ബ്ലെസി എന്ന സംവിധായകന്‍ സംസാരിക്കുമ്പോൾ അതിന് പലപ്പോഴും ജീവിതമെന്ന മരുഭൂമിയുടെ ചൂടുണ്ടാകും. തീച്ചൂളയിലെന്ന പോലെ, അത്രയേറെ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് അദ്ദേഹം. അതേ ജീവിതത്തിൽത്തന്നെ, മനസ്സമാധാനത്തിന്റെ മരുപ്പച്ചകളിൽ സമാധാനത്തിന്റെ വാക്കുകൾ പകരുന്ന ഒരു ബ്ലെസിയെയും കാണാം. ‘എന്റെ ഭ്രാന്ത് സിനിമയാണ്. സിനിമ എപ്പോഴും എനിക്കൊരു യുദ്ധം പോലെയാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് എത്രമാത്രം ആ മനുഷ്യൻ സിനിമയെ സ്നേഹിക്കുന്നതെന്ന്. എന്തിനെയെങ്കിലും ആഴത്തിൽ സ്നേഹിക്കുമ്പോൾ അറിയാതെയാണെങ്കിലും നാമതിനെ വിശേഷിപ്പിക്കുന്നത് ‘ഭ്രാന്തമായ സ്നേഹം’ എന്നല്ലേ! 2024 മാർച്ച് 28നാണ് ബ്ലെസിയുടെ സ്വപ്ന ചിത്രം എന്നുതന്നെ പറയാവുന്ന ‘ആടുജീവിതം’ റിലീസാകുന്നത്. അതിനും എത്രയോ വർഷം മുൻപേതന്നെ ആ ചിത്രത്തിനു വേണ്ടി അദ്ദേഹം പരിശ്രമം ആരംഭിച്ചിരുന്നു. വിഷു റിലീസ് ചിത്രങ്ങളുടെ തിരക്കിനിടയിലും ഇപ്പോഴും തിയറ്ററുകളിൽ ആടുജീവിതം നിറഞ്ഞ സദസ്സിലുണ്ട്. അതിന്റെ ഫലം കലക്‌ഷൻ റിപ്പോർട്ടുകളിലും കാണാം– ഏപ്രിൽ 13 വരെയുള്ള കണക്കെടുത്താൽ രാജ്യാന്തരതലത്തിൽ 130 കോടിക്കടുത്താണ് ചിത്രം നേടിയത്. പക്ഷേ ഈ കോടിക്കണക്കുകളുടെ കൂട്ടിക്കിഴിക്കലുകൾക്കിടയിലും സിനിമയെക്കുറിച്ച് വാചാലനാണ് ബ്ലെസി. ആടുജീവിതത്തിലെ നജീബിനെപ്പോലെ ഒട്ടേറെ പേരുണ്ട് നമുക്കു ചുറ്റിലും. അദ്ഭുതകരമായ പോരാട്ടങ്ങൾ നടത്തി ജീവനും ജീവിതവും തിരിച്ചുപിടിച്ചവർ. അവരുടെ അനുഭവങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനുമായി മനോരമ ഓൺലൈൻ ഒരുക്കിയ ‘സർവൈവേഴ്സ് മീറ്റി’ൽ ഒട്ടേറെ ചോദ്യങ്ങളാണ് ബ്ലെസിക്കു നേരെ വന്നത്. ഒരിക്കല്‍ ആത്മഹത്യയിലേക്കു വഴുതിപ്പോകുമെന്നു കരുതിയ സ്വന്തം ജീവിതത്തെക്കുറിച്ചു വരെ ബ്ലെസി അവരോടു മനസ്സു തുറന്നു. പക്ഷേ പ്രകാശമാനമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ബ്ലെസി മനസ്സു തുറക്കുകയാണ് സ്വന്തം ജീവിതത്തെപ്പറ്റി, സിനിമയെപ്പറ്റി, ആടുജീവിതത്തെപ്പറ്റി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലെസി എന്ന സംവിധായകന്‍ സംസാരിക്കുമ്പോൾ അതിന് പലപ്പോഴും ജീവിതമെന്ന മരുഭൂമിയുടെ ചൂടുണ്ടാകും. തീച്ചൂളയിലെന്ന പോലെ, അത്രയേറെ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് അദ്ദേഹം. അതേ ജീവിതത്തിൽത്തന്നെ, മനസ്സമാധാനത്തിന്റെ മരുപ്പച്ചകളിൽ സമാധാനത്തിന്റെ വാക്കുകൾ പകരുന്ന ഒരു ബ്ലെസിയെയും കാണാം. ‘എന്റെ ഭ്രാന്ത് സിനിമയാണ്. സിനിമ എപ്പോഴും എനിക്കൊരു യുദ്ധം പോലെയാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് എത്രമാത്രം ആ മനുഷ്യൻ സിനിമയെ സ്നേഹിക്കുന്നതെന്ന്. എന്തിനെയെങ്കിലും ആഴത്തിൽ സ്നേഹിക്കുമ്പോൾ അറിയാതെയാണെങ്കിലും നാമതിനെ വിശേഷിപ്പിക്കുന്നത് ‘ഭ്രാന്തമായ സ്നേഹം’ എന്നല്ലേ!

