ആ നടി പറഞ്ഞു: ജീവിതം അവസാനിപ്പിക്കാൻ തയാറായി ഇരിക്കുകയായിരുന്നു സാർ ഞാൻ...
പച്ചമനുഷ്യരുടെ ചൂടും ചൂരും വ്യഥകളും നിറഞ്ഞ അനശ്വരങ്ങളായ നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ചലച്ചിത്രകാരൻ എ.കെ. ലോഹിതദാസ് വിട പറഞ്ഞിട്ട് പതിനാല് വർഷം പൂർത്തിയാവുന്നു. 2009 ജൂൺ ഇരുപത്തിയെട്ടിനായിരുന്നു ജീവിത പെരുവഴിയിൽ ഒറ്റപ്പെട്ടു പോയ തന്റെ കഥാപാത്രങ്ങളെ പോലെ പ്രേക്ഷകരെയും പിറക്കാനിരുന്ന നിരവധി കഥാപാത്രങ്ങളെയും തനിച്ചാക്കി ലോഹിതദാസ് മടങ്ങിയത്... പൊള്ളുന്ന ജീവിത പരിസരങ്ങളിൽനിന്ന് താൻ കണ്ടെടുത്ത അനുഭവങ്ങളായിരുന്നു ലോഹിതദാസ് അഭ്രപാളികളിൽ കോറിയിട്ട തിരക്കഥകൾ. തിയറ്ററിന്റെ ഇരുട്ടിൽ അത്തരം സിനിമകളിലൂടെ സ്വന്തം ജീവിതത്തിന്റെ നൊമ്പരങ്ങളും പകപ്പുകളും കണ്ട മലയാളി നെടുവീർപ്പിടുകയും ആരും കാണാതെ കരയുകയും ചെയ്തു.

‘‘ഏകാന്തമായ ബാല്യ കൗമാരങ്ങൾ, ഒരിറ്റ് സ്നേഹത്തിന് വേണ്ടി ദാഹിച്ച് ഞാനലഞ്ഞ ഊഷരഭൂമികൾ.. എന്നും അനുഭവിക്കാൻ വിധിക്കപ്പെട്ട അവഗണനകൾ, മാറ്റി നിർത്തലുകൾ, പരിഹാസങ്ങൾ, ഇടയ്ക്ക് കൂട്ടായി വന്ന വിഷാദരോഗം...’’ ലോഹി തന്റെ ബാല്യകാല അനുഭവങ്ങൾ കുറിച്ചതിങ്ങനെയാണ്. അനുഭവങ്ങളുടെ ഈർച്ചവാളേൽപ്പിച്ച മുറിവുകളുടെ വേദനയാണ് ജീവിതം കടഞ്ഞെടുത്ത കഥകളെഴുതാൻ ലോഹിക്ക് കരുത്തു നൽകിയത്. ആദ്യ അവസരത്തിനു വേണ്ടി ഏറെ അലയേണ്ടി വന്നു അദ്ദേഹത്തിന്. കെ.ജി ജോർജിന്റെ തിരുവനന്തപുരത്തുള്ള വസതിയിൽ കഥപറയാൻ നടൻ തിലകന്റെ ശുപാർശ കത്തുമായി വന്ന് നിരാശയോടെ മടങ്ങിപ്പോകുന്ന ചെറുപ്പക്കാരനായ ലോഹിയുടെ ചിത്രം അന്നവിടെ ഉണ്ടായിരുന്ന എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ തന്റെ സിനിമാ ഓർമകളിൽ പങ്കുവയ്ക്കുന്നു.
∙ പ്രതിഭയുടെ തനിയാവർത്തനം
ലോഹിതദാസിന്റെ ഭാഷയിൽ, എന്നും മഴയുള്ള നാട്ടിൽനിന്നു വന്നതു പോലെ തോന്നിച്ച സിബി മലയിൽ എന്ന ചെറുപ്പക്കാരനുമായി ചേർന്നായിരുന്നു ലോഹിയുടെ അരങ്ങേറ്റം.1987 ൽ മലയാള ചലച്ചിത്രപ്രേക്ഷകർക്ക് ഇന്നും വേദനയുണർത്തുന്ന ‘തനിയാവർത്തനം’ എന്ന ചിത്രം സമ്മാനിച്ചുകൊണ്ടാണ് ലോഹി തന്റെ വരവറിയിച്ചത്. ശേഷം മലയാളി നെഞ്ച് കനൽ കൂടാക്കി കണ്ട എത്രയോ ചിത്രങ്ങൾ...
