ടഗോറിന്റെ ഒരു കഥ പറയൂ എന്നൊരു ചോദ്യം ഇന്ത്യയുടെ ഏതു സംസ്ഥാനത്തെ നാട്ടിൻപുറത്തു പോയും ഒരാളോടു ചോദിച്ചു നോക്കൂ. വലിയ ആലോചനയൊന്നും കൂടാതെ ആരും പറയും കാബൂളിവാലയുടെ കഥ. പല ദേശത്തും സ്കൂൾ കാലത്തുതന്നെയുള്ള പാഠമാണല്ലോ കാബൂളിവാലയുടേത്. ടഗോറിന്റെ മറ്റു പല കൃതികളെയും പോലെ കാബൂളിവാല എന്ന ചെറുകഥയും ഏതു കാലത്തിന്റേതുമാകുന്നത് അതിലെ കാലദേശാതിവർത്തിയായ നിഷ്കളങ്ക സ്നേഹം എന്ന പ്രമേയത്താലാണ്. സ്നേഹം അതിൽ ഒഴുകി നിറയുന്ന നദിയാണ്. അത് വായനക്കാരെ ഓളങ്ങൾകൊണ്ട് ഇളക്കിമറിക്കുന്നു. ടഗോറിന്റെ ദർശന പ്രകാരം സ്നേഹം എന്നത് എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്. ഈ ദർശനംകൊണ്ട് ചുവടിളകിപ്പോയവരാണ് ടഗോറിന്റെ വായനക്കാർ. വായനക്കാരെ വിട്ട് നാടക പ്രേക്ഷകരിലേക്കും സിനിമാ പ്രേക്ഷകരിലേക്കും ടഗോർ സാഹിത്യം വളർന്നപ്പോഴും ടഗോറിന്റെ ഈ ദർശനങ്ങളും മാനവിക മൂല്യവുമൊക്കെ അതിലും നിറഞ്ഞുനിന്നു. കാബൂളിവാല എന്ന കഥയും പല കാലങ്ങളിൽ പല ദേശങ്ങളിൽ പല ഭാഷകളിൽ സിനിമകളായി. ആദ്യം ബംഗാളിയിലും പിന്നെ ഹിന്ദിയിൽ ഒന്നിലേറെത്തവണയും കാബൂളിവാല അലഞ്ഞുതിരിഞ്ഞെത്തി. ഇതാ, സാങ്കേതിക വിദ്യകളും സിനിമയുടെ പ്രേക്ഷകരുമെല്ലാം മാറിമറിഞ്ഞ ഇക്കാലത്തും കാബൂളിവാല പുതിയ ഒരു സിനിമയായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തവണയും ബംഗാളി ഭാഷയിലാണ് കാബൂളിവാല എത്തുന്നത്. പിന്നണിയിൽ പ്രവർത്തിക്കുന്നതാകട്ടെ ബോളിവുഡിന്റെ ഇതിഹാസ താരം മിഥുൻ ചക്രവർത്തിയും. നായക വേഷത്തിലും എഴുപത്തിമൂന്നുകാരനായ മിഥുൻതന്നെയാണ് എത്തുക.

