പാട്ടിലെ പ്രണയമോർക്കുമ്പോൾ ഒരിക്കലും മറക്കാനാകില്ല ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സിനിമ. എത്രയോ ജന്മമായ് കാത്തുകാത്തിരുന്നതു പോലുള്ള പാട്ടുകൾ. പ്രണയം മാത്രമല്ല ആഘോഷവുമുണ്ട് ചിത്രത്തിലെ പാട്ടുകളിൽ. ഇന്നും കേട്ടാൽ അറിയാതെ താളം പിടിച്ചു പോകുന്ന അത്തരമൊരു പാട്ടാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. ബത്‌ലഹേമിലേയ്ക്ക്‌ അവധിക്കാലം ആഘോഷിക്കാനെത്തുന്ന മുത്തച്ഛനും മുത്തശ്ശിക്കും പേരക്കുട്ടികളുടെ സംഘത്തിനും വേണ്ടി ഡെന്നിസും രവിശങ്കറും വീടൊരുക്കുന്നതിനിടെ അവിടെയെങ്ങും നിറയുന്ന ആ പാട്ട്. 1998ല്‍ സമ്മർ ഇൻ ബത്‌ലഹേം ഇറങ്ങുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത കുട്ടികൾ ഇന്നും ഈ സിനിമയും അതിലെ പാട്ടുകളുമെല്ലാം ആഘോഷിക്കുന്നു. 25 വർഷങ്ങൾക്കിപ്പുറം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന പേരിൽ ഒരു സിനിമ വരികയാണ്; ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് എന്നിവരടങ്ങുന്ന താരനിര. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ സമ്മർ ഇൻ ബത്‍‌ലഹേമിനു വേണ്ടി സംഗീതമൊരുക്കിയ വിദ്യാസാഗറും ആ സിനിമയുടെ നിർമാതാക്കളായ കോക്കർ ഫിലിംസും മാരിവില്ലിൻ ഗോപുരങ്ങൾക്കു വേണ്ടിയും ഒന്നിക്കുകയാണ്.

പാട്ടിലെ പ്രണയമോർക്കുമ്പോൾ ഒരിക്കലും മറക്കാനാകില്ല ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സിനിമ. എത്രയോ ജന്മമായ് കാത്തുകാത്തിരുന്നതു പോലുള്ള പാട്ടുകൾ. പ്രണയം മാത്രമല്ല ആഘോഷവുമുണ്ട് ചിത്രത്തിലെ പാട്ടുകളിൽ. ഇന്നും കേട്ടാൽ അറിയാതെ താളം പിടിച്ചു പോകുന്ന അത്തരമൊരു പാട്ടാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. ബത്‌ലഹേമിലേയ്ക്ക്‌ അവധിക്കാലം ആഘോഷിക്കാനെത്തുന്ന മുത്തച്ഛനും മുത്തശ്ശിക്കും പേരക്കുട്ടികളുടെ സംഘത്തിനും വേണ്ടി ഡെന്നിസും രവിശങ്കറും വീടൊരുക്കുന്നതിനിടെ അവിടെയെങ്ങും നിറയുന്ന ആ പാട്ട്. 1998ല്‍ സമ്മർ ഇൻ ബത്‌ലഹേം ഇറങ്ങുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത കുട്ടികൾ ഇന്നും ഈ സിനിമയും അതിലെ പാട്ടുകളുമെല്ലാം ആഘോഷിക്കുന്നു. 25 വർഷങ്ങൾക്കിപ്പുറം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന പേരിൽ ഒരു സിനിമ വരികയാണ്; ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് എന്നിവരടങ്ങുന്ന താരനിര. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ സമ്മർ ഇൻ ബത്‍‌ലഹേമിനു വേണ്ടി സംഗീതമൊരുക്കിയ വിദ്യാസാഗറും ആ സിനിമയുടെ നിർമാതാക്കളായ കോക്കർ ഫിലിംസും മാരിവില്ലിൻ ഗോപുരങ്ങൾക്കു വേണ്ടിയും ഒന്നിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ടിലെ പ്രണയമോർക്കുമ്പോൾ ഒരിക്കലും മറക്കാനാകില്ല ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സിനിമ. എത്രയോ ജന്മമായ് കാത്തുകാത്തിരുന്നതു പോലുള്ള പാട്ടുകൾ. പ്രണയം മാത്രമല്ല ആഘോഷവുമുണ്ട് ചിത്രത്തിലെ പാട്ടുകളിൽ. ഇന്നും കേട്ടാൽ അറിയാതെ താളം പിടിച്ചു പോകുന്ന അത്തരമൊരു പാട്ടാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. ബത്‌ലഹേമിലേയ്ക്ക്‌ അവധിക്കാലം ആഘോഷിക്കാനെത്തുന്ന മുത്തച്ഛനും മുത്തശ്ശിക്കും പേരക്കുട്ടികളുടെ സംഘത്തിനും വേണ്ടി ഡെന്നിസും രവിശങ്കറും വീടൊരുക്കുന്നതിനിടെ അവിടെയെങ്ങും നിറയുന്ന ആ പാട്ട്. 1998ല്‍ സമ്മർ ഇൻ ബത്‌ലഹേം ഇറങ്ങുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത കുട്ടികൾ ഇന്നും ഈ സിനിമയും അതിലെ പാട്ടുകളുമെല്ലാം ആഘോഷിക്കുന്നു. 25 വർഷങ്ങൾക്കിപ്പുറം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന പേരിൽ ഒരു സിനിമ വരികയാണ്; ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് എന്നിവരടങ്ങുന്ന താരനിര. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ സമ്മർ ഇൻ ബത്‍‌ലഹേമിനു വേണ്ടി സംഗീതമൊരുക്കിയ വിദ്യാസാഗറും ആ സിനിമയുടെ നിർമാതാക്കളായ കോക്കർ ഫിലിംസും മാരിവില്ലിൻ ഗോപുരങ്ങൾക്കു വേണ്ടിയും ഒന്നിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ടിലെ പ്രണയമോർക്കുമ്പോൾ ഒരിക്കലും മറക്കാനാകില്ല ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സിനിമ. എത്രയോ ജന്മമായ് കാത്തുകാത്തിരുന്നതു പോലുള്ള പാട്ടുകൾ. പ്രണയം മാത്രമല്ല ആഘോഷവുമുണ്ട് ചിത്രത്തിലെ പാട്ടുകളിൽ. ഇന്നും കേട്ടാൽ അറിയാതെ താളം പിടിച്ചു പോകുന്ന അത്തരമൊരു പാട്ടാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. ബത്‌ലഹേമിലേയ്ക്ക്‌ അവധിക്കാലം ആഘോഷിക്കാനെത്തുന്ന മുത്തച്ഛനും മുത്തശ്ശിക്കും പേരക്കുട്ടികളുടെ സംഘത്തിനും വേണ്ടി ഡെന്നിസും രവിശങ്കറും വീടൊരുക്കുന്നതിനിടെ അവിടെയെങ്ങും നിറയുന്ന ആ പാട്ട്. 

