1987 മേയ് 31 ഒരു ഞായറാഴ്ചയായിരുന്നു. അന്നാണ് കുട്ടനാടിന്റെ പ്രിയ മകൻ ജോൺ ഏബ്രഹാം എന്ന ലോകമറിയുന്ന ചലച്ചിത്രകാരൻ ചേന്നങ്കരി സെന്റ് പോൾസ് പള്ളിയുടെ ആറടി മണ്ണിലേക്ക് നിത്യമായ ഉറക്കത്തിന് എത്തിച്ചേർന്നത്. 36 വർഷം പിന്നിട്ടു. ശേഷിപ്പുകൾ ബാക്കിയാക്കാതെ ആ ശരീരം മണ്ണിൽ വിലയം പ്രാപിച്ചു. എന്നിട്ടും ജോൺ മലയാളിയുടെ മനസ്സിലേക്കും ചിന്തയിലേക്കും ചർച്ചകളിലേക്കും തന്റെ മുഷിഞ്ഞ നീളൻ ജുബ്ബയും നീട്ടിവളർത്തിയ മുടിയുമായി ഇടയ്ക്കിടെ ചോദിക്കാതെ വന്നു കയറുന്നു. ജോണിന് പകരം വയ്ക്കാൻ മറ്റൊരാൾ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല എന്ന് മലയാളി തിരിച്ചറിയുന്നിടത്താണ് ജോൺ ജോണായിത്തന്നെ തുടരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ധർമനോവ്
കെടുത്താനായ്
കർമമഴ
നനഞ്ഞേ പോ’’

-കെ.ജി. ശങ്കരപ്പിള്ള

ADVERTISEMENT

അതെ, ജോൺ ഒരു തുടർച്ചയാണ്, മരിച്ചിട്ടും തന്റെ സിനിമയിലൂടെയും എഴുത്തിലൂടെയും സുഹൃത്തുക്കളുടെ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും ജീവിക്കുന്ന തുടർച്ച..

1987 മേയ് 31 ഒരു ഞായറാഴ്ചയായിരുന്നു. അന്നാണ് കുട്ടനാടിന്റെ പ്രിയ മകൻ ജോൺ ഏബ്രഹാം എന്ന ലോകമറിയുന്ന ചലച്ചിത്രകാരൻ ചേന്നങ്കരി സെന്റ് പോൾസ് പള്ളിയുടെ ആറടി മണ്ണിലേക്ക് നിത്യമായ ഉറക്കത്തിന് എത്തിച്ചേർന്നത്. 36 വർഷം പിന്നിട്ടു. ശേഷിപ്പുകൾ ബാക്കിയാക്കാതെ ആ ശരീരം മണ്ണിൽ വിലയം പ്രാപിച്ചു. എന്നിട്ടും ജോൺ മലയാളിയുടെ മനസ്സിലേക്കും ചിന്തയിലേക്കും ചർച്ചകളിലേക്കും തന്റെ മുഷിഞ്ഞ നീളൻ ജുബ്ബയും നീട്ടിവളർത്തിയ മുടിയുമായി ഇടയ്ക്കിടെ ചോദിക്കാതെ വന്നു കയറുന്നു. ജോണിന് പകരം വയ്ക്കാൻ മറ്റൊരാൾ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല എന്ന് മലയാളി തിരിച്ചറിയുന്നിടത്താണ് ജോൺ ജോണായിത്തന്നെ തുടരുന്നത്.

സംസ്ഥാന ചലച്ചിത്ര അവാർഡുമായി ജോൺ ഏബ്രഹാം. ഫയൽ ചിത്രം ∙ മനോരമ

‘‘പട്ടിണി കിടന്ന് മരിക്കുമെന്നായാൽ പോലും കച്ചവട സിനിമയിലേക്ക് ഞാൻ കടക്കുകയില്ല. എന്റെ സഹജീവികളുമായി സംവാദിക്കാൻ ഞാൻ തിരഞ്ഞെടുത്ത മാധ്യമമാണ് സിനിമ .ഉറങ്ങാൻ എനിക്കൊരു മേൽക്കൂര പോലും വേണ്ട, പട്ടിണി കിടക്കാൻ എനിക്കറിയാം. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന സിനിമകൾ ഉണ്ടാക്കിയാൽ മതി’’. ഇങ്ങനെ പറഞ്ഞ ജോൺ സിനിമയുടെ നടപ്പു സമ്പ്രദായങ്ങളെയും സകല ചിട്ടകളെയും തകർത്തോടിയ അനുസരണയില്ലാത്ത അശ്വമായിരുന്നു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സൃഷ്ടിച്ച രണ്ടോ മൂന്നോ പ്രതിഭാശാലികളിൽ ഒരാൾ നിങ്ങളുടെ ജോൺ ആണ്, പക്ഷേ...

