ഐ.വി.ശശിയുടെ ബ്രാന്‍ഡ് മാര്‍ക്ക് ഒരു വെളുത്ത തൊപ്പിയാണ്. തലയില്‍ മുടി കുറവായതുകൊണ്ടാവാം ആ തൊപ്പിയില്ലാതെ ശശിയെ അധികമാരും കണ്ടിട്ടില്ല. സമകാലികരും പിന്‍ഗാമികളും തൊപ്പികള്‍ പലത് മാറ്റിയപ്പോഴും ശശി തന്റെ വെളുത്തെ ചെറിയ തൊപ്പി മാറ്റിയില്ല. മറ്റ് സംവിധായകര്‍ ഷൂട്ടിങ് സെറ്റുകളില്‍ മാത്രം തൊപ്പി അണിഞ്ഞപ്പോള്‍ ശശിയെ എല്ലായിടങ്ങളിലും നാം ആ വെളുത്ത ക്യാപ്പുമായി കണ്ടു. സംവിധായകനാകാന്‍ ജനിച്ചയാളായിരുന്നു ശശിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശശി ചിന്തിച്ചതും സ്വപ്നം കണ്ടതും ശ്വസിച്ചിരുന്നത് പോലും സിനിമയായിരുന്നു. ഇത്രയും വര്‍ക്ക്‌ഹോളിക്കായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും ശശിയില്‍ നിന്ന് പലതും പഠിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങള്‍ക്കായി പല തവണ കണ്ടിട്ടുണ്ടെങ്കിലും 2013ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്ന സന്ദര്‍ഭത്തിലാണ് ശശിയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് അധികകാലം ആ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. 2017ല്‍ അനിവാര്യമായ വിധി രോഗത്തിന്റെ രൂപത്തില്‍ ആ ജീവന്‍ കവര്‍ന്നു. അല്ലെങ്കിലും ദീര്‍ഘകാലമായി പല വിധ അസുഖങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം.