ടഗോറിന്റെ ഒരു കഥ പറയൂ എന്നൊരു ചോദ്യം ഇന്ത്യയുടെ ഏതു സംസ്ഥാനത്തെ നാട്ടിൻപുറത്തു പോയും ഒരാളോടു ചോദിച്ചു നോക്കൂ. വലിയ ആലോചനയൊന്നും കൂടാതെ ആരും പറയും കാബൂളിവാലയുടെ കഥ. പല ദേശത്തും സ്കൂൾ കാലത്തുതന്നെയുള്ള പാഠമാണല്ലോ കാബൂളിവാലയുടേത്. ടഗോറിന്റെ മറ്റു പല കൃതികളെയും പോലെ കാബൂളിവാല എന്ന ചെറുകഥയും ഏതു കാലത്തിന്റേതുമാകുന്നത് അതിലെ കാലദേശാതിവർത്തിയായ നിഷ്കളങ്ക സ്നേഹം എന്ന പ്രമേയത്താലാണ്. സ്നേഹം അതിൽ ഒഴുകി നിറയുന്ന നദിയാണ്. അത് വായനക്കാരെ ഓളങ്ങൾകൊണ്ട് ഇളക്കിമറിക്കുന്നു. ടഗോറിന്റെ ദർശന പ്രകാരം സ്നേഹം എന്നത് എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്. ഈ ദർശനംകൊണ്ട് ചുവടിളകിപ്പോയവരാണ് ടഗോറിന്റെ വായനക്കാർ. വായനക്കാരെ വിട്ട് നാടക പ്രേക്ഷകരിലേക്കും സിനിമാ പ്രേക്ഷകരിലേക്കും ടഗോർ സാഹിത്യം വളർന്നപ്പോഴും ടഗോറിന്റെ ഈ ദർശനങ്ങളും മാനവിക മൂല്യവുമൊക്കെ അതിലും നിറഞ്ഞുനിന്നു. കാബൂളിവാല എന്ന കഥയും പല കാലങ്ങളിൽ പല ദേശങ്ങളിൽ പല ഭാഷകളിൽ സിനിമകളായി. ആദ്യം ബംഗാളിയിലും പിന്നെ ഹിന്ദിയിൽ ഒന്നിലേറെത്തവണയും കാബൂളിവാല അലഞ്ഞുതിരിഞ്ഞെത്തി. ഇതാ, സാങ്കേതിക വിദ്യകളും സിനിമയുടെ പ്രേക്ഷകരുമെല്ലാം മാറിമറിഞ്ഞ ഇക്കാലത്തും കാബൂളിവാല പുതിയ ഒരു സിനിമയായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തവണയും ബംഗാളി ഭാഷയിലാണ് കാബൂളിവാല എത്തുന്നത്. പിന്നണിയിൽ പ്രവർത്തിക്കുന്നതാകട്ടെ ബോളിവുഡിന്റെ ഇതിഹാസ താരം മിഥുൻ ചക്രവർത്തിയും. നായക വേഷത്തിലും എഴുപത്തിമൂന്നുകാരനായ മിഥുൻതന്നെയാണ് എത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടഗോറിന്റെ ഒരു കഥ പറയൂ എന്നൊരു ചോദ്യം ഇന്ത്യയുടെ ഏതു സംസ്ഥാനത്തെ നാട്ടിൻപുറത്തു പോയും ഒരാളോടു ചോദിച്ചു നോക്കൂ. വലിയ ആലോചനയൊന്നും കൂടാതെ ആരും പറയും കാബൂളിവാലയുടെ കഥ. പല ദേശത്തും സ്കൂൾ കാലത്തുതന്നെയുള്ള പാഠമാണല്ലോ കാബൂളിവാലയുടേത്. ടഗോറിന്റെ മറ്റു പല കൃതികളെയും പോലെ കാബൂളിവാല എന്ന ചെറുകഥയും ഏതു കാലത്തിന്റേതുമാകുന്നത് അതിലെ കാലദേശാതിവർത്തിയായ നിഷ്കളങ്ക സ്നേഹം എന്ന പ്രമേയത്താലാണ്. സ്നേഹം അതിൽ ഒഴുകി നിറയുന്ന നദിയാണ്. അത് വായനക്കാരെ ഓളങ്ങൾകൊണ്ട് ഇളക്കിമറിക്കുന്നു. ടഗോറിന്റെ ദർശന പ്രകാരം സ്നേഹം എന്നത് എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്. ഈ ദർശനംകൊണ്ട് ചുവടിളകിപ്പോയവരാണ് ടഗോറിന്റെ വായനക്കാർ. വായനക്കാരെ വിട്ട് നാടക പ്രേക്ഷകരിലേക്കും സിനിമാ പ്രേക്ഷകരിലേക്കും ടഗോർ സാഹിത്യം വളർന്നപ്പോഴും ടഗോറിന്റെ ഈ ദർശനങ്ങളും മാനവിക മൂല്യവുമൊക്കെ അതിലും നിറഞ്ഞുനിന്നു. കാബൂളിവാല എന്ന കഥയും പല കാലങ്ങളിൽ പല ദേശങ്ങളിൽ പല ഭാഷകളിൽ സിനിമകളായി. ആദ്യം ബംഗാളിയിലും പിന്നെ ഹിന്ദിയിൽ ഒന്നിലേറെത്തവണയും കാബൂളിവാല അലഞ്ഞുതിരിഞ്ഞെത്തി. ഇതാ, സാങ്കേതിക വിദ്യകളും സിനിമയുടെ പ്രേക്ഷകരുമെല്ലാം മാറിമറിഞ്ഞ ഇക്കാലത്തും കാബൂളിവാല പുതിയ ഒരു സിനിമയായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തവണയും ബംഗാളി ഭാഷയിലാണ് കാബൂളിവാല എത്തുന്നത്. പിന്നണിയിൽ പ്രവർത്തിക്കുന്നതാകട്ടെ ബോളിവുഡിന്റെ ഇതിഹാസ താരം മിഥുൻ ചക്രവർത്തിയും. നായക വേഷത്തിലും എഴുപത്തിമൂന്നുകാരനായ മിഥുൻതന്നെയാണ് എത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കൽക്കട്ടയുടെ തെരുവുകളിൽ ഞാൻ എന്നെ ഒരു വിദേശ സഞ്ചാരിയായി സങ്കൽപിക്കുന്നു. അപ്പോൾ മാത്രമേ കൽക്കട്ടയുടെ ശരിയായ കാഴ്ചകൾ എനിക്കു കാണാൻ കഴിയൂ’ – മഹാനഗരമായ കൽക്കട്ടയെ (ഇപ്പോൾ കൊൽക്കത്ത) കഥകളിലും നാടകങ്ങളിലും പ്രതിഷ്ഠിച്ച് അനശ്വരമാക്കിയ മഹാകവി രവീന്ദ്രനാഥ ടഗോർ ഒരിക്കൽ എഴുതി. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ, കണ്ടു തുടങ്ങുമ്പോഴേക്കും നിറങ്ങൾ തെളി‍ഞ്ഞു വരുന്ന അദ്ഭുത നഗരമാണ് കൽക്കട്ട. സിറ്റി ഓഫ് ജോയ് എന്ന വിളിപ്പേര് കൽക്കട്ടയ്ക്ക് ലഭിച്ചത് സ്വന്തം സംസ്കാരത്തനിമകളിലും ജീവിതചര്യകളിലും സാഹിത്യം, സിനിമ തുടങ്ങി ഭക്ഷണശീലങ്ങളിലും വരെ സ്വയം മറന്ന് അഭിരമിക്കാനുള്ള ആ നഗരത്തിന്റെ ശേഷികൊണ്ടാണ്. 

