ഈ വർഷത്തെ ഓസ്കർ വേദിയിൽ വ്യത്യസ്തത പുലർത്തിയ പ്രകടനമായിരുന്നു സ്കോർട്ട് ജോർജും സംഘവും കാഴ്ചവച്ചത്. തദ്ദേശീയ അമേരിക്കൻ വസ്ത്രങ്ങളിൽ വന്ന സംഘം ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂണി’ലെ പാട്ട് അവതരിപ്പിച്ചു. ഇതേ പാട്ടിലൂടെ ഓസ്കറിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഒസേജ് നേഷൻ(അമേരിക്കൻ ഗോത്രം)കാരനാണ് സ്കോർട്ട് ജോർജ്. ഒപ്പം തദ്ദേശീയയായ ലിലി ഗ്ലാഡ്സ്റ്റോണും മികച്ച നടിയായി നാമനിർദേശപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇരുവരും പരാജിതരായി. എങ്കിലും, വേദിയെ മുഴുവനും പ്രകമ്പനം കൊള്ളിച്ച ഒസേജ് ട്രൈബിന്റെ പ്രകടനം ഒരേസമയം മാറ്റത്തിന്റെ മുറവിളിയും, ചലച്ചിത്ര ലോകത്തിന്റെ വംശീയദ്രോഹങ്ങളുടെ ഓർമപ്പെടുത്തലുമാണ്. 1973ലെ ഓസ്കർ വേദി. ഇനിയും എത്ര വർണ്ണശോഭമായ ആഘോഷങ്ങൾകൊണ്ട് മറച്ചുപിടിക്കാൻ ശ്രമിച്ചാലും തേച്ചുമായ്ച്ചു കളയാൻ സാധിക്കാത്തവണ്ണം ചരിത്രത്തിൽ ചുവന്ന മഷിയാൽ ചേർക്കപ്പെട്ടതാണത്. 1973ൽ അമേരിക്കയിലെ വൂൻഡഡ്‌ നീയിൽ നടന്ന കലാപത്തിൽ മരിച്ചു വീണ നൂറുകണക്കിന് തദ്ദേശീയ അമേരിക്കക്കാരെയും അവർക്കുവേണ്ടി ശബ്ദമുയർത്തിയ സാഷീൻ ലിറ്റിൽ ഫെതർ എന്ന ഇരുപത്തിയേഴുകാരി പെൺകുട്ടിയെയും അപമാനിച്ച വെളുത്തവർഗത്തിന്റെ മനുഷത്വമില്ലായ്മയുടെ നേർമുഖം ലോകം തിരിച്ചറിഞ്ഞ അവാർഡ് പ്രഖ്യാപന ദിനം.