1998ല്‍ സമ്മർ ഇൻ ബത്‌ലഹേം ഇറങ്ങുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത കുട്ടികൾ ഇന്നും ഈ സിനിമയും അതിലെ പാട്ടുകളുമെല്ലാം ആഘോഷിക്കുന്നു. 25 വർഷങ്ങൾക്കിപ്പുറം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന പേരിൽ ഒരു സിനിമ വരികയാണ്; ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് എന്നിവരടങ്ങുന്ന താരനിര. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ സമ്മർ ഇൻ ബത്‍‌ലഹേമിനു വേണ്ടി സംഗീതമൊരുക്കിയ വിദ്യാസാഗറും ആ സിനിമയുടെ നിർമാതാക്കളായ കോക്കർ ഫിലിംസും മാരിവില്ലിൻ ഗോപുരങ്ങൾക്കു വേണ്ടിയും ഒന്നിക്കുകയാണ്. 

ഷർമിൻ കോക്കർ, അരുൺ ബോസ്, വിദ്യാസാഗർ, സിബി മലയിൽ, സിയാദ് കോക്കർ (Photo: Manorama Online)
ADVERTISEMENT

സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ സംവിധായകൻ സിബി മലയിൽ, മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയുടെ സംവിധായകൻ അരുൺ ബോസ്, രണ്ടു സിനിമകളുടെയും നിര്‍മാതാക്കളായ കോക്കർ ഫിലിംസിലെ സിയാദ് കോക്കർ, മകൾ ഷർമിൻ കോക്കർ, ഇന്ത്യൻ ചലച്ചിത്രലോകത്തെ മികവുറ്റ സംഗീത സംവിധായകരിലൊരാളായി പേരെടുത്ത വിദ്യാസാഗർ... പാട്ടും സിനിമാ വർത്തമാനങ്ങളുമായി ഇവരെല്ലാവരും ഒന്നിക്കുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...

∙ 25 വർഷങ്ങൾക്കിപ്പുറം സമ്മർ ഇൻ ബത്‌ലഹേമിലെ പാട്ടിന്റെ പേരിൽ ഒരു സിനിമ. എങ്ങനെയാണ് ഈ പേരിലേക്കെത്തുന്നത്?

അരുൺ ബോസ് (Photo: facebook/arun.bose.9693)

അരുൺ ബോസ്: ഒരാഘോഷത്തിന്റെ സിനിമയാണ് ഇത്. ഇതിൽ പറഞ്ഞിരിക്കുന്നത് നഗരത്തിൽ ജീവിക്കുന്ന ദമ്പതികളുടെ കഥയാണെങ്കിലും അത് പറയുന്നത് ഒരു ആഘോഷത്തിന്റെ രീതിയിൽ ഫൺ ഫാമിലി എന്റർടെയ്നറായാണ്. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ സിയാദിക്കയുമായി ഈ കഥ ചർച്ച ചെയ്യുന്ന സമയത്ത് കഥയുടെ സ്വഭാവം മനസ്സിലാക്കി വിദ്യാജിയെ (വിദ്യാസാഗർ) സംഗീത സംവിധായകനായി ആലോചിക്കുന്നു. ഏറ്റവും ആഘോഷിച്ചിട്ടുള്ള ഒരു പാട്ട്, ആ പാട്ടിന്റെ വരികൾതന്നെ ഇതിന്റെ ടൈറ്റിലായി വയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നു. പല നിറങ്ങൾ േചർന്നുണ്ടാകുന്ന മഴവില്ലു പോലെത്തന്നെയാണ് ഈ സിനിമയും. സിനിമയിലെ കഥാപാത്രങ്ങളും മാരിവില്ലിലെ നിറങ്ങൾ പോലെയാണ്. അതുകൊണ്ടാണ് ഈ ടൈറ്റിൽ തിരഞ്ഞെടുത്തത്. 

