ബോണ്ട്... ബോണ്ട്... ജയിംസ് ബോണ്ട്... ലോക സിനിമാചരിത്രത്തിൽ ഇത്രയധികം ഏറ്റുപാടി വാഴ്ത്തപ്പെട്ട മറ്റൊരു സിനിമാപരമ്പര ഉണ്ടാകില്ല. ഇതിഹാസമായി മാറിയ ജയിംസ് ബോണ്ട് സിനിമാപരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള അവസരം തേടിയെത്തിയിരിക്കുന്നത് സാക്ഷാൽ ക്രിസ്റ്റഫർ നോളനെയാണ്. ആറ്റംബോംബിന്റെ കഥ പറയുന്ന 'ഓപ്പൺഹൈമർ' തിയറ്ററിൽ ഹിറ്റ്തരംഗം സൃഷ്ടിച്ചു മുന്നേറുന്നതിനിടെയാണ് നോളനെത്തേടി ബോണ്ടിന്റെ ബമ്പർ ലോട്ടറി എത്തിയത്. വളരെ അപ്രതീക്ഷിതമായ ഒരു അവസരം എന്നാണ് കേട്ടയുടൻ നോളന്റെ പ്രതികരണം. മൾട്ടിപ്ലക്സുകളിൽ ഓപ്പൺഹൈമറെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർക്കും ഇത് ത്രില്ലടിപ്പിക്കുന്ന വാർത്തയായി. അടുത്ത ബോണ്ടിനെ കാത്തിരിക്കാൻ ഇനി ഒരു പുതിയ കാരണം കൂടിയാകും, ടെക്നോളജിയുടെ സർറിയൽ തലങ്ങളിലേക്കുകൂടി സിനിമയെ കൊണ്ടെത്തിക്കാൻ സാധിക്കുന്ന ക്രിസ്റ്റഫർ നോളന്റെ സംവിധാന മികവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്റ്റഫർ നോളൻ (Photo by AFP/Indraneel Mukherjee)

∙ നോളന്റെ ഗ്രാൻഡ് എൻട്രി

ADVERTISEMENT

ടെറൻസ് യങ് സംവിധാനം നിർവഹിച്ച ഡോക്‌ടർ നോ എന്ന സിനിമയിലൂടെയാണു ജയിംസ് ബോണ്ട് കഥാപാത്രം ആദ്യമായി അഭ്രപാളിയിലെത്തിയത്. 1962 ഒക്‌ടോബർ അഞ്ചിനായിരുന്നു ആദ്യ ബോണ്ട് ചിത്രത്തിന്റെ റിലീസ്. ജയിംസ് ബോണ്ട് എന്ന സൂപ്പർഹീറോയെ കേന്ദ്രകഥാപാത്രമാക്കിയ ആദ്യചലച്ചിത്രം ആറു പതിറ്റാണ്ടു പിന്നിടുമ്പോഴും ആ കഥാപാത്രത്തിന്റെ അമാനുഷികതയോടു പ്രേക്ഷകർക്കു തോന്നിയ അതിശയത്തിനും ആർപ്പുവിളിക്കും തെല്ലും പ്രഭാവം കുറഞ്ഞിട്ടില്ല. 007 എന്ന കോഡ് നമ്പരുകാരന്റെ സിനിമകൾ ലോകത്തിന്റെ എല്ലായിടത്തുമായി ലക്ഷക്കണക്കിന് ആരാധകരെ സൃഷ്‌ടിച്ചിട്ടുണ്ട്. സിനിമയിലെ 007 എന്ന കോഡ് നമ്പരും അയാളുടെ തോക്കും വേഷവും കുറ്റാന്വേഷണ രീതിയുമൊക്കെ മൂന്നു തലമുറകളെ സ്വാധീനിച്ചു.

ജയിംസ് ബോണ്ട് സീരിസിലെ ആദ്യ ചിത്രമായ ‘ഡോക്ടർ നോ’യിൽ നിന്നുള്ള ദൃശ്യം. (Photo courtesy Dr.No/007.com)

ഓരോ സിനിമയിലും സ്വയം നവീകരിച്ച് തികച്ചും പുതിയ സാങ്കേതിക മികവോടെ പുറത്തിറങ്ങി മടുപ്പിക്കാത കഥ പറയുന്നതുകൊണ്ടാണ്ടായിരിക്കാം ബോണ്ട് പരമ്പരയിലെ ഒരു സിനിമപോലും ഇതുവരെ ബോക്‌സ് ഓഫിസിൽ ക്ലിക്കാകാതെ പോയില്ല. ഇതത്രയും ചരിത്രം. എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്നു പറയുന്നതുപോലെയായിരിക്കും ജയിംസ് ബോണ്ട് സീരിസിലേക്കുള്ള നോളന്റെ ഗ്രാൻഡ് എൻട്രി. ഇത്രയും കാലമിറങ്ങിയ ജയിംസ് ബോണ്ട് ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായ ശാസ്ത സാങ്കേതിക മികവും പൊലിമയും പുതിയ ബോണ്ട് ചിത്രത്തിനുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

∙ ആരാണ് ഈ നോളൻ?

