തൃശൂർ സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹം (ബ്ലാക്ക് ബോക്സ്) വേദിക്കു പുറത്ത് അപ്പോൾ ചെറുതായി മഴചാറാൻ ഒരുങ്ങുന്നുണ്ടായിരുന്നു. അകത്തേക്കു കയറിയപ്പോൾ ആ മഴ പെരുമഴയായി മാറി, സൗണ്ട് ബോക്സിലൂടെയാണെങ്കിലും. അകത്ത് മേൽത്തട്ടിൽ ടാർ പായ കെട്ടിയിരുന്നു, ‘മഴയേൽക്കാതിരിക്കാൻ’. അലക്ഷ്യമായിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരകളിൽ വീണുകിടക്കുന്ന മഴവെള്ളം തുടയ്ക്കാൻ തുണിയുമുണ്ട്. അടുപ്പിലെ ചെറിയ ഉരുളിയിൽ കൊള്ളിയെന്നു തൃശൂരുകാർ വിളിക്കുന്ന കപ്പക്കറി വേവുന്നു. മറ്റൊരു അടുപ്പിൽ ചായയും. കാബേജും പച്ചമുളകും അരിയുന്നവരും നാളികേരം ചിരണ്ടുന്നവരും അടുക്കളയിൽ സജീവം. ഭക്ഷണ ഗന്ധം നിറയുന്ന ഇവിടെ സന്നദ്ധപ്രവർത്തകർ തിരക്കിട്ട് ഓരോരോ പണികൾ ചെയ്യുന്നു. ഈ വൊളന്റിയർമാരാണ് നമ്മെ ഒരു കാര്യം ഓർമിപ്പിക്കുന്നത് – ഇത് കല്യാണവീടിന്റെ തലേന്നാളത്തെ അടുക്കള പരിസരമല്ല. ഇതൊരു ക്യാംപാണ്, ദുരിതാശ്വാസ ക്യാംപ്. മഴക്കാലം വായ് തുറന്നുവിട്ട ദുരിതപ്പെയ്ത്തിൽനിന്നു രക്ഷ തേടിയെത്തിയവരുടെ ആശ്രയ സ്ഥാനം. ചൂടുചായ മൊത്തിക്കുടിക്കുന്ന കാണികളും അപ്പോളറിയുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹം (ബ്ലാക്ക് ബോക്സ്) വേദിക്കു പുറത്ത് അപ്പോൾ ചെറുതായി മഴചാറാൻ ഒരുങ്ങുന്നുണ്ടായിരുന്നു. അകത്തേക്കു കയറിയപ്പോൾ ആ മഴ പെരുമഴയായി മാറി, സൗണ്ട് ബോക്സിലൂടെയാണെങ്കിലും. അകത്ത് മേൽത്തട്ടിൽ ടാർ പായ കെട്ടിയിരുന്നു, ‘മഴയേൽക്കാതിരിക്കാൻ’. അലക്ഷ്യമായിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരകളിൽ വീണുകിടക്കുന്ന മഴവെള്ളം തുടയ്ക്കാൻ തുണിയുമുണ്ട്. അടുപ്പിലെ ചെറിയ ഉരുളിയിൽ കൊള്ളിയെന്നു തൃശൂരുകാർ വിളിക്കുന്ന കപ്പക്കറി വേവുന്നു. മറ്റൊരു അടുപ്പിൽ ചായയും. കാബേജും പച്ചമുളകും അരിയുന്നവരും നാളികേരം ചിരണ്ടുന്നവരും അടുക്കളയിൽ സജീവം. 

ADVERTISEMENT

ഭക്ഷണ ഗന്ധം നിറയുന്ന ഇവിടെ സന്നദ്ധപ്രവർത്തകർ തിരക്കിട്ട് ഓരോരോ പണികൾ ചെയ്യുന്നു. ഈ വൊളന്റിയർമാരാണ് നമ്മെ ഒരു കാര്യം ഓർമിപ്പിക്കുന്നത് – ഇത് കല്യാണവീടിന്റെ തലേന്നാളത്തെ അടുക്കള പരിസരമല്ല. ഇതൊരു ക്യാംപാണ്, ദുരിതാശ്വാസ ക്യാംപ്. മഴക്കാലം വായ് തുറന്നുവിട്ട ദുരിതപ്പെയ്ത്തിൽനിന്നു രക്ഷ തേടിയെത്തിയവരുടെ ആശ്രയ സ്ഥാനം. ചൂടുചായ മൊത്തിക്കുടിക്കുന്ന കാണികളും അപ്പോളറിയുന്നു തങ്ങളും ‘കുടുംബയോഗം’ എന്ന നാടകത്തിന്റെ ഭാഗമാണെന്ന്. 

