ജഗനെ വിജയിപ്പിച്ച മമ്മൂട്ടിയുടെ ‘യാത്ര’: ‘കേരള സ്റ്റോറി’യിൽ തീരുന്നില്ല; ആയുധമാണോ ആ 9 സിനിമകൾ?
‘‘സിനിമ ഓർമയാണ്. ഓർമകൾ ചരിത്രമാണ്’’ - ഓസ്കറില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘സോൺ ഓഫ് ഇൻട്രസ്റ്റിന്റെ’ സംവിധായകൻ ജോനാഥൻ ഗ്ലേസർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു പറഞ്ഞ വാക്കുകളാണ്. എന്നാൽ സിനിമയെന്നത് ചരിത്രം മാത്രമല്ല, ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ള ആയുധം കൂടിയാണെന്ന് വർഷങ്ങള്‍ക്കു മുൻപേ തെളിയിക്കപ്പെട്ടതാണ്, ഇപ്പോഴും അക്കാര്യം തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ അവസ്ഥയും വ്യത്യസ്തമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, ഒട്ടേറെ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയിരിക്കുന്നതും റിലീസിനായി കാത്തിരിക്കുന്നതും. ഇതിൽ പത്തോളം ചിത്രങ്ങൾക്കെങ്കിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നാലുവർഷത്തെ കാലതാമസത്തിനൊടുക്കം പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ വരുത്തിയ കേന്ദ്ര നടപടിക്കു സമാനമായാണ് ചില സിനിമകളുടെ റിലീസിനെ നിരൂപകർ വിലയിരുത്തുന്നതുതന്നെ. അതിനു കാരണവുമുണ്ട്. പല ചിത്രങ്ങളും വർഷങ്ങൾക്കു മുൻപേ പ്രഖ്യാപിച്ചിരുന്നവയാണ്. അവയിൽ മിക്കതും റിലീസ് ചെയ്യുന്നതാകട്ടെ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും! നേരത്തേ റിലീസ് ചെയ്ത ചില സിനിമകൾ തിരഞ്ഞെടുപ്പു സമയത്ത് വിവാദമാകുന്നതും കേരളം കണ്ടു. 2023 മേയിൽ റിലീസ് ചെയ്ത ‘കേരള സ്റ്റോറി’ എന്ന ചിത്രം ദൂരദർശനിലൂടെ സംപ്രേഷണത്തിനു തീരുമാനിച്ചതിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. ഇടുക്കി രൂപതയിൽ വേദ പഠന ക്ലാസിന്റെ ഭാഗമായി ഈ ചിത്രം പ്രദർശിപ്പിച്ചതും തുടർ പ്രതികരണങ്ങളും വിഷയത്തെ വീണ്ടും മുഖ്യധാരയിലെത്തിക്കുകയും ചെയ്തു. എന്നാൽ സിനിമകളിലൂടെ ‘പ്രൊപ്പഗാൻഡ’കളുടെ പ്രചാരണം ചലച്ചിത്ര ലോകത്ത് നടക്കുന്നു എന്ന വാദത്തിൽ കഴമ്പുണ്ടോ? അനാവശ്യ വിവാദമാണോ ഇതിന്റെ പേരിലുണ്ടാകുന്നത്? എന്താണ് പ്രൊപ്പഗാൻഡ സിനിമകളുടെ ചരിത്രം?