കൊൽക്കത്ത നഗരത്തിലെ രാത്രിദൃശ്യങ്ങളിലൊന്ന് (Photo by Dibyangshu SARKAR / AFP)

കൽക്കട്ടയിലെ തെരുവുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കണ്ടെടുത്ത ജീവിതങ്ങളെ കഥകളാക്കിയും നാടകങ്ങളാക്കിയും വായനക്കാരിലേക്കും പ്രേക്ഷകരിലേക്കുമെത്തിക്കാൻ രവീന്ദ്രനാഥ ടഗോറിനു കഴിഞ്ഞത്, വിനോദസഞ്ചാരിയെപ്പോലെ മാറി നിന്നും ചേർന്നു നിന്നും ആ നഗരജീവിതങ്ങളെ ആഹ്ലാദപൂർവം ആസ്വദിച്ചതുകൊണ്ടാണ്. ടഗോറിന്റെ ഈ ആസ്വാദനം മൂലം വായനക്കാർക്കു ലഭിച്ചത, മൗലികത കൊണ്ട് അനശ്വരരായ ഒട്ടേറെ കഥാപാത്രങ്ങളും. 

ADVERTISEMENT

∙ കാലവും ദേശവും കടന്ന് കാബൂളിവാല

ടഗോറിന്റെ ഒരു കഥ പറയൂ എന്നൊരു ചോദ്യം ഇന്ത്യയുടെ ഏതു സംസ്ഥാനത്തെ നാട്ടിൻപുറത്തു പോയും ഒരാളോടു ചോദിച്ചു നോക്കൂ. വലിയ ആലോചനയൊന്നും കൂടാതെ ആരും പറയും കാബൂളിവാലയുടെ കഥ. പല ദേശത്തും സ്കൂൾ കാലത്തുതന്നെയുള്ള പാഠമാണല്ലോ കാബൂളിവാലയുടേത്. ടഗോറിന്റെ മറ്റു പല കൃതികളെയും പോലെ കാബൂളിവാല എന്ന ചെറുകഥയും ഏതു കാലത്തിന്റേതുമാകുന്നത് അതിലെ കാലദേശാതിവർത്തിയായ നിഷ്കളങ്ക സ്നേഹം എന്ന പ്രമേയത്താലാണ്. സ്നേഹം അതിൽ ഒഴുകി നിറയുന്ന നദിയാണ്. അത് വായനക്കാരെ ഓളങ്ങൾകൊണ്ട് ഇളക്കിമറിക്കുന്നു. ടഗോറിന്റെ ദർശന പ്രകാരം സ്നേഹം എന്നത് എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്. ഈ ദർശനംകൊണ്ട് ചുവടിളകിപ്പോയവരാണ് ടഗോറിന്റെ വായനക്കാർ. 

ടഗോറിന്റെ ചിത്രങ്ങൾ വിൽക്കുന്ന കടയിലെ ദൃശ്യം. കൊൽക്കത്തയിലെ കാഴ്ച (File Photo by Dibyangshu SARKAR / AFP)

വായനക്കാരെ വിട്ട് നാടക പ്രേക്ഷകരിലേക്കും സിനിമാ പ്രേക്ഷകരിലേക്കും ടഗോർ സാഹിത്യം വളർന്നപ്പോഴും ടഗോറിന്റെ ഈ ദർശനങ്ങളും മാനവിക മൂല്യവുമൊക്കെ അതിലും നിറഞ്ഞുനിന്നു. കാബൂളിവാല എന്ന കഥയും പല കാലങ്ങളിൽ പല ദേശങ്ങളിൽ പല ഭാഷകളിൽ സിനിമകളായി. ആദ്യം ബംഗാളിയിലും പിന്നെ ഹിന്ദിയിൽ ഒന്നിലേറെത്തവണയും കാബൂളിവാല അലഞ്ഞുതിരിഞ്ഞെത്തി. ഇതാ, സാങ്കേതിക വിദ്യകളും സിനിമയുടെ പ്രേക്ഷകരുമെല്ലാം മാറിമറിഞ്ഞ ഇക്കാലത്തും കാബൂളിവാല പുതിയ ഒരു സിനിമയായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തവണയും ബംഗാളി ഭാഷയിലാണ് കാബൂളിവാല എത്തുന്നത്. പിന്നണിയിൽ പ്രവർത്തിക്കുന്നതാകട്ടെ ബോളിവുഡിന്റെ ഇതിഹാസ താരം മിഥുൻ ചക്രവർത്തിയും. നായക വേഷത്തിലും എഴുപത്തിമൂന്നുകാരനായ മിഥുൻതന്നെയാണ് എത്തുക. 

∙ കൊൽക്കത്തയിലെ കാബൂളിവാലകൾ

ADVERTISEMENT

ഒന്നരക്കോടിയോളം ആളുകൾ തിങ്ങിപ്പാർക്കുന്ന കൊൽക്കത്ത നഗരത്തിൽ ഇന്നുപോലും അയ്യായിരത്തോളം അഫ്ഗാനി കുടുംബങ്ങളുണ്ട്. അവർ ഇന്നും വിളിക്കപ്പെടുന്നത് കാബൂളിവാലകൾ എന്നു തന്നെയാണ്. ടഗോറിന്റെ കാലത്തും ഇവരുടെ എണ്ണത്തിൽ കുറവൊന്നുമില്ലായിരുന്നു. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അഫ്ഗാന്റെ ഉയർച്ച താഴ്ചകൾക്കിടയിലും അവിടുത്തെ ജനങ്ങളുടെ ജീവിത രീതികൾ മാത്രം ഒരേ മട്ടിൽ തുടരുകയാണല്ലോ. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി അവരിൽ പലർക്കും അതിർത്തി കടന്ന് ഇന്ത്യയിലേക്ക് വരികയല്ലാതെ മറ്റു മാർഗമില്ല. വിദ്യാഭ്യാസത്തിനായും കച്ചവടത്തിനായും ഇന്ത്യയെ ആശ്രയിച്ച് ജീവിക്കുന്നവരിൽ വലിയൊരു പങ്ക് അഫ്ഗാനികൾ ഇന്നുമുണ്ട്. 