ഇത്രയൊക്കെ പ്രതീക്ഷയുടെ കൊട്ടാരം കെട്ടിപ്പൊക്കാൻ ആരാണ് ഈ ക്രിസ്റ്റഫർ നോളൻ എന്നാണോ ചിന്തിക്കുന്നത്. ഒട്ടേറെ ഹോളിവുഡ് ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ബ്രിട്ടിഷ് അമേരിക്കൻ സംവിധായകൻ. ഏറ്റവും സങ്കീർണമായ കഥ പറച്ചിലുകളിലൂടെ യുവഹൃദയങ്ങളെ തിയറ്ററുകളിൽ തളച്ചിടുന്ന പ്രതിഭാശാലി. ലോകത്താകമാനം അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചിത്രങ്ങൾ കലക്ട് ചെയ്തത് 500 കോടിയിലേറെ യുഎസ് ഡോളർ. ഓസ്കർ, ബാഫ്ത, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് ഒട്ടേറെ തവണ നാമനിർദേശം ലഭിച്ചിട്ടുമുണ്ട്. ടൈം മാഗസിൻ തയാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 പേരുടെ പട്ടികയിലും ഇടംപിടിച്ചു. ആദ്യ ചിത്രം ഫോളോവിങ് (1998) ആയിരുന്നെങ്കിലും രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ ചിത്രം മെമന്റോ (2000) ആയിരുന്നു. ദ് ഡാർക്ക് നൈറ്റ് ട്രിലജി, ദ് പ്രസ്റ്റീജ്, ഇൻസെപ്‌ഷൻ, ഇന്റർസ്റ്റെല്ലർ, ടെനറ്റ്, ഡൺകിർക് എന്നിങ്ങനെ നീളുന്നു തിയറ്ററിൽ ജനശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ നിര.

ക്രിസ്റ്റഫർ നോളൻ. (Photo by Alberto PIZZOLI / AFP)
ADVERTISEMENT

∙ ലൈസൻസ് ടു ബി ഹിറ്റ്

ജയിംസ് ബോണ്ട് എക്കാലവും കേവലം സിനിമ മാത്രമായിരുന്നില്ല എന്നതാണ് ആ സിനിമയെ മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാക്കുന്നത്. കൊല്ലുന്നതിനും പ്രണയിക്കുന്നതിനുമുള്ള ലൈസൻസ് സ്വയം തീറെഴുതി വാങ്ങിയ ഈ കഥാനായകൻ തോക്കുചൂണ്ടിയപ്പോൾ വിറങ്ങലിച്ചുനിന്നുപോയത് കാലം കൂടിയാണ്. ബ്രിട്ടിഷ് സീക്രട്ട് ഇന്റലിജൻസ് സർവീസസിലെ ഏജന്റായ ജയിംസ് ബോണ്ട് ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന അമാനുഷിക കഥാപാത്രങ്ങളിലൊരാളാണ്. ജയിംസ് ബോണ്ട് എന്ന ബ്രിട്ടിഷ് രഹസ്യ ഏജന്റിനെ 1953ലാണ് ഇയാൻ ഫ്ലെമിങ് തന്റെ ആദ്യ നോവലായ കാസിനോ റൊയാലിലൂടെ സൃഷ്‌ടിച്ചത്. എന്നാൽ ആദ്യ ബോണ്ട് ചിത്രം പുറത്തിറങ്ങുന്നതിന് പിന്നെയും ഒൻപതുവർഷം വേണ്ടിവന്നു.