∙ അന്ന് സമ്മർ ഇൻ ബത്‌ലഹേമിനു വേണ്ടി കംപോസ് ചെയ്തു ഇപ്പോൾ മാരിവില്ലിൻ ഗോപുരങ്ങൾക്കു വേണ്ടി കംപോസ് ചെയ്യുന്നു. ആ ഒരു വ്യത്യാസം എങ്ങനെ മനസ്സിലാക്കുന്നു?

ADVERTISEMENT

വിദ്യാസാഗർ: എന്റെ ആദ്യത്തെ പടം ചെയ്യുന്നതുപോലെയാണ് അന്ന് സംഗീതം ചെയ്തത്. അതുപോലെത്തന്നെ ഈ പടം ചെയ്യുമ്പോഴും ആദ്യത്തെ പടം ചെയ്യുന്നതു പോലെത്തന്നെയാണ് തോന്നുന്നത്. സംഗീതത്തോടുള്ള എന്റെ സമീപനം എന്നും ഒരുപോലെയാണ്. എന്റെ ഭാഗത്തുനിന്ന് ഏറ്റവും മികച്ചതു തന്നെ കൊടുക്കാൻ ഞാൻ ശ്രമിക്കുന്നു. 

വിദ്യാസാഗർ (Photo: facebook/vidyasagarmusicofficial)

∙ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന പേരില്‍ ഒരു സിനിമ വരുന്നു എന്നറിഞ്ഞപ്പോൾ എന്തു തോന്നി?

സിബി മലയിൽ: സിയാദ് കോക്കറിന്റെ എല്ലാ പ്രോജക്റ്റുകളെപ്പറ്റിയും ആദ്യം അറിയുന്നത് ഞാനായിരിക്കും. ഈ സിനിമയെപ്പറ്റിയും ആദ്യം മുതലേ ഞാൻ അറിയുന്നുണ്ട്. ഞാൻ ആ കുടുംബത്തിലെ ഒരാളാണ്. ഈ പാട്ടും ഉപയോഗിക്കുന്നുണ്ട് എന്നു പറഞ്ഞപ്പോൾ മുതൽ ഞാനും ആകാംക്ഷയിലാണ്. കാരണം വിദ്യാജി കഴിഞ്ഞവർഷം വിളിച്ചപ്പോൾ പറഞ്ഞു സമ്മർ ഇൻ ബത്‌ലഹേമിന്റെ 25 –ാം വാർഷികമാണ്, നമുക്കിത് ആഘോഷിക്കണം എന്ന്. ഒരു പാട്ട് കംപോസ് ചെയ്ത് അത് വിഷ്വലൈസ് ചെയ്യണം എന്നും. അങ്ങനെ ചില ആഗ്രഹങ്ങൾ അദ്ദേഹം പറഞ്ഞു. ഞാൻ സിയാദിനോടും ഈ കാര്യങ്ങൾ പറഞ്ഞു. 

ഇപ്പോൾ മാരിവില്ലിൻ എന്ന പാട്ടും കൂടി ചേർന്ന് ഒരു സിനിമയായി എല്ലാം ഒത്തു വന്നു. സമ്മർ ഇൻ ബത്‌ലഹേമിൽ വിദ്യ സംഗീതം ചെയ്യാൻ വരുന്നതിനു തൊട്ടു മുൻപ് ഞാൻ ചെയ്ത സിനിമ പ്രണയവർണങ്ങൾ ആണ്. അതിൽ 5 സൂപ്പർഹിറ്റ് പാട്ടുകൾ തന്ന ആളാണ് വിദ്യ. സിയാദും സമ്മർ ഇൻ ബത്‌ലഹേമിനു തൊട്ടു മുൻപ് ചെയ്ത മറവത്തൂർ കനവിന്റെ സംഗീതം ചെയ്തതും വിദ്യയാണ്. അതിലും സൂപ്പർഹിറ്റ് പാട്ടുകളാണ്. ഞങ്ങളെല്ലാം ഒരേ ‘വൈബു’ള്ള ആൾക്കാരാണ്. ഉസ്താദ്, ദേവദൂതൻ തുടങ്ങിയ സിനിമകളും തുടർന്ന് ‍ഞങ്ങൾ ചെയ്തു. വിദ്യ ഞങ്ങൾക്ക് ഒരു കുടുംബാഗത്തെപ്പോലെ ആണ്.

സിബി മലയിൽ (Photo: facebook/siby.malayil)
ADVERTISEMENT

∙ പരിചയമുള്ള ആളുകളുടെ കൂടെ സിനിമ ചെയ്യുന്നതിലുള്ള ഒരു സുഖം എന്താണ്?

