കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സംവിധാനം ചെയ്ത പായൽ കപാഡിയ പുരസ്കാരനേട്ടത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ കേരളത്തിനും കേരളത്തിലെ സിനിമാപ്രവർത്തകർക്കും നിറഞ്ഞ അഭിനന്ദമറിയിക്കുന്നുണ്ട്. ഫ്രാൻസുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്വതന്ത്ര സിനിമാപ്രവർത്തകരെ സഹായിക്കാനായി നിലവിലുള്ള പൊതു ഫണ്ടിങ് സംവിധാനത്തിന്റെ മാതൃകയിൽ വനിതാ സിനിമാ പ്രവർത്തകർക്കായി കേരളത്തിൽ നടപ്പാക്കിയ പദ്ധതി മാതൃകയാണെന്നും കേരളത്തിലെ നടീനടൻമാരും മറ്റു സിനിമാ പ്രവർത്തകരും വളരെ വലിയ പിന്തുണയാണു തന്റെ സിനിമയ്ക്കു നൽകിയതെന്നും പായൽ പറയുന്നു. കലാമൂല്യമുള്ള സിനിമകളെ മനസ്സിലാക്കുന്നതും പിന്തുണയ്ക്കുന്നതുമായ സിനിമാപ്രവർത്തകരും കാണികളുമുള്ള നാടാണു

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സംവിധാനം ചെയ്ത പായൽ കപാഡിയ പുരസ്കാരനേട്ടത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ കേരളത്തിനും കേരളത്തിലെ സിനിമാപ്രവർത്തകർക്കും നിറഞ്ഞ അഭിനന്ദമറിയിക്കുന്നുണ്ട്. ഫ്രാൻസുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്വതന്ത്ര സിനിമാപ്രവർത്തകരെ സഹായിക്കാനായി നിലവിലുള്ള പൊതു ഫണ്ടിങ് സംവിധാനത്തിന്റെ മാതൃകയിൽ വനിതാ സിനിമാ പ്രവർത്തകർക്കായി കേരളത്തിൽ നടപ്പാക്കിയ പദ്ധതി മാതൃകയാണെന്നും കേരളത്തിലെ നടീനടൻമാരും മറ്റു സിനിമാ പ്രവർത്തകരും വളരെ വലിയ പിന്തുണയാണു തന്റെ സിനിമയ്ക്കു നൽകിയതെന്നും പായൽ പറയുന്നു. കലാമൂല്യമുള്ള സിനിമകളെ മനസ്സിലാക്കുന്നതും പിന്തുണയ്ക്കുന്നതുമായ സിനിമാപ്രവർത്തകരും കാണികളുമുള്ള നാടാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സംവിധാനം ചെയ്ത പായൽ കപാഡിയ പുരസ്കാരനേട്ടത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ കേരളത്തിനും കേരളത്തിലെ സിനിമാപ്രവർത്തകർക്കും നിറഞ്ഞ അഭിനന്ദമറിയിക്കുന്നുണ്ട്. ഫ്രാൻസുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്വതന്ത്ര സിനിമാപ്രവർത്തകരെ സഹായിക്കാനായി നിലവിലുള്ള പൊതു ഫണ്ടിങ് സംവിധാനത്തിന്റെ മാതൃകയിൽ വനിതാ സിനിമാ പ്രവർത്തകർക്കായി കേരളത്തിൽ നടപ്പാക്കിയ പദ്ധതി മാതൃകയാണെന്നും കേരളത്തിലെ നടീനടൻമാരും മറ്റു സിനിമാ പ്രവർത്തകരും വളരെ വലിയ പിന്തുണയാണു തന്റെ സിനിമയ്ക്കു നൽകിയതെന്നും പായൽ പറയുന്നു. കലാമൂല്യമുള്ള സിനിമകളെ മനസ്സിലാക്കുന്നതും പിന്തുണയ്ക്കുന്നതുമായ സിനിമാപ്രവർത്തകരും കാണികളുമുള്ള നാടാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സംവിധാനം ചെയ്ത പായൽ കപാഡിയ പുരസ്കാരനേട്ടത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ കേരളത്തിനും കേരളത്തിലെ സിനിമാപ്രവർത്തകർക്കും നിറഞ്ഞ അഭിനന്ദമറിയിക്കുന്നുണ്ട്. ഫ്രാൻസുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്വതന്ത്ര സിനിമാപ്രവർത്തകരെ സഹായിക്കാനായി നിലവിലുള്ള പൊതു ഫണ്ടിങ് സംവിധാനത്തിന്റെ മാതൃകയിൽ വനിതാ സിനിമാ പ്രവർത്തകർക്കായി കേരളത്തിൽ നടപ്പാക്കിയ പദ്ധതി മാതൃകയാണെന്നും കേരളത്തിലെ നടീനടൻമാരും മറ്റു സിനിമാ പ്രവർത്തകരും വളരെ വലിയ പിന്തുണയാണു തന്റെ സിനിമയ്ക്കു നൽകിയതെന്നും പായൽ പറയുന്നു.