ഐ.വി.ശശിയുടെ ബ്രാന്‍ഡ് മാര്‍ക്ക് ഒരു വെളുത്ത തൊപ്പിയാണ്. തലയില്‍ മുടി കുറവായതുകൊണ്ടാവാം ആ തൊപ്പിയില്ലാതെ ശശിയെ അധികമാരും കണ്ടിട്ടില്ല. സമകാലികരും പിന്‍ഗാമികളും തൊപ്പികള്‍ പലത് മാറ്റിയപ്പോഴും ശശി തന്റെ വെളുത്തെ ചെറിയ തൊപ്പി മാറ്റിയില്ല. മറ്റ് സംവിധായകര്‍ ഷൂട്ടിങ് സെറ്റുകളില്‍ മാത്രം തൊപ്പി അണിഞ്ഞപ്പോള്‍ ശശിയെ എല്ലായിടങ്ങളിലും നാം ആ വെളുത്ത ക്യാപ്പുമായി കണ്ടു. സംവിധായകനാകാന്‍ ജനിച്ചയാളായിരുന്നു ശശിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശശി ചിന്തിച്ചതും സ്വപ്നം കണ്ടതും ശ്വസിച്ചിരുന്നത് പോലും സിനിമയായിരുന്നു. ഇത്രയും വര്‍ക്ക്‌ഹോളിക്കായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും ശശിയില്‍ നിന്ന് പലതും പഠിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങള്‍ക്കായി പല തവണ കണ്ടിട്ടുണ്ടെങ്കിലും 2013ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്ന സന്ദര്‍ഭത്തിലാണ് ശശിയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് അധികകാലം ആ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. 2017ല്‍ അനിവാര്യമായ വിധി രോഗത്തിന്റെ രൂപത്തില്‍ ആ ജീവന്‍ കവര്‍ന്നു. അല്ലെങ്കിലും ദീര്‍ഘകാലമായി പല വിധ അസുഖങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐ.വി.ശശിയുടെ ബ്രാന്‍ഡ് മാര്‍ക്ക് ഒരു വെളുത്ത തൊപ്പിയാണ്. തലയില്‍ മുടി കുറവായതുകൊണ്ടാവാം ആ തൊപ്പിയില്ലാതെ ശശിയെ അധികമാരും കണ്ടിട്ടില്ല. സമകാലികരും പിന്‍ഗാമികളും തൊപ്പികള്‍ പലത് മാറ്റിയപ്പോഴും ശശി തന്റെ വെളുത്തെ ചെറിയ തൊപ്പി മാറ്റിയില്ല. മറ്റ് സംവിധായകര്‍ ഷൂട്ടിങ് സെറ്റുകളില്‍ മാത്രം തൊപ്പി അണിഞ്ഞപ്പോള്‍ ശശിയെ എല്ലായിടങ്ങളിലും നാം ആ വെളുത്ത ക്യാപ്പുമായി കണ്ടു. സംവിധായകനാകാന്‍ ജനിച്ചയാളായിരുന്നു ശശിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശശി ചിന്തിച്ചതും സ്വപ്നം കണ്ടതും ശ്വസിച്ചിരുന്നത് പോലും സിനിമയായിരുന്നു. ഇത്രയും വര്‍ക്ക്‌ഹോളിക്കായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും ശശിയില്‍ നിന്ന് പലതും പഠിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങള്‍ക്കായി പല തവണ കണ്ടിട്ടുണ്ടെങ്കിലും 2013ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്ന സന്ദര്‍ഭത്തിലാണ് ശശിയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് അധികകാലം ആ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. 2017ല്‍ അനിവാര്യമായ വിധി രോഗത്തിന്റെ രൂപത്തില്‍ ആ ജീവന്‍ കവര്‍ന്നു. അല്ലെങ്കിലും ദീര്‍ഘകാലമായി പല വിധ അസുഖങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐ.വി.ശശിയുടെ ബ്രാന്‍ഡ് മാര്‍ക്ക് ഒരു വെളുത്ത തൊപ്പിയാണ്. തലയില്‍ മുടി കുറവായതുകൊണ്ടാവാം ആ തൊപ്പിയില്ലാതെ ശശിയെ അധികമാരും കണ്ടിട്ടില്ല. സമകാലികരും പിന്‍ഗാമികളും തൊപ്പികള്‍ പലത് മാറ്റിയപ്പോഴും ശശി തന്റെ വെളുത്തെ ചെറിയ തൊപ്പി മാറ്റിയില്ല. മറ്റ് സംവിധായകര്‍ ഷൂട്ടിങ് സെറ്റുകളില്‍ മാത്രം തൊപ്പി അണിഞ്ഞപ്പോള്‍ ശശിയെ എല്ലായിടങ്ങളിലും നാം ആ വെളുത്ത ക്യാപ്പുമായി കണ്ടു. സംവിധായകനാകാന്‍ ജനിച്ചയാളായിരുന്നു ശശിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശശി ചിന്തിച്ചതും സ്വപ്നം കണ്ടതും ശ്വസിച്ചിരുന്നത് പോലും സിനിമയായിരുന്നു.

ഇത്രയും വര്‍ക്ക്‌ഹോളിക്കായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും ശശിയില്‍ നിന്ന് പലതും പഠിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങള്‍ക്കായി പല തവണ കണ്ടിട്ടുണ്ടെങ്കിലും ഞാൻ 2013ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്ന സന്ദര്‍ഭത്തിലാണ് ശശിയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് അധികകാലം ആ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. 2017ല്‍ അനിവാര്യമായ വിധി രോഗത്തിന്റെ രൂപത്തില്‍ ആ ജീവന്‍ കവര്‍ന്നു. അല്ലെങ്കിലും  ദീര്‍ഘകാലമായി പല വിധ അസുഖങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം. 