ഒഡീഷയിലെ പുരിയിലെ കടൽത്തീരത്ത് ടഗോറിന്റെ മണൽശിൽപം തീർക്കുന്ന ശിൽപി സുദർശൻ പട്‌നായിക. 2013ലെ ചിത്രം (Photo by ASIT KUMAR / AFP)

ബ്രിട്ടിഷ് സാമ്രാജ്യത്വവുമായുള്ള പോരാട്ടങ്ങളുടെ ഭാഗമായി തകർന്ന് തരിപ്പണമായിക്കഴിഞ്ഞിരുന്ന സമ്പദ്‌വ്യവസ്ഥയുള്ള കാലത്ത് അവർ പല ഇന്ത്യൻ നഗരങ്ങളിലുമെത്തി. അവർക്ക് പ്രിയപ്പെട്ട നഗരമായിരുന്നു കൽക്കട്ട എന്നറിയപ്പെട്ടിരുന്ന കൊൽക്കത്ത. ഉണക്കപ്പഴങ്ങളും കമ്പിളി വസ്ത്രങ്ങളും പട്ടാണിക്കടലയുമായി എല്ലാ മഞ്ഞുകാലത്തും എത്തുന്ന അഫ്ഗാനികളെ കൊൽക്കത്തയും കാത്തിരുന്നു. കൊൽക്കത്തക്കാർ അവരെ കാബൂളിവാലകൾ എന്നു വിളിച്ചു. അവർക്കു പാർപ്പിടവും ഭക്ഷണവും നൽകി. അവരിൽനിന്ന് ഉണക്കപ്പഴങ്ങളും കമ്പിളി വസ്ത്രങ്ങളും വിലകൊടുത്തും കടംപറഞ്ഞും വാങ്ങി.

∙ അത് ടഗോറിന്റെ കാലമായിരുന്നു

കഥകളിലേക്ക് ജീവിതങ്ങളും കഥാപാത്രങ്ങളും അതേപടി ഓടിക്കയറിയ കാലം. ടഗോറിന് കാബൂളിവാലകളുടെ ജീവിതത്തിൽനിന്ന് ഒരു കഥാതന്തു വികസിപ്പിച്ചെടുക്കാൻ അധികം ആലോചിക്കേണ്ടി വന്നിരിക്കില്ല. ടഗോറിന്റെ ജീവിതത്തിലെ സാധനാ കാലം എന്നറിയപ്പെടുന്നത് 1891 മുതൽ 1895 വരെയാണ്. ഈ കാലത്താണ് ടഗോർ കാബൂളിവാലയുടെ കഥയെഴുതുന്നത്. ബംഗാളിലെ നഗര ജീവിതങ്ങളിലെ അവിഭാജ്യഘടകമായിരുന്നു അഫ്ഗാനിൽനിന്നുള്ള ചെറുകിട വ്യാപാരികൾ. മറുനാട്ടിലായിരിക്കുമ്പോഴും തങ്ങളുടെ സവിശേഷമായ വേഷവിതാനങ്ങളാലും ജീവിതരീതികൾകൊണ്ടും അവർ വേറിട്ടു നിന്നു. തദ്ദേശീയരുമായി വളരെപ്പെട്ടെന്ന് ഇടപഴകാനും അവർക്കു കഴിഞ്ഞു. അവരെയെല്ലാം അന്നാട്ടുകാർ കാബൂളിവാലകൾ എന്നു വിളിച്ചുതുടങ്ങി. ഈ സാഹചര്യത്തിലാണ് ടഗോറിന്റെ കാബൂളിവാല പിറവിയെടുക്കുന്നത്. 

രവീന്ദ്രനാഥ ടഗോർ (File Photo by Alain Daniélou / Berthet Samuel / AFP)
ADVERTISEMENT

∙ ഹൃദയഹാരിയായ കഥ

ഉപജീവനാർഥം നാടും കുടുംബവും കുഞ്ഞുമകളെയും വിട്ട് അഫ്ഗാനിൽനിന്ന് ഇന്ത്യയിലെത്തുന്ന റഹ്മത്ത് എന്ന കാബൂളിവാലയുടെ ജീവിതമാണ് ഈ കഥ പറയുന്നത്. ഭാര്യ മരിച്ച ശേഷം ഏകമകൾക്കൊപ്പമാണ് അഫ്ഗാനിൽ അയാളുടെ താമസം. ശൈത്യകാലത്ത് കച്ചവടത്തിനായി ഹിന്ദുസ്ഥാനിലേക്ക് പോകാൻ അയാൾ തീരുമാനിക്കുന്നു. മകളുടെ എതിർപ്പ് അവഗണിച്ചാണ് അയാൾക്ക് പോകേണ്ടത്. മകളുടെ കൈപ്പട പതിച്ചെടുത്ത കടലാസ് ഓർമയ്ക്കായി സൂക്ഷിച്ചുകൊണ്ട് അയാൾ ഹിന്ദുസ്ഥാനിലേക്ക് യാത്രയാകുന്നു. ഉണക്കപ്പഴങ്ങളും കമ്പിളി വസ്ത്രങ്ങളും വിറ്റാണ് അയാൾ ഹിന്ദുസ്ഥാനിൽ ഉപജീവനം തേടുന്നത്. 