‘ഡൈ അനദർ ഡേ’ എന്ന ജയിംസ് ബോണ്ട് സിനിമയിലെ ദൃശ്യം. (Photo by Die Another Day/007.com)

ജയിംസ് ബോണ്ട് കഥകളിൽ ആകൃഷ്‌ടനായ ആൽബർട്ട് ബ്രക്കോളി 1961ൽ ഫ്ലെമിങ് നോവലുകളുടെ അവകാശം സ്വന്തമാക്കുകയായിരുന്നു. ബോണ്ടിന്റെ കടുത്ത ആരാധകനായ ബ്രക്കോളി ജയിംസ് ബോണ്ടിനെ സിനിമയിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി ഹാരി സോൾട്ട്‌സ്‌മാനെ കൂട്ടുപിടിച്ച് ഇയോൺ പ്രൊഡക്ഷൻസ് രൂപീകരിച്ചു. ഈ കമ്പനിക്കാണ് ഇപ്പോഴും ജയിംസ് ബോണ്ട് ചിത്രങ്ങളുടെ ഉടമസ്‌ഥാവകാശം.

∙ ആദ്യ ബോണ്ട് ചിത്രം: ലാഭം 330 കോടി!

ADVERTISEMENT

ജയിംസ് ബോണ്ട് എന്ന അമേരിക്കൻ പക്ഷിശാസ്‌ത്രജ്‌ഞന്റെ പേരാണ് ഫ്ലെമിങ് തന്റെ കഥാപാത്രത്തിനു സ്വീകരിച്ചത്. ഇയാൻ ഫ്ലെമിങ് 1953ൽ ഇങ്ങനെയൊരു കഥാപാത്രത്തെ തന്റെ നോവലിൽ സ‍ഷ്ടിച്ചപ്പോൾ അദ്ദേഹം പോലും കരുതിക്കാണില്ല. ആറു പതിറ്റാണ്ടിനപ്പുറവും പുതിയ കാല രൂപഭേദഭാവങ്ങളോടെ തന്റെ നായക കഥാപാത്രം കടലുകൾ കടന്ന് തിയറ്ററുകളെ ഇളക്കിമറിക്കുമെന്ന്. 1962ലാണ് ആദ്യ ബോണ്ട് സിനിമ ‘ഡോക്‌ടർ നോ’ പുറത്തിറങ്ങുന്നത്. 1958ൽ പുറത്തിറങ്ങിയ ഫ്ലെമിങ്ങിന്റെ ഡോക്‌ടർ നോ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ആദ്യ സിനിമ പിറന്നത്. മുഖ്യകഥാപാത്രം ബ്രിട്ടിഷുകാരനായതും സിനിമയിൽ കുറച്ച് ലൈംഗികതയുള്ളതുമൊക്കെ കാരണം സിനിമയ്‌ക്കു പണമിറക്കാൻ ആദ്യം പലരും താൽപര്യം കാട്ടിയില്ല.

ആദ്യ ബോണ്ട് ചിത്രത്തിലെ നായകനായ ഷോൺ കോണറി. (Photo by AFP)

ഷോൺ കോണറിയാണ് ബോണ്ടായി അഭിനയിച്ചത്. ഉർസുല ആൻഡേഴ്‌സ് ആദ്യ സിനിമയിലെ ബോണ്ട് ഗേളായി. 109 മിനിറ്റ് നീളുന്ന ചിത്രം സാങ്കേതികതയിലും ഏറെ മുന്നിട്ടുനിന്നു. സാമ്പത്തികമായും വൻവിജയമായിരുന്നു ചിത്രം. ഡോക്‌ടർ നോയ്‌ക്ക് അന്നു ചെലവായത് 10 ലക്ഷം ഡോളറാണ്. അതായത് ഇന്നത്തെ കണക്കിൽ അഞ്ചരക്കോടി രൂപ.  ലാഭം ഏതാണ്ട് ആറു കോടി ഡോളറും (330 കോടി രൂപ).  അതിൽപിന്നെ ജയിംസ് ബോണ്ട് ചിത്രങ്ങൾക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സ്റ്റാർഡം, ഗ്ലാമർ, ടെക്നോളജി എല്ലാത്തിലും ജയിംസ് ബോണ്ട് ഒരു ലോക സിനിമാ ബ്രാൻഡായി വളരുകയായിരുന്നു.

∙ ബോണ്ട് ഗേൾസ്

ഷോൺ കോണറി മുതൽ ഡൈനിയേൽ ക്രേഗ് വരെ നീളുന്നു തിരശ്ശീലയിൽ ജയിംസ് ബോണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച നായകനടന്മാരുടെ നിര. ബോണ്ടിന്റെ അത്രയും പ്രാധാന്യമില്ലെങ്കിലും ‘ബോണ്ട് ഗേൾസും’ സിനിമകളിലൂടെ ശ്രദ്ധനേടിയവരാണ്. ആദ്യ നായിക ഉർസുലയെക്കൂടാതെ ഡയാന റിഗ്, ജെയ്‌ൻ സീമോർ, ഹാലി ബെറി, മിഷേൽ യോ, മോഡ് ആഡംസ്, ഇവാ ഗ്രീൻ എന്നിവർ വിവിധ സിനിമകളിൽ ബോണ്ടിന്റെ കാമിനിമാരായി തിളങ്ങി. ബോണ്ട് പരമ്പരയിൽ ഇതുവരെ ഇറങ്ങിയത് 25 ചിത്രങ്ങൾ.