സംവിധായകൻ ഐ.വി.ശശി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ നിര്‍മാതാക്കള്‍ ക്യൂ നിന്ന കാലം

ഐ.വി.ശശിയെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. പ്രിയന്‍ അവസരങ്ങള്‍ക്കായി ചെന്നെയില്‍ അലഞ്ഞു തിരിയുന്ന കാലം. ശശിയുടെ സംവിധാനസഹായിയായി നില്‍ക്കാനും അദ്ദേഹത്തിനു വേണ്ടി തിരക്കഥയെഴുതാനും മോഹം. ശശിയെ കാണാനായി അദ്ദേഹം മദ്രാസിലെ വലിയ സ്റ്റുഡിയോകളുടെ കവാടത്തില്‍ കാത്തുനില്‍ക്കും. ഒരേ സമയം മൂന്നും നാലും പടങ്ങളുടെ ജോലികളിലാണ് അദ്ദേഹം. ഒരു സ്റ്റുഡിയോ ഫ്‌ളോറില്‍ ഒരു പടത്തിന്റെ ഷൂട്ടിങ്. മറ്റൊരു ഫ്‌ളോറില്‍ വേറൊരു സിനിമയുടെ ഗാന ചിത്രീകരണം. എഡിറ്റിങ് സ്യൂട്ടില്‍ ഷൂട്ട് പൂര്‍ത്തിയായ ഒരു പടത്തിന്റെ ചിത്രസംയോജനം. ഇനിയൊരിടത്ത് എഡിറ്റിങ് കഴിഞ്ഞ പടത്തിന്റെ ഡബിങ് നടക്കുന്നു. എല്ലായിടത്തും ഓടി നടന്ന് ജോലി ചെയ്യുകയാണ് ശശി. അതിനിടയില്‍ ഉച്ചയ്ക്ക് ഊണു കഴിക്കാനായി അദ്ദേഹം വീട്ടിലേക്ക് പോകും. ആ ഗ്യാപ്പില്‍ കാണാമെന്ന് കരുതി ചെന്ന പ്രിയന്‍ ആ കാഴ്ച കണ്ട് അമ്പരന്നു.

സംവിധായകൻ പ്രിയദർശൻ (ഫയൽ ചിത്രം: മനോരമ)

ഒരേ സമയം നാല് കാറുകള്‍ ശശിയെ പിക്ക് ചെയ്യാന്‍ കാത്തു നില്‍ക്കുകയാണ്. എല്ലാം നിർമാതാക്കളുടെ വാഹനങ്ങളാണ്. അവര്‍ക്കെല്ലാം അടുത്ത പടം ശശി തന്നെ ചെയ്യണം. വീട്ടില്‍ ചെന്നാലും ഇതു തന്നെയാണ് അവസ്ഥ. വീടിന് പുറത്ത് അക്കാലത്തെ വലിയ ആഡംബരക്കാറുകളുടെ ഒരു നിര തന്നെയുണ്ടാവും. അതിലും നിർമാതാക്കളാണ്. എല്ലാവര്‍ക്കും ശശിയെ വേണം. കാരണം അന്നത്തെ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ മുഴുവന്‍ ശശിയുടേതാണ്. ഒരു വര്‍ഷം 12 പടങ്ങള്‍ വരെ അദ്ദേഹത്തിന് ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്തായാലും പ്രിയന്റെ മോഹം പൂവണിഞ്ഞില്ല. ശശിയുടെ ഒപ്പം നിരവധി ‘സഹന്‍മാ’രുണ്ട്. അവരില്‍ എല്ലാവരെയും ഒരു പടത്തില്‍ സഹകരിപ്പിക്കാന്‍ കഴിയാറില്ല. മാറി മാറി അവസരങ്ങള്‍ കൊടുക്കുകയാണ് പതിവ്. 