അസാധാരണ രൂപമായിരുന്നു കാബൂളിവാലയുടേത്. തലക്കെട്ടും പത്താൻ വേഷവും വലിയ ഭാണ്ഡവും അയാളെ വ്യത്യസ്തനാക്കി. കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നയാളാണ് അയാളെന്നും അയാളുടെ സഞ്ചിയിൽ അയാൾ തട്ടിയെടുക്കുന്ന കുട്ടികളാണെന്നുമുള്ള അപഖ്യാതിയും പരന്നു. ഈ പേരു പറഞ്ഞ് കുസൃതിനേരങ്ങളിൽ മക്കളെ അനുസരണയുള്ളവരാക്കാൻ അമ്മമാർ ശ്രമിച്ചു. കൽക്കട്ടയിലെ ഒരു കുടുംബത്തിലെ മിനി എന്ന കുട്ടിയുമായി അയാൾ സൗഹൃദത്തിലാകുന്നു. അവൾ വ്യത്യസ്തയായിരുന്നു. അവളുടെ അച്ഛൻ ഒരു എഴുത്തുകാരനായിരുന്നു. ടഗോറിന്റെതന്നെ ആത്മകഥാംശമുണ്ട് ഈ കഥാപാത്രത്തിന് എന്നു പറയപ്പെടുന്നു. 

മിനി കാബൂളിവാലയുമായി ചങ്ങാത്തത്തിലായി. അയാൾ അവളോടു കഥകൾ പറഞ്ഞു. അവളുടെ കേടായിപ്പോയ പാവ നന്നാക്കി കൊടുത്തു. ചുറ്റുപാടുകളിൽനിന്ന് വേഷംകൊണ്ടു വ്യത്യസ്തനായ റഹ്മത്തിനെ മിനി ഇഷ്ടപ്പെട്ടു തുടങ്ങുന്നത് അയാളിൽനിന്ന് കരകവിഞ്ഞൊഴുകിയ വാത്സല്യത്തിന്റെ അടിയൊഴുക്കുകളിൽപ്പെട്ടാണ്. കാബൂളിവാലയ്ക്കാകട്ടെ അവൾ അങ്ങു നാട്ടിലുള്ള തന്റെ മകളെയാണ് ഓർമിപ്പിച്ചത്. അതുകൊണ്ടുതന്നെ ദിവസവും ഉണക്കമുന്തിരിയും ബദാം പരിപ്പുകളുമായി അയാൾ അവളെ കാണാനെത്തി. വായാടിയായ മിനിയോട് അയാൾ ഒരുപാട് കഥകൾ പറഞ്ഞു. 

മിനിയുടെ അച്ഛന് ആദ്യമൊന്നും കാബൂളിവാലയെ ഇഷ്ടമായിരുന്നില്ലെങ്കിലും സാവധാനം അദ്ദേഹവും കാബൂളിവാലയുടെ കഥകൾക്കു കാതോർക്കുന്നു. അഫ്ഗാനിലെ തങ്ങളുടെ ജീവിതദുരിതങ്ങളെപ്പറ്റിയാണ് മിനിയുടെ അച്ഛനോട് കാബൂളിവാല സംസാരിക്കുന്നതെങ്കിൽ മിനിയോടാകുമ്പോൾ അതു കഥയും തമാശയുമൊക്കെയായി. അമ്മായി അച്ഛന്റെ വീട്ടിൽ പോകുന്ന കാലം പറഞ്ഞ് അയാൾ മിനിയെ കളിയാക്കി. അവൾ പൊട്ടിച്ചിരിച്ചു. നാട്ടിലുള്ള തന്റെ മകൾക്ക് അസുഖമാണെന്നറിഞ്ഞ് അവിടേക്കു പോകാൻ തയാറെടുക്കുന്ന റഹ്മത്തിന് അന്നാട്ടുകാരിൽ ചിലർ കൊടുക്കാനുള്ള പണം തിരികെക്കിട്ടേണ്ട സാഹചര്യം വരുന്നു. ഷാൾ വാങ്ങിയ വകയിൽ തനിക്കു പണം തരാനുണ്ടായിരുന്നയാളെ സമീപിച്ച് തിരികെ ചോദിച്ചപ്പോൾ റഹ്മത്തിനു പകരം കിട്ടിയത് അപമാനം. മുറിവേറ്റ പത്താൻവീര്യം ഉണർന്നു. അയാൾ കത്തിയെടുത്ത് ആ മനുഷ്യനുമായി ഏറ്റുമുട്ടി. അബദ്ധത്തിൽ ആ മനുഷ്യൻ മരിക്കുന്നു. യാഥാർഥ്യം മറച്ചു വച്ച് നുണ പറഞ്ഞാൽ രക്ഷപ്പെടാമെന്ന വക്കീലിന്റെ വാഗ്ദാനം അവഗണിച്ച് അയാൾ ഉണ്ടായ വിവരങ്ങൾ കോടതിയിൽ തുറന്നു പറയുന്നു. അയാളുടെ സത്യസന്ധതയെ അഭിനന്ദിച്ച കോടതി ശിക്ഷ വിധിക്കുന്നത് 10 വർഷത്തെ തടവാണ്. 