‘‘സിനിമ ഓർമയാണ്. ഓർമകൾ ചരിത്രമാണ്’’ - ഓസ്കറില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘സോൺ ഓഫ് ഇൻട്രസ്റ്റിന്റെ’ സംവിധായകൻ ജോനാഥൻ ഗ്ലേസർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു പറഞ്ഞ വാക്കുകളാണ്. എന്നാൽ സിനിമയെന്നത് ചരിത്രം മാത്രമല്ല, ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ള ആയുധം കൂടിയാണെന്ന് വർഷങ്ങള്‍ക്കു മുൻപേ തെളിയിക്കപ്പെട്ടതാണ്, ഇപ്പോഴും അക്കാര്യം തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ അവസ്ഥയും വ്യത്യസ്തമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, ഒട്ടേറെ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയിരിക്കുന്നതും റിലീസിനായി കാത്തിരിക്കുന്നതും. ഇതിൽ പത്തോളം ചിത്രങ്ങൾക്കെങ്കിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
നാലുവർഷത്തെ കാലതാമസത്തിനൊടുക്കം പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ വരുത്തിയ കേന്ദ്ര നടപടിക്കു സമാനമായാണ് ചില സിനിമകളുടെ റിലീസിനെ നിരൂപകർ വിലയിരുത്തുന്നതുതന്നെ. അതിനു കാരണവുമുണ്ട്. പല ചിത്രങ്ങളും വർഷങ്ങൾക്കു മുൻപേ പ്രഖ്യാപിച്ചിരുന്നവയാണ്. അവയിൽ മിക്കതും റിലീസ് ചെയ്യുന്നതാകട്ടെ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും! നേരത്തേ റിലീസ് ചെയ്ത ചില സിനിമകൾ തിരഞ്ഞെടുപ്പു സമയത്ത് വിവാദമാകുന്നതും കേരളം കണ്ടു. 2023 മേയിൽ റിലീസ് ചെയ്ത ‘കേരള സ്റ്റോറി’ എന്ന ചിത്രം ദൂരദർശനിലൂടെ സംപ്രേഷണത്തിനു തീരുമാനിച്ചതിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. ഇടുക്കി രൂപതയിൽ വേദ പഠന ക്ലാസിന്റെ ഭാഗമായി ഈ ചിത്രം പ്രദർശിപ്പിച്ചതും തുടർ പ്രതികരണങ്ങളും വിഷയത്തെ വീണ്ടും മുഖ്യധാരയിലെത്തിക്കുകയും ചെയ്തു. എന്നാൽ സിനിമകളിലൂടെ ‘പ്രൊപ്പഗാൻഡ’കളുടെ പ്രചാരണം ചലച്ചിത്ര ലോകത്ത് നടക്കുന്നു എന്ന വാദത്തിൽ കഴമ്പുണ്ടോ? അനാവശ്യ വിവാദമാണോ ഇതിന്റെ പേരിലുണ്ടാകുന്നത്? എന്താണ് പ്രൊപ്പഗാൻഡ സിനിമകളുടെ ചരിത്രം?
∙ സിനിമയെന്ന സ്വാധീനശക്തി
ഒട്ടേറെ മികച്ച രാഷ്ട്രീയ സിനിമകൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പുകൾ സാധ്യമാക്കുന്ന തരം സിനിമകൾ വന്നുതുടങ്ങിയത് കഴിഞ്ഞ ഏതാനും വർഷങ്ങളിലാണെന്ന് നിരൂപകരും സാമൂഹിക നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. അതിൽ മിക്കതും തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചുതന്നെയാണ് പ്രദർശനത്തിനെത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ആനന്ദത്തിനപ്പുറം, ചിന്തകളെയും സ്വഭാവങ്ങളെയും സ്വാധീനിക്കാൻ സാധിക്കുന്ന മാധ്യമമാണ് സിനിമയെന്ന ചർച്ച നേരത്തേതന്നെ സജീവമാണ്. ‘ജിഗർതണ്ട ഡബിൾ എക്സ്’ എന്ന ചിത്രത്തിൽ സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞുവച്ച വാചകം കടമെടുത്താൽ, ‘‘സിനിമ ഈസ് എ പവർഫുൾ വെപ്പൺ’’(സിനിമ ശക്തമായൊരു ആയുധമാണ്).
പ്രത്യേക രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമകൾ തിരഞ്ഞു പോയാൽ ചരിത്രത്തിൽ ഒരു നീണ്ട പട്ടികതന്നെ കാണാം. കോൾഡ് വാർ ത്രില്ലർ ചിത്രമായ ‘ഫെയിൽ സേഫിൽ’ തുടങ്ങി, യുദ്ധകാല പ്രൊപ്പഗാൻഡ ചിത്രങ്ങളായ ദ് ലയൺ ഹാസ് വിങ്‌സ്, ദ് പർപ്പിൾ ഹാർട്ട്, മോസ്കോ സ്ട്രൈക്ക് ബാക്ക് എന്നീ സിനിമകളും, നാത്‌സി ഭരണകാലത്തെ ജർമൻ ചിത്രങ്ങളായ ദ് മെയ്ഡൻ ജോഹാന്ന, ദ് ഹാർട്ട് ഓഫ് എ ക്വീൻ, ദ് ഫോക്സ് ഓഫ് ഗ്ലെനാർവോൺ, അങ്കിൾ ക്രൂഗർ, മൈ ലൈഫ് ഫോർ അയർലൻഡ് എന്നിവയുമെല്ലാം അതിൽപ്പെടും. പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഒരുക്കുകയും വലിയൊരു വിഭാഗത്തെ സ്വാധീനിക്കാനാകുകയും ചെയ്ത ചിത്രങ്ങളാണ് ഇവയെല്ലാം.