അങ്ങനെയിരിക്കെ പ്രിയന്‍ ശശിയോട് കഥകള്‍ പറഞ്ഞു. അതിലൊരു കഥ അദ്ദേഹത്തിന് ഇഷ്ടമായി. തിരക്കഥയും പ്രിയന്‍ എഴുതി. സിന്ധൂരസന്ധ്യയ്ക്ക് മൗനം. പക്ഷേ പടം പുറത്തു വന്നത് ടി.ദാമോദരന്റെ പേരിലായിരുന്നു. ഗോസ്റ്റ് റൈറ്റിങ് സര്‍വസാധാരണമായിരുന്ന ആ കാലത്ത് പ്രശസ്തിയുളളവര്‍ക്ക് മാത്രമേ ടൈറ്റില്‍ ക്രെഡിറ്റ് നല്‍കിയിരുന്നുളളു. 1982ലാണ് സംഭവം. ഇതൊക്കെയാണെങ്കിലും ശശിയെ പോലുളളവരുടെ സിനിമകള്‍ കണ്ടാണ് തങ്ങള്‍ സിനിമ പഠിച്ചതെന്നും ശശിയെ ഗുരുസ്ഥാനീയനായാണ് കാണുന്നതെന്നും പ്രിയനും ഷാജി കൈലാസും അടക്കമുളള സംവിധായകര്‍ പറയാറുണ്ട്. കാലം മാറി കഥ മാറി. ശശിയുടെ ശിഷ്യത്വം ഇല്ലാതെ തന്നെ പ്രിയന്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ സംവിധായകരില്‍ ഒരാളായി മാറി. ശശിക്ക് സിനിമകള്‍ തീരെ ഇല്ലാതായി. സംവിധാനം പഠിക്കാന്‍ മോഹിച്ച മകന്‍ അനിയെ ശശി പ്രിയന്റെ സഹായിയാക്കി നിര്‍ത്തി. പില്‍ക്കാലത്ത് കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതാനുളള അവസരവും പ്രിയന്‍ അനിക്ക് നല്‍കി. കാലം കാത്തു വയ്ക്കുന്ന ഇത്തരം വൈചിത്ര്യങ്ങളുടെ ലോകമാണ് സിനിമ.

ADVERTISEMENT

∙ കലയ്ക്കൊപ്പം തുടക്കം

ശശി എന്ന സ്റ്റാര്‍ ഡയറക്ടറുടെ ഉദയം സംഭവിക്കുന്നതും ഇത്തരം യാദൃച്ഛികതകളിലൂടെയാണ്. ഇരുപ്പം വീട്ടില്‍ ശശിധരന്‍ എന്നാണ് കോഴിക്കോട് സ്വദേശിയായ ശശിയുടെ ഔദ്യോഗിക നാമം. ചിത്രകാരനായിരുന്നു ജന്മം കൊണ്ട്  ശശി. പഠനസംബന്ധമായ മികവ് ശശിക്ക് അപ്രാപ്യമാണെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ഫൈന്‍ ആര്‍ട്‌സ് സ്‌കൂളില്‍ ചിത്രകല പഠിപ്പിക്കാനായി ചേര്‍ത്തു. കുറച്ചു കാലം ഒരു സ്‌കൂളില്‍ ഡ്രോയിങ് മാഷായും ജോലി ചെയ്തു. എന്നാല്‍ ശശിയുടെ മനസ്സ് മദിരാശിയിലായിരുന്നു. നാട്ടുകാരനായ എസ്.കൊന്നനാട്ട് അവിടെ കലാസംവിധായകന്‍ എന്ന നിലയില്‍ സിനിമയില്‍ കസറുകയാണ്. അന്ന് ചിത്രകാരനായ ഒരാള്‍ക്ക് എത്തിപ്പെടാവുന്ന പരമാവധി വലിയ തസ്തിക ആര്‍ട്ട് ഡയറക്ടറുടേതാണ്. ശശിയും അത്രയൊക്കെയേ മോഹിച്ചിരുന്നുളളൂ.

സംവിധായകൻ ഐ.വി.ശശി നടൻ മമ്മൂട്ടിക്കൊപ്പം (മനോരമ ആർക്കൈവ്സ്)

അങ്ങനെ രണ്ടും കല്‍പ്പിച്ച് അദ്ദേഹം മദിരാശിക്ക് തീവണ്ടി കയറി. കൊന്നനാട്ടിന് ഒപ്പം ചില പടങ്ങളില്‍ കലാസംവിധാന സഹായിയായി ജോലി ചെയ്തു. മദ്രാസില്‍ വച്ച് അദ്ദേഹം തിക്കുറിശ്ശിയുമായി പരിചയപ്പെട്ടു. തിക്കുറിശ്ശി എന്ന പേര് അദ്ദേഹം ഇംഗ്ലിഷില്‍ ചിത്രങ്ങളിലൂടെ എഴുതിക്കൊടുത്തു. എല്ലാം മനുഷ്യരൂപങ്ങളിലൂടെയാണ്. ‘ടി’യുടെ നേരെയുളളള വരയും അതിന് മുകളിലുളള വരയുമെല്ലാം ഓരോ മനുഷ്യന്റെ രൂപങ്ങള്‍. വ്യത്യസ്തമായി ചിന്തിക്കാനുളള ശശിയുടെ കഴിവ് തിക്കുറിശ്ശിക്ക് ഇഷ്ടമായി. അദ്ദേഹം പലരോടും ശശിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. 