2024 മാർച്ച് 28നാണ് ബ്ലെസിയുടെ സ്വപ്ന ചിത്രം എന്നുതന്നെ പറയാവുന്ന ‘ആടുജീവിതം’ റിലീസാകുന്നത്. അതിനും എത്രയോ വർഷം മുൻപേതന്നെ ആ ചിത്രത്തിനു വേണ്ടി അദ്ദേഹം പരിശ്രമം ആരംഭിച്ചിരുന്നു. വിഷു റിലീസ് ചിത്രങ്ങളുടെ തിരക്കിനിടയിലും ഇപ്പോഴും തിയറ്ററുകളിൽ ആടുജീവിതം നിറഞ്ഞ സദസ്സിലുണ്ട്. അതിന്റെ ഫലം കലക്‌ഷൻ റിപ്പോർട്ടുകളിലും കാണാം– ഏപ്രിൽ 13 വരെയുള്ള കണക്കെടുത്താൽ രാജ്യാന്തരതലത്തിൽ 130 കോടിക്കടുത്താണ് ചിത്രം നേടിയത്. പക്ഷേ ഈ കോടിക്കണക്കുകളുടെ കൂട്ടിക്കിഴിക്കലുകൾക്കിടയിലും സിനിമയെക്കുറിച്ച് വാചാലനാണ് ബ്ലെസി. 

ആടുജീവിതം സിനിമയിലെ രംഗം (Photo Credit PrithvirajSukumaran/facebook)
ADVERTISEMENT

ആടുജീവിതത്തിലെ നജീബിനെപ്പോലെ ഒട്ടേറെ പേരുണ്ട് നമുക്കു ചുറ്റിലും. അദ്ഭുതകരമായ പോരാട്ടങ്ങൾ നടത്തി ജീവനും ജീവിതവും തിരിച്ചുപിടിച്ചവർ. അവരുടെ അനുഭവങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനുമായി മനോരമ ഓൺലൈൻ ഒരുക്കിയ ‘സർവൈവേഴ്സ് മീറ്റി’ൽ ഒട്ടേറെ ചോദ്യങ്ങളാണ് ബ്ലെസിക്കു നേരെ വന്നത്. ഒരിക്കല്‍ ആത്മഹത്യയിലേക്കു വഴുതിപ്പോകുമെന്നു കരുതിയ സ്വന്തം ജീവിതത്തെക്കുറിച്ചു വരെ ബ്ലെസി അവരോടു മനസ്സു തുറന്നു. പക്ഷേ പ്രകാശമാനമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ബ്ലെസി മനസ്സു തുറക്കുകയാണ് സ്വന്തം ജീവിതത്തെപ്പറ്റി, സിനിമയെപ്പറ്റി, ആടുജീവിതത്തെപ്പറ്റി... 

∙ ബ്ലെസി എന്ന എഴുത്തുകാരനെ മമ്മൂക്കയാണ് സംവിധായകനാക്കിയതെന്നു കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു ‘കാഴ്ച’യിലെ ആ തുടക്കം?

അന്നും ഇന്നും ഞാനൊരു എഴുത്തുകാരനായിരുന്നില്ല. ഞാനന്ന് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ഒരുപാട് പുസ്തകങ്ങൾ വായിക്കും എന്നുള്ള ഒരു പിൻബലം മാത്രമേ അതിന്റെ പിന്നിലുണ്ടായിരുന്നുള്ളൂ. പലരോടും ഞാൻ ‘കാഴ്ച’ എന്ന സിനിമയുടെ കഥ പറഞ്ഞെങ്കിലും അവർക്കൊന്നും അതിനെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽതന്നെ രണ്ടു ഭാഷകൾ തമ്മിലുള്ള ഒരു ബന്ധത്തിനെ എങ്ങനെയാണ് തിരക്കഥ ആക്കുക? അങ്ങനെ പറയുന്നതിൽതന്നെ വലിയൊരു പ്രയാസം ഉണ്ട്. 

മമ്മൂട്ടിയും പത്മപ്രിയയും,. കാഴ്ച സിനിമയിൽ നിന്നൊരു രംഗം. (Photo: BlessyOfficial/facebook)

മമ്മൂക്കയുടെ അടുത്ത് ഞാൻ കഥ പറയുമ്പോൾ അദ്ദേഹം ചോദിച്ചത് ‘ഇത് ആരെഴുതും’ എന്നാണ്. മലയാളത്തിൽ എനിക്ക് സ്വാധീനിക്കാൻ കഴിയുന്ന പല എഴുത്തുകാരുടെയും പേര് നിർദേശിച്ചെങ്കിലും അദ്ദേഹം പറഞ്ഞത് ‘അവരെഴുതിയാൽ ശരിയാകില്ല’ എന്നാണ്. പിന്നെ എന്ത് എന്ന അനിശ്ചിതത്വത്തിൽ നിൽക്കുമ്പോൾ ആണ് ‘നീ ഇപ്പോൾ എന്റടുത്ത് പറഞ്ഞ രീതിയിൽ അങ്ങ് എഴുതിയാൽ മതി’ എന്നു പറഞ്ഞത്. ഞാൻ ഇതുവരെ എഴുതിയിട്ടില്ല, എനിക്കറിയില്ല എന്നു ഞാൻ പറഞ്ഞു. സാരമില്ല എന്ന് അദ്ദേഹവും പറഞ്ഞു. സിനിമയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ ഒരു േഡറ്റ് പറയുകയും ചെയ്തു‌. 

ADVERTISEMENT

വീണ്ടും ഞാൻ പലരെയും സമീപിച്ചു. ഭാഗ്യവശാലെന്നുതന്നെ പറയാം, ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ കഥയ്ക്ക് തിരക്കഥയെഴുതാൻ പലർക്കും ‘സമയം ഇല്ലായിരുന്നു’. ഷൂട്ടിങ്ങിനു മമ്മൂക്ക നൽകിയ ഡേറ്റ് അടുത്തടുത്തു വരുന്നു. ഇതുവരെ തിരക്കഥ ആയിട്ടില്ല. ആ ഒരു ഭയത്തിൽ അങ്കലാപ്പോടു കൂടി ഒരു മുറിയിൽ കയറി ഞാൻ അടച്ചിരുന്നു. അങ്ങനെ 5 ദിവസംകൊണ്ട് ‘കാഴ്ച’യുടെ ആദ്യപകുതി ഞാൻ എഴുതിത്തീർത്തു. പിന്നീട് വളരെ ചെറിയ സമയമേ വേണ്ടിവന്നുള്ളൂ, ബാക്കിയും തീർത്തു. അങ്ങനെയാണ് ഞാൻ ആദ്യമായിട്ട് ഒരു തിരക്കഥാകൃത്താകുന്നത്. അതിന് മമ്മൂക്കയോടാണ് ഏറ്റവും വലിയ കടപ്പാടും. 

ബ്ലെസി. (ഫയൽ ചിത്രം: മനോരമ)

∙ എങ്ങനെയാണ് സിനിമയെടുക്കാനുള്ള ധൈര്യം ആർജിച്ചെടുത്തത്?

ഞാന്‍ ധൈര്യമുള്ള ഒരാളാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. കാരണം പൊതുവേ ഒരു മൂലയിൽ ഒതുങ്ങുന്ന ഒരാളാണ് ഞാൻ. പക്ഷേ എനിക്കൊരു ഭ്രാന്തുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ അതായിരിക്കാം. ഭ്രാന്തനായ ഒരാൾക്ക് അയാൾ ചെയ്യുന്നത് ധൈര്യത്തിന്റെ പുറത്താണെന്നൊന്നും അറിയില്ലല്ലോ. എന്റെ ഭ്രാന്ത് സിനിമയാണ്. സിനിമ എപ്പോഴും എനിക്കൊരു യുദ്ധം പോലെയാണ്. വളരെ ശാന്തനായി എപ്പോഴും കാണുന്ന എന്നെക്കുറിച്ച്, എന്റെ കൂടെ ജോലി ചെയ്യുന്നവരൊക്കെ പറയുന്നത് ഞാൻ ഭയങ്കരമായി ഷൗട്ട് ചെയ്യും അല്ലെങ്കിൽ ഒരുപാട് ഉപദ്രവിക്കും എന്നൊക്കെയാണ്. 

ക്യാമറ കണ്ടുകഴിഞ്ഞാൽ നില മറന്നു പോകുന്ന വേറൊരു രീതിയുമുണ്ട് എനിക്ക്. ബാക്കിയുള്ള കാര്യത്തിലൊന്നും എനിക്ക് ആ ധൈര്യമില്ല. ഒരു കടലിലോട്ടോ പുഴയിലോട്ടോ ഇറങ്ങുമ്പോൾ നമുക്ക് അറിയില്ലല്ലോ ഇതിന് ഇത്രയും ആഴവും പരപ്പും ഒക്കെയുണ്ടെന്ന്. ഇറങ്ങിക്കഴിയുമ്പോൾ നമുക്ക് കരകയറിയല്ലേ പറ്റൂ. അങ്ങനെയല്ലേ മറ്റുള്ളവരുടെയും കാര്യമെന്ന് ഞാൻ കരുതുന്നു. അല്ലാതെ ആദ്യമായി ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോൾ ധൈര്യം സംഭരിച്ച് നേടിയെടുക്കും എന്നതു കൊണ്ടല്ലല്ലോ എടുത്തുചാടുന്നത്. 

ആടുജീവിതം സിനിമയുടെ സെറ്റിൽ ബ്ലെസി (Photo Arranged)
ADVERTISEMENT

ഓരോ നിമിഷങ്ങളിലൂടെയും സഞ്ചരിച്ച് അതിനെ വിജയിക്കുവാനുള്ള ആർജവം നേടിയെടുക്കുകയാണ്. ആദ്യത്തെ തുഴയിൽ അത്ര ആവേശം ഉണ്ടാവുകയില്ല. കരയോടടുക്കുന്തോറും എങ്ങനെയും കരകയറണമെന്നുള്ള അവസ്ഥയുണ്ടല്ലോ. അതൊക്കെത്തന്നെയാണ്, നമ്മുടെ ജീവിതമാണ്, നമ്മളെ ഈ ധൈര്യത്തിലേക്ക് എത്തിക്കുന്നത്. അതുപോലെത്തന്നെ അടങ്ങാത്ത മോഹവും ആഗ്രഹവുമൊക്കെ ഉണ്ടാകണം. ജീവിതത്തിനോടു പ്രണയം ഉണ്ടാകണം. ‘സ്വപ്നങ്ങളേക്കാൾ മനോഹരമാണ് ജീവിതം; ജീവിക്കാനറിയാമെങ്കിൽ’ എന്ന് എന്റെ ‘പ്രണയം’ സിനിമയിൽ ഞാൻ എഴുതിയിട്ടുണ്ട്. 

എന്റെ സിനിമാജീവിതം 1986ൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തുടങ്ങുന്നത്. അതിനു മുൻപ്, 1985ലെ ഡിസംബറിൽ ഞാനൊരു തീരുമാനം എടുത്തിരുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു സിനിമയിലെങ്കിലും അസിസ്റ്റന്റ് ഡയറക്ടർ ആയില്ലെങ്കിൽ ഞാൻ ആത്മഹത്യ െചയ്യുമെന്ന്. അതായിരുന്നു എനിക്ക് സിനിമ

സംവിധായകൻ ബ്ലെസി

∙ ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും നിറഞ്ഞ സിനിമയായിരുന്നല്ലോ ‘ആടുജീവിതം’. എന്തായിരുന്നു അതുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ച ശക്തി?  