കലാമൂല്യമുള്ള സിനിമകളെ മനസ്സിലാക്കുന്നതും പിന്തുണയ്ക്കുന്നതുമായ സിനിമാപ്രവർത്തകരും കാണികളുമുള്ള നാടാണു കേരളമെന്നാണ് പായലിന്റെ അഭിപ്രായം. തന്റെ സിനിമയെക്കുറിച്ചു മാത്രമല്ല ഈ പ്രസ്താവനയിൽ പായൽ പറയുന്നത്. സർക്കാർ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടതിനെപ്പറ്റിയും സ്വതന്ത്ര സിനിമയെക്കുറിച്ചും അത്തരം സിനിമകൾക്ക് സർക്കാരും പൊതുസമൂഹവും നൽകേണ്ട സാമ്പത്തികമുൾപ്പെടെയുള്ള പിന്തുണയെക്കുറിച്ചുമെല്ലാം പായൽ മനസ്സ് തുറക്കുന്നു. പായലിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

പായൽ കപാഡിയ. (Photo by LOIC VENANCE / AFP)
ADVERTISEMENT

ഒരു മനോഹര സ്വപ്നം പോലെയുള്ള ദിനങ്ങളാണു കടന്നുപോയത്. നാട്ടിൽ നിന്നുള്ള അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു ഈ ദിവസങ്ങളിൽ. വലിയ സ്നേഹവും പരിഗണനയുമാണു ഞങ്ങൾക്കു ലഭിച്ചത്. നിങ്ങളോരോരുത്തരോടും അതിനു നന്ദി പറയുന്നു. ഈ സിനിമ പൂർത്തിയാക്കാൻ ഞങ്ങൾ ഒരുപാട് കാലമെടുത്തു. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളുടെ മധ്യത്തിൽ വച്ചാണ് സിനിമ കാൻ ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിവരം ഞങ്ങൾ അറിയുന്നത്. ഞങ്ങളുടെ പ്രതീക്ഷകൾക്കും വളരെ ഉയരെയായിരുന്നു ആ വിവരം. അതു ഞങ്ങൾക്ക് ഒരേസമയം ആഹ്ലാദവും സമ്മർദവും സൃഷ്ടിച്ചു. ഞാൻ ആദരിക്കുന്ന ഒട്ടേറെ സിനിമാപ്രവർത്തകർ അവിടെയുണ്ടാകും, എന്റെ സിനിമ അവർ കാണും.