സിയാദ് കോക്കർ: പരിചയത്തിനുപരിയായി ഞങ്ങൾക്കിടയിൽ ഒരു പഴ്സനൽ ബോണ്ടിങ് ഉണ്ട്. അരുൺ നേരത്തേ പറഞ്ഞതു പോലെ ഈ വിഷയം മനസ്സിൽ ഉദിച്ചപ്പോൾ തന്നെ വിദ്യാജി ആയിരിക്കും നമ്മുടെ മ്യൂസിക് ഡയറക്ടർ എന്ന് വിചാരിച്ചിരുന്നു. ഒറ്റ കോളിൽ വിദ്യാജി ഓകെ പറഞ്ഞു. ഞങ്ങളുടെ കംപോസിങ് രീതി എന്നു പറഞ്ഞാൽ, അദ്ദേഹത്തിന്റെ ‘വര്‍ഷവല്ലകി’ തിയറ്ററിൽ ഞങ്ങൾ പോയി ഇരിക്കും. അദ്ദേഹത്തിന്റെ കയ്യിൽ ഹാർമോണിയം കാണും. ഞങ്ങൾ അപ്പോൾ പഴയ പാട്ടുകളൊക്കെ പാടിക്കും. എന്റെ പടത്തിലെയോ സിബിയുടെ പടത്തിലെയോ തമിഴ് പടത്തിലെയോ ഒക്കെ പാട്ടുകളായിരിക്കും. ഇതെല്ലാം പുള്ളിയെക്കൊണ്ട്  ഹാർമോണിയത്തിൽ വായിപ്പിച്ച് ഞങ്ങളത് ആസ്വദിക്കും. അതിനുശേഷമാണ് കംപോസിങ്ങിലേക്കു വരുന്നത്. 

2000ൽ ദേവദൂതൻ ഇറങ്ങിയപ്പോൾ ജനിച്ചിട്ടില്ലാത്ത ആൾക്കാരൊക്കെ ഇന്ന് ആ സിനിമ ഓൺലൈനായി കണ്ട് ആസ്വദിക്കുന്നു. അതിലെ പാട്ടുകൾ കേൾക്കുന്നു. എന്നാൽ അന്നത്തെ ആൾക്കാർ ആ സിനിമ തിയറ്ററിൽ കണ്ടിരുന്നെങ്കില്‍ അതായിരുന്നു നമുക്കു കിട്ടേണ്ട വലിയ സന്തോഷം. ഇപ്പോൾ സന്തോഷമുണ്ട്, ഇല്ലെന്നല്ല. പക്ഷേ അന്ന് അതുമൂലം ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. എന്നേക്കാൾ നിർമാതാവിനുണ്ടായ നഷ്ടങ്ങളാണ് വലുത്. അതൊന്നും ആർക്കും നികത്താനാവില്ലല്ലോ.

സിബി മലയിൽ

ആ ഒരു ഇഷ്ടം കൊണ്ടായിരിക്കാം, മാരിവില്ലിൻ ഗോപുരങ്ങളുടെ ചർച്ചയ്ക്കു പോയപ്പോഴും ഹാർമോണിയം പുള്ളിയുടെ റൂമിലുണ്ടായിരുന്നു. ഞങ്ങൾ ചെന്നു. അപ്പോഴും ഞാൻ ആവശ്യപ്പെട്ടു ഒരു പാട്ട്. പുള്ളി അത് വായിച്ചു, ഞങ്ങളെല്ലാം ആസ്വദിച്ചു. പെട്ടെന്ന് വിദ്യാജി നമ്മുടെ സിനിമയിൽ ആ സിറ്റുവേഷനിൽ ഇങ്ങനെയൊരു പാട്ടു ചെയ്യാം എന്നു പറഞ്ഞു ഒരു ട്യൂൺ വായിച്ചു കേൾപ്പിച്ചു. കേട്ടപ്പോൾ ഞങ്ങള്‍ ഞെട്ടി. ഒറ്റ പ്രാവശ്യം അത് കേട്ടപ്പോഴേ ഞങ്ങൾക്കെല്ലാം ഓകെ ആയി. വിദ്യാജി കംപോസിങ്ങിനായി വന്നതുപോലുമല്ല, പക്ഷേ അങ്ങനെയൊരു പാട്ട് ഉണ്ടായി. അതൊരു ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു. അതാണ് ‘പോകാതെ’ എന്ന പാട്ട്. 

ഷർമിൻ കോക്കർ, അരുൺ ബോസ്, വിദ്യാസാഗർ, സിബി മലയിൽ, സിയാദ് കോക്കർ (Photo: Manorama Online)

എത്രയോ സിനിമകൾ ഇതിനു മുൻപും വിദ്യാജിയും സിബിയുമായി ഞാൻ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും സംഭവിക്കാത്ത കാര്യമാണ് ഇതിനു സംഭവിച്ചത്. ഒരു ഫ്രണ്ട്‌ലി വിസിറ്റിനു വന്ന് സബ്ജക്റ്റ് കേട്ടതിനു ശേഷം  കംപോസിങ് ഇല്ലാതെ പുള്ളി ഒരു ട്യൂൺ വായിച്ച് ഓകെ ചെയ്യുന്നു. രചയിതാവുമില്ല, ആരുമില്ല. അങ്ങനെ ആ ട്യൂണിൽ കൂടിയാണ് ഈ സിനിമയുടെ തുടക്കം ഉണ്ടായത്. അതാണ് എന്റെ അനുഭവം. ട്യൂണിട്ടതിനു ശേഷമാണ് വരികളെഴുതിയത്. ഈ ട്യൂൺ വായിച്ചിട്ടാണ് ഞങ്ങൾ ഉറപ്പിക്കുന്നത് ഇതിനപ്പുറമൊന്നും ഇല്ല എന്ന്. അതിനു പുള്ളി പറയുന്നത് അത് മുകളിൽനിന്ന് ദൈവം ഇട്ടു തരുന്നതാണെന്നാണ്. എല്ലാ അഭിമുഖങ്ങളിലും അതുതന്നെയേ പറയൂ. 