ജനനത്തിനും മരണത്തിനും ഇടയിൽ എല്ലാ മനുഷ്യനും ഒരു ക്രൂശീകരണം സംഭവിക്കണം. അപ്പോഴാണവർ ഭൂമിയുടെ ഉപ്പായി മാറുന്നത്. ജോണിന് സിനിമ ഒരു ക്രൂശീകരണമായിരുന്നു. എൽഐസിയിൽ സ്ഥിര വരുമാനം കിട്ടുന്ന ജോലിയുണ്ടായിരുന്നിട്ടും, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മെഡലോടെ പാസായിട്ടും കച്ചവട സിനിമകൾ ചെയ്യാമായിരുന്നിട്ടും സമ്പന്നനായി ജീവിക്കാമായിരുന്ന ജോൺ ദാരിദ്ര്യത്തെ ഏറ്റുവാങ്ങുകയായിരുന്നു. സാധാരണക്കാരായ മനുഷ്യരുടെ ചൂടും ചൂരുമേറ്റ് അവർക്കിടയിലൂടെ പാട്ടും കവിതയും കഥയും സിനിമയുമായി ജോൺ ഇറങ്ങിനടന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

ഒരു രാത്രിയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് താമസിക്കുന്ന മഹാരാജാസ് ഹോസ്റ്റലിലേക്ക് മഴ നനഞ്ഞു നാശമായി ജോൺ കയറി വരുന്നു. വന്നവഴിതന്നെ ഒന്നും പറയാതെ കട്ടിലിൽ കിടക്കുന്നു. കുറേനേരം അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ എഴുന്നേറ്റ് തന്റെ ജുബ്ബയുടെ കീശയിൽ ഉണ്ടായിരുന്ന നനഞ്ഞ കുറേ നോട്ടുകളും ചില്ലറകളും ജനലിലൂടെ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ വന്ന് സ്വസ്ഥമായി ഉറങ്ങി. പുലർന്നപ്പോൾ ചുള്ളിക്കാട് ചോദിച്ചു എന്താണ് ഇന്നലെ അങ്ങനെ ചെയ്തതെന്ന്. കാശ് കയ്യിലുണ്ടെങ്കിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ലെന്നു പറഞ്ഞ് ജോൺ ചിരിച്ചു. തലയിണയ്ക്കടിയിൽ കാശുവച്ചുറങ്ങുന്ന ധനവാൻമാരോട് ജോൺ എന്നും ക്ഷോഭിച്ചിരുന്നു.

‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്തിരുന്നു. പനോരമയിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളുടെ സംവിധായകർക്ക് സർക്കാർ ചെലവിൽ ഡൽഹിയിൽ അശോക ഹോട്ടലിൽ ഒരാഴ്ചത്തെ താമസം സൗജന്യമായിരുന്നു. ഊർമിള ഗുപ്തയായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ. ജോൺ അവരോട് പറഞ്ഞു, ‘‘മാഡം എനിക്ക് അശോകയിൽ റൂം വേണ്ട. അതിന്റെ കാശ് എനിക്ക് തന്നാൽ മതി’’. ഊർമ്മിള ഗുപ്ത സമ്മതിച്ചില്ല എന്നതാണു ചരിത്രം .

‘അമ്മ അറിയാനി’ലെ ഒരു രംഗം.

തിരുവനന്തപുരത്ത് എത്തിയ ശ്യാം ബെനഗൽ സൂര്യ കൃഷ്ണമൂർത്തിയോട് കാറിലിരുന്നു പറഞ്ഞു. ‘‘പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സൃഷ്ടിച്ച രണ്ടോ മൂന്നോ പ്രതിഭാശാലികളിൽ ഒരാൾ നിങ്ങളുടെ ജോൺ ആണ്, പക്ഷേ...’’.