രണ്ടാം ലോക മഹായുദ്ധകാലത്ത് അഡോൾഫ് ഹിറ്റ്‌ലർ ജർമനിയില്‍ ഇത് വിജയകരമായി പരീക്ഷിച്ചതാണ്. അന്ന്, ജോസഫ് ഗീബൽസിന്റെ നേതൃത്വത്തിലുള്ള പ്രൊപ്പഗാൻഡ മന്ത്രാലയം, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള യൂണിവേഴ്സൽ ഫിലിം എജി പ്രൊഡക്‌ഷൻ ഹൗസ് എന്നിവ ചേർന്നാണ് നാത്‌സി ആശയങ്ങളെ പിന്തുണയ്ക്കുന്ന, ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന തരം ചിത്രങ്ങൾ പുറത്തിറക്കിയത്.
സ്ക്രിപ്റ്റ് തിരഞ്ഞെടുത്ത് പണം മുടക്കുന്നതു വരെ മന്ത്രാലയവും പ്രൊഡക്‌ഷൻ ഹൗസുമായിരുന്നു. രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു മുൻപേതന്നെ ഈ ശ്രമം ജർമനി ആരംഭിച്ചിരുന്നു. ‘ട്രയംഫ് ഓഫ് ദ് വിൽ (1935)’ പോലുള്ള ഡോക്യുമെന്ററി ചിത്രങ്ങൾ പുറത്തിറങ്ങുന്നത് അങ്ങനെയാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് രൂപപ്പെട്ട ‘ശീതയുദ്ധ കാലാവസ്ഥ’യിലും ഇത്തരം സിനിമകൾക്ക് കുറവുണ്ടായിരുന്നില്ല. എന്നാൽ നേരിട്ടു പ്രൊപ്പഗാൻഡ സ്വഭാവം കാണിക്കാതെ ആശയങ്ങളുടെ ‘ഒളിച്ചു കടത്തലാണ്’ പിന്നീട് പല സംവിധായകരും സ്വീകരിച്ചത്.
അവിടെനിന്ന് സിനിമാലോകം മുൻപോട്ട് സഞ്ചരിക്കുമ്പോൾ, ഇന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലായി നടക്കുന്ന സംഭവങ്ങളിലും സിനിമ ചെലുത്തുന്ന സ്വാധീനം ചെറുതല്ലെന്നു കാണാം. ഈ സിനിമകളുടെയെല്ലാം ഘടനകൾ പരിശോധിച്ചാലുമുണ്ട് ഏറെ സാമ്യം. നിലവിൽ പ്രശ്നബാധിതമായിരിക്കുന്ന, ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന/ വരുന്ന സംഭവത്തെയോ സ്ഥലത്തെയോ തിരഞ്ഞെടുക്കുകയാണ് ഇതിൽ മുഖ്യം. അവിടെ തങ്ങളുടെ പക്ഷത്തിനുണ്ടായ അടിച്ചമർത്തപ്പെടലിന്റെ വേദന ചിത്രീകരിക്കുന്ന തരത്തിലാണ് അവയുടെയെല്ലാം അവതരണവും. ചരിത്രത്തിന്റെ വളച്ചൊടിക്കപ്പെടലുകളോ അർധസത്യങ്ങളോ ആണ് ഇവിടെ ആയുധമാക്കപ്പെടുന്നതെന്നും സിനിമാ ചരിത്രകാരന്മാർ വ്യക്തമാക്കുന്നു. അല്ലെങ്കിൽ തീവ്ര ദേശീയത ജനിപ്പിക്കുന്നതുപോലെ ഒരു യുദ്ധ സിനിമയോ ജീവിതകഥയോ ആയിരിക്കും. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.
∙ ‘യാത്ര’യിൽ തുടങ്ങി
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്, 2019ൽ, സിനിമയെന്ന ആയുധത്തിന്റെ മൂർച്ച തെളിയിച്ച ചിത്രമാണ് മമ്മൂട്ടി മുഖ്യവേഷത്തിലെത്തിയ ‘യാത്ര’. അന്ധ്രപ്രദേശിന്റെ തീപ്പൊരി നേതാവ് വൈ. എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. 2004 മുതൽ 2009 വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ വേഷത്തിൽ നടൻ മമ്മൂട്ടിയാണെത്തിയത്. മകൻ ജഗൻ മോഹൻ റെഡ്ഡിയായി ജീവയും. 2019ൽതന്നെയായിരുന്നു ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും. അന്ന് 175ൽ 151 സീറ്റും സ്വന്തമാക്കിയാണ് ജഗന്റെ പാർട്ടി വിജയിച്ചത്. ആ വിജയത്തിൽ ‘യാത്ര’ എന്ന സിനിമയ്ക്കുണ്ടായിരുന്ന പങ്ക് ചെറുതൊന്നുമല്ല.
രാഷ്ട്രീയത്തേക്കാൾ മികച്ച സിനിമ എന്ന രീതിയിലും ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘യാത്ര’. അതിന്റെ തുടർച്ചയായി പല രാഷ്ട്രീയ പാർട്ടികളുടെയും ആയുധമായി സിനിമകളിറങ്ങി. വിജയ് സിനിമകളിൽ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനത്തെയും രാഷ്ട്രീയത്തെയും സൂചിപ്പിക്കുന്നതാണെന്ന് നിരൂപകർ എഴുതി. പലപ്പോഴും വിജയ് ചിത്രങ്ങളിലെ ഡയലോഗുകളുടെ പേരിൽ വിവാദം കത്തിപ്പടരുകയും ചെയ്തു. അദ്ദേഹം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിച്ചും കഴിഞ്ഞു. പക്ഷേ, ഇതിൽ നിന്നുമൊക്കെ ഏറെ വ്യത്യസ്തമാണ് കൃത്യമായ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സിനിമകൾ. കശ്മീർ ഫയൽസും കേരളസ്റ്റോറിയുമെല്ലാം വലിയ ചർച്ചകളാകുന്നതും അതുകൊണ്ടാണ്.
∙ സിനിമ ‘ആയുധ’മാകുമ്പോൾ...
കല എന്ന ആശയത്തിനുമപ്പുറം, പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങളോടെ നിർമിക്കുന്ന സിനിമകൾ ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന വിമർശനം അടുത്തകാലത്ത് ശക്തമായിട്ടുണ്ട്. ഇത്തരം സിനിമകളിൽ നായകത്വം കൽപിക്കുന്നതും എതിരാളികളെ ഒരുക്കുന്നതും പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും മുന്നിൽ കണ്ടുകൊണ്ടാണ് എന്നതായിരുന്നു അത്തരം ആരോപണങ്ങളുടെ അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയിരുന്നത്. ‘ഗോദ്ര’ സിനിമയിലെ എതിർകക്ഷി അഭിഭാഷകനും, ‘ജെഎൻയു’ എന്ന ചിത്രത്തിലെ ചുവന്ന കൊടിപിടിച്ച നേതാക്കളും, ആർട്ടിക്കിൾ 370ലെ ഭീകരരുമെല്ലാം ആ വാദത്തെ പിന്തുണയ്ക്കാനെത്തുന്നുണ്ട്.
എന്നാൽ, ഇത്രകാലവും ബോളിവുഡും മറ്റു ഭാഷാ ചിത്രങ്ങളും മുന്നോട്ടു വെച്ച ന്യൂനപക്ഷ സമുദായങ്ങളുടെ ചിത്രീകരണ തുടർച്ച മാത്രമാണ് ഇവയെന്നും ന്യായീകരണമുണ്ട്. അതിന് മറുന്യായം നിരത്തിയത് വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ്, സുദീപ്തോ സിങ്ങിന്റെ കേരള സ്റ്റോറി എന്നീ ചിത്രങ്ങളായിരുന്നു. മറയില്ലാത്ത വർഗീയചിത്രങ്ങളെന്ന് ചില മാധ്യമങ്ങളെങ്കിലും അവയെ വിശേഷിപ്പിച്ചു.
ഇവിടെയെല്ലാം സിനിമകൾ നിലവിൽ പ്രക്ഷുബ്ധമായിരിക്കുന്ന ഒരു പ്രത്യേക ഭൂവിഭാഗത്തെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അവിടങ്ങളിൽ, വളച്ചൊടിക്കപ്പെട്ടതോ തിരുത്തപ്പെട്ടതോ ആയ ചരിത്രസംഭവങ്ങളെ ഉപയോഗിക്കുന്നതാണ് പതിവുരീതികളിലൊന്ന്.
കേരള സ്റ്റോറിയിൽ വാസ്തവമെന്ന പേരിൽ അവതരിപ്പിക്കുന്ന മതപരിവർത്തനം, കശ്മീർ ഫയൽസിൽ കശ്മീരി പണ്ഡിറ്റുകൾക്ക് ഏൽക്കേണ്ടി വന്ന പീഡനം, ആർട്ടിക്കിൾ 370ലെ കശ്മീർ വിമോചന സമര നേതാക്കളുടെ ലക്ഷ്യം മറ്റൊന്നാണെന്ന സംഭാഷണം, ജെഎൻയു എന്ന ചിത്രത്തിലെ സർവകലാശാലകളിൽ കാണിക്കുന്ന ‘തകർക്കപ്പെടുന്ന’ സദാചാര മൂല്യങ്ങൾ, പാട്ടുകൾ ഇതെല്ലാം വിമർശകർ ഉദാഹരണങ്ങളാക്കി. ബോക്സ് ഓഫിസിൽ വലിയനേട്ടം കൊയ്ത ചിത്രം കൂടിയായിരുന്നു കേരള സ്റ്റോറി. എന്നാൽ ചിത്രം വെറുപ്പ് പരത്താനുള്ള ശ്രമമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചത്.
ഇതേ കാരണത്താൽ തമിഴ്‌നാട്ടിൽ പ്രദർശനം അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിനു പിന്നാലെ, കേരളത്തിലെ മതപരിവർത്തന പരമ്പരയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അന്യഭാഷാ വിഡിയോകൾ നിരന്തരം വന്നുകൊണ്ടേയിരുന്നതും മേൽപ്പറഞ്ഞ സംശയത്തെ ബലപ്പെടുത്തി. അതേസമയം മറ്റു പല സംസ്ഥാനങ്ങളുമാകട്ടെ ‘കേരളസ്റ്റോറി’ക്ക് നികുതിയിളവുകൾ നൽകിയും കൂടുതൽ പരസ്യങ്ങൾ നൽകിയുമെല്ലാം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
∙ സിനിമയുടെ ‘തിരഞ്ഞെടുപ്പ്’
വ്യക്തികളുടെ ജീവിതം ആസ്പദമാക്കിയെടുക്കുന്ന ‘ബയോപിക്കു’കൾ ഉപയോഗിച്ച് ചരിത്രം തിരുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം, 2019ൽത്തന്നെ ഉയർന്നു വന്നിരുന്നു. ആ സമയത്തു പുറത്തിറങ്ങിയ പിഎം നരേന്ദ്ര മോദി, ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, താക്കറെ തുടങ്ങിയ സിനിമകളാണ് ഇത്തരമൊരു ആരോപണത്തിലേക്കു നയിച്ചത്. ഐഎംഡിബി എന്ന സിനിമാ റേറ്റിങ് വെബ്സൈറ്റ് 2019നെ വിശേഷിപ്പിച്ചതുതന്നെ ‘ബയോപിക്കുകളുടെ വർഷം’ എന്നായിരുന്നു. പിന്നീട് ഒരിടവേളയ്ക്കു ശേഷം രാഷ്ട്രീയവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരുടെ ആത്മകഥകളും ജീവചരിത്രങ്ങളും സിനിമകളാകുന്നത് 2024ൽ ആണ്. അതും ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത്.
മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബ് ‘പ്രീ ഇലക്‌ഷൻ ബോളിവുഡ്’ എന്ന തലക്കെട്ടോടെ അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ഒൻപത് സിനിമകളുടെ പോസ്റ്ററുകളാണ് അവർ പങ്കുവച്ചത്. ഭയവും അരക്ഷിതത്വവും ഭൂരിപക്ഷത്തിന്മേൽ അടിച്ചേൽപ്പിക്കുക വഴി അക്രമ സംഭവങ്ങൾക്കു പരോക്ഷമായി പിന്തുണ നൽകുന്നവയാണ് ചിത്രങ്ങളെന്നാണ് ഒരു വിഭാഗം പറഞ്ഞത്. ഒട്ടേറെ വിമർശനങ്ങളും പോസ്റ്ററിനെതിരെ ഉയർന്നു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കവെയായിരുന്നു ഒൻപത് സിനിമകളുടെയും ഒന്നിച്ചുള്ള വരവ്. ആക്സിഡന്റ് ഓർ കോൺസ്പിരസി: ഗോദ്ര, സ്വതന്ത്ര വീർ സവർക്കർ, ജഹാംഗിർ നാഷനൽ യൂണിവേഴ്സിറ്റി (ജെഎൻയു), ആർട്ടിക്കിൾ 370, റസാക്കർ, ബസ്തർ, മേം അടൽ ഹൂം, ദ് സബർമതി റിപ്പോർട്ട്, വാക്സീൻ വാർ തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറങ്ങിയതും റിലീസ് പ്രഖ്യാപിച്ചതുമായ സിനിമകൾ. ഇതിൽ 2002ൽ ഗുജറാത്ത് കലാപത്തിലേക്കു നയിച്ച ഗോദ്ര സംഭവത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടു സിനിമകളാണുള്ളത്– ആക്സിഡന്റ് ഓർ കോൺസ്പിരസി: ഗോദ്രയും ദ് സബർമതി റിപ്പോർട്ടും. ഒരേ വിഷയത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസത്തിനിടെ രണ്ടു ചിത്രങ്ങൾ!
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ലയനത്തിന് തയാറാവാതിരുന്ന ഹൈദരാബാദിൽ നിസാമിന്റെ ഭരണം തുടരണമെന്ന് വാദിച്ച സേനയായിരുന്നു റസാക്കേഴ്‌സ്. അതിനെ ആസ്പദമാക്കിയാണ് ‘റസാക്കർ: ദ് സൈലന്റ് ജീനൊസൈഡ്’ എന്ന ചിത്രം നിർമിച്ചത്. രാജ് ദുർഗെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം സാങ്കേതികമേന്മ പുലർത്തിയിരുന്നെങ്കിലും വസ്തുതാപരമായി പിശകുകളുണ്ടെന്ന വിമർശനം ഏറെ കേട്ടു. ബയോപിക്കുകൾക്കും കൂട്ടത്തിൽ ഈ വർഷവും ഒട്ടും ക്ഷാമമില്ലായിരുന്നു. സ്വതന്ത്ര വീർ സവർക്കർ, മേം അടൽ ഹും എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടത്. സവർക്കറുടെയും അടൽ ബിഹാരി വാജ്‌പേയിയുടെയും ജീവിതകഥകൾ സിനിമയാകുമ്പോൾ, ചരിത്രം ഏതു പക്ഷത്തു നിൽക്കും എന്ന ചോദ്യമാണ് നിരീക്ഷകർ ഉയർത്തിയത്. ആർട്ടിക്കിൾ 370, വാക്സീൻ വാർ തുടങ്ങിയ സിനിമകളിലൂടെയും ലക്ഷ്യമിട്ടത് ‘യാത്ര’ സിനിമയ്ക്കു സമാനമായ തരംഗമാണെന്നും വിമർശനങ്ങളുയർന്നു.
മേൽപ്പറഞ്ഞ സിനിമകളിൽ ഏതാനും എണ്ണമൊഴിച്ച് ബാക്കിയെല്ലാം ബോക്സ് ഓഫിസിൽ ദാരുണമായി പരാജയപ്പെടുകയായിരുന്നു. എന്നിട്ടും തുടർച്ചയായി ഇത്തരം സിനിമകൾറിലീസ് ചെയ്യപ്പെടുന്നു. അവ വീണ്ടും വീണ്ടും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുന്നു. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളുടെയും വിവാദ സന്ദർഭങ്ങളുടെയും ഇടയിലൂടെ അവ പ്രേക്ഷകരെ കണ്ടെത്തുന്നു. ചിലത് രാജ്യാന്തര ചലച്ചിത്രമേളകളിൽ വരെ മത്സരിക്കുന്നു. ഇത്തരം ചിത്രങ്ങൾ ഒരിക്കലും നേരിട്ടുള്ള അക്രമണത്തിനോ മാറ്റങ്ങൾക്കോ ആഹ്വാനമിടുന്നില്ല എന്ന കാര്യമാണ് ഇവയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. എന്നാൽ പതിയെപ്പതിയെ മനസ്സുകളെ സ്വാധീനിക്കാന്‍ ഇവയ്ക്കാകുമെന്നാണ് മറുപക്ഷത്തിന്റെ വാദം. വോട്ടറുടെ പിന്തുണയ്ക്കു വേണ്ടി എന്തും ചെയ്യാൻ രാഷ്ട്രീയ നേതൃത്വം തയാറാകുന്ന തിരഞ്ഞെടുപ്പുകാലത്ത് പ്രത്യേകിച്ച്.