ആദ്യം ഈശ്വരനാണ് എനിക്ക് മുന്നിൽ തെളിഞ്ഞു വരുന്നത്. സിനിമയെക്കുറിച്ച് ഓരോ ചോദ്യങ്ങൾ കേൾക്കുമ്പോഴും അതിനെപ്പറ്റി പറയുമ്പോഴുമൊക്കെ അറിയാതെ നമ്മളെത്തന്നെ നഷ്ടപ്പെട്ടു പോകുന്നതു പോലെ എനിക്കു തോന്നിയിട്ടുണ്ട്. ആടുജീവിതം എന്ന സിനിമയെപ്പറ്റി വളരെ അപൂർവമായി മാത്രമേ മൈക്കെടുത്ത് ഞാൻ സംസാരിച്ചിട്ടുള്ളൂ. എനിക്കു വേണ്ടി രാജുവാണ് (പൃഥ്വിരാജ്) പലതും സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരു മുഖ്യ കാരണം ഞാൻ ആലോചിക്കുകയായിരുന്നു. 

നോവലിസ്റ്റ് ബെന്യാമിൻ ചലച്ചിത്ര സംവിധായകൻ ബ്ലെസിക്കൊപ്പം (ഫയല്‍ ചിത്രം: മനോരമ)

ശരിക്കും അതിനൊരു കാരണമുണ്ട്. കടന്നുപോയ വഴികളെ ഒന്നു പൊട്ടിച്ചു വിടാനായിട്ട് അല്ലെങ്കിൽ പറഞ്ഞു തീർക്കാനായിട്ട് എന്റെ മനസ്സ് അറിയാതെ പോലും ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്താൽ അതൊരുപക്ഷേ സൂചികൊണ്ടു പൊട്ടുന്നതു പോലെ ചിലപ്പോള്‍ വലിയൊരു ഒഴുക്കായിട്ടു മാറും. ചിലപ്പോൾ വൈകാരികമായി ഒന്ന് അലറേണ്ടി വരും എന്നൊക്കെയുള്ള അവസ്ഥയില്ലേ. ഈ കഴിഞ്ഞ നാളുകളിലൊക്കെ ഞാൻ വെളുപ്പാൻ കാലത്ത് എഴുന്നേറ്റിരുന്ന് അലറുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അത്രയധികം ആഴങ്ങളിലൂടെയാണ് പോയിരുന്നത്. ഇതൊക്കെ പറഞ്ഞ് എങ്ങനെ ചെറുതാക്കണമെന്നാണ് എനിക്ക് അറിയാത്തത്. അപ്പോഴും മനസ്സു നിറയെ സന്തോഷം മാത്രമേയുള്ളൂ.

∙ എങ്ങനെയാണ് എ.ആർ. റഹ്മാൻ സംഗീതം ആടുജീവിതത്തിലേയ്ക്കു വരുന്നത്?

ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾതന്നെ ആദ്യം കടന്നു വന്നത് ആരാണ് നജീബാകുന്നത് എന്ന ചോദ്യമായിരുന്നു. ഒപ്പംതന്നെ ഈ സിനിമയിൽ ഒരു മനുഷ്യൻ തനിച്ച് ജീവിക്കുന്ന ഘട്ടങ്ങളിലൊക്കെ അതിനെ പിന്തുണച്ചു നിൽക്കുന്ന ഒരു തിരക്കഥയുണ്ട്. അതുപോലെത്തന്നെ പ്രാധാന്യമുള്ളതാണ് സംഗീതവും. പ്രത്യേകിച്ചും ഒരു അറേബ്യൻ രാജ്യത്തിന്റെ മണലാരണ്യങ്ങളിലൂടെ കടന്നു പോകുന്ന കഥ എന്നു പറയുമ്പോൾ. അത് എ.ആർ. റഹ്മാൻ ചെയ്യുക എന്നല്ലാതെ അതിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പറ്റില്ല. അത്തരത്തിലാണ് റഹ്മാൻ സാറിലേക്ക് എത്തുന്നത്. 