സിബി മലയിൽ: ഇതുപോലെയൊരു അനുഭവം എനിക്കുള്ളത് ദേവദൂതന്റെ കംപോസിങ്ങിനിരിക്കുമ്പോൾ ആണ്. രാവിലെ ഞങ്ങൾ കൊച്ചിയിൽ എത്തി. അവിടെ ഒരു വീട്ടിൽ താമസിച്ചാണ് തിരക്കഥ എഴുതുന്നത്. രാവിലെത്തന്നെ വിദ്യ വന്നു. എനിക്കും സിയാദിനും അന്ന് രാവിലെ മുംബൈയിൽ പോകണം. ദേവദൂതനിൽ ആദ്യം തീരുമാനിച്ചിരുന്നത് ഹിന്ദി നടി രേഖയെ ആണ്. അവരുമായി ഒരു അപ്പോയിൻമെന്റ് എടുത്തിട്ടുണ്ട്. അവരെ കാണണം. വിദ്യ വന്നു രാവിലെ കംപോസിങ്ങിനായി ഇരുന്നു. 

‘ദേവദൂതൻ’ സിനിമയിലെ ഒരു രംഗം (Photo Arranged)

സിറ്റുവേഷനൊക്കെ നേരത്തേ ചർച്ച ചെയ്തതാണ്. ഞാൻ പറഞ്ഞു ‘‘കംപോസിങ് നടക്കട്ടെ ഞാൻ പോയിട്ട് വൈകുന്നേരം വരാം. അപ്പോഴത്തേക്ക് നിങ്ങൾ എന്തെങ്കിലുമൊക്കെ ആക്കി വച്ചേക്ക്’’ എന്ന്. പോകാനായി അരമണിക്കൂറിനുള്ളിൽ ഞാൻ റെഡിയായി വന്നപ്പോൾ ഒരു ട്യൂൺ ഒന്നു കേട്ടു നോക്കാൻ പറഞ്ഞു; അതാണ് ‘കരളേ നിൻ കൈ പിടിച്ചാൽ’ അപ്പോഴേക്കും കൈതപ്രം രണ്ടു വരിയും എഴുതിക്കഴിഞ്ഞിരുന്നു. അരമണിക്കൂറിനുള്ളിൽ അതിന്റെ പല്ലവി റെഡിയായി കേട്ടിട്ടാണ് ഞാൻ പോയത്. ദൈവം കൊടുക്കുക എന്നു പറയുന്നത് അതാണ്. മുകളിൽനിന്നു കൊടുക്കുന്നതാണതെല്ലാം. 

∙ ദേവദൂതന് സംഭവിച്ചത്?

സിബി മലയിൽ: ഇപ്പോഴാണ് ആ സിനിമയെ സമൂഹമാധ്യമങ്ങളിലൂടെ പുതിയ ആളുകൾ ശ്രദ്ധിക്കുന്നത്. 2000ൽ ആ പടം ഇറങ്ങിയപ്പോൾ ജനിച്ചിട്ടില്ലാത്ത ആൾക്കാരൊക്കെ ഇന്ന് ആ സിനിമ ഓൺലൈനായി കണ്ട് ആസ്വദിക്കുന്നു. അതിലെ പാട്ടുകൾ കേൾക്കുന്നു. എന്നാൽ അന്നത്തെ ആൾക്കാർ ആ സിനിമ തിയറ്ററിൽ കണ്ടിരുന്നെങ്കില്‍ അതായിരുന്നു നമുക്കു കിട്ടേണ്ട വലിയ സന്തോഷം. ഇപ്പോൾ സന്തോഷമുണ്ട്, ഇല്ലെന്നല്ല. പക്ഷേ അന്ന് അതുമൂലം ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. എന്നേക്കാൾ നിർമാതാവിനുണ്ടായ നഷ്ടങ്ങളാണ് വലുത്. അതൊന്നും ആർക്കും നികത്താനാവില്ലല്ലോ. 

വിദ്യാസാഗറും സിബി മലയിലും ( Photo: Manorama)

∙ ‘ദേവദൂതൻ’ വീണ്ടും ഇറങ്ങുന്നു എന്നു കേൾക്കുന്നു... 