ഈ വർഷത്തെ ഓസ്കർ വേദിയിൽ വ്യത്യസ്തത പുലർത്തിയ പ്രകടനമായിരുന്നു സ്കോർട്ട് ജോർജും സംഘവും കാഴ്ചവച്ചത്. തദ്ദേശീയ അമേരിക്കൻ വസ്ത്രങ്ങളിൽ വന്ന സംഘം ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂണി’ലെ പാട്ട് അവതരിപ്പിച്ചു. ഇതേ പാട്ടിലൂടെ ഓസ്കറിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഒസേജ് നേഷൻ(അമേരിക്കൻ ഗോത്രം)കാരനാണ് സ്കോർട്ട് ജോർജ്. ഒപ്പം തദ്ദേശീയയായ ലിലി ഗ്ലാഡ്സ്റ്റോണും മികച്ച നടിയായി നാമനിർദേശപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇരുവരും പരാജിതരായി. എങ്കിലും, വേദിയെ മുഴുവനും പ്രകമ്പനം കൊള്ളിച്ച ഒസേജ് ട്രൈബിന്റെ പ്രകടനം ഒരേസമയം മാറ്റത്തിന്റെ മുറവിളിയും, ചലച്ചിത്ര ലോകത്തിന്റെ വംശീയദ്രോഹങ്ങളുടെ ഓർമപ്പെടുത്തലുമാണ്. 1973ലെ ഓസ്കർ വേദി. ഇനിയും എത്ര വർണ്ണശോഭമായ ആഘോഷങ്ങൾകൊണ്ട് മറച്ചുപിടിക്കാൻ ശ്രമിച്ചാലും തേച്ചുമായ്ച്ചു കളയാൻ സാധിക്കാത്തവണ്ണം ചരിത്രത്തിൽ ചുവന്ന മഷിയാൽ ചേർക്കപ്പെട്ടതാണത്. 1973ൽ അമേരിക്കയിലെ വൂൻഡഡ്‌ നീയിൽ നടന്ന കലാപത്തിൽ മരിച്ചു വീണ നൂറുകണക്കിന് തദ്ദേശീയ അമേരിക്കക്കാരെയും അവർക്കുവേണ്ടി ശബ്ദമുയർത്തിയ സാഷീൻ ലിറ്റിൽ ഫെതർ എന്ന ഇരുപത്തിയേഴുകാരി പെൺകുട്ടിയെയും അപമാനിച്ച വെളുത്തവർഗത്തിന്റെ മനുഷത്വമില്ലായ്മയുടെ നേർമുഖം ലോകം തിരിച്ചറിഞ്ഞ അവാർഡ് പ്രഖ്യാപന ദിനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ ഓസ്കർ വേദിയിൽ വ്യത്യസ്തത പുലർത്തിയ പ്രകടനമായിരുന്നു സ്കോർട്ട് ജോർജും സംഘവും കാഴ്ചവച്ചത്. തദ്ദേശീയ അമേരിക്കൻ വസ്ത്രങ്ങളിൽ വന്ന സംഘം ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂണി’ലെ പാട്ട് അവതരിപ്പിച്ചു. ഇതേ പാട്ടിലൂടെ ഓസ്കറിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഒസേജ് നേഷൻ(അമേരിക്കൻ ഗോത്രം)കാരനാണ് സ്കോർട്ട് ജോർജ്. ഒപ്പം തദ്ദേശീയയായ ലിലി ഗ്ലാഡ്സ്റ്റോണും മികച്ച നടിയായി നാമനിർദേശപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇരുവരും പരാജിതരായി. എങ്കിലും, വേദിയെ മുഴുവനും പ്രകമ്പനം കൊള്ളിച്ച ഒസേജ് ട്രൈബിന്റെ പ്രകടനം ഒരേസമയം മാറ്റത്തിന്റെ മുറവിളിയും, ചലച്ചിത്ര ലോകത്തിന്റെ വംശീയദ്രോഹങ്ങളുടെ ഓർമപ്പെടുത്തലുമാണ്. 1973ലെ ഓസ്കർ വേദി. ഇനിയും എത്ര വർണ്ണശോഭമായ ആഘോഷങ്ങൾകൊണ്ട് മറച്ചുപിടിക്കാൻ ശ്രമിച്ചാലും തേച്ചുമായ്ച്ചു കളയാൻ സാധിക്കാത്തവണ്ണം ചരിത്രത്തിൽ ചുവന്ന മഷിയാൽ ചേർക്കപ്പെട്ടതാണത്. 1973ൽ അമേരിക്കയിലെ വൂൻഡഡ്‌ നീയിൽ നടന്ന കലാപത്തിൽ മരിച്ചു വീണ നൂറുകണക്കിന് തദ്ദേശീയ അമേരിക്കക്കാരെയും അവർക്കുവേണ്ടി ശബ്ദമുയർത്തിയ സാഷീൻ ലിറ്റിൽ ഫെതർ എന്ന ഇരുപത്തിയേഴുകാരി പെൺകുട്ടിയെയും അപമാനിച്ച വെളുത്തവർഗത്തിന്റെ മനുഷത്വമില്ലായ്മയുടെ നേർമുഖം ലോകം തിരിച്ചറിഞ്ഞ അവാർഡ് പ്രഖ്യാപന ദിനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ ഓസ്കർ വേദിയിൽ വ്യത്യസ്തത പുലർത്തിയ പ്രകടനമായിരുന്നു സ്കോർട്ട് ജോർജും സംഘവും കാഴ്ചവച്ചത്. തദ്ദേശീയ അമേരിക്കൻ വസ്ത്രങ്ങളിൽ വന്ന സംഘം ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂണി’ലെ പാട്ട് അവതരിപ്പിച്ചു. ഇതേ പാട്ടിലൂടെ ഓസ്കറിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഒസേജ് നേഷൻ(അമേരിക്കൻ ഗോത്രം)കാരനാണ് സ്കോർട്ട് ജോർജ്. ഒപ്പം തദ്ദേശീയയായ ലിലി ഗ്ലാഡ്സ്റ്റോണും മികച്ച നടിയായി നാമനിർദേശപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇരുവരും പരാജിതരായി. എങ്കിലും, വേദിയെ മുഴുവനും പ്രകമ്പനം കൊള്ളിച്ച ഒസേജ് ട്രൈബിന്റെ പ്രകടനം ഒരേസമയം മാറ്റത്തിന്റെ മുറവിളിയും, ചലച്ചിത്ര ലോകത്തിന്റെ വംശീയദ്രോഹങ്ങളുടെ ഓർമപ്പെടുത്തലുമാണ്. 