കൊച്ചിയിൽ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടിക്കെത്തിയ എ.ആർ.റഹ്മാൻ, ‌എഴുത്തുകാരൻ ബെന്യാമിൻ, സംവിധായകൻ ബ്ലെസി എന്നിവർ (ചിത്രം: മനോരമ)

ഒരുപാട് ശ്രമങ്ങളുടെയും കാത്തിരിപ്പുകളുടെയും ഭാഗമായിട്ടാണ് അദ്ദേഹത്തിലേക്കെത്തുന്നത്. പ്രത്യേകിച്ച് ഓസ്കറിന്റെ നിറവിൽ നിൽക്കുന്ന അല്ലെങ്കിൽ, അതിനുശേഷമുള്ള സമയങ്ങളിലാണ് നമ്മൾ അദ്ദേഹത്തെ സമീപിക്കുന്നത്. പക്ഷേ ഈ കഥയിലേക്ക് എത്തുമ്പോൾ അദ്ദേഹം ആ കഥയോടൊപ്പംതന്നെ ഇന്നും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് വലിയൊരു സത്യമാണ്. ഞങ്ങളോടൊപ്പംതന്നെ സംഗീതവുമായി അദ്ദേഹം സഞ്ചരിക്കുന്നു എന്നതാണ് സത്യം.  

∙ ഒട്ടകത്തിന്റെ കണ്ണിലൂടെയുള്ള ആ ഒരു ഷോട്ട് എടുക്കുന്നതിനായി ഒരുപാട് ദിവസങ്ങൾ കാത്തിരുന്നു എന്നു കേട്ടിരുന്നു. സിനിമയില്‍ അതൊരു മിന്നായം പോലെയാണു വന്നുപോകുന്നത്. അത്രയും ചെറിയ ഒരു ഷോട്ടിനായി ഇത്രയേറെ സമയം കാത്തിരിക്കാൻ പ്രേരിപ്പിച്ചത് എന്താണ്?

എന്റെ സിനിമാജീവിതം 1986ൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തുടങ്ങുന്നത്. അതിനു മുൻപ്, 1985ലെ ഡിസംബറിൽ ഞാനൊരു തീരുമാനം എടുത്തിരുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു സിനിമയിലെങ്കിലും അസിസ്റ്റന്റ് ഡയറക്ടർ ആയില്ലെങ്കിൽ ഞാൻ ആത്മഹത്യ െചയ്യുമെന്ന്. അതായിരുന്നു എനിക്ക് സിനിമ. അങ്ങനെ ഒരു സംവിധായകനായ ഞാൻ ഒരു ഷോട്ടിനു വേണ്ടി ഒരു ദിവസം കാത്തിരിക്കേണ്ടി വന്നാൽ ഇരിക്കേണ്ടേ. നമ്മളെ ജീവിതം അങ്ങനയല്ലേ പഠിപ്പിക്കുന്നത്. എല്ലാവർക്കും അങ്ങനെ തന്നെയാണ്. തിരിച്ചു കിട്ടിയ ജീവിതത്തിനെ ഏറ്റവും നന്നായി ഉപയോഗിക്കുക എന്നതാണു വേണ്ടത്.

മരുഭൂമിയിലെ മണൽത്തരികൾക്കുള്ളിൽനിന്നുയരുന്ന ആ പാമ്പുകൾ. അത് യഥാർഥത്തിലുള്ളതാണെന്നു കേട്ടു...?