ഞങ്ങളുടെ സിനിമയുടെ സ്ക്രീനിങ് അടുത്തുവന്നതോടെ സമ്മർദവും കൂടി വന്നു. എന്റെ സിനിമയിലെ ഗംഭീര അഭിനേതാക്കളെല്ലാം എത്തിച്ചേർന്നതോടെ പക്ഷേ, എന്റെ ആത്മവിശ്വാസമേറി. കൃത്യം ഒരു വർഷം മുൻപ് ഇതുപോലൊരു മൺസൂൺ സീസൺ ആരംഭിക്കുന്നതിനു തൊട്ടു മുൻപാണ് ഞങ്ങൾ ഈ സിനിമയുടെ നിർമാണം ആരംഭിക്കാനായി ഒരുമിച്ചത്. ഇപ്പോഴിതാ കൃത്യം ഒരു വർഷത്തിനകം ഞങ്ങൾ വീണ്ടും ഒത്തുചേർന്നിരിക്കുന്നു, പക്ഷേ തീർത്തും വ്യത്യസ്തമായ മറ്റൊരു അർഥതലത്തിലും ലോകത്തിലും. ഒരു സിനിമാ യൂണിറ്റ് സുഹൃത്തുക്കളുടെ ഒരു കുടുംബം പോലെയാകുമ്പോൾ ജോലി ചെയ്യാൻ നല്ല രസമാണ്. ഞങ്ങളുടെ സിനിമ എന്താണോ മുന്നോട്ടുവയ്ക്കുന്നത്, അതിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഈ സിനിമാസംഘവും.

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സിനിമയിലെ അഭിനേതാക്കൾക്കൊപ്പം പായൽ കപാഡിയ. (Photo by LOIC VENANCE / AFP)

കലാകാരൻമാരുടെ കുടുംബത്തിൽ നിന്നു വരുന്നതിനാൽ ഞാൻ സവിശേഷാധികാരങ്ങൾ അനുഭവിക്കുന്നയാളാണെന്ന് എനിക്ക് മുന്നേ തന്നെ തിരിച്ചറിവുണ്ട്. പക്ഷേ, എന്റെ കുടുംബത്തിലെ സ്ത്രീകൾക്കു പോലും അവർക്ക് ഇഷ്ടപ്പെട്ട തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുക എളുപ്പമായിരുന്നില്ല. എങ്കിലും, രാജ്യത്തെ മറ്റനേകം പേരേക്കാളും ഞങ്ങൾക്കത് എളുപ്പം തന്നെയായിരുന്നു. ജെജെ സ്കൂൾ ഓഫ് ആർട്സിലാണ് എന്റെ അമ്മ പഠിച്ചത്, സഹോദരി ജെഎൻയുവിലും. ഞങ്ങളുടെ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുന്നതിൽ ഈ സ്ഥാപനങ്ങൾ വളരെയധികം സഹായിച്ചു.

അഞ്ചു വർഷം പഠിച്ച പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ജീവിതത്തിലെ പല തിരിച്ചറിവുകളും ഞാൻ ആർജിച്ചത്. സിനിമാ നിർമാണത്തെക്കുറിച്ചുള്ള ബോധ്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നതിൽ മാത്രമല്ല ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സഹായിച്ചത്, മറിച്ചു നമ്മൾ വസിക്കുന്ന ലോകത്തെക്കുറിച്ചുള്ള ധാരണകൾ രൂപീകരിക്കാനും ആ ഇടം സഹായിച്ചു. ഒരു ശൂന്യതയിൽ നടക്കുന്ന പ്രവൃത്തിയല്ല സിനിമാ നിർമാണം. സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും വിവിധ ചോദ്യങ്ങളുയർത്തിയും സ്വയംപ്രകാശനത്തിലൂടെയുമാണു നമ്മൾ രൂപപ്പെടുത്താനാഗ്രഹിക്കുന്ന സിനിമയിലേക്ക് എത്തിച്ചേരുന്നത്.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. (Photo by REUTERS)
ADVERTISEMENT