1973ലെ ഓസ്കർ വേദി. ഇനിയും എത്ര വർണ്ണശോഭമായ ആഘോഷങ്ങൾകൊണ്ട് മറച്ചുപിടിക്കാൻ ശ്രമിച്ചാലും തേച്ചുമായ്ച്ചു കളയാൻ സാധിക്കാത്തവണ്ണം ചരിത്രത്തിൽ ചുവന്ന മഷിയാൽ ചേർക്കപ്പെട്ടതാണത്. 1973ൽ അമേരിക്കയിലെ വൂൻഡഡ്‌ നീയിൽ നടന്ന കലാപത്തിൽ മരിച്ചു വീണ നൂറുകണക്കിന് തദ്ദേശീയ അമേരിക്കക്കാരെയും അവർക്കുവേണ്ടി ശബ്ദമുയർത്തിയ സാഷീൻ ലിറ്റിൽ ഫെതർ എന്ന ഇരുപത്തിയേഴുകാരി പെൺകുട്ടിയെയും അപമാനിച്ച വെളുത്തവർഗത്തിന്റെ മനുഷത്വമില്ലായ്മയുടെ നേർമുഖം ലോകം തിരിച്ചറിഞ്ഞ അവാർഡ് പ്രഖ്യാപന ദിനം.

ഓസ്കാർ പ്രഖ്യാപന വേദിയിൽ സ്കോർട്ട് ജോർജും സംഘവും നടത്തിയ പ്രകടനം (Photo by KEVIN WINTER / GETTY IMAGES NORTH AMERICA / Getty Images via AFP).
ADVERTISEMENT

∙ സാഷീനെ കൂവിയിറക്കിയ വേദി

ഗോഡ്ഫാദർ എന്ന ചിത്രവും അതിലെ വീറ്റോ കോർലിയോണിയായി തിളങ്ങിയ മാർലോൺ ബ്രോൻഡോയും ആ വർഷത്തെ അക്കാദമി അവാർഡ് ഉറപ്പിച്ച നോമിനേഷനുകളായിരുന്നു. പ്രതീക്ഷ തെറ്റാതെ, സിനിമയും നടനും മികച്ചതായി. പക്ഷെ, ലോകമൊന്നടങ്കം ഉറ്റുനോക്കിയ, പ്രതീക്ഷയോടെ കാത്തിരുന്ന ആ പുരസ്കാരം ഏറ്റുവാങ്ങാനായി മർലൻ ബ്രാൻഡോ വേദിയിൽ എത്തിയില്ല. പകരം അയാളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു പെൺകുട്ടി വേദിയിലേക്ക് കടന്നു വന്നു. അവർ സ്വയം ഇങ്ങനെ പരിചയപ്പെടുത്തി; ‘‘ഞാൻ നാഷനൽ നേറ്റീവ് അമേരിക്കൻ അഫർമേറ്റിവ് ഇമേജ് കമ്മിറ്റി പ്രസിഡന്റ് സാഷീൻ ലിറ്റിൽ ഫെതർ. മാർലോൺ ബ്രോൻഡോയുടെ പ്രതിനിധിയായാണ് ഇന്നിവിടെ നിൽക്കുന്നത്.’’

‘ഗോഡ്ഫാദർ’ സിനിമയിലെ ദൃശ്യം. (Photo Credit: AP)

എന്നാൽ പരമ്പരാഗത അമേരിക്കൻ വേഷവിധാനങ്ങളോടെ വേദിയിലെത്തിയ ആ പെൺകുട്ടിയെയും അവളുടെ വാക്കുകളെയും  ഉൾക്കൊള്ളാൻ അമേരിക്കൻ ജനതയ്ക്ക് പതിറ്റാണ്ടുകൾ വേണ്ടിവന്നു. കടുത്ത വംശീയാധിക്ഷേപങ്ങൾക്കും അക്രമങ്ങൾക്കും വിധേയയാവേണ്ടി വന്ന സാഷീനെ വേദിയിൽ കൂവിയിറക്കിവിട്ടതിന് പുറകെ ഹോളിവുഡ് ബോയ്‌കോട്ട് ചെയ്യുകയും ചെയ്തു. ക്ലിന്റ് ഈസ്റ്റ്‌വുഡും ജോൺ വെയിനുമടക്കം പ്രമുഖ ചലച്ചിത്രകാരന്മാർ വരെ ഓസ്കർ വേദിയിലും മറ്റ് പൊതുവിടങ്ങളിലും വച്ച് അവരെ അവഹേളിച്ചു. അവർക്കെതിരെ വെടിയുതിർക്കുകവരെ ചെയ്തിട്ടുണ്ട് അമേരിക്കൻ ജനത.