കാബൂളിവാല കഥയെ ആസ്പദമാക്കി വരച്ച ചിത്രം (Illustration by Luis Dias)

ജയിലിൽ കിടക്കുമ്പോഴും അയാളുടെ ഉള്ളിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. നാട്ടിലുള്ള മകളും കൽക്കത്തയിലുള്ള മിനിയും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന അയാൾ നേരെയെത്തുന്നത് മിനിയെക്കാണാനാണ്. മിനിയുടെ വിവാഹദിവസമാണ് അയാൾ ആ വീട്ടിലെത്തുന്നത്. മിനിയെ കാണണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടെങ്കിലും മിനിക്ക് അയാളെ ഓർമ വന്നില്ല. വലിയ പെണ്ണായി, കല്യാണപ്പെണ്ണായി വളർന്ന മിനിയോട് അയാൾ പഴയകഥകളും തമാശകളുമൊക്കെ പറഞ്ഞു നോക്കുന്നുണ്ടെങ്കിലും അവൾക്ക് ഒന്നും ഓർമ വന്നില്ല. തന്റെ മകളും ഇതുപോലെ വളർന്നിട്ടുണ്ടാകുമല്ലോ എന്ന ഓർമയിൽ തളർന്നു പോകുന്ന കാബൂളിവാലയെ നാട്ടിലേക്കു പോകാനും മകളുടെ വിവാഹം നടത്താനുമൊക്കെയുള്ള പണം കൊടുത്ത് മിനിയുടെ അച്ഛൻ യാത്രയാക്കുന്നിടത്ത് കാബൂളിവാലയുടെ കഥ അവസാനിക്കുന്നു. 

മിനിയുടെ എഴുത്തുകാരനായ അച്ഛന്റെ കാഴ്ചപ്പാടിലാണ് ടഗോർ കഥ പറയുന്നത്. ബംഗാളി ബാബു എന്നു സ്വയം പരിചയപ്പെടുത്തുന്ന അദ്ദേഹത്തിനു തന്നേക്കാൾ ലോകം കണ്ടവനായ കാബൂളിവാലയിൽനിന്ന് അയാളുടെ കഥകൾ കേൾക്കാൻ വളരെ താൽപര്യമാണ്. അയാൾ കഥ എഴുതുന്നയാളാണ്. അങ്ങനെ കാബൂളിവാലയിൽനിന്ന് അയാളുടെ കഥകൾ പിടിച്ചെടുക്കുന്ന ആളാണ് ഈ നോവലിലെ ആഖ്യായികാകാരൻ. മിനിയും കാബൂളിവാലയോടടുക്കുന്നത് അയാളുടെ കഥകൾ കേട്ടാണ്. കഥ കേൾക്കുന്നയാൾ കഥ പറയുന്നയാളുടെ പ്രിയം സമ്പാദിക്കുന്നു. ഈ ചെറുകഥയിലെ കഥാപാത്രങ്ങൾക്കു പരസ്പരമുണ്ടാകുന്ന ബന്ധത്തിന്റെ അടിസ്ഥാനംതന്നെ കഥയാണ്. കഥപറച്ചിലിലൂടെ ആർജിച്ചെടുക്കുന്ന സ്നേഹത്തിന്റെ കഥ പറയുന്ന കാബൂളിവാല എന്ന ചെറുകഥയും അതു വായിക്കുന്നവരുടെ കരളലിയിക്കുന്നു. 

1957ൽ ബംഗാളിഭാഷയിലിറങ്ങിയ കാബൂളിവാല സിനിമയിലെ ദൃശ്യം.

∙ കാബൂളിവാലയുടെ ചലച്ചിത്രരൂപങ്ങൾ

കാബൂളിവാല എന്ന ചെറുകഥയുടെ സവിശേഷത തിരിച്ചറിഞ്ഞാണ് ചലച്ചിത്ര പ്രവർത്തകർ ആ സിനിമയെ സമീപിക്കുന്നത്. 1892ൽ എഴുതപ്പെട്ട കാബൂളിവാലയ്ക്ക് സിനിമയാകാൻ നിയോഗം ലഭിക്കുന്നത് അരനൂറ്റാണ്ടിനു ശേഷമാണ്– 1957ൽ. തപൻ സിൻഹയാണ് ബംഗാളിഭാഷയിൽ കാബൂളിവാല ആദ്യം സിനിമയാക്കുന്നത്. ഛാബി ബിശ്വാസ്, ടിങ്കു എന്നിവർ വേഷമിട്ട കാബൂളിവാല, മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ബംഗാളി ചിത്രമെന്ന ബഹുമതിയും നേടി. 

ബംഗാളി ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയവും സിനിമ നേടിയ കൾട്ട് ക്ലാസിക് പദവിയും കണ്ടിട്ടാകണം 4 വർഷങ്ങൾക്കു ശേഷം 1961ൽ ബൽരാജ് സാഹ്നി എന്ന അതികായനെ നായകവേഷത്തിലവതരിപ്പിച്ച് ഹേമൻ ഗുപ്ത കാബൂളിവാലയെ ഹിന്ദിയിലെത്തിച്ചു. ഉഷകിരൺ, സോനു തുടങ്ങിയവരാണ് ഒപ്പം അഭിനയിച്ചത്. സിനിമ സാമ്പത്തികമായി വലിയ വിജയമോ ബഹുമതികളോ നേടിയില്ലെങ്കിലും ചിത്രത്തിലെ ബൽരാജ് സാഹ്നിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സലിൽ ചൗധരി ഈണമിട്ട് മന്നാഡേ പാടിയ ‘ആയേ മേരേ പ്യാരേ വദൻ’, ഹേമന്ദ്കുമാർ പാടിയ ‘ഗംഗാ ആയി കഹാൻ സേ’ എന്നീ രണ്ടു പാട്ടുകളും ഹിന്ദിയിലെ എവർഗ്രീൻ ഹിറ്റുകളായി. 

1961ൽ ഹിന്ദിയിലിറങ്ങിയ കാബൂളിവാല സിനിമയിലെ ദൃശ്യം.

ബംഗാളി സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത് എക്കാലത്തും സാധാരണമാണ്. ഒട്ടേറെ ബംഗാളി സിനിമകൾ ബോളിവുഡ് കടമെടുത്തിട്ടുണ്ട്. വിദ്യാ ബാലൻ അഭിനയിച്ച ‘ബീഗംജാൻ’ ശ്രീജിത് മുഖർജിയുടെ ബംഗാളി ഫിലിം ‘രാജകഹാനി’യുടെ (2015) റീമേക്ക് ആണ്. ഗുൽസാറിന്റെ അരങ്ങേറ്റ സിനിമയായ ‘മേരേ അപ്നേ’ (1971) ബംഗാളി സിനിമ ‘അപൻജ’ന്റെ റീമേക്ക് ആയിരുന്നു. മീനാകുമാരി ആയിരുന്നു നായിക. അവരുടെ മരണശേഷമാണ് സിനിമ റിലീസ് ചെയ്തത്. 75 ലക്ഷത്തോളം രൂപ അന്നത്തെ കാലത്ത് ചിത്രം ബോക്സ് ഓഫിസ് കലക്‌ഷൻ നേടി. രാജേഷ് ഖന്നയും ഷർമിള ടഗോറും അഭിനയിച്ച 1971ലെ ‘അമർപ്രേം’, ബംഗാളി സിനിമയായ ‘നിഷിപദ്മ’യുടെ റീമേക്ക് ആയിരുന്നു. അക്കാലത്ത് ബോക്സ് ഓഫിസ് കലക്‌ഷൻ ആയി നേടിയത് 1.8 കോടി രൂപയായിരുന്നു. 

കൊൽക്കത്തയിൽ ടഗോറിന്റെ ചിത്രങ്ങൾ വിൽക്കുന്ന കച്ചവടക്കാരൻ (File Photo by DESHAKALYAN CHOWDHURY / AFP)

ഇങ്ങനെ പല കാലത്തും ബംഗാളിലേക്ക് ബോളിവുഡ് നോക്കിയിരുന്നു. 2006ൽ ബംഗ്ലദേശി സംവിധായകനായ കാസി ഹയാത്തി ബംഗാളി ഭാഷയിൽ വീണ്ടും കാബൂളിവാലയെ വെള്ളിത്തിരയിലെത്തിച്ചു. മന്ന എന്ന പേരിൽ പ്രശസ്തനായ ബംഗ്ലദേശി നടൻ സയ്യിദ് മുഹമ്മദ് അസ്‌ലം തലൂക്ദർ ആണ് കാബൂളിവാലയെ അവതരിപ്പിച്ചത്. ധാലിവുഡിലെ (ഹിന്ദിസിനിമാലോകം ബോളിവുഡ് എന്നറിയപ്പെടുമ്പോൾ ബംഗ്ലദേശി സിനിമാലോകം അങ്ങനെയാണ് അറിയപ്പെടുന്നത്) സുവർണകാലത്തെ രാജകുമാരൻ എന്നാണ് മന്ന അറിയപ്പെടുന്നത്. ഈ സിനിമയിൽ മിനി ആയി അഭിനയിച്ച പ്രാർഥന ഫർദിൻ ദിഗി എന്ന ബാലതാരത്തിന്റെ മാതാപിതാക്കൾ ആയ സുബ്രതോ ബറുവയും ഡോയലുമാണ് സിനിമയിലും അച്ഛനമ്മമാരായി അഭിനയിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് ദിഗി അക്കൊല്ലത്തെ മികച്ച ബാലതാരത്തിനുള്ള ബംഗ്ലദേശി നാഷനൽ അവാർഡ് നേടി. 

∙ ബയോസ്കോപ്‌വാലയായും എത്തുന്നു

ബോളിവുഡിലെ എണ്ണം പറഞ്ഞ വില്ലൻമാരിലൊരാളായ ഡാനി ഡെൻസോങ്പയെ നായകനാക്കി 2018ൽ ദേബ് മധേക്കർ സംവിധാനം ചെയ്ത ‘ബയോസ്കോപ്‌വാല’ എന്ന ചിത്രത്തിന്റെ അവലംബിതകഥയും കാബൂളിവാല ആയിരുന്നു. 19–ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ നടക്കുന്ന യഥാർഥ കഥയിൽനിന്നു മാറി 1980കളിൽ അഫ്ഗാനിൽനിന്ന് ബയോസ്കോപ്പുമായി ഇന്ത്യയിലെത്തുന്ന റഹ്മത്തിനെയാണ് ‘ബയോസ്കോപ്‌വാല’ കാണിച്ചുതന്നത്. സിനിമകളുടെ കുഞ്ഞുഭാഗങ്ങൾ ബയോസ്കോപ്പിലൂടെ കാണിച്ച് കുട്ടികളുടെ ഇഷ്ടക്കാരനായി മാറി, മിന്നി എന്ന ബാലികയുമായി സൗഹൃദത്തിലാകുന്ന റഹ്മത്തിനെ അവതരിപ്പിച്ച ഡാനി ഡെൻസോങ്പയുടെ പ്രകടനം മികച്ചു നിന്നെങ്കിലും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു. 

‘ബയോസ്കോപ്‌വാല’ സിനിമയിലെ ദൃശ്യം.

കാബൂളിവാല എന്ന കഥയെ കാലഘട്ടത്തിന് അനുസരിച്ച് ചിട്ടപ്പെടുത്തിയെടുത്തു എന്ന മികവ് ബയോസ്കോപ്‌വാലയ്ക്ക് അവകാശപ്പെടാം. 2015ൽ അനുരാഗ് ബസു ഒരു ചാനലിനു വേണ്ടി ടഗോറിന്റെ ചെറുകഥകളുടെ പരമ്പര തയാറാക്കിയപ്പോൾ അതിൽ ഒരു എപ്പിസോഡ് കാബൂളിവാല ആയിരുന്നു. 2015ൽ തന്നെ അഭിജിത് ഗുഹയും സുദേഷ്ണറോയിയും ചേർന്ന് കളേഴ്സ് ബംഗ്ലാ ചാനലിനു വേണ്ടിയും കാബൂളിവാല ഉൾപ്പെടുന്ന ടഗോർ കഥകൾ പരമ്പരയാക്കിയിരുന്നു. 

∙ ഇനി മിഥുൻ ചക്രവർത്തിയുടെ കാബൂളിവാല

ടഗോറിന്റെ സ്വന്തം നാട്ടിൽ കാബൂളിവാല സിനിമയായി എത്തി 66 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ മിഥുൻ ചക്രവർത്തിയുടെ കാബൂളിവാല എത്തുന്നത്. സുമൻ ഘോഷ് ആണ് സംവിധായകൻ. ഛാബി വിശ്വാസ് അനശ്വരനാക്കിയ ആദ്യ കാബൂളിവാലയുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താനാകാത്ത വിധത്തിലാണ് പുതിയ സിനിമ അണിയിച്ചൊരുക്കുകയെന്നാണ് മിഥുന്റെയും സംവിധായകന്റെയും വാദം. ഇതിനായി താൻ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞെന്നും പുതിയ കാലത്തിന്റെ സിനിമയായി കാബൂളിവാല ആസ്വദിക്കാമെന്നും മിഥുൻ ഉറപ്പു നൽകുന്നു. 

മിഥുൻ ചക്രവർത്തി (File Photo by AFP)

സിനിമയിലെ മറ്റു താരങ്ങൾ ആരൊക്കെയെന്ന വിവരം പുറത്തുവന്നിട്ടില്ല. കൊൽക്കത്തയ്ക്കു പുറമെ ലഡാക്കിലും അഫ്ഗാനിസ്ഥാനിലുമടക്കം ചിത്രീകരണം നടത്താനാണ് അണിയറ പ്രവർത്തകരുടെ ഉദ്ദേശ്യം. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുടക്കം വരുത്തിയില്ലെങ്കിൽ റഹ്മത്ത് ഷെയ്ക്കിന്റെ അഫ്ഗാനിലെ ജീവിതം അതേ തീവ്രതയിൽ നമുക്കു വെള്ളിത്തിരയിൽ കാണാം. മിഥുനും സുമൻ ഘോഷും ഇതിനു മുൻപ് ഒരുമിച്ചത് 2012ൽ ആണ്. ‘നോബൽ ചോർ’ എന്ന സിനിമ മിഥുന്റെ പ്രകടനംകൊണ്ടു ശ്രദ്ധേയമായിരുന്നു. മിഥുന്റെതന്നെ ഏറ്റവുമൊടുവിൽ റിലീസ് ആയ ബംഗാളി സിനിമ പ്രജാപതി ബോക്സ് ഓഫിസ് ഹിറ്റും ആയിരുന്നു. 

ഒടുവിലിത്രയും കൂടി: ബംഗാളിൽ അഫ്ഗാനികൾക്കുണ്ടായിരുന്ന അൽപം ഭീതികലർന്ന ഇമേജ് ടഗോറിന്റെ കഥയുടെ പ്രചാരത്തോടെതന്നെ മാറി മറിഞ്ഞിരുന്നു. തപൻ സിൻഹയുടെ ബംഗാളി സിനിമയും ബൽരാജ് സാഹ്നി വേഷമിട്ട ഹിന്ദി സിനിമയും ജനശ്രദ്ധയാകർഷിച്ചതോടെ അഫ്ഗാനികൾ സ്നേഹമുള്ളവരും വിശ്വസിക്കാൻ കൊള്ളാവുന്നവരും ആണെന്ന സൽപ്പേര് പൊടുന്നനെ സമൂഹത്തിൽ വ്യാപിച്ചതായാണ് പറയപ്പെടുന്നത്. ഹിന്ദി സിനിമയിലെ ‘ആയേ മേരേ പ്യാരേ വദൻ’ എന്ന പാട്ട് കേൾക്കുമ്പോൾ ഇന്ത്യക്കാർക്ക് രാജ്യാഭിമാനം തുളുമ്പുമെങ്കിലും സിനിമയിൽ കാബൂളിവാല സ്വന്തം ദേശത്തെ ഓർത്തു പാടുന്ന പാട്ടാണ് അത്. ഈ പാട്ട് ആദ്യം കേട്ട മാത്രയിൽ ഹിന്ദിസിനിമയിലെ പ്രമുഖ വില്ലൻതാരമായിരുന്ന പ്രാൺ കണ്ണീർവാർത്തതായി കേട്ടിട്ടുണ്ട്. വിഭജനത്തെത്തുടർന്ന് സിന്ധ് ദേശത്തുനിന്ന് ഇന്ത്യയിലെത്തിയതാണ് പ്രാണിന്റെ കുടുംബം എന്നറിയുമ്പോഴാണ് ആ കണ്ണീരിന്റെ വിലയും പാട്ടിന്റെ മൂല്യവും നാമറിയൂ.

 

English Summary: Mithun Chakraborty to Play Lead Role in Tagore's Ageless Classic Kabuliwala in Bengali After 6 Decades