കുടുംബയോഗം നാടകത്തിന്റെ വേദിയിൽനിന്ന്.

∙ സങ്കൽപത്തിന്റെ അടുക്കളയിലൊരു നാടകം

യൂജിൻ അയനെസ്കോ (Photo by wikimedia commons)
ADVERTISEMENT

ദുരിതാശ്വാസ ക്യാംപിന്റെ മുഖ്യ നടത്തിപ്പുകാരനായ പ്രേമനും പാചകക്കാരി ജയന്തിയും വർത്തമാനത്തിൽ സജീവമാകുന്നതോടെ ഗ്യാസ് അടുപ്പിലെ തീ മെല്ലെ താഴുന്നു. മനസ്സിലെ തീപ്പെരുക്കത്തിന് ആരംഭമാകുന്നു. 1924 ൽ കേരളത്തെ മുക്കിത്താഴ്ത്തിയ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ എൻ.എൻ.പിള്ള രചിച്ച കുടുബയോഗമെന്ന നാടകത്തിന്റെ സ്വതന്ത്രാവിഷ്കാരമാണ് അതേ പേരിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. തൃശൂർ രംഗചേതനയുടെ പ്രതിവാര നാടകാവതരണത്തിന്റെ ഭാഗമായിട്ടായിരുന്നു രംഗമൊരുക്കൽ. 

കേരളം മറക്കാത്ത 2018 ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാപിൽ അവതരിപ്പിച്ച നാടകം ഒരിക്കൽ കൂടി ഇവിടെ അവതരിപ്പിച്ചാലോയെന്ന ചിന്തയിലേക്ക് നായകനും നായികയും മാറുമ്പോൾ ഈ ദുരിതാശ്വാസ ക്യാംപിലെ കുടുംബയോഗവും ആരംഭിക്കുകയായി. ഈ വയോധിക ദമ്പതികളുടെ വീട്ടുകഥയിലൂടെ ലോകത്തിന്റെതന്നെ പ്രളയത്തിന്റെയും ദുരിതാശ്വാസത്തിന്റെയും വേദനയുടെയും വലിയൊരു മലവെള്ളപ്പാച്ചിലാണ് വേദിയിൽ ഒരുങ്ങുന്നത്. ദുരിതങ്ങൾക്കുമേൽ ദുരിതവും അവയെ അൽപനേരത്തേക്കെങ്കിലും മറികടക്കുന്ന സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം കെട്ടിമറിയുന്ന ജീവിതയാത്രകൾ ഒരുവേള ഒരു അസംബന്ധ നാടകമാകുമ്പോൾ അബ്സേർഡ് തിയറ്ററെന്ന (അസംബന്ധ നാടകവേദി) സങ്കേതത്തോളം മറ്റേതാണീ അവതരണത്തിന് പാകമാകുക..?

യൂജിൻ അയനെസ്കോയുടെ ‘ദ് ചെയേഴ്സ്’ എന്ന നാടകത്തിൽനിന്ന് (Photo by Wikimedia commons)

ADVERTISEMENT

ഡോക്ടറും കലക്ടറുമൊക്കെയടങ്ങുന്ന ഈ ദമ്പതികളുടെ മക്കളിൽ ഇളയവനായ ബേബിക്കുഞ്ഞ് ബാങ്ക് വായ്പയെടുത്ത് സസുഖം ജീവിക്കുന്നവനാണ്..! ഇവരെല്ലാവരും കൂടി ഒരു ദിവസം അപ്പനെയും അമ്മയെയും കാണാൻ വരുന്നു. വിഭവങ്ങൾ ഒരുക്കി അവരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണിവർ. ഓരോരുത്തരെയും പേരെടുത്തു പറഞ്ഞ് സ്വീകരിക്കാനൊരുങ്ങുന്ന നായികാനായകന്മാർ ഒന്നുതിരിഞ്ഞ് വീണ്ടും വേദിയിലെത്തുമ്പോൾ ഇരുവരുടെയും കൈവശം ഓരോ ഫോട്ടോകളുണ്ട്. ചെറുപ്പത്തിലേ മരിച്ചുപോയ ഇവരുടെ 5 കുഞ്ഞുമക്കളുടെ ചിത്രങ്ങൾ. അവരാരും നേരത്തേ പറഞ്ഞതുപോലെ ഡോക്ടറോ കലക്ടറോ ഉന്നതോദ്യോഗസ്ഥരോ അല്ല. ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ ബലമായി ഈ ദമ്പതികൾ സ്വപ്നം കണ്ടതായിരുന്നു ഡോക്ടറെയും കലക്ടറെയുമെല്ലാം. 

എൻ.എൻ.പിള്ള (ഫയൽ ചിത്രം: മനോരമ)

മണിമലയാറ്റിന്റെ മറുകരയിലെ പള്ളിയിൽ കുരിശ് ഉറപ്പിക്കാൻ പോയ അപ്പനെ കാണാൻ പ്രളയജലം കീറിമുറിച്ച് വഞ്ചിയിൽ പോയതായിരുന്നു മക്കളെല്ലാം. പക്ഷേ മണിമലയാർ അവരെ ഒരിക്കലും തിരിച്ചുതന്നില്ല. നിത്യപഷ്ണിക്കാരായ ഇവർ സ്വർഗസ്ഥനായ പിതാവിനോട് ആഴ്ചയിലൊരിക്കലെങ്കിലും അപ്പം തരണേയെന്ന് പ്രാർഥിക്കുമ്പോഴും സങ്കൽപത്തിന്റെ അടുക്കളയിൽ ഇവരുടെ വീട് ഫൈവ് സ്റ്റാർ ഹോട്ടലാകുന്നുണ്ട്. നായികാ നായകന്മാരായി ജയന്തിയും പ്രേംകുമാർ ശങ്കരനും അരങ്ങുനിറഞ്ഞു. 

∙ അയനെസ്കോയിൽനിന്ന് എൻ.എൻ.പിള്ള വഴി 

എൻ.എൻ.പിള്ള ജനിച്ചുവീണ 1924 വർഷത്തെ ജൂലൈ- ഓഗസ്റ്റ്‌ മാസങ്ങളിലാണ് കേരളം കണ്ട ഏറ്റവും ഭീകരമായ വെള്ളപ്പൊക്കമുണ്ടായത്. 99ലെ വെള്ളപ്പൊക്കം എന്നാണ് ഇത് അറിയപ്പെടുന്നത്. കൊല്ലവർഷം 1099 ലാണ് ഇതുണ്ടായത് എന്നതുകൊണ്ടുതന്നെയാണ് അങ്ങനെ പേരുവന്നത്. കർക്കിടകം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയെയും പ്രളയത്തെയും കുറിച്ചുള്ള കേട്ടറിവുകളുടെ തണുപ്പിലും ചൂടിലുംനിന്നാണ് പിള്ള ‘കുടുംബയോഗം’ നാടകം ആവിഷ്കരിച്ചത്. 

റുമേനിയൻ നാടകകൃത്ത് യൂജിൻ അയനെസ്കോയുടെ ‘ദ് ചെയേഴ്സ്’ എന്ന വിഖ്യാത നാടകത്തെ കേരളത്തിന്റെ പരിസരത്തേക്കു കൊണ്ടുവന്നാണ് പിള്ള കുടുംബയോഗം ഒരുക്കിയത്. 1952 ൽ ഫ്രാൻസിലാണ് ആദ്യമായി ദ് ചെയേഴ്സ് അരങ്ങേറിയത്. അവിടെനിന്ന് പിന്നീടിങ്ങോട്ട് എത്രയെത്ര രീതിയിലും സ്വഭാവത്തിലും ഇത് അരങ്ങത്തെത്തി. കേരളത്തിന്റെയും ഇന്ത്യയുടെയും ഏറ്റവും പുതിയ സാഹചര്യത്തിലേക്ക് ഡോ.എം.പ്രദീപൻ എന്ന സംവിധായകൻ കുടുംബയോഗത്തെ ഇപ്പോൾ വീണ്ടും പുതുക്കുന്നു. 

∙ ബേബിക്കുഞ്ഞും മല്യയും ‘വെള്ളിവര’യും 

ഡൽഹിയിൽ യമുനാ നദി ഇപ്പോഴും കരകവിയുമ്പോൾ, പ്രളയമെന്നത് ഈ രാജ്യം ഏതുനിമിഷവും ഏറ്റുവാങ്ങേണ്ടിവരുന്നൊരു അനിവാര്യ ദുരന്തമായി മാറുന്നു. സാധാരണക്കാരന് നഷ്ടക്കണക്കുകൾ മാത്രം ഏൽപിച്ച് ഓരോ പ്രളയവും കടന്നുപോകുമ്പോൾ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പെന്ന അസംബന്ധം ചിലർക്ക് പച്ചത്തുരുത്തുകളാകുന്നു. ബാങ്കിൽനിന്ന് വായ്പയെടുത്ത് സസുഖം വാഴുന്ന ബേബിക്കുഞ്ഞിന്റെ അറിയാമുഖത്തിൽ വിജയ് മല്യയുടെയും നീരവ് മോദിയുടെയും കോർപറേറ്റുകളുടെയും രൂപം കണ്ടെത്തിയാൽ ഈ നാടകം ജീവിതം തന്നെയാണെന്നു തിരിച്ചറിയാം. 

2018ലെ പ്രളയം മനുഷ്യനിർമിതമാണോയെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ലാതിരിക്കെ ‘വെള്ളിവര’യടക്കമുള്ള വകതിരിവില്ലായ്മകൾമൂലം ഇനിയും എത്ര പ്രളയം നാം താങ്ങേണ്ടിവരും..? പ്രളയംപോലെ, മണിപ്പുരിലെ വംശീയകലാപം പോലെ ഓരോരോ ദുരിതങ്ങൾ മാറിമാറി വരും. അവയ്ക്കു പിന്നാലെ ബേബിക്കുഞ്ഞുമാരെയും നാം കാത്തിരിക്കേണ്ടി വരും. 99ലെ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ കാലത്ത് കണക്കുകൾ കൃത്യമായി ലഭിക്കുമായിരിക്കും, അതൊരുതരം അസംബന്ധമാണെങ്കിലും. നാടകാന്ത്യത്തിൽ കാണികൾക്കു വിളമ്പിയ കൊള്ളിക്കൂട്ടാനു നല്ല രുചിയുണ്ടായിരുന്നു. പക്ഷേ പിന്നീടത് മനസ്സുകൊണ്ടും ഹൃദയംകൊണ്ടും കയ്ച്ചു– കാരണം ഇതൊരു കല്യാണവീടല്ല, ദുരിതാശ്വാസ ക്യാംപിലെ ഭക്ഷണമാണെന്ന തിരിച്ചറിവുണ്ടായതുകൊണ്ടുതന്നെ. ഈ രുചി ഇതോടെ ഒടുങ്ങട്ടെ. 

∙ മൂന്നാറിനെയും മുക്കിയ 99ലെ പ്രളയം 

സമുദ്രനിരപ്പിൽനിന്ന് 6500 അടി ഉയരത്തിലാണ് മൂന്നാർ. എന്നാൽ അവിടുത്തെ തേയിലത്തോട്ടങ്ങളിൽ വരെ 99ലെ (1924 ലെ പ്രളയം) പ്രളയജലം കയറിയിറങ്ങി. പുതിയ തലമുറ നേരിട്ടനുഭവിച്ച 2018 ലെ പ്രളയത്തേക്കാൾ അതിഭീകരമായിരുന്നു അന്നത്തെ വെള്ളപ്പൊക്കം. കേരളം മുഴുവൻ തണുത്തുമരവിച്ചു, അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ കരയിച്ചു. 1939, 1961, 2018 വർഷങ്ങളിലും കേരളം വെള്ളത്തിൽ താഴ്ന്നെങ്കിലും അതൊന്നും 99ലെ പ്രളയത്തോളം വരില്ല.

English Summary: How NN Pillai's Drama 'Kudumbayogam' Relevant in Present Flood Scenario!