1973ലെ ഓസ്കർ വേദിയിൽ സാഷീൻ ലിറ്റിൽഫെതർ. (Photo from File)

പക്ഷേ ചരിത്രത്തിന് അവരെ മറക്കാനാവില്ല. ആദ്യമായി ഓസ്കർ വേദിയിലെത്തുന്ന തദ്ദേശീയ അമേരിക്കൻ സ്ത്രീയാണ് സാഷീൻ. നാൽപ്പത്തിയൊൻപത് വർഷങ്ങൾക്ക് ശേഷം 2022ൽ അക്കാദമി അവരോട് മാപ്പു പറഞ്ഞു. അന്നത്തെ അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിൻ അവർക്കയച്ച കത്തിൽ ഇങ്ങനെ രേഖപ്പെടുത്തി; ‘‘1973 ൽ നടത്തിയ പ്രസ്താവന മൂലം നിങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന അധിക്ഷേപങ്ങൾ നടന്നുകൂടാത്തതും ന്യായരഹിതവുമാണ്. നിങ്ങൾ കടന്നുപോയ മാനസിക സംഘർഷങ്ങളും നിങ്ങൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന കരിയറും പരിഹരിക്കാനാവാത്തതാണ്. ഒരുപാടു കാലങ്ങളായി നിങ്ങൾ കാണിച്ച ധൈര്യം അംഗീകരിക്കപ്പെടാതെ പോയി. ഇതിലുള്ള ഞങ്ങളുടെ അഗാധമായ ക്ഷമാപണവും ആത്മാർത്ഥമായ ആദരവും ഞങ്ങൾ വാഗ്ദാനം ചെയ്യുകയാണ്.

ADVERTISEMENT

2022 ജൂൺ മാസം നടത്തിയ ഈ മാപ്പു പറച്ചിലിന് നാല് മാസങ്ങൾക്ക് ശേഷം ‘‘ഒരുപക്ഷെ ഞാൻ തെറ്റുകൾ ഒരുപാട് ചെയ്തിരിക്കാം, പക്ഷേ സമ്പന്നമായൊരു ജീവിതം  ജീവിച്ചു’’വെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ചു കൊണ്ട് എഴുപത്തിയഞ്ചുകാരിയായ സാഷീൻ മരണപ്പെട്ടു. ശേഷം, രണ്ടു വർഷങ്ങൾക്കിപ്പുറം ഇത്തവണ ആദ്യമായി ഒരു തദ്ദേശീയ അമേരിക്കൻ വനിത മികച്ച നടിക്കുള്ള നാമനിർദേശപ്പട്ടികയിൽ ഇടം നേടുകയും നിർഭാഗ്യവശാൽ അത് നേടാതെ പോവുകയും ചെയ്തതും ചരിത്രം. അവാർഡ് പ്രതീക്ഷകളുടെ കൊടുമുടിയിൽ അവരിരുന്നപ്പോൾ, മറ്റൊരു ചരിത്ര നിമിഷത്തിനു വേണ്ടിയുള്ള ലോകത്തിന്റെ കാത്തിരിപ്പ് കൂടെയായിരുന്നു അത്.

2022ൽ മോഷൻ പിക്ചേഴ്സ് മ്യൂസിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ സാഷീൻ ലിറ്റിൽഫെതർ. (Photo by Frazer Harrison / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ വായിക്കാനാവാതെ പോയ ആ കത്ത്

അന്ന് മർലൻ ബ്രാൻഡോയുടെ അവാർഡ് വാങ്ങാൻ വേദിയിലെത്തിയ സാഷീന്റെ കയ്യിൽ ഒരു കത്തുണ്ടായിരുന്നു. വർഷങ്ങളായി റെഡ് ഇന്ത്യൻസിനെ മോശമായി ചിത്രീകരിച്ചു വന്ന രീതിയെയും അവരോട് ചെയ്തുകൊണ്ടിരിക്കുന്ന അനീതിയെയും തുറന്നുകാട്ടുന്ന ആ വരികൾ അന്നവിടെ വായിക്കാൻ സാഷീന് കഴിഞ്ഞില്ലെങ്കിലും അൻപത് വർഷങ്ങൾക്കപ്പുറം സാഷീനോട് മാപ്പു പറഞ്ഞ അക്കാദമി ആ കത്തിന്റെ പൂർണരൂപം പുറത്തുവിട്ടു. അതിങ്ങനെയാണ്;