സിനിമയില്‍ ജ്വലിച്ചു നിന്ന കെ.പി.ഉമ്മറും ബഹദൂറുമൊക്കെ ശശിയെ കൃത്യമായി വിലയിരുത്തിയിരുന്നു. ഈ ചെറുപ്പക്കാരന്‍ നമ്മള്‍ വിചാരിക്കുന്നിടത്തൊന്നും നില്‍ക്കില്ലെന്ന് ബഹദൂര്‍ പലരോടും പറഞ്ഞു. എന്തായാലും അധികം വൈകാതെ ശശി കൊന്നനാട്ടില്‍ നിന്നും മാറി സ്വതന്ത്രകലാസംവിധായകനായി. അന്നത്തെ പല സിനിമകളിലും ‘കലാസംവിധാനം: ഐ.വി.ശശി’ എന്ന കാര്‍ഡ് തെളിഞ്ഞു.

∙ വാശി കയറി സംവിധായകനായി

ADVERTISEMENT

സാമാന്യം നല്ല വരുമാനവും പേരും ഒക്കെയായി സംതൃപ്തനായി കഴിഞ്ഞ ശശി അന്ന് സഹസംവിധായകനായിരുന്ന ഹരിഹരനുമായി നല്ല കൂട്ടായിരുന്നു. ഇരുവരും കോഴിക്കോട്ടുകാരും ചിത്രകാരന്‍മാരും ചിത്രകല പഠിച്ചവരും ഡ്രോയിങ് മാഷുമ്മാരും ഒക്കെയായിരുന്നു. അങ്ങനെ പലവിധ സമാനതകള്‍. ഹരിഹരന്‍ അന്ന് എ.ബി.രാജിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ് ഒരേസമയം ഒന്നിലധികം പടങ്ങള്‍ ചെയ്യുന്ന കാലം. അതിലൊരു പടത്തിന്റെ മേല്‍നോട്ടം ഹരിഹരനാണ്. അടുത്ത പടത്തിന്റെ ചുമതലകള്‍ രാജ് തന്നെ നേരിട്ട് നിര്‍വഹിക്കുന്നു. ഹരിഹരന്റെ അഭാവത്തില്‍ രാജിന് പരിചയ സമ്പന്നായ ഒരു സംവിധാന സഹായിയെ വേണം. ആത്മസുഹൃത്തായ ഹരിഹരന്‍ ശശിയുടെ പേര് നിർദേശിക്കുന്നു. രാജിന് സമ്മതമായി. 

ഒരു വടക്കൻ വീരഗാഥയുടെ ഷൂട്ടിങ് സെറ്റിൽ പി.വി.ഗംഗാധരൻ, ഐ.വി.ശശി, ടി.ദാമോദരൻ, ഹരിഹരൻ, മമ്മൂട്ടി എന്നിവർ (മനോരമ ആർക്കൈവ്സ്)

വിവരം അറിഞ്ഞ ശശി ഒന്ന് പകച്ചു. സംവിധാനം അന്നേവരെ മനസ്സിന്റെ ഏഴയലത്ത് പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഹരിഹരന്‍ പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. അങ്ങനെ എ.ബി.രാജിനൊപ്പം ചേര്‍ന്നു. കണ്ണൂര്‍ ഡീലക്‌സാണ് ചിത്രം. അക്കാലത്തെ ഒരു ട്രാവല്‍ മൂവിയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. ഒരു ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങളുണ്ട് സിനിമയില്‍. സങ്കീര്‍ണമായ സാഹചര്യങ്ങള്‍ക്കിടയില്‍ ഐ.വി.ശശിക്ക് ഡ്രസ് കണ്ടിന്യൂവിറ്റിയും ആക്‌ഷന്‍ കണ്ടിന്യൂവിറ്റിയും നോക്കുന്നതില്‍ ചില പിഴവുകള്‍ സംഭവിച്ചു. കലാസംവിധായകനായ ഒരാള്‍ക്ക് മുന്‍പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ മുന്‍ശുണ്ഠിക്കാരനായ രാജ് ഇതൊന്നും പരിഗണിച്ചില്ല. അദ്ദേഹം ശശിയെ പരസ്യമായി ശാസിക്കുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. 

