്പായ തൊലി അൽപം കട്ടികൂട്ടി ചെത്തിക്കളഞ്ഞ് ഒരേ വലുപ്പത്തിൽ നെടുകേ മുറിച്ച് കുരുവും മറ്റും മാറ്റിവയ്ക്കണം. പാൽ തിളപ്പിച്ച് പഞ്ചസാരയും മിൽക്ക് മെയ്ഡും ചേർത്തിളക്കി ഇറക്കിവയ്ക്കണം. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുക്കാം. ചൈനാഗ്രാസ് കുതിർത്തത് ഡബിൾ ബോയിലിങ് സിസ്റ്റത്തിൽ അര കപ്പ് വെള്ളത്തിൽ ഉരുക്കിയെടുക്കണം. പാൽ കൂട്ട് ചൂടുള്ളപ്പോൾ തന്നെ ചൈനാഗ്രാസ് ഉരുക്കിയതും ഒഴിച്ചു കൊടുക്കാം. വാനില എസ്സൻസ് ചേർത്ത് നന്നായി ഇളക്കി ക്കൊണ്ടിരിക്കണം. ഈ കൂട്ട് ചൂടാറിയാൽ തയാറാക്കി വച്ച രണ്ടു പകുതി പപ്പായമുറികളിലേക്ക് നിരപ്പായി ഒഴിച്ച് കുറച്ചു നേരം ഫ്രീസറിൽവെച്ച് സെറ്റാക്കി, ഫ്രിഡ്ജിൽ താഴത്തെ കള്ളിയിലേക്കു മാറ്റിവയ്ക്കാം. നല്ല ഷേപ്പിൽ മുറിച്ചെടുത്ത് സെർവ് ചെയ്യാവുന്നതാണ്. താഴ‍്‍വശം പപ്പായയുടെ യെല്ലോ ഓറഞ്ച് കളറും മുകൾ ഭാഗം വാനില പുഡിങ്ങിന്റെ കളറുമായി ‘പപ്പായ വാനില പുഡിങ് ഓരോ കഷണങ്ങളും കാണാൻ നല്ല ഭംഗിയായിരിക്കും.