ബാങ്കോക്കിൽ സ്ഥാപിച്ചിരിക്കുന്ന ജയിംസ് ബോണ്ട് സിനിമയുടെ പോസ്റ്ററിനു മുന്നിൽ കൈ കൂപ്പുന്ന പെൺകുട്ടി. (Photo by MLADEN ANTONOV/AFP)

ഏറ്റവും ഒടുവിലിറങ്ങിയ ‘നോ ടൈം ടു ഡൈ’ 2021 സെപ്റ്റംബറിൽ കോവിഡ് കാലത്താണ് റിലീസ് ചെയ്യപ്പെട്ടത്. എന്നിട്ടും ആ ചിത്രം തിയറ്ററുകളിൽ പണം തൂത്തുവാരി. 6 ഓസ്‌കർ അവാർഡുകളും ജയിംസ് ബോണ്ട് സിനിമാ പരമ്പരയുടെ ക്രെഡിറ്റ് ലിസ്റ്റിലുണ്ട്. അതിസാഹസിക ഓപ്പറേഷനുകളിലൂടെ കുറ്റാന്വേഷണം നടത്തുകയും സുന്ദരിമാരുടെ ആകർഷണമാവുകയും ചെയ്യുന്ന ബോണ്ടിനെ ഒരിക്കൽ കണ്ടാൽ ആർക്കും മറക്കാൻ കഴിയില്ല. ഹാരി പോട്ടർ സിനിമകൾ കഴിഞ്ഞാൽ ഏറ്റവും അധികം പണം വാരിയ ചിത്രങ്ങളും ബോണ്ടിന്റെ അക്കൗണ്ടിലാണ്.

∙ ബ്രാൻഡ് അംബാസഡർ

ജയിംസ് ബോണ്ട് വെറുമൊരു സിനിമാ കഥാപാത്രം മാത്രമല്ല; നല്ല ഒന്നാന്തരം കച്ചവടക്കാരൻ കൂടിയാണ്. ലോകത്തെ നമ്പർ വൺ ബ്രാൻഡുകളുടെ തിയറ്റർ അംബാസഡർ. ഓരോ സിനിമയിലും അക്കാലത്തെ ലേറ്റസ്റ്റ് ഫാഷനും ടെക്നോളജിയും ആക്സസറീസും പരസ്യം ചെയപ്പെടുക കൂടിയായിരുന്നു. സിനിമയിൽ ഉപയോഗിക്കുന്ന എല്ലാറ്റിന്റെയും ബ്രാൻഡ് നെയിമുകൾ സിനിമയിൽ കാണിക്കുന്നതിന് അതത് കമ്പനികൾ കോടികൾ നൽകണം. ഫോർഡ് കമ്പനി, ഒമേഗ വാച്ചുകൾ, സ്‌മിർനോഫ് മദ്യം തുടങ്ങി മുൻനിര കമ്പനികളുടെ പരസ്യംകൂടി നായകൻ ബോണ്ട് ചെയ്‌തുകൊള്ളും.

ഇതിനെല്ലാം നിർമാതാക്കൾ വാങ്ങുന്നത് കോടികളാണെന്നു മാത്രം. ലോകം മുഴുവൻ കാണാൻ കാത്തുകെട്ടിക്കിടക്കുന്ന ബോണ്ടിനു വേണ്ടി എത്ര പണമൊഴുക്കാനും വൻകിട ബ്രാൻഡുകൾ തയാർ. ക്രിസ്റ്റഫർ നോളന്റെ പുതിയ ബോണ്ട് ചിത്രത്തെക്കുറിച്ചുള്ള ആരാധകചർച്ചകൾ ഇപ്പോഴേ ചൂടുപിടിച്ചു കഴിഞ്ഞു. ആറ്റംബോബുകൊണ്ടുവരെ ബോണ്ട് ഇനി അമ്മാനമാടുമോ എന്നതു കണ്ടറിയണം. എന്തായാലും ബോണ്ടും നോളനും കൂടിയുള്ള മാരക കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബോണ്ട് ചിത്രത്തിനുവേണ്ടിയാവട്ടെ ഇനിയുള്ള കാത്തിരിപ്പ്.

English Summary: Director Christopher Nolan's Next Movie is Bond... James Bond