സംവിധായകൻ ഐ.വി.ശശി (ഫയൽ ചിത്രം: മനോരമ)

അപമാനിതനായ അദ്ദേഹം വേദനയോടെ ആ സെറ്റില്‍ നിന്നിറങ്ങിപ്പോയി. അന്ന് ശശി മനസ്സില്‍ ഒരു ശപഥം ചെയ്തു. തന്നെ ഇറക്കിവിട്ട ആ സ്റ്റുഡിയോ ഫ്‌ളോറിലേക്ക് ഇനി ഒരു സ്വതന്ത്രസംവിധായകനായി മാത്രമേ മടങ്ങിച്ചെല്ലൂ. സംവിധായകനാവുക എന്ന നിര്‍ണായക തീരുമാനം കൈക്കൊളളുന്നതും ഈ ഘട്ടത്തിലാണ്. വാശി കയറി സംവിധായകനായ ഒരാള്‍ എന്ന് സ്വയം വിശേഷിപ്പിക്കും ഐ.വി.ശശി. അന്ന് മുതല്‍ താന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന സിനിമകളുടെ സെറ്റില്‍ ജോലി കഴിഞ്ഞ് വിശ്രമിക്കാതെ ഓരോ നിമിഷവും ശശി ശ്രദ്ധാപൂര്‍വം സംവിധായകന്റെ ജോലി എന്തെന്ന് നിരീക്ഷിക്കും. ഡ്രസ് കണ്ടിന്യൂവിറ്റിയും ആക്ഷന്‍ കണ്ടിന്യൂവിറ്റിയും മാത്രമല്ല ഷോട്ടുകള്‍ തിരിക്കുന്നതും സീനുകള്‍ ചിത്രീകരിക്കുന്നതുമെല്ലാം അദ്ദേഹം കണ്ടുമനസ്സിലാക്കി. സംശയമുളള കാര്യങ്ങള്‍ പലരോടും ചോദിച്ച് മനസ്സിലാക്കി.

അങ്ങനെ ഊണിലും ഉറക്കത്തിലും സംവിധാനം എന്ന പ്രക്രിയയെ ശശി മനസ്സിലിട്ട് ധ്യാനിച്ചു. വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ ബുദ്ധിമാനായ ശശി ഒരു സിനിമയുടെ ‘എ ടു ഇസഡ്’ ഹൃദ്യസ്ഥമാക്കി. ഒരു പടം സ്വന്തമായി ചെയ്യാനുളള ആത്മവിശ്വാസം ആർജിച്ചു. പക്ഷേ ആര് ചുമതല ഏല്‍പ്പിക്കാന്‍? അന്ന് ഇന്നത്തെപ്പോലെ ഒരു നിർമാതാവിനെ ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. നൂറുകണക്കിന് പടങ്ങളില്‍ സഹായിയായി നിന്നവര്‍ പോലും ഇരുട്ടില്‍ തപ്പുകയാണ്. അപ്പോഴാണ് ഒരു പടത്തില്‍ മാത്രം സംവിധാന സഹായായി, പണിയറിയില്ലെന്ന് പറഞ്ഞ് അപമാനിക്കപ്പെട്ട ശശി. എന്നാല്‍ ശശി പ്രതീക്ഷാപൂര്‍വം :കാത്തിരുന്നു. ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. 