കുട്ടനാടിന്റെ കടത്തുകടവിലും പാടവരമ്പിലും കായൽച്ചിറയിലും കള്ളുഷാപ്പിലും ജോണും കൂട്ടരും വന്നിറങ്ങിയതും താറാവിന്റെയും ചിത്രശലഭത്തിന്റെയും കരിമുണ്ടയുടെയും പിന്നാലെ ഒരു കുഞ്ഞിനെപ്പോലെ ഓടിനടക്കുന്നതും കുട്ടനാട്ടുകാർ കണ്ടിട്ടുള്ളതാണ്. ഒരു കടലാസുകഷണം പോലും കയ്യിലില്ലാതെ ക്യാമറയ്ക്കു പിന്നിൽനിന്ന് ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ പോലൊരു സിനിമ ചെയ്തു തീർക്കുന്നത് അവിടുത്തുകാർ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുള്ളതാണ്.

ADVERTISEMENT

1937 ചെന്നങ്കരി വാഴക്കാട്ട് വി.ടി. ഏബ്രഹാമിന്റെയും കോട്ടയം അടിമത്ര സാറാമ്മയുടെയും മകനായി തൃശൂർ കുന്നംകുളത്തായിരുന്നു ജോൺ ഏബ്രഹാമിന്റെ ജനനം. ബാല്യം കുട്ടനാട്ടിലായിരുന്നു. കോട്ടയം സിഎംഎസ് സ്കൂളിലും കീഴില്ലം ബോർസ്റ്റൽ സ്കൂളിലും തുടർന്ന് എംഡി സെമിനാരി ഹൈസ്കൂളിലും വിദ്യാഭ്യാസം നടത്തി. കോട്ടയം സിഎംഎസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും നേടി.

കുറച്ചുകാലം ട്യൂട്ടോറിയൽ കോളജ് അധ്യാപകനായും പിന്നീട് എൽഐസിയിലെ ക്ലർക്കായും ജോലി നോക്കി. അവിടെനിന്നാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. അരമണിക്കൂർ നീളമുള്ള ‘പ്രിയ’യാണ് ജോണിന്റെ ഡിപ്ലോമ ചിത്രം. 'വിദ്യാർഥികളേ ഇതിലെ ഇതിലെ' ആദ്യചിത്രം. തുടർന്ന് അഗ്രഹാരത്തിലെ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, അമ്മ അറിയാൻ തുടങ്ങിയ ജോണിനെ അടയാളപ്പെടുത്തിയ ചിത്രങ്ങൾ.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (Photo by Danish Siddiqui / REUTERS)

1987 ജൂൺ 27 ബുധനാഴ്ച ജോൺ കോഴിക്കോടുള്ള തന്റെ ചങ്ങാതി ഹരിയുടെ വീട്ടിലായിരുന്നു. രാവിലെ തന്നെ ജോൺ പുറത്തേക്കിറങ്ങി. മീൻ ചന്തയിൽ സുഹൃത്തുക്കളോടൊപ്പം ആ ദിവസം ആഘോഷിച്ചു. വൈകിട്ട് ഒരു സുഹൃത്തിന്റെ വീട്ടിൽ പാട്ടും ഭക്ഷണവും. ജോൺ അതെല്ലാം ബഹളത്തിൽ മുക്കി. അർധരാത്രി ഹരിയുടെ വീട്ടിൽ തിരിച്ചെത്തി യാതൊരു ബോധവുമില്ലാത്ത ഉറക്കത്തിലേക്ക് വീണു.

ജൂൺ 28 വ്യാഴാഴ്ച തലേദിവസത്തെ ബഹളത്തിന്റെ ഓർമകളുമായി ചെറിയ കുറ്റബോധത്തോടെ ജോൺ എഴുന്നേൽക്കുന്നു. കുറച്ചുദിവസം ഒന്നിനും വയ്യ, ചേച്ചിയുടെ വീട്ടിൽ പോയി വിശ്രമിക്കണം എന്നു പറഞ്ഞു. അന്ന് അർധരാത്രി പെട്ടെന്ന് ചാടിയെഴുന്നേറ്റു ഹരിയെ വിളിച്ച് ഉടൻ കടലാസും പേനയും എടുക്കാൻ പറയുന്നു. ഒരു തിരക്കഥ പറഞ്ഞുകൊടുക്കുന്നു, രണ്ടു പേജുള്ള ഒരു തിരക്കഥ. ‘മരണവുമായുള്ള അഭിമുഖം’, അതായിരുന്നു അവസാന തിരക്കഥ. ജീവിതവും മരണവും സംഗീതവും ദുരിതവും നൃത്തം ചെയ്യുന്ന ഒരു വേശ്യാത്തെരുവാണ് ജോൺ അവസാന രംഗമായി സങ്കൽപ്പിച്ചത്.