സ്വതന്ത്രചിന്തയെ പ്രോൽസാഹിപ്പിക്കുന്ന ഇടമായിരുന്നു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. വൈവിധ്യം നിറഞ്ഞ ഒന്നായിരുന്നു എന്റെ ക്ലാസ് മുറി. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നിന്നുമുള്ള വിദ്യാർഥികൾ അവിടെയുണ്ടായിരുന്നു. എല്ലായ്പ്പോഴും എല്ലാ കാര്യങ്ങളിലും ഞങ്ങൾ യോജിച്ചിരുന്നില്ല, അതേസമയം, ഞങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിൽ നിന്നാണു പല കാര്യങ്ങളും പഠിച്ചിരുന്നത്. ഞങ്ങളുടെ ഈ വിജയത്തിനു പിന്നിൽ സാധാരണക്കാർക്കു പ്രാപ്യമായ പൊതു വിദ്യാഭ്യാസത്തിനു വലിയ പങ്കുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാത്രം കാര്യമല്ല ഇത്. നമ്മുടെ നാട്ടിൽ നിർമിക്കപ്പെടുന്ന സിനിമകളുടെ കാര്യം നോക്കിയാൽ അവയുടെ പിന്നണി പ്രവർത്തകരിൽ സർക്കാർ സ്ഥാപനങ്ങളിൽ പഠിച്ച ഒരാളെയെങ്കിലും നിങ്ങൾക്കു കാണാനാകും.

ജാമിയ, ജെഎൻയു, എച്ച്സിയു, എസ്ആർഎഫ്ടിഐ, കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അവയിൽ ചിലതു മാത്രം. ദൗർഭാഗ്യകരമായ കാര്യമെന്താണെന്നു വച്ചാൽ ഇത്തരം സ്ഥാപനങ്ങൾ ഇപ്പോൾ വലിയ തോതിൽ ചെലവേറിയതായി മാറുകയാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമായ നിലയിൽ അവ തുടർന്നാൽ മാത്രമേ ഈ സ്ഥാപനങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കുകയും സംവാദങ്ങൾ സംഭവിക്കുകയും ചെയ്യുകയുള്ളൂ. പല സർവകലാശാലകളും സമൂഹത്തിലെ ഉന്നത വിഭാഗത്തിനു മാത്രം പ്രാപ്യമായി മാറിയ പോലെ ഈ ഇൻസ്റ്റിറ്റ്യൂട്ടുകളും മാറുകയാണെങ്കിൽ അതു രാഷ്ട്രത്തിനേൽപ്പിക്കുന്ന നഷ്ടം വലുതായിരിക്കും.

സിനിമാ മേഖലയിൽ നിങ്ങൾക്ക് ആരെയും പരിചയമില്ലെങ്കിൽ പോലും ഒരു സിനിമ നിർമിക്കാൻ സാധ്യമാകുംവിധമുള്ള ഒരു സ്വതന്ത്ര സംവിധാനം ഇവിടെ നിലവിൽ വരേണ്ടതുണ്ട്. സർക്കാരും നിർമാതാക്കളുടെ മേലങ്കി അണിയേണ്ട കാര്യമില്ല. അവർ പണം ലഭ്യമാക്കുന്ന സംവിധാനം ഒരുക്കിയാൽ മാത്രം മതി.

പായൽ കപാഡിയ

സമ്പന്നർക്കു മാത്രം അവസരം ലഭിക്കുന്ന തരത്തിലാണു പല സ്വകാര്യ സ്ഥാപനങ്ങളുടെയും ഘടന. നിലവിൽ പുണെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാനം ഇതിന് ഇടയ്ക്ക് എവിടെയോ ആണ്. ഇൻസ്റ്റിറ്റ്യൂട്ട് കൂടുതൽ പേർക്ക് എത്തിപ്പിടിക്കാവുന്ന ഒന്നായി മാറ്റാനാണ് ഇനി നമ്മൾ പരിശ്രമിക്കേണ്ടത്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം മാത്രമല്ലിത്, സർക്കാർ ഉടമസ്ഥതയിലുള്ള പ്രൈമറി വിദ്യാഭ്യാസത്തിനും ഇതു ബാധകമാണ്. അവിടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും ശ്രമമുണ്ടാകേണ്ടതുണ്ട്. 