‘‘കഴിഞ്ഞ ഇരുന്നൂറ് വർഷങ്ങളായി സ്വന്തം ഭൂമിക്കും ജീവിതത്തിനും കുടുംബങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന തദ്ദേശീയ ജനതയോട് അവരുടെ ആയുധങ്ങൾ ഉപേക്ഷിക്കാൻ നിങ്ങൾ ആവശ്യപ്പെടുന്നു. ആയുധങ്ങൾ ഉപേക്ഷിച്ചെങ്കിൽ മാത്രമേ നമുക്ക് സമാധാനത്തെക്കുറിച്ചും നന്മയെക്കുറിച്ചും ചർച്ച ചെയ്യാൻ സാധിക്കുവെന്ന് നിങ്ങൾ അവരോട് പറയുന്നു. എന്നാൽ അവർ ആയുധങ്ങൾ താഴെയിടുന്ന മാത്രയിൽ അവരെ കൊല ചെയ്യുന്നു. നമ്മൾ അവരോട് നുണകളാണ് പറഞ്ഞത്. ചതിയിൽ പെടുത്തി സ്വന്തം ഭൂമിയിൽ നിന്നും നമ്മളവരെ പുറത്താക്കി. ഒരിക്കൽ പോലും നമ്മൾ പാലിച്ചിട്ടില്ലാത്ത, സ്വയം സന്ധികൾ എന്നു പേരിട്ടു വിളിച്ച ചതിയൻ കരാറുകളിൽ ഒപ്പുവക്കാൻ അവരെ നിർബന്ധിതരാക്കി.

ADVERTISEMENT

ജീവിതത്തിൽ ഓർക്കാനാവുന്നിടത്തോളം കാലം ജീവൻ തന്നൊരു ഭൂഖണ്ഡത്തിൽ നമ്മളവരെ യാചകരാക്കി. ചരിത്രത്തിന്റെ ഏത് വിശകലനമെടുത്താലും അത് എത്രത്തോളം വളച്ചൊടിച്ചിട്ടാണെങ്കിൽ പോലും നമ്മൾ ശരിയുടെ പക്ഷത്തുണ്ടായില്ല. നീതി പൂർണമായില്ലെന്ന് മാത്രമല്ല, നമ്മൾ ചെയ്തതൊന്നും നീതീകരിക്കാനാവുന്നതുമല്ല. കരാറുകൾക്കനുസരിച്ച് ജീവിക്കേണ്ടി വരികയോ ജീവിതക്രമം മാറ്റുകയോ നമുക്ക് ചെയ്യേണ്ടി വരുന്നില്ല. ഭൂമിയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ അവർ ശ്രമിക്കുമ്പോൾ, അവകാശങ്ങളെ ആക്രമിക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും അവരുടെ അവരുടെ ജീവൻ അപഹരിക്കാനും അവരുടെ നന്മകളെ കുറ്റങ്ങളാക്കാനും നമ്മുടെ സ്വന്തം ദുഷ്പ്രവണതകളെ സദ്ഗുണങ്ങളാക്കാനും അധികാരം കിട്ടിയവരാണ് നമ്മൾ. എന്നാൽ ഈ ദുഷ്കർമങ്ങൾക്ക് അതീതമായ ഒന്നുണ്ട്. അത് ചരിത്രം നൽകാനിരിക്കുന്ന വിധിയാണ്, അതൊരിക്കലും നമ്മെ വെറുതെ വിടില്ല.

ചരിത്രത്തിന്റെ ഓരോ പേജുകളിലും, ദാഹിച്ചും പട്ടിണിയിലും അപമാനകരമായ ദിനരാത്രങ്ങളിലും  നമ്മുടെ പ്രതിബദ്ധത പാലിച്ചുവെന്ന് ലോകത്തോട് നാം വിളിച്ചുപറയുമ്പോഴും ഒരു അമേരിക്കൻ ഇന്ത്യക്കാരന്റെ ജീവിതത്തിലെ കഴിഞ്ഞ നൂറു വർഷങ്ങൾ അതിനു വിരുദ്ധമായിരിക്കുന്നത് എന്തൊരു ഭ്രാന്തമാണ്‌. നമുക്ക് തത്വങ്ങളോടുള്ള ആദരവും അയൽക്കാരനോടുള്ള സ്നേഹവും ഇല്ലാതായിരിക്കുന്നുവെന്നും നമ്മൾ ശക്തികൊണ്ട് നേടിയതെല്ലാം മറ്റു രാജ്യങ്ങളുടെ പ്രതീക്ഷകളായിരുന്നുവെന്നും തോന്നുന്നു.  നമ്മളൊരിക്കൽ പോലും നമ്മൾ തന്നെ സൃഷ്ടിച്ച ഉടമ്പടികളിൽ ജീവിച്ചിട്ടില്ല.

ഞാൻ ഇതെല്ലാം ഈ അവാർഡ് വേദിയിൽ  പറയുന്നതെന്തിനെന്ന് നിങ്ങൾ ഒരുപക്ഷേ കരുതുന്നുണ്ടാവാം. എന്തിനീ സായാഹ്നം നശിപ്പിക്കാനും സമയവും പണവും കളയാനും വേണ്ടി നിങ്ങളിലേക്ക് ഇടിച്ച് കയറി വരുന്നു എന്നു ചിന്തിക്കുന്നുണ്ടാവാം. നിങ്ങൾ പറയാത്ത ആ ചോദ്യങ്ങളുടെ ഉത്തരത്തിന്, ഓരോ തദ്ദേശീയ വിഭാഗക്കാരുടെയും സ്വഭാവത്തെ പരിഹസിക്കുകയും തരംതാഴ്ത്തുകയും അവരെ ക്രൂരരും വിധ്വേഷകരുമായി ചിത്രീകരിക്കുകയും ചെയ്ത ചലച്ചിത്ര സമൂഹത്തിനും പങ്കുണ്ട്. തദ്ദേശീയരായ കുട്ടികൾ സിനിമകൾ കാണുമ്പോൾ, അവരുടെ വംശത്തിന്റെ ചിത്രീകരണം മനസ്സിലാക്കുമ്പോൾ, നമ്മളവരുടെ മനസ്സിനെ മുറിപ്പെടുത്തുകയാണ്.

ലേലത്തിന് വച്ച മർലൻ ബ്രാൻഡോയുടെ ചിത്രം നോക്കുന്ന സ്ത്രീകൾ. (Photo by AFP)

അതുകൊണ്ട് തന്നെ, ഈ തൊഴിലിടത്തിലെ ഒരംഗം എന്ന നിലയിൽ ഒരു അമേരിക്കൻ വംശജനായി നിന്നുകൊണ്ട് എനിക്ക് ഈ അവാർഡ് സ്വീകരിക്കുക സാധ്യമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഇവിടെയുള്ള തദ്ദേശീയരായ ജനങ്ങളുടെ ജീവിതാന്തരീക്ഷം ഭേദപ്പെടുന്നതുവരെയും ഒരു അവാർഡ് വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് അഭികാമ്യമാണെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ നമ്മുടെ സഹോദരരുടെ രക്ഷകരായില്ലെങ്കിൽ കൂടെയും, അവരുടെ ഘാതകാരാവാതിരിക്കുക. ഞാൻ ഇന്നീ രാത്രി നിങ്ങളോടിത് നേരിട്ട് പറയാൻ ഇവിടെ ഉണ്ടായിരിക്കേണ്ടതായിരുന്നു.

എന്നാൽ അതേ സമയം എന്നെക്കൊണ്ട് വൂൻഡഡ്‌ നീയിൽ വേദന അനുഭവിക്കുന്നവർക്കിടയിൽ സമാധാനമുണ്ടാക്കാൻ ഏതെങ്കിലും വിധം സാധിച്ചേക്കാം എന്ന് ഞാൻ കരുതുന്നു. ഇവിടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നവർ ഇതൊരു പരുഷമായ നുഴഞ്ഞുകയറ്റമായി കാണില്ലെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസ്ഥയിൽ നിന്നും മുൻപോട്ട് പോകുമ്പോൾ ഈ രാജ്യത്ത് എല്ലാ മനുഷ്യരും തുല്യരും സ്വാതന്ത്രരുമാണെന്ന് പറയാൻ അവകാശമുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കുന്ന ഒരു നിർണായക വിഷയത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആത്മാർത്ഥ ശ്രമം മാത്രമാണ് ഇത്. നിങ്ങളുടെ സ്നേഹത്തിനും മര്യാദക്കും നന്ദി.’’

85 മില്യൺ ജനങ്ങൾ കേൾക്കുന്ന തരത്തിൽ ഒരു തദ്ദേശീയ അമേരിക്കന് ശബ്ദമുയർത്താൻ ലഭിക്കുന്ന ഒരു അവസരമായിരിക്കും അതെന്നാണ് ഞാൻ കരുതിയത്. ഏറ്റവും കുറഞ്ഞത് അവർ പറയുന്നത് എന്തെന്ന് കേൾക്കാൻ ഉള്ള മര്യാദയെങ്കിലും പുലർത്തേണ്ടിയിരുന്നു

മർലൻ ബ്രാൻഡോ

എന്നാൽ ഈ എഴുതിയതിലെ ഒരു വാക്കുപോലും അവർക്ക് ആ വേദിയിൽ ഉച്ചരിക്കാനായില്ല. അവിടെ കൂടിച്ചേർന്ന പ്രമുഖരായ ചലച്ചിത്രകാരന്മാരോട് ‘‘ചലച്ചിത്ര അക്കാദമി, തദ്ദേശീയരായ ജനങ്ങളോട് കാണിച്ച അനീതികാരണം മർലൻ ബ്രാൻഡോയ്ക്ക് ഈ അവാർഡ് സ്വീകരിക്കാനാവില്ലെന്നും നിങ്ങളുടെയെല്ലാം ശ്രദ്ധ വൂൻഡഡ്‌ നീയിലേക്ക് ക്ഷണിക്കുന്നു’’വെന്നും പറഞ്ഞുകൊണ്ട് അവർ വേദി വിട്ടു. ‘‘85 മില്യൺ ജനങ്ങൾ കേൾക്കുന്ന തരത്തിൽ ഒരു തദ്ദേശീയ അമേരിക്കന് ശബ്ദമുയർത്താൻ ലഭിക്കുന്ന ഒരു അവസരമായിരിക്കും അതെന്നാണ് ഞാൻ കരുതിയത്. എന്നാൽ സാഷീൻ ആ വേദിയിൽ പറയാൻ വന്നതെന്തോ അത് പറയാൻ കഴിയാതെ അവർക്ക് മടങ്ങേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഏറ്റവും കുറഞ്ഞത് അവർ പറയുന്നത് എന്തെന്ന് കേൾക്കാൻ ഉള്ള മര്യാദയെങ്കിലും അവർ പുലർത്തേണ്ടിയിരുന്നു’’ എന്നാണ് ബ്രാൻഡോ പ്രതികരിച്ചത്. 

ഇന്ന് ലിറ്റിൽ ഫെതർ ജീവിച്ചിരിപ്പില്ല. ആ വേദിയിൽ പ്രസംഗിച്ച ഇരുപത്തിയേഴുകാരി, തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ മരണപെട്ടു. ഈ കാലഘട്ടത്തിനിടയിൽ അവർക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പ്രതികരണങ്ങളും അവസര നിഷേധങ്ങളും അക്രമങ്ങളുമാണ്‌. ഒരു സമൂഹത്തോട് മുഴുവനും അന്യായം പ്രവർത്തിച്ച് ഏറ്റവുമൊടുക്കം ക്ഷമാപണം നടത്തി കൈ കഴുകുന്ന പതിവ് അമേരിക്കൻ രീതി അവരോടും ഒരായുഷ്കാലം ആവർത്തിച്ചു.

സാഷീൻ ലിറ്റിൽഫെതർ. Photo by Frederick M. Brown / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ആ അവാർഡിന് ദൂരെ മാറി ഇരിപ്പിടം

ഹാത്തി മാക് ഡാനിയലാണ് ആദ്യമായി ഓസ്കർ നേടുന്ന ആഫ്രിക്കൻ അമേരിക്കൻ. 1939ൽ ‘ഗോൺ വിത്ത് ദി വിൻഡ്’ എന്ന ചിത്രത്തിലെ മാമി എന്ന കഥാപാത്രത്തിന് സഹതാരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയെങ്കിലും വേദിയിൽ വെളുത്തവർഗക്കാരിൽ നിന്നും ദൂരെ മാറി ഒരിടമാണ് അവർക്ക് നൽകപ്പെട്ടത്. അന്ന് നിറകണ്ണുകളോടെയാണ് അവരാ വേദി വിടുന്നത്. എന്നാൽ, സാഷീൻ ലിറ്റിൽ ഫെതർ എന്ന എഴുപത്തിയഞ്ചുകാരിയോട് മാപ്പ് പറഞ്ഞതിന് പുറകെ, 2023ൽ ആദ്യമായി ഒരു ഏഷ്യൻ വംശജ ഓസ്കർ വേദിയിൽ മികച്ച നടിക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങി. മലേഷ്യക്കാരിയായ മിഷേൽ യോ ആയിരുന്നു ആ നടി.

‘ഗോൺ വിത്ത് ദി വിൻഡ്’ എന്ന സിനിമയിൽ ഹാത്തി മാക് ഡാനിയൽ. (Photo Credit:AP)

കുറച്ച് കാലങ്ങളായി ആ ഇടം ഇങ്ങനെചില മാറ്റങ്ങൾക്ക് വിധേയമാണ്. വിദേശ ഭാഷാ ചിത്രങ്ങളെ ഗൗരവത്തോടെ കാണാനും അവർ പഠിച്ചു തുടങ്ങുകയാണ്. ഈ ഓസ്കറിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘സോൺ ഓഫ് ഇൻട്രസ്റ്റ്’ എന്ന അന്യഭാഷാചിത്രവും ഡോക്യുമെന്ററിയുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങവേ സ്വഭാവനടിയായി  തെരഞ്ഞെടുക്കപ്പെട്ട ഡാവിൻ ജോയ് റാൻഡോൾഫ് വേദിയിൽ തനിക്കുണ്ടായ വംശീയ വിവേചനം തുറന്നു പറഞ്ഞതും അതിൽ ഉൾപ്പെടും.

2023 ലെ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരവുമായി നടി മിഷേൽ യോ. (Photo by Frederic J. Brown / AFP)

ലോക സിനിമയുടെ രീതികളെ പൊളിച്ചെഴുതിയ സംവിധായകൻ അകിര കുറസോവയെ അക്കാദമി അംഗീകരിക്കുന്നതും ആദരിക്കുന്നതും 1990ലാണ്. ലോക സിനിമയെന്നത് ഹോളിവുഡ് മാത്രമല്ലെന്ന് തിരിച്ചറിയുന്നതും മറ്റ് ഭാഷാ ചിത്രങ്ങൾ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും മനസ്സിലാക്കുന്നതും പിന്നെയും എത്രയോ വർഷങ്ങൾക്ക് ശേഷമാണ്. തൊണ്ണൂറ്റി രണ്ടാമത് ഓസ്കാറിലാണ്‌ ആദ്യമായി ഒരു വിദേശ ഭാഷാചിത്രം മികച്ചസിനിമയാകുന്നത്- പാരസൈറ്റ്. അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം ലോകത്തിനുമുന്നിൽ മാറ്റത്തിന്റെ പ്രകടമായ ഭാവമാവുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അവാർഡുകൾ അതിന്റെ പ്രതിഫലനങ്ങൾ കാണിച്ച് തരികയും ചെയ്തു.

ഓസ്കർ അവാർഡ് നേടിയ ‘പാരസൈറ്റ്’ ടീം അംഗങ്ങളുടെ ആഹ്ലാദം (Photo by Matt Petit / AMPAS / AFP)

∙ വഴി മാറുമോ ചരിത്രം?

‘‘ദിസ് ഈസ് ഹിസ്റ്ററി ഇൻ ദ് മേക്കിങ്’’ എന്ന വാക്കുകളോടെ മിഷേൽ യോ അവരുടെ കൈകളിൽ ഓസ്കർ ഫലകമേന്തിയപ്പോൾ അത് നാളെയുടെ സ്വപ്നമാവുക കൂടെയാണ്. സിനിമക്കുമേൽ അമേരിക്കൻ വെളുത്ത വർഗക്കാർ നൂറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ ആധിപത്യവും, അഹങ്കാരവുമാണ് ഓസ്കർ വേദികളിൽ പുത്തൻ സിനിമാലോകം തീർക്കുന്നത്. അവിടെ ഇനിയൊരു സാഷീൻ ലിറ്റിൽ ഫെതറോ ഹാത്തി മാക് ഡാനിയേലോ ഉണ്ടായിക്കൂടാ. അവിടെയായിരുന്നു ലിലി ഗ്ലാഡ്സ്റ്റോണിന്റെയും പ്രധാന്യമുണ്ടായിരുന്നത്.

ലിലി ഗ്ലാഡ്സ്റ്റോണും ഡി കാപ്രിയോയും മുഖ്യ വേഷങ്ങളിൽ എത്തിയ ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രം തദ്ദേശീയ അമേരിക്കൻ മേഖലയിലെ ദാരുണമായ കൊലപാതകങ്ങൾക്കു പിന്നിലെ അമേരിക്കൻ കുതന്ത്രങ്ങളെയാണ് തുറന്നു കാണിക്കുന്നത്. റെഡ്ഇന്ത്യൻ വംശജ തന്നെ നായികയായി എത്തുന്ന ചിത്രം സ്ഥിരം ഹോളിവുഡ് നറേറ്റീവിനെ തിരുത്തുകയാണ്. അത്ര കാലവും ഇരുട്ടത്ത് നിൽക്കേണ്ടി തദ്ദേശീയർ അവിടെ വെളിച്ചത്ത് എത്തുന്നു. സ്വന്തം ഭൂമിയിൽ നിന്നും പുറത്താക്കപ്പെടുന്ന, ഇല്ലാതാക്കപ്പെടുന്ന ചരിത്രത്തിന്റെ ഓർമപ്പെടുത്തലാണത്. ഒരൊറ്റ അവാർഡുപോലും സ്വന്തമാക്കാനാവാതെ മടങ്ങേണ്ടി വന്ന സിനിമ പക്ഷേ ചരിത്രമാണ്. ഒരുപക്ഷേ ഇപ്പോഴുണ്ടായ തിരുത്തലുകൾ പോലെ പിന്നീടൊരുകാലത്ത് ലോകം കണ്ടെത്തിയേക്കാവുന്ന തിരുത്ത്. 

English Summary:

Decades After Sasheen Little Feather, the Oscars Face a Reckoning with Scott George's Powerful Performance