അഗ്രഹാരത്തിൽ കഴുതൈ സിനിമയിലെ രംഗം.

രാവിലെ എഴുന്നേറ്റ ജോൺ ‘‘കാഞ്ഞങ്ങാട്ട് ചെറിയാച്ചൻ കളിക്കുന്നുണ്ട്, അവിടെ പോയി സംസാരിക്കാൻ ഉണ്ട്’’ എന്ന് പറഞ്ഞു ഹരിയുടെ വീട്ടിൽനിന്നിറങ്ങി. ബസ്റ്റോപ്പിൽ വച്ച് അവിടെ കൂടി നിൽക്കുന്നവരോട് പറഞ്ഞു. ‘‘ജീവിതം ഒരു വിഡ്ഢി പറഞ്ഞ കഥ പോലെയാണ്’’.

ശരിയാണ്, മനസ്സിൽ ആഗ്രഹിച്ച പൂർണ തൃപ്തിയുള്ള തന്റേതായ ഒരു സിനിമ പോലും ആവിഷ്കരിക്കാൻ കഴിയാതെയാണ് ജോൺ അലഞ്ഞതും മടങ്ങിയതും. ആ നിരാശ ഉടനീളം ജോണിനെ പിന്തുടർന്നിരുന്നു. അതാണ് ജോണിന്റെ മരണം ഒരു വിധത്തിൽ ആത്മഹത്യയാണെന്ന് ചില ചങ്ങാതിമാർ സംശയിക്കാനും കാരണം.

ചേന്നങ്കരി സെന്റ് പോൾസ് പള്ളിയിൽ ജോൺ അന്ത്യവിശ്രമംകൊള്ളുന്നിടം. ചിത്രം ∙ മനോരമ

‘‘പ്രതിഭാശാലിയും അതിബുദ്ധിമാനുമായ എന്റെ രാജച്ചായന് തന്റെ കഴിവിന്റെ ചെറിയൊരു ശതമാനം പോലും പ്രവൃത്തി മണ്ഡലത്തിൽ പ്രയോഗിക്കാൻ കഴിഞ്ഞിരുന്നില്ല’’. സഹോദരി ജോണിനെ ഓർമിക്കുന്നതിങ്ങനെയാണ്.

മേയ് മുപ്പതിന് രാത്രി കോഴിക്കോട് പണി തീരാത്ത കെട്ടിടത്തിന് മുകളിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ജോൺ. സുഹൃത്തായ എ.കെ. ചുമയ്ക്കാൻ തുടങ്ങിയപ്പോൾ പുറം ഉഴിഞ്ഞ് ആശ്വസിപ്പിച്ചു. പിന്നെ പാട്ടു പാടി അശ്രദ്ധമായ ചുവടുകളോടെ ജീവിതത്തിൽനിന്ന് വീണു പോയി.

‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ ആരംഭിക്കുന്നത് ഒരു കുഴിമാടത്തിൽനിന്നാണ്, ‘‘ഇവൻ എന്റെ മകൻ ചെറിയാച്ചൻ.. ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിക്കാൻ കഴിയാത്തവൻ...’’ എന്ന വാക്കുകളോടെ...

ട്രൈബി പുതുവയൽ

ജോൺ ഭൂമിയിലെ സാധാരണ മനുഷ്യരെ, അവരുടെ ജീവിതത്തെ സ്നേഹിച്ച ഒരു നക്ഷത്രമായിരുന്നു. തന്റെ ഭ്രമണപഥം ഉപേക്ഷിച്ചു വന്ന ജോൺ തന്റെ ജീവിതംതന്നെ സിനിമയാക്കി മാറ്റി മനുഷ്യർക്കിടയിൽ വേഗത്തിൽ എരിഞ്ഞടങ്ങി. അതുകൊണ്ടാണു ജോണിന്റെ ക്ഷതങ്ങൾ ഇപ്പോഴും നമ്മെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാതോർത്താൽ ഇപ്പോഴും കേൾക്കാം കായലിനപ്പുറത്ത്നിന്ന് ജോൺ ഒരു കുട്ടിയെ പോലെ കൂവുന്നത്... 

(കഥാകൃത്താണ് ലേഖകൻ)

English Summery: Memories of John Abraham, the Legendary Director and Screenwriter