1985 ൽ പുറത്തിറങ്ങിയ ‘സിന്ധു ശാന്തമായൊഴുകുന്നു’ എന്ന നാടകമാണ് ലോഹിതദാസ് എന്ന എഴുത്തുകാരന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ രചന. ആ വർഷം മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തിനായിരുന്നു. അവാർഡ് പ്രഖ്യാപിക്കുന്ന ദിവസം അദ്ദേഹം നാടക ട്രൂപ്പിനൊപ്പം ഒരു കടപ്പുറം ഭാഗത്തായിരുന്നു. കടലിനെ നോക്കിയിരിക്കുമ്പോഴാണ് വാർത്ത അറിയുന്നത്. പുലർച്ചെ വരെ ബസ് സ്റ്റാൻഡിൽ പത്രത്തിനായി കാത്തിരുന്നു. വാർത്തയുണ്ട്, അദ്ദേഹത്തിന്റെ മാത്രം ഫോട്ടോ വന്നിട്ടില്ല. ആരും മനഃപൂർവം ചെയ്തതല്ല. ജീവിതത്തിൽ പലതും തന്നിൽ നിന്നങ്ങനെ മാറിപ്പോയിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. അർഹിക്കുന്ന പലതും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നതാണ് ഇപ്പോഴും യാഥാർഥ്യം. നിരവധി മികച്ച തിരക്കഥകൾ എഴുതിയിട്ടുണ്ടെങ്കിലും തിരക്കഥയ്ക്ക് ഒരിക്കൽ മാത്രമേ അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചുള്ളൂ. 12 വർഷം കഴിഞ്ഞിട്ടും ആലുവയിൽ അദ്ദേഹത്തിന്റെ സ്മാരകം എങ്ങും എത്തിയിട്ടില്ല എന്നതും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് വേദനയുണ്ടാക്കുന്നു.
∙ സിനിമയിൽ ലോഹിയുടെ ‘അശ്വമേധം’
തോപ്പിൽ ഭാസിയായിരുന്നു ലോഹിതദാസിന്റെ വഴിചൂണ്ടിപ്പലക. തോപ്പിൽ ഭാസിയുടെ അശ്വമേധമായിരുന്നു ഒരു മാതൃകാ സൃഷ്ടി എന്ന പേരിൽ അദ്ദേഹം എടുത്തു പറയുന്ന രചനയും. ലോഹി ഒരിക്കൽ പറഞ്ഞു. ‘‘ഞാനെഴുതിയ തിരക്കഥകളിൽ ഏറ്റവും എളുപ്പത്തിൽ എഴുതി പൂർത്തിയാക്കിയ തിരക്കഥ കിരീടത്തിന്റേതാണ്. തൃശൂർ രാമനിലയത്തിൽ ഇരുന്നാണ് അതെഴുതിയത്. ആ തിരക്കഥ മികച്ച ഒരു സിനിമയായി മാറുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എഴുതുമ്പോൾ എത്രമാത്രം ഇമോഷനലാക്കുന്നുവോ അതനുസരിച്ച് പടം നന്നായിരിക്കും. എന്റെ കണ്ണ് എവിടെ നിറയുന്നുവോ അവിടെ പ്രേക്ഷകരുടെ കണ്ണും നിറയും...’’
ആദ്യ നാടകവും, ആദ്യ തിരക്കഥ തനിയാവർത്തനവും ആദ്യം സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയും അദ്ദേഹത്തിന് പുരസ്കാരങ്ങൾ നേടിക്കൊടുത്തവയായിരുന്നു. എംടിയും പത്മരാജനും ടി.ദാമോദരനുമെല്ലാം നിറഞ്ഞാടുന്ന സമയത്തായിരുന്നു ലോഹിയുടെ അരങ്ങേറ്റവും. മലയാള സിനിമ തറവാട്ടു മഹിമയിൽ കുരുങ്ങിക്കിടന്നിരുന്ന കാലം. അതുവരെ ബഹിഷ്കൃതരെന്ന് കരുതിയിരുന്ന വേട്ടക്കാരനും വേശ്യയും മുക്കുവനും ലോറിക്കാരനും റൗഡിയും ആശാരിയും മൂശാരിയും വാച്ച് റിപ്പയററുമെല്ലാം വെന്തുരുകുന്ന അവരുടെ ജീവിതവുമായി ലോഹിയുടെ തൂലികയിൽനിന്ന് പിറന്നു വീണപ്പോൾ മലയാളി ഇരുകയ്യും നീട്ടി അവയെല്ലാം ഹൃദയത്തിൽ സ്വീകരിച്ചു. ഒരിക്കൽ പത്മരാജൻ അദ്ദേഹത്തോട് പറഞ്ഞു, ‘‘നിങ്ങളുടെ കഥാപാത്രങ്ങൾ മനുഷ്യരെപ്പോലെ സംസാരിക്കുന്നു... അത് കളയരുത്.’’
∙ കാറിൽ വന്ന ആ തിരക്കഥ!
ഭൂരിപക്ഷം സിനിമകളുടെയും ചിത്രീകരണത്തിനൊപ്പംതന്നെയായിരുന്നു അദ്ദേഹം തിരക്കഥയും പൂർത്തിയാക്കിയിരുന്നത്. ഭരതം സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. പതിനഞ്ചിൽ താഴെ സീനുകളേ പൂർത്തിയായിട്ടുള്ളൂ. തറവാടുവീടായി ചിത്രീകരിക്കുന്ന വീട്ടിലാണ് ഷൂട്ടിങ് .ആ വീട്ടിൽ അടുത്ത രംഗം ഷൂട്ടു ചെയ്യാൻ സീനില്ല. ആർട്ടിസ്റ്റുകളും യൂണിറ്റും വെയ്റ്റിങ്ങിലാണ്. സംവിധായകൻ സിബി മലയിൽ തന്റെ സഹായിയായ സുന്ദർ ദാസിനെ ലോഹി എഴുതുന്ന ഹോട്ടലിലേക്ക് വിടുന്നു. സുന്ദർ ദാസ് കാര്യം പറഞ്ഞു. സീൻ ഓർഡർ എഴുതുന്ന സ്വഭാവം ലോഹിക്കില്ല. എന്നിട്ടും ഇടയിലെ സീനുകൾ ഒന്നും എഴുതാതെ, തറവാട്ടിൽ അത്രയും ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന നാൽപ്പത്തി അഞ്ചാമത്തേയോ ആറാമത്തേയോ സീനുകൾ വേഗത്തിലെഴുതി സുന്ദർ ദാസിന് കൊടുത്തയച്ചു. കാത്തിരുന്ന ഷൂട്ടിങ് സംഘത്തിനു നേരെ കാറിലിരുന്നുതന്നെ തിരക്കഥ ഉയർത്തിക്കാട്ടിയ സംഭവവും സുന്ദർദാസ് ഓർമിക്കുന്നുണ്ട്..
സിനിമയിലെത്തും മുൻപേ ചാലക്കുടിയിലെ സൗഹൃദവലയങ്ങളിൽ പെട്ടവരായിരുന്നു ലോഹിതദാസും സുന്ദർ ദാസിന്റെ ജ്യേഷ്ഠനും സുന്ദർ ദാസുമെല്ലാം . റോട്ടറി ക്ലബിൽ പ്രവർത്തിച്ച കഥകളും ശബരിമലയ്ക്ക് പോയ കഥകളും... സുന്ദർ ദാസ് സാറിന്റെ വീട്ടിൽ ചെല്ലുമ്പോൾ പറഞ്ഞാൽ തീരാത്ത അവരുടെ സൗഹൃദം അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.
നഗര കാപട്യങ്ങളോട് അകലം പാലിച്ചിരുന്ന ലോഹിക്ക് ഗ്രാമീണ നിഷ്കളങ്കതയോടായിരുന്നു എന്നും താൽപര്യം. അകലൂരിലെ അമരാവതിയെന്ന പഴയ തറവാട്ടു വീടിന്റെ പൂമുഖമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന എഴുത്തിടം. അവിടുത്തെ കോളാമ്പിപ്പൂക്കളോടും കാശിത്തുമ്പയോടും അണ്ണാറക്കണ്ണനോടും കിളികളോടുമെല്ലാം അദ്ദേഹം കുശലം പറഞ്ഞു. പാലക്കാടൻ നാട്ടിടവഴികളിലെ ചെറുചായക്കടയിൽ ശുദ്ധരായ മനുഷ്യരുടെ ജീവിതകഥകൾ കേൾക്കാൻ അദ്ദേഹം മനസ്സു തുറന്നിട്ടു. അതു കൊണ്ടൊക്കെത്തന്നെ സ്നേഹവും പ്രതീക്ഷയും പ്രതിസന്ധിയും നിറയുന്ന ജീവിതമുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ.
∙ ഷോക്ക് ട്രീറ്റ്‌മെന്റായ ചിത്രങ്ങൾ
മണ്ണിൽ കാലൂന്നി, ബന്ധങ്ങളുടെ കണ്ണികളിൽ കുരുക്കപ്പെട്ട സാധാരണക്കാരുടെ പ്രതിനിധികളായിരുന്നു ലോഹിതദാസിന്റെ ഓരോ കഥാപാത്രങ്ങളും. സിനിമാ തിയറ്ററുകൾ മാനസികാരോഗ്യ കേന്ദ്രങ്ങളാണെന്ന് വിശ്വസിച്ചിരുന്ന ലോഹിയുടെ ചിത്രങ്ങൾ മനുഷ്യന് സ്നേഹം തിരിച്ചറിയാനും അത് തിരിച്ചുപിടിക്കാനുമുള്ള ഷോക്ക് ട്രീറ്റ്മെന്റായിരുന്നു .
ആത്മഹത്യയ്ക്കൊരുങ്ങിയവരും വഴിമുട്ടിയവരും കുടുംബത്തിൽനിന്ന് ആട്ടിയിറക്കപ്പെട്ടവരും തെറ്റുകാരനും മനം മാറിയ കൂട്ടിക്കൊടുപ്പുകാരനുമെല്ലാം ലോഹിയെ അന്വേഷിച്ചു വന്നു. ഒരു പുരോഹിതന്റെ മുന്നിലെന്നോണം അവർ അദ്ദേഹത്തിന്റെ മുന്നിൽ ജീവിതം പറഞ്ഞു, കരഞ്ഞു... അവർക്ക് വേണ്ടത് അദ്ദേഹത്തിന്റെ ഉപദേശമായിരുന്നു. ഇനിയും ജീവിക്കേണ്ടുന്നതിന്റെ കാരണങ്ങളും അതിനുള്ള കരുത്തും ലോഹിതദാസ് വാക്കുകളിലൂടെ, സിനിമകളിലൂടെ അവർക്ക് പകർന്നു.
∙ ജീവിതത്തിലേക്കു കൂടെച്ചേർത്തവർ, കൈവിട്ടുപോയവർ...
ലോഹിത ദാസിന്റെ, കഥയുടെ കാണാപ്പുറങ്ങൾ എന്ന പുസ്തകത്തിൽ പറയുന്ന ഒരു സംഭവമുണ്ട്. ഒരു ചലച്ചിത്രത്തിന്റെ രചനയെല്ലാം കഴിഞ്ഞ് പ്രീപ്രൊഡക്‌ഷൻ വർക്കുമായി ഇരിക്കുകയാണ്. ഒരു റോളിലേക്ക് സഹനടിയെ തീരുമാനിച്ചു. അവരെ വിളിക്കുന്നു. റോളിന്റെ കാര്യം പറഞ്ഞപ്പോൾ അവർ തേങ്ങിക്കരഞ്ഞുകൊണ്ട് വരുന്നില്ലെന്നു പറഞ്ഞു. ലോഹി സാർ അവരെ നിർബന്ധിക്കുന്നു. ടിക്കറ്റ് കൊടുത്തു വിടുന്നു. നിർബന്ധത്തിന് വഴങ്ങി പിറ്റേന്നവർ വരുന്നു. വൈകാരികമായി കരഞ്ഞുകൊണ്ട് ലോഹി സാറിന്റെ കൈകൾ കൂട്ടിപ്പിടിച്ച് അവർ പറഞ്ഞു. ‘ഇന്നലെ സാർ വിളിച്ചില്ലായിരുന്നങ്കിൽ ആ രാത്രി ജീവിതം അവസാനിപ്പിക്കാൻ തയാറായി ഇരിക്കുകയായിരുന്നു ഞാൻ...’’
കസ്തൂരിമാൻ എന്ന ചിത്രത്തിൽ മീര ജാസ്മിന്റെ ചേച്ചിയുടെ കാസ്റ്റിങ് ചർച്ചകൾ നടക്കുമ്പോൾ ആ വേഷത്തിലേക്ക് നടി മയൂരിയെ വിളിക്കാം എന്ന് തീരുമാനിക്കുന്നു. എന്നാൽ സഹസംവിധായകൻ പകരം വിനോദിനി എന്ന നടിയെ കാസ്റ്റ് ചെയ്തതോടെ മയൂരിയെ വിളിക്കാനുളള ശ്രമം ഉപേക്ഷിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മയൂരിയുടെ ആത്മഹത്യാ വാർത്തയാണ് കേൾക്കുന്നത്. അന്ന് അവരെ വിളിച്ചിരുന്നെങ്കിൽ അവർ മരണത്തിൽനിന്ന് പിന്തിരിയുമായിരുന്നെന്ന് ലോഹിതദാസ് എന്നും വിശ്വസിച്ചിരുന്നു.
ഒഴുക്കിലെ ഇലപോലെയാണ് കൈവിട്ടു പോകുന്ന മനുഷ്യർ. ഒരു ചെറിയ സ്പർശം മതി, തലോടൽ മതി ഗതിമാറി ഒഴുകാൻ. അങ്ങനെ മനുഷ്യപക്ഷത്തുനിന്ന് കഥകൾ ആലോചിച്ച മനുഷ്യനായിരുന്നു ലോഹിതദാസ് .
∙ എംടിയുടെ ആ വാക്കുകൾ...
മമ്മൂട്ടിക്കും മോഹൻലാലിനും മലയാളി മറക്കാത്ത കരുത്തുറ്റ കഥാപാത്രങ്ങൾ നൽകിയത് ലോഹിയായിരുന്നു. അമരത്തിലെ അച്ചൂട്ടിയും മൃഗയയിലെ വാറുണ്ണിയും മഹായാനത്തിലെ ചന്ദ്രുവും മുക്തിയിലെ ഹരിദാസും ഭൂതക്കണ്ണാടിയിലെ വിദ്യാധരനും, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരുമെല്ലാം മമ്മൂട്ടിയെന്ന നടന്റെ മാറ്റ് പുറത്തുകൊണ്ടുവന്ന കഥാപാത്രങ്ങളായിരുന്നു. ലാലിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ കിരീടത്തിലെ സേതുമാധവൻ, ദശരഥത്തിലെ രാജീവ് മേനോൻ, കമലദളത്തിലെ നന്ദഗോപൻ, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, ധനത്തിലെ ശിവശങ്കരൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ലോഹിയുടെ തൂലിക സമ്മാനിച്ചവയാണ്. തിലകൻ, മുരളി, മഞ്ജു വാര്യർ, ദിലീപ്, മനോജ് കെ.ജയൻ എന്നിവർക്കെല്ലാം എന്നും ഓർമിക്കുന്ന കഥാപാത്രങ്ങൾ നൽകിയതിൽ പ്രധാനിയാണ് ലോഹിതദാസ്.
ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ, ഇന്ദിരഗാന്ധി അവാർഡ് ,രാമു കാര്യാട്ട് അവാർഡ്, പത്മരാജൻ പുരസ്കാരം, അരവിന്ദൻ പുരസ്കാരം, തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, ക്രിട്ടിക്സ് അവാർഡുകൾ എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തി. 44 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും പത്തോളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഏതാനും ചിത്രങ്ങൾക്ക് ഗാനരചന നിർവഹിക്കുകയും ചെയ്ത അനശ്വര പ്രതിഭയായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്.
തന്റെ ഒരു കഥ താനല്ലാതെ മറ്റൊരു തിരക്കഥാകൃത്തിനെക്കൊണ്ട് എഴുതിക്കുകയാണെങ്കിൽ ആരെയായിരിക്കും തിരഞ്ഞെടുക്കുക എന്ന ചോദ്യം എംടി ഒരിക്കൽ നേരിട്ടു. ഒരു സങ്കോചവും കൂടാതെ അദ്ദേഹം പറഞ്ഞു - ‘‘ലോഹിതദാസ്’’. പുതിയ കാലത്തെ തിരയെഴുത്തുകാരായ ശ്യാം പുഷ്കരനും, റഫീക്ക് പിഎസും ,വി.സി വിജീഷും, നവീൻ ഭാസ്ക്കറുമെല്ലാം ലോഹിയെ മാനസ ഗുരുവായി കാണുന്നവരാണ് .
∙ ദൂരെ ആ ഗാനം...
മഴക്കാലം പല ഓർമകളിലേക്കുള്ള മടക്കയാത്രയാണ്. കഴിഞ്ഞ കാലങ്ങളെ തുള്ളിയിറ്റിച്ചുണർത്തുന്ന രാത്രിമഴകൾ... എന്റെ ബാല്യകൗമാരങ്ങളെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും അക്ഷരങ്ങൾക്ക് ഇത്രമാത്രം ശക്തിയുണ്ടെന്നറിയിക്കുകയും ചെയ്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായിരുന്നു എ.കെ. ലോഹിതദാസ്. എഴുതാനുള്ള ചെറിയ ആഗ്രഹം ശക്തമാക്കിയത് അദ്ദേഹത്തിന്റെ രചനകളാണ്. സിനിമ കണ്ട് വീട്ടിൽ വന്ന് അതിന്റെ കഥ മനോഹരമായി ഞങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന അപ്പൻ അവസാനം പറഞ്ഞ് നിർത്തുന്നത്, ‘‘ഇതെഴുതിയത് ലോഹിതദാസാണെ’’ന്നാണ്...
ചാലക്കുടിയിലാണ് അദ്ദേഹം ജീവിതത്തിന്റെ നല്ല പങ്കും കണ്ടെത്തിയതെങ്കിലും ജനിച്ചതും സ്കൂൾ വിദ്യാഭ്യാസം നേടിയതുമെല്ലാം എന്റെ നാടിന്റെ അൽപം മാത്രം അകലെയുള്ള ചോറ്റാനിക്കരയ്ക്കടുത്തുള്ള കോട്ടയത്തുപാറയിലും കടുംഗമംഗലത്തും ആയിരുന്നു എന്നത് ഞങ്ങൾക്ക് അഭിമാനം.
ആകാശത്തു വീണ്ടും കാലവർഷത്തിന്റെ കാർമേഘങ്ങൾ നിറയുന്നു... അമരാവതിയുടെ പടിപ്പുരയ്ക്കപ്പുറം വീണ്ടും കാഴ്ചയെ മറച്ച് മഴ പെയ്തു തുടങ്ങുകയാണ്... പ്രിയ കഥാകാരന്റെ ഓർമകളിൽ തൊടിയിലെ കോളാമ്പിപ്പൂക്കൾ തല താഴ്ത്തി നിന്നു. മരങ്ങൾക്കിടയിലൂടെ കണ്ണീരു പോലെ മഴതുള്ളികൾ അമരാവതിക്കു മേൽ പെയ്തു നിറയുന്നു... ദൂരെ എവിടെയോ റേഡിയോയിൽനിന്ന് ‘കണ്ണീർപൂവിന്റെ കവിളിൽ തലോടി’ എന്ന ഗാനം തേങ്ങൽ പോലെ ഒഴുകിയെത്തുന്നു...
(കഥാകൃത്താണ് ലേഖകൻ)
English Summary: 14 Years of Malayalam Cinema Without the Creative Genius of AK Lohithadas