സിനിമയിലെ ഏറ്റവും പ്രസക്തമായ ഭാഗങ്ങളിലൊന്നാണ് അത്. മരുഭൂമിയിലെ സർപ്പങ്ങൾ. മരുഭൂമിയിൽ സർപ്പത്തിനെ കൊണ്ടു വന്ന് അഭിനയിപ്പിച്ചു എന്നുള്ളത് സത്യമാണ്. അതിനു വേണ്ടി ഈജിപ്തിലൊക്കെ നമ്മൾ ലൊക്കേഷൻ നോക്കാൻ പോയിട്ടുണ്ട്. അവിടെയൊക്കെ പാമ്പിനെ പിടിക്കുന്ന ആൾക്കാരെ തേടി അവരുടെ അടുത്തൊക്കെ പോയി. അതുമായി ബന്ധപ്പെട്ട് ഒത്തിരി രസകരമായ കഥകളുണ്ട്. അതൊക്കെ പിന്നീട് സംസാരിക്കാം. ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ ജനം കരുതും എല്ലാം തള്ളലാണെന്ന്. അതുകൊണ്ട് ഞാൻ ഇതിനെക്കുറിച്ചൊന്നും സംസാരിക്കാതെ ഇരിക്കുകയാണ്. കാരണം തള്ളാനുള്ള ശക്തിയൊന്നുമില്ലാത്ത ഒരാളാണ് ഞാൻ.

∙ ഷൂട്ടിങ്ങിന്റെ സമയത്ത് ലൊക്കേഷനിൽ വച്ച് പൃഥ്വിരാജിനോട് ഒരുപാട് ക്രൂരതകൾ കാണിച്ചിട്ടുണ്ടെന്നു കേട്ടിരുന്നു. അങ്ങനെ ശരിക്കും സംഭവിച്ചിരുന്നോ?

ക്രൂരത ആണെന്ന് അറിഞ്ഞുകൊണ്ട് ‍ഞാനൊന്നും െചയ്തിട്ടില്ല. അത് രാജുവാണ് പറയേണ്ടത്. കാരണം മനഃപൂർവം ആരും ആരോടും ക്രൂരത ചെയ്യില്ലല്ലോ. പക്ഷേ നമുക്കാവശ്യമുള്ളതിനുവേണ്ടി പരിശ്രമിക്കുമ്പോൾ അതിന്റെ അളവൊന്നും തിട്ടപ്പെടുത്തി അയാൾക്ക് ഇഷ്ടപ്പെടുമോ എന്നു വിചാരിച്ചായിരിക്കില്ല ആവശ്യപ്പെടുന്നത് എന്നു മാത്രം. അതൊരു ക്രൂരതയാവണമെന്നില്ല. 

ആടുജീവിതം സിനിമയ്ക്ക് വേണ്ടി നടൻ പൃഥ്വിരാജ് ശരീര ഭാരം കുറച്ചപ്പോൾ (Photo Credit PrithvirajSukumaran/facebook)

∙ പായ്ക്കപ്പ് പറയുമ്പോൾ ബ്ലെസി സാർ കരഞ്ഞു എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നല്ലോ...

ശരിക്കും കരഞ്ഞത് ഈ സിനിമ തുടങ്ങാൻ പോകുന്നു എന്നു പറഞ്ഞ നിമിഷമാണ്. ഇതൊരു വലിയ യാത്രയാണ്. പലപ്പോഴും ഇത് നടക്കില്ല, മുന്നോട്ട് പോകില്ല എന്ന രീതിയിലുള്ള പ്രതിസന്ധികളായിരുന്നു. എല്ലാ ദിവസവും ഒരു യുദ്ധത്തിനു പോകുന്നതു പോലെ ഓരോരോ പ്രതിസന്ധികൾ. അത് കോവിഡിന്റെ മാത്രമല്ല; ലൊക്കേഷൻ, മണൽക്കാറ്റ്... യഥാർഥത്തിലുള്ള മണൽക്കാറ്റിലൊക്കെ നമ്മൾ ഷൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിൽ നിങ്ങൾക്കതു കാണാം. സൂചികൊണ്ട് കുത്തുന്നതു പോലെയാണ് മണൽ ശരീരത്തിൽ വന്നടിക്കുന്നത്. ഈ സിനിമ പൂർണതയിൽ എത്തിക്കുക എന്നു പറയുന്നത് ശരിക്കും ഒരു മരീചിക തന്നെയായിരുന്നു. 

സംവിധായകൻ ബ്ലെസി. (ചിത്രം: മനോരമ ന്യൂസ്)

ഞങ്ങൾ ഓഫിസിൽ ഇരുന്ന് ഓരോ സീനും വർക്ക് ചെയ്യുമ്പോൾ ഇതിന്റെ ഒരു പായ്ക്കപ്പ് എന്നു പറയുന്ന ഒരു നിമിഷം ഉണ്ടാകുമോ എന്ന് സ്വപ്നം കാണുകയായിരുന്നു. അതായിരുന്നു നമ്മുടെ ഏറ്റവും വലിയ സ്വപ്നം എന്നു പറയുന്നത്. ഈ ഷൂട്ടിങ് ഒന്നു പൂർത്തീകരിക്കാനാകുമോ എന്നുള്ളതായിരുന്നു ഏറ്റവും വലിയ കാര്യം. അപ്പോൾ പിന്നെ കരയുകയല്ലാതെ എന്താ ചെയ്യുക? നമ്മുടെ എല്ലാ ഭാവങ്ങളും അതല്ലേ. നമ്മളെ ഉരുക്കുന്നതങ്ങനെയല്ലേ? നമ്മുടെ അഹങ്കാരങ്ങൾ, ഞാനെന്ന ഭാവം, നമുക്ക് ലഭിച്ചിരിക്കുന്ന കൃപകൾ, അനുഗ്രഹങ്ങൾ ഇതെല്ലാം നമ്മൾ ചിരിച്ചല്ലല്ലോ തീർക്കുക; അലിഞ്ഞല്ലേ തീർക്കുക. പെയ്തൊഴിയുക എന്നു പറയുന്നതു പോലയല്ലേ. അപ്പോൾ തീർച്ചയായിട്ടും എനിക്കു തോന്നുന്നത് കണ്ണീരു തന്നെയാണ് നമുക്ക് ഏറ്റവും വലിയ ആശ്വാസം തരിക എന്നാണ്. 

∙ സിനിമയ്ക്കു വേണ്ടി ഏറെ സമയമെടുത്ത അനുഭവം പറഞ്ഞു. ഇതിനിടയിൽ എപ്പോഴെങ്കിലും തോന്നിയിരുന്നോ എല്ലാം നിർത്തണമെന്ന്?

നിർത്തണമെന്ന് തോന്നിയിരുന്നെങ്കിൽ നിർത്തിയേനെ. അതിന്റെ ഓരോ നിമിഷങ്ങളും ഞാൻ ആസ്വദിക്കുകയാണുണ്ടായത്. ഈ പറയുന്ന വർഷങ്ങളൊന്നും ഒരു മടുപ്പോ മുഷിപ്പോ ഉണ്ടാക്കിയിട്ടില്ല. കാരണം, അത്രയധികം ജോലിയുള്ള ഒരു സിനിമ ആയിരുന്നു ആടുജീവിതം. പലപ്പോഴും ഇതെങ്ങനെ ചെയ്തെടുക്കാൻ സാധിക്കും എന്ന ചിന്തയായിരുന്നു. അതിനുള്ള ഊർജം തരുന്നത് എന്താണെന്ന് നമ്മൾ തന്നെ കണ്ടെത്തുമായിരുന്നു. 

അത് കൂടുതൽ ഗുണകരമായി എന്നേ ഇപ്പോൾ പറയാൻ പറ്റൂ. അന്ന് ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടാകും; എപ്പോഴും അങ്ങനെയാണല്ലോ. എല്ലാം അവസാന ഘട്ടത്തിലെത്തി തിരിഞ്ഞു നോക്കുമ്പോഴാണല്ലോ നമ്മൾ നന്മകൾ അറിയുന്നത്. നമുക്ക് പലതും നഷ്ടമായി എന്നു നേരത്തേ തോന്നിയതു പലതും, നമ്മളെ കൂടുതല്‍ ഉയർത്തുവാൻ വേണ്ടിയായിരുന്നു എന്നു തിരിച്ചറിയുന്നത് അവസാനഘട്ടങ്ങളിൽ എത്തുമ്പോഴാണ്. അത്തരത്തിൽ, നമ്മുടെ പ്രതിസന്ധികളെ ഘട്ടം ഘട്ടമായി മറികടക്കുകയാണുണ്ടായത്.

English Summary:

Unveiling Blessy's Cinematic Journey: A Director's Personal Reflections