സിയാദ് കോക്കർ: കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സി‌‌‌ന്റെ അസോസിയേറ്റ്സായ ‘ഹൈഹോക്സ്’ പഴയ സിനിമകൾ കണ്ടെത്തി അതിനെ ലീഡ് ചെയ്യുന്ന ബോണി അത് ഞാനറിയാതെ ഹാർഡ് ഡിസ്കിലേക്ക് 4കെ റെസലൂഷനില്‍ ചെയ്തിട്ട് ചാലഞ്ച് ചെയ്തിരിക്കുകയാണ്. ഒന്നുകിൽ ഞാൻ ഈ സിനിമ റീറിലീസ് ചെയ്യണം അല്ലെങ്കിൽ പുള്ളി അത് റീറിലീസ് ചെയ്യും. കാരണം പുള്ളിക്ക് ആ സിനിമ അത്രയ്ക്കും ഇഷ്ടമാണ്. ഇന്ന് സിബിയും എന്നോടു പറഞ്ഞു. നിങ്ങൾ 4കെ റെസലൂഷൻ ഓകെ ആക്കിത്തന്നാൽ തീർച്ചയായും അത് റീറിലീസ് ചെയ്യുമെന്ന്. തീർച്ചയായും അത് ഉടനെത്തന്നെ കുറച്ച് തിയേറ്ററുകളിൽ റീറിലീസ് ചെയ്തു നോക്കണം എന്നാണ് ആഗ്രഹിക്കുന്നത്. 

∙ കലയും കച്ചവടവും തമ്മിലുള്ള വ്യത്യാസത്തെ എങ്ങനെ മനസ്സിലാക്കുന്നു?

ഷർമിൻ കോക്കർ: ഇവർ ഇവരുടെ ക്വാളിറ്റി എന്താണെന്നുള്ളത് തെളിയിച്ചിട്ടുള്ളവരാണ്. അത് ഫോളോ ചെയ്യുക എന്നത് മാത്രമേ നമ്മൾ ചെയ്യേണ്ടതുള്ളൂ. അത് എത്രത്തോളം നമുക്ക് പിന്തുടരാൻ പറ്റുന്നു എന്നുള്ളത് ഒരു ചാലഞ്ചും കൂടിയാണ്. ദൈവാനുഗ്രഹംകൊണ്ട് ഇവരു കാണിച്ചു തന്ന രീതികൾ തന്നെയാണ് ഞങ്ങളും പിന്തുടരുന്നത്. 

മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയുടെ പോസ്റ്റർ (Photo Arranged)

∙ മാരിവില്ലിൻ ഗോപുരങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം എന്നീ സിനിമകൾ തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?

തികച്ചും വ്യത്യസ്തമായിട്ടുള്ള രണ്ടു സിനിമകളാണ്. പക്ഷേ ഇതിൽ പൊതുവായി കാണുന്ന ഒരേ ഒരു സാമ്യം ഇതിന്റെ ആഘോഷ സ്വഭാവം മാത്രമാണ്.  

∙ ഗിരീഷ് പുത്തഞ്ചേരി–വിദ്യാസാഗർ കോംബോ...?

വിദ്യാസാഗർ: അത് തീരാത്ത ഒരു നഷ്ടം തന്നെയാണ്. അതിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല. ഈ ലോകത്തിലെ ഓരോ വ്യക്തികള്‍ക്കും ഒരു ഇൻഡിവിജ്വാലിറ്റി ഉണ്ട്. സംഗീതത്തെ അറിഞ്ഞ ഒരു ഗാനരചയിതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് അത്രയും നല്ല വരികൾ നമുക്ക് സമ്മാനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. അദ്ദേഹം എനിക്കു മാത്രമല്ല സിനിമാ ലോകത്തിനും ഒരു നഷ്ടം തന്നെയാണ്. ഒരിക്കലും മറക്കാൻ പറ്റില്ല.

വിദ്യാസാഗർ ( Photo: Manorama)

∙ ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ

സിബി മലയിൽ: പ്രണയവർണങ്ങളിൽ ഈ പാട്ടിനു പകരം മറ്റൊന്നാണ് ആദ്യം കംപോസ് ചെയ്തിരുന്നത്. എനിക്ക് പക്ഷേ ആ പാട്ട് അത്ര തൃപ്തിയായി തോന്നിയില്ല. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞിട്ടാണ് വേറൊരു ട്യൂൺ ആ സിറ്റ്വേഷനിൽ വേണമെന്ന് ഞാൻ പറയുന്നത്. 1997ലെ കാര്യമാണ് ഈ പറയുന്നത്. അന്ന് മൊബൈൽ ഫോൺ ഒക്കെ ആയി വരുന്നതേയുള്ളൂ. കംപോസ് ചെയ്ത പുതിയ ട്യൂണിനു വേണ്ടി ഞാൻ ഗിരീഷിനെ വിട്ടു. 

അന്ന് അവിടെ ഫോൺ ഉള്ളത് എം. രഞ്ജിത്തിനു മാത്രമാണ്. അദ്ദേഹത്തിന്റെ ഫോണിലൂടെയാണ് ഞാൻ ഈ ട്യൂൺ ആദ്യം കേൾക്കുന്നത്. അതും പൊന്മുടി ഹിൽസിൽ നിന്നുകൊണ്ട്; അവിടെയായിരുന്നു എനിക്ക് അന്ന് ഷൂട്ട്. അങ്ങനെ ‘വർഷവല്ലകി’യിൽ കംപോസ് ചെയ്ത ഈ പാട്ട് ഫോണിലൂടെ പൊന്മുടി ഹിൽസിൽനിന്ന് ഞാൻ കേട്ടു. നമ്മുടെ ടെക്നോളജി ഇപ്പോൾ എത്രയോ മാറിയിരിക്കുന്നു. ഇന്ന് ഒരു സ്ഥലത്തിരുന്ന് എഴുതുന്നു മറ്റൊരു സ്ഥലത്തിരുന്ന് കംപോസ് ചെയ്യുന്നു, വേറൊരു സ്ഥലത്തിരുന്നു പാടുന്നു. അല്ലേ?...