കാനിൽ വച്ച് ചിലർ എന്നോടു ചോദിച്ചു, ഇന്ത്യയിൽ നിന്നു മൽസരവിഭാഗത്തിൽ ഒരു ചിത്രം എത്താൻ 30 വർഷം എടുത്തത് എന്തുകൊണ്ടാണെന്ന്? ഞാൻ സിലക്‌ഷൻ കമ്മിറ്റിയോടും ഈ ചോദ്യം ചോദിച്ചിരുന്നു. എന്നാൽ, നമ്മൾ ഓരോരുത്തരും സ്വയം ഈ ചോദ്യം ചോദിക്കേണ്ടതുണ്ട്. കൂടുതൽ സ്വതന്ത്ര സിനിമാ പ്രവർത്തകരെ പിന്തുണയ്ക്കാൻ നമുക്കു കഴിയാത്തത് എന്തുകൊണ്ടാണ്? ഫ്രാൻസിലെ പബ്ലിക് ഫണ്ടിങ് സിസ്റ്റം ആണ് എന്റെ സിനിമ സാധ്യമാക്കിയതിനു പിന്നിലെ ഒരു പ്രധാന കാരണം. അതിനാൽ അതേപ്പറ്റി എനിക്കു ചിലതു പറയാനുണ്ട്.

ADVERTISEMENT

ഫ്രാൻസിൽ ഓരോ സിനിമ ടിക്കറ്റിലും ഒരു ചെറിയ ശതമാനം നികുതി ഈടാക്കുന്നുണ്ട്. അതേപോലെ ടെലിവിഷൻ ചാനലുകളിൽ നിന്നും ചെറിയ നികുതി ഈടാക്കുന്നു. സ്വതന്ത്ര നിർമാതാക്കൾക്കും സംവിധായകർക്കും അപേക്ഷിക്കാവുന്ന ഒരു പബ്ലിക് ഫണ്ട് ഇതിൽ നിന്നുണ്ടാക്കുന്നു. വിതരണക്കാർക്കും പ്രദർശനശാലകൾക്കും ഈ ഫണ്ടിൽ നിന്നു സഹായം ലഭിക്കും, ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാനായി. നമ്മുടേതു പോലൊരു രാജ്യത്ത് ടിക്കറ്റിന് നികുതി ഏർപ്പെടുത്തുന്നത് ശരിയായ കാര്യമല്ല. അതേസമയം, ബ്ലോക്ബസ്റ്റർ സിനിമകളുടെ വലിയ ലാഭത്തിൽ ഒരു പങ്ക് ഇത്തരമൊരു ഫണ്ട് ഉണ്ടാക്കാനായി മാറ്റുന്നത് നല്ല കാര്യമായിരിക്കും.

അങ്ങനെയൊരു ഫണ്ട് ഉണ്ടാക്കുകയും അതു കൈകാര്യം ചെയ്യാനായി ഒരു സ്വയംഭരണ സ്ഥാപനത്തെ ചുമതലപ്പെടുത്തുകയും ചെയ്താൽ സ്വതന്ത്ര സിനിമാ നിർമാണത്തിന് അതേറെ സഹായകരമായിരിക്കും. ജനാധിപത്യത്തിന്റെ നല്ല ഭാവിക്ക് സ്വതന്ത്ര സിനിമാ സംരംഭങ്ങൾ വലിയ വ്യവസായികൾ നിയന്ത്രിക്കുന്ന വമ്പൻ സ്റ്റുഡിയോകളുടെ കൈകളിൽ നിന്ന് സുരക്ഷിത അകലത്തിൽ വസിക്കുന്നതാണു നല്ലത്.

വനിതാ ചലച്ചിത്ര പ്രവർത്തകരെയും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെയും പിന്തുണയ്ക്കാനായി കേരളത്തിലെ സർക്കാർ ഇത്തരമൊരു ഉദ്യമം ആരംഭിച്ചിട്ടുണ്ട്. അതാണു കാലഘട്ടത്തിന്റെ ആവശ്യമെന്നാണു ഞാൻ കരുതുന്നത്. ചലച്ചിത്ര മേഖലയിലെ ഒട്ടേറെ അറിയപ്പെടുന്ന വ്യക്തികൾ അവരുടെ സ്വന്തം നിർമാണ കമ്പനികൾ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, അവർക്കു പരിചയമുള്ളവരുടെ സിനിമകൾ മാത്രമേ അവർ നിർമിക്കുകയുള്ളൂ. സിനിമാ മേഖലയിൽ നിങ്ങൾക്ക് ആരെയും പരിചയമില്ലെങ്കിൽ പോലും ഒരു സിനിമ നിർമിക്കാൻ സാധ്യമാകുംവിധമുള്ള ഒരു സ്വതന്ത്ര സംവിധാനം ഇവിടെ നിലവിൽ വരേണ്ടതുണ്ട്. സർക്കാരും നിർമാതാക്കളുടെ മേലങ്കി അണിയേണ്ട കാര്യമില്ല. അവർ പണം ലഭ്യമാക്കുന്ന സംവിധാനം ഒരുക്കിയാൽ മാത്രം മതി.