∙ നീയെന്റെ പ്രാർഥന കേട്ടു...നീയെന്റെ മാനസം കണ്ടു

അങ്ങനെയിരിക്കെ മദ്രാസിലുളള സുവി എന്ന സുവിശേഷകന് മതപ്രചരണം പ്രമേയമാക്കി ഒരു പടം സംവിധാനം ചെയ്യണം. പക്ഷേ സിനിമാ നിര്‍മാണത്തെക്കുറിച്ചും സംവിധാനത്തെക്കുറിച്ചും പിടിപാടില്ല. ആവശ്യത്തിന് പണം കയ്യിലുണ്ട് താനും. ആരോ ശശിയെക്കുറിച്ച് പറഞ്ഞതനുസരിച്ച് സുവി അദ്ദേഹത്തെ കാണാനെത്തി. സുവിയുടെ ഡിമാന്‍ഡ് കേട്ട ശശി ആദ്യ ഒന്ന് അമ്പരന്നു. സംഗതി ലളിതം. പറയുന്ന പണം സുവി. തരും. പക്ഷേ പടം ശശി സംവിധാനം ചെയ്ത് സുവിയുടെ പേരില്‍ ഇറക്കാന്‍ അനുവദിക്കണം. സ്വന്തം കുഞ്ഞ് മറ്റൊരാളെ അച്ഛന്‍ എന്ന് വിളിക്കുന്ന അവസ്ഥ. ആദ്യം ചെറിയ മനോവിഷമം തോന്നിയെങ്കിലും പ്രായോഗികമതിയായ ശശി ആ ഓഫര്‍ വിട്ടില്ല. കാരണം സംവിധായകന്‍ എന്ന നിലയില്‍ സ്വന്തം കഴിവ് തനിക്ക് തന്നെ ബോധ്യപ്പെടാന്‍ ലഭിച്ച അവസരമാണ്. അതിലുപരി പണത്തിന് ആവശ്യങ്ങളേറെയുണ്ട്. അങ്ങനെ ആ ചുമതല അദ്ദേഹം സസന്തോഷം ഏറ്റെടുത്തു. കാറ്റുവിതച്ചവന്‍ എന്ന് സിനിമയ്ക്ക് പേരുമിട്ടു. സുവി ആ പടത്തിന്റെ ലൊക്കേഷനില്‍ പോലും വന്നില്ല. ശശി എല്ലാം ഭംഗിയായി നിര്‍വഹിച്ചു.

വിജയ നിർമല സംവിധാനം ചെയ്ത മുൻകോപിയെന്ന സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)

ഇന്നും പ്രശസ്തമായ ‘നീയെന്റെ പ്രാർഥന കേട്ടു...നീയെന്റെ മാനസം കണ്ടു...’ എന്ന ഗാനം ആ സിനിമയിലേതാണ്. സിനിമയ്ക്കായി ശശി ആദ്യം ചിത്രീകരിച്ചതും ആ ഗാനരംഗമാണ്. സംവിധായകന്‍ എന്ന നിലയിലെ തുടക്കത്തില്‍ ക്രിസ്തുദേവന്റെയും മാതാവിന്റെയും അനുഗ്രഹം  തനിക്കുളളതായി ശശിക്ക് തോന്നി. അദ്ദേഹം സ്വന്തം സിനിമ എന്ന പോലെ പൂര്‍ണ ആത്മാര്‍ത്ഥതയോടെ ആ പടം ചെയ്തു. തെലുങ്ക് നടി വിജയനിര്‍മല അതില്‍ അഭിനയിച്ചിരുന്നു. ശശിയുടെ കഴിവുകള്‍ അവര്‍ക്ക് നന്നേ ബോധ്യമായി. പടം പൂര്‍ത്തിയായ ദിവസം അവര്‍ ഒരു നിർദേശം മുന്നോട്ട് വച്ചു. തനിക്കും ഇതുപോലെ മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യണം. ടൈറ്റിലില്‍ സംവിധാനം: വിജയനിര്‍മല എന്ന് വയ്ക്കും. പക്ഷേ പടം ശശി ചെയ്തു തരണം. കാരണം തനിക്ക് സംവിധാനത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല. പകരം, പറയുന്ന പണവും ഒപ്പം ‘നിര്‍മാണം: ഐ.വി.ശശി’ എന്ന ടൈറ്റില്‍ ക്രെഡിറ്റും തരാം.

മലയാളത്തിലെ ആദ്യ സംവിധായിക വിജയ നിർമല (മനോരമ ആർക്കൈവ്സ്)

ഇത് ഒരു സ്ഥിരം പരിപാടിയാക്കാന്‍ ഉദ്ദേശമില്ലെങ്കിലും വിജയനിര്‍മലയുടെ ഓഫര്‍ തെറ്റില്ലെന്ന് തോന്നിയ ശശി അത് സ്വീകരിച്ചു. അങ്ങനെ വിജയനിര്‍മലയ്ക്ക് വേണ്ടി കവിത (1973) എന്നൊരു പടം കൂടി ശശി ചെയ്തു കൊടുത്തു. ആദ്യമായാണ് ഒരു സ്ത്രീ നാമധാരി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുന്നത്. അങ്ങനെ കവിതയും നിര്‍മലയും ചരിത്രത്തിന്റെ ഭാഗമായെങ്കിലും ശശിയെ ആരും അറിഞ്ഞില്ല. ഈ കാര്യങ്ങളൊക്കെ ശശിയുടെ സുഹൃത്തും കോഴിക്കോട്ടുകാരനുമായ രാമചന്ദ്രന്‍ അറിഞ്ഞിരുന്നു. അദ്ദേഹം ഒരിക്കല്‍ തുറന്ന് ചോദിച്ചു.

‘‘ഇങ്ങനെ മറ്റുളളവര്‍ക്ക് വേണ്ടി പടമെടുത്തു കൊടുക്കാതെ എന്തുകൊണ്ട് നിനക്ക് സ്വന്തമായി ഒരു സിനിമ ചെയ്തു കൂടാ?’’

‘‘അതിന് ആരെങ്കിലും പണം മുടക്കണ്ടേ?’’

ശശിയുടെ ആശങ്ക നിറഞ്ഞ ചോദ്യത്തെ രാമചന്ദന്‍ ചെറുചിരി കൊണ്ട് നേരിട്ടു.

‘‘ഞാന്‍ മുടക്കിയാല്‍ മതിയോ?’’

ആ മറുപടി ശശി തീരെ പ്രതീക്ഷിച്ചിരുന്നില്ല. രാമചന്ദ്രന്‍ തന്നെ ആശ്വസിപ്പിക്കാനായി ഒരു തമാശ പറഞ്ഞതാണെന്നാണ് ശശി കരുതിയത്. അദ്ദേഹം സീരിയസാണെന്ന് മനസ്സിലാക്കിയതും ശശിയും ആവേശത്തിലായി. നല്ല കഥകള്‍ വല്ലതുമുണ്ടോയെന്ന് രാമചന്ദ്രന്‍ ചോദിച്ചു. അന്ന് ശശിയുടെ റൂംമേറ്റായിരുന്നു ആലപ്പുഴക്കാരന്‍ ഷെറീഫ്‌ സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ മദ്രാസില്‍ വന്ന് താമസിക്കുകയാണ്. മറ്റുളളവരുടെ പേരിലാണെങ്കിലും ശശി സംവിധാനം ചെയ്ത കവിതയ്ക്കും കാറ്റുവിതച്ചവനുമെല്ലാം തിരക്കഥയെഴുതിയത് ഷെറീഫാണ്. അദ്ദേഹം പറഞ്ഞ ഒരു കഥ ശശി രാമചന്ദ്രനോട് പറഞ്ഞു. ഐ.വി. ശശി എന്ന സ്വതന്ത്രസംവിധായകന്റെ പേര് ആദ്യമായി തിരശ്ശീലയിൽ തെളിയുന്നതിനുള്ള അവസരം അവിടെ തുറക്കുകയായിരുന്നു. പക്ഷേ എളുപ്പമായിരുന്നില്ല കാര്യങ്ങൾ...

സംവിധായകൻ ഐ.വി.ശശിയും ഭാര്യ സീമയും (ഫയൽ ചിത്രം: മനോരമ)

(ആദ്യ സിനിമ മുതൽ അവസാനം വരെ: ഐ.വി. ശശിയുടെ ജീവിതകഥയുടെ രണ്ടാം ഭാഗം നാളെ)

English Summary:

Cinematic Journey of I. V. Sasi: The Man Behind the White Hat in Malayalam Cinema