∙ ഇന്ദ്രജിത്ത് ‘അഭിനയിക്കുന്ന’ ആദ്യ സിനിമ

വിദ്യാസാഗർ: സംസാരിക്കുന്നതിനിടെ ഇന്ദ്രജിത്ത് പറഞ്ഞിരുന്നു; ആദ്യമായാണ് എന്റെ ഒരു പാട്ട് പാടി അഭിനിയിക്കുന്നതെന്ന്. ആദ്യം ‘പോകാതെ’ എന്ന പാട്ട് മൊണ്ടാഷ് ആയി ചിത്രീകരിക്കാനാണ് ആലോചിച്ചത്. ഇന്ദ്രജിത്തിന്റെ ആഗ്രഹപ്രകാരമാണ് ലിപ്സിങ്ക് പാട്ട് ആയി എടുത്തത്. 

അരുൺ ബോസ് (Photo: facebook/arun.bose.9693)

അരുൺ ബോസ്: ഞാനും അതൊരു അവസരമായാണ് കണ്ടത്. ഇന്നത്തെ കാലത്ത് അധികം ലിപ്സിങ്ക് പാട്ടുകൾ കാണാറില്ല. സിയാദിക്കയും അങ്ങനെ ചെയ്യാം എന്നു പറഞ്ഞപ്പോൾ ‘പോകാതെ’ പാട്ട് ആ രീതിയിൽ എടുത്തു.  

∙ ലിപ്സിങ്ക് സോങ്ങിനോടു കൂടുതൽ താൽപര്യമുണ്ടോ?

വിദ്യാസാഗർ: അങ്ങനെയൊന്നുമില്ല. ഒരു പാട്ട് ചെയ്യുമ്പോള്‍ അതിലെ വരികൾ കവിത പോലെ വരുന്നതും അതിന്റെ ഭാവങ്ങൾ മനോഹരമായി വരുന്നതും ആർടിസ്റ്റ് അത് പാടി അഭിനയിക്കുമ്പോഴാണ്. നമ്മുടെ ഹൃദയത്തിൽ ആ പാട്ട് റജിസ്റ്റർ ആകുന്നത് അങ്ങനെയാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. 

വിദ്യാസാഗർ (Photo: facebook/vidyasagarmusicofficial)

സിയാദ് കോക്കർ: ഈ പടത്തിൽ വിനായക് ശശികുമാറിനെ (ഗാനരചയിതാവ്) നിർദേശിച്ചത് വിദ്യാജിയാണ്. ഇങ്ങനെ ഒരു പയ്യനുണ്ട് എന്ന് പറഞ്ഞു. പുള്ളി വിദ്യാജിയുടെ ശിഷ്യനാണ്. പാട്ട് എങ്ങനെ എഴുതണം എന്നു കണ്ടു പഠിക്കാനായി മദ്രാസിൽ പോയി താമസിച്ച് ദിവസവും വിദ്യാജിയെ കണ്ട് അത്രയും ആത്മാർഥതയോടെയാണ് ഈ പാട്ടുകൾ എഴുതിയിട്ടുള്ളത്. വിനായകനില്‍ ഞാൻ ഗിരീഷ് പുത്തഞ്ചേരിയെയാണ് കാണുന്നത്. 

ഷർമിൻ കോക്കർ: പ്രസന്ന മാസ്റ്ററെ പറ്റിയും പറയേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കൊറിയോഗ്രഫി കൂടി ചേർന്നപ്പോഴാണ് ഈ കാണുന്ന പാട്ടുകള്‍ പൂർണമായിട്ടുള്ളത്. ഇതിൽ കുട്ടികൾക്കായുളള ഒരു പാട്ടുമുണ്ട്. അത് ഒരു സർപ്രൈസാണ്. 

∙ മലയാളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന തീരുമാനം

വിദ്യാസാഗർ: ഒരിക്കലും അത് എന്റെ തീരുമാനമായിരുന്നില്ല. എല്ലാം ദൈവനിശ്ചയമാണ്. ദൈവം ഒരു ദേവദൂതനായി എന്നെ ഇങ്ങോട്ട് അയച്ചതാണ്. നിങ്ങൾക്കു വേണ്ടി നല്ല പാട്ടുകളൊരുക്കാൻ എന്നെ ദൈവം തിരഞ്ഞെടുത്തതാകാം.  ‌

ആരാണ് സമ്മർ ഇൻ ബത്‌ലഹേമിൽ ജയറാമിന്റെ കഥാപാത്രത്തെ ഇഷ്ടമുള്ള ആ പെൺകുട്ടി...

സിയാദ് കോക്കർ: ഞങ്ങളതിന്റെ ഉത്തരം തരും. ഞങ്ങൾ മൂന്നു പേരും ചേർന്ന ഒരു കഥയുണ്ടാകും. ഇന്നത്തെ തലമുറയ്ക്കു വേണ്ടിയുള്ളതാകും ആ കഥ. അതിൽ ചിലപ്പോൾ ഇതിന്റെ ഉത്തരം ഉണ്ടാകും. ഇനി അതിന് ഒരു മൂന്നാം ഭാഗം വേണമെങ്കിൽ അതും ചെയ്തെന്നിരിക്കും.

∙ സമ്മർ ഇൻ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം?

സിബി മലയിൽ: അതൊരു ചാലഞ്ചാണ്. ഈ സിനിമ ഇറങ്ങുമ്പോൾ ജനിക്കാത്ത പിള്ളേരാണ് ഈ ചോദ്യം ഏറ്റവും കൂടുതല്‍ ചോദിക്കുന്നത്. ഇന്നും ഏത് ക്യാംപസിൽ ചെന്നാലും, പ്രത്യേകിച്ച് വിമൻസ് കോളജുകളിൽ, ഞാൻ ഏറ്റവും കേൾക്കുന്ന ചോദ്യം ഇതു തന്നെയാണ്. അവരുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഒരു സ്റ്റോറി ഉണ്ടാകണം. സമ്മർ ഇൻ ബത്‌ലഹേമിനെക്കാൾ എന്റർടെയ്നിങ് ആയിട്ടുള്ള ഒരു സിനിമയായിരിക്കണം അത്. ആദ്യ ഭാഗത്തിനു പ്രതീക്ഷകളുടെ ഭാരമില്ല. രണ്ടാം ഭാഗം വരുമ്പോൾ തീർച്ചയായും ഒരുപാട് പ്രതീക്ഷകളുണ്ടാകും. ആ പ്രതീക്ഷകൾക്കൊത്തുള്ള ഒരു കഥ ഉണ്ടാകണം എന്ന ചാലഞ്ച് ആണ് നമുക്കു മുന്നിലുള്ളത്. അങ്ങനെ ഒരു കഥ വരുമ്പോൾ തീർച്ചയായും ചെയ്യും. 

∙ രണ്ടു കാലഘട്ടങ്ങളിലെയും നിർമാണ രീതികളിലുള്ള മാറ്റങ്ങൾ എന്തെല്ലാമാണ്?

സിയാദ് കോക്കർ: മാറ്റങ്ങൾ എന്നു പറയുമ്പോൾ അതിന്റെ രാഷ്ട്രീയ വശങ്ങളിലേയ്ക്ക് പോകുന്നില്ല. ഞാൻ എന്റെ മകൾക്കു കൊടുക്കുന്ന ഉപദേശം ‘വി മസ്റ്റ് ബി കംഫർട്ട്’ എന്നതാണ്. ഒരു വിഷയം കണ്ടെത്താനുള്ള യാത്രയിൽ അത് കംഫർട്ട് ആയി വരുന്ന ഒരു സാഹചര്യത്തിൽ മാത്രമേ പ്രൊഡക്ഷനെപ്പറ്റി പ്ലാൻ ചെയ്യാവൂ. ആദ്യം വിഷയം നോക്കുക. അതിനുശേഷം സംഗീതം. എന്റെ മകൾക്ക് സംഗീതത്തിൽ ആ ഒരഭിരുചി ഉണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു. അന്നൊക്കെ കോക്കേഴ്സ് ഫിലിം വർഷത്തിൽ രണ്ടു പടമൊക്കെ പദ്ധതിയിട്ടിരുന്നു. പക്ഷേ ഇന്നതല്ല. ഇന്ന് പ്രേക്ഷകർ വ്യത്യസ്തരാണ്. പറയുന്ന കാര്യങ്ങൾ കറക്റ്റായിരിക്കണം. അങ്ങനെ ഒരു നീണ്ട കാത്തിരിപ്പുണ്ട്. ആ കാത്തിരിപ്പ് പെട്ടെന്ന് തീരുകയാണെങ്കിൽ തീർച്ചയായിട്ടും നമ്മൾ അടുത്ത പ്രൊഡക്‌ഷനിലേയ്ക്ക് പോകും. 

ഷർമിൻ കോക്കർ: സിനിമ എന്നു പറയുന്നത് എന്റെ ആദ്യത്തെ എക്സ്പീരിയൻസ് ആണെങ്കിൽ പോലും ചെറുപ്പം മുതലേ ഇവരൊക്കെ വർക്ക് ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നിട്ടുള്ളത്. വിദ്യാസാഗർ സാറിന്റെ സ്റ്റുഡിയോയിൽ പോകുന്നതും സിബിയങ്കിളിന്റെ സിനിമകളും എല്ലാം ഓർമയുണ്ട്. സമ്മർ ഇൻ ബത്‌ലഹേം ചെയ്യുന്ന സമയത്ത് ഞാൻ സ്കൂളിൽ പഠിക്കുകയാണ്. അന്ന് അവധിക്കാല സമയമാണ്. ഒരു സെലിബ്രേഷനായിരുന്നു ആ സെറ്റ്. പക്ഷേ എന്നെ എപ്പോഴും അദ്ഭുതപ്പെടുന്ന ഒരു കാര്യം ഇവരൊക്കെ വർക്ക് ചെയ്യുന്ന രീതികളും ഇവരുടെ ഒരു പാഷനുമൊക്കെയാണ്. അതൊക്കെക്കണ്ടാണ് ഞാൻ വളർന്നതും.

English Summary:

Is There a Sequel to the Movie 'Summer in Bethlehem'? Here is the Answer | Interview