പായൽ കപാഡിയ (Photo Arranged)

സ്വതന്ത്ര സിനിമാ പ്രവർത്തകർക്ക് അവിടെ അപേക്ഷ നൽകി സിനിമ ചെയ്യാൻ കഴിയണം. കേരളത്തിലെ സിനിമാ പ്രവർത്തകരോട് എനിക്ക് പ്രത്യേക നന്ദിയുണ്ട്. ഞാൻ ഈ സംവിധാനത്തിന് പുറത്തുനിന്നുള്ള ആളായിരുന്നെങ്കിലും അവിടുത്തെ ഒട്ടേറെ പ്രമുഖ നടീനടൻമാരും നിർമാതാക്കളും ഞങ്ങളുടെ സംഘത്തിനു നൽകിയതു വലിയ പിന്തുണയാണ്. തങ്ങളുടെ വലിയ താരപരിവേഷം മാറ്റിവച്ച് അവർ എന്നെ കാണാനും എന്നോടു സംസാരിക്കാനും സമയം കണ്ടെത്തി. അവരോട് എനിക്കു വലിയ നന്ദിയുണ്ട്. കേരളത്തിലെ വിതരണക്കാരും തിയറ്റർ ഉടമകളും കലാമേന്മയുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ തൽപരരാണ്. വൈവിധ്യമുള്ള സിനിമകളോടു അവിടുത്തെ പ്രേക്ഷകർക്കും തുറന്ന മനസ്സാണുള്ളത്. ഇത്രയേറെ വ്യത്യസ്തമായ സിനിമാ മേഖലകളുള്ള ഒരു രാജ്യത്തു ജീവിക്കുന്ന നമ്മൾ ഭാഗ്യമുള്ളവരാണ്. വ്യത്യസ്ത രീതിയിലുള്ള സിനിമകൾ സഹവർത്തിത്വത്തിൽ നിലനിൽക്കേണ്ടതാണെന്നും നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. 

ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുന്നത് ആരാണെങ്കിലും അവരോട് എനിക്കു പറയാനുള്ളത് നമ്മുടെ രാജ്യത്തെ വിഭവങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കുന്ന രീതിയിലുള്ള ഒരു സംവിധാനം നിലവിൽ വരുത്തണമെന്നും ചിലരുടെ കയ്യിലേക്കു മാത്രമായി വിഭവങ്ങൾ ചുരുക്കപ്പെടരുതെന്നുമാണ്. സാമ്പത്തികമൂലധനത്തെക്കുറിച്ചു മാത്രമല്ല ഞാൻ പറയുന്നത്. സാംസ്കാരിക മൂലധനവും, അതായത് വിദ്യാഭ്യാസവും സിനിമ പോലുള്ള കലകളിലുള്ള അവസരവും എല്ലാവർക്കും തുല്യമായി ലഭിക്കേണ്ടതുണ്ട്. ഈ രാജ്യത്തെ പൗരൻമാരെന്ന നിലയിൽ സർക്കാരുകളെ ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെടുത്തേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. 

അതിന്റെ എല്ലാ വൈവിധ്യത്തോടും കൂടി ഇന്ത്യൻ സിനിമ നീണാൾ വാഴട്ടെ. 

English Summary:

Director Payal Kapadia Applauds Kerala's Vision for Women Filmmakers after Cannes Triumph

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT