അന്നോളം ആളുകള്‍ സിനിമയ്ക്ക് പോയിരുന്നത് അഭിനയിക്കുന്ന താരം ആരെന്ന് നോക്കിയിട്ടായിരുന്നു. ശശി ആ അവസ്ഥയ്ക്ക് മാറ്റം സൃഷ്ടിച്ചു. ആര് അഭിനയിച്ചാലും ആര് തിരക്കഥയെഴുതിയാലും ഏത് ബാനറില്‍ നിര്‍മ്മിച്ചാലും സംവിധാനം: ഐ.വി.ശശി എന്ന പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങി. ഐ.വി.ശശി എന്ന ബ്രാന്‍ഡില്‍ അത്രമേല്‍ വിശ്വാസമായിരുന്നു പ്രേക്ഷകര്‍ക്ക്. ലോബജറ്റ് സിനിമകളില്‍ നിന്ന് പതുക്കെ വഴുതിമാറിയ ശശി ബിഗ്ബജറ്റ് മാസ്മസാല പടങ്ങള്‍ അടക്കം ഏത് ജോണറും വഴങ്ങുന്ന സംവിധാനകലയുടെ ഒരു യൂണിവേഴ്‌സിറ്റിയായി പരിവര്‍ത്തിക്കപ്പെട്ടു. രജനീകാന്തിനെയും കമലഹാസനെയും വച്ച് ആദ്യത്തെ ബഹുഭാഷാ ചിത്രം ഒരുക്കിയ മലയാളി സംവിധായകനായി ശശി. രജനിയെ വച്ച് കാളി എന്ന തമിഴ്ചിത്രവും ഒരുക്കിയ അതേ കൈകള്‍ പത്മരാജന്റെ തിരക്കഥയില്‍ വാടകയ്ക്ക് ഒരു ഹൃദയവും ഇതാ ഇവിടെ വരെയും പോലെ കാതലുള്ള ശക്തമായ സിനിമകള്‍ ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സമകാലിക രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ കേന്ദ്രപ്രമേയമാക്കി ഒരു സിനിമ സംഭവിക്കുന്നത് മലയാളത്തിലാണ്; ടി.ദാമോദരന്റെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത ഈ നാട്.

അന്നോളം ആളുകള്‍ സിനിമയ്ക്ക് പോയിരുന്നത് അഭിനയിക്കുന്ന താരം ആരെന്ന് നോക്കിയിട്ടായിരുന്നു. ശശി ആ അവസ്ഥയ്ക്ക് മാറ്റം സൃഷ്ടിച്ചു. ആര് അഭിനയിച്ചാലും ആര് തിരക്കഥയെഴുതിയാലും ഏത് ബാനറില്‍ നിര്‍മ്മിച്ചാലും സംവിധാനം: ഐ.വി.ശശി എന്ന പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങി. ഐ.വി.ശശി എന്ന ബ്രാന്‍ഡില്‍ അത്രമേല്‍ വിശ്വാസമായിരുന്നു പ്രേക്ഷകര്‍ക്ക്. ലോബജറ്റ് സിനിമകളില്‍ നിന്ന് പതുക്കെ വഴുതിമാറിയ ശശി ബിഗ്ബജറ്റ് മാസ്മസാല പടങ്ങള്‍ അടക്കം ഏത് ജോണറും വഴങ്ങുന്ന സംവിധാനകലയുടെ ഒരു യൂണിവേഴ്‌സിറ്റിയായി പരിവര്‍ത്തിക്കപ്പെട്ടു. രജനീകാന്തിനെയും കമലഹാസനെയും വച്ച് ആദ്യത്തെ ബഹുഭാഷാ ചിത്രം ഒരുക്കിയ മലയാളി സംവിധായകനായി ശശി. രജനിയെ വച്ച് കാളി എന്ന തമിഴ്ചിത്രവും ഒരുക്കിയ അതേ കൈകള്‍ പത്മരാജന്റെ തിരക്കഥയില്‍ വാടകയ്ക്ക് ഒരു ഹൃദയവും ഇതാ ഇവിടെ വരെയും പോലെ കാതലുള്ള ശക്തമായ സിനിമകള്‍ ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സമകാലിക രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ കേന്ദ്രപ്രമേയമാക്കി ഒരു സിനിമ സംഭവിക്കുന്നത് മലയാളത്തിലാണ്; ടി.ദാമോദരന്റെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത ഈ നാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നോളം ആളുകള്‍ സിനിമയ്ക്ക് പോയിരുന്നത് അഭിനയിക്കുന്ന താരം ആരെന്ന് നോക്കിയിട്ടായിരുന്നു. ശശി ആ അവസ്ഥയ്ക്ക് മാറ്റം സൃഷ്ടിച്ചു. ആര് അഭിനയിച്ചാലും ആര് തിരക്കഥയെഴുതിയാലും ഏത് ബാനറില്‍ നിര്‍മ്മിച്ചാലും സംവിധാനം: ഐ.വി.ശശി എന്ന പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങി. ഐ.വി.ശശി എന്ന ബ്രാന്‍ഡില്‍ അത്രമേല്‍ വിശ്വാസമായിരുന്നു പ്രേക്ഷകര്‍ക്ക്. ലോബജറ്റ് സിനിമകളില്‍ നിന്ന് പതുക്കെ വഴുതിമാറിയ ശശി ബിഗ്ബജറ്റ് മാസ്മസാല പടങ്ങള്‍ അടക്കം ഏത് ജോണറും വഴങ്ങുന്ന സംവിധാനകലയുടെ ഒരു യൂണിവേഴ്‌സിറ്റിയായി പരിവര്‍ത്തിക്കപ്പെട്ടു. രജനീകാന്തിനെയും കമലഹാസനെയും വച്ച് ആദ്യത്തെ ബഹുഭാഷാ ചിത്രം ഒരുക്കിയ മലയാളി സംവിധായകനായി ശശി. രജനിയെ വച്ച് കാളി എന്ന തമിഴ്ചിത്രവും ഒരുക്കിയ അതേ കൈകള്‍ പത്മരാജന്റെ തിരക്കഥയില്‍ വാടകയ്ക്ക് ഒരു ഹൃദയവും ഇതാ ഇവിടെ വരെയും പോലെ കാതലുള്ള ശക്തമായ സിനിമകള്‍ ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സമകാലിക രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ കേന്ദ്രപ്രമേയമാക്കി ഒരു സിനിമ സംഭവിക്കുന്നത് മലയാളത്തിലാണ്; ടി.ദാമോദരന്റെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത ഈ നാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നോളം ആളുകള്‍ സിനിമയ്ക്ക് പോയിരുന്നത് അഭിനയിക്കുന്ന താരം ആരെന്ന് നോക്കിയിട്ടായിരുന്നു. ശശി ആ അവസ്ഥയ്ക്ക് മാറ്റം സൃഷ്ടിച്ചു. ആര് അഭിനയിച്ചാലും ആര് തിരക്കഥയെഴുതിയാലും ഏത് ബാനറില്‍ നിര്‍മിച്ചാലും സംവിധാനം: ഐ.വി.ശശി എന്ന പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങി. ഐ.വി.ശശി എന്ന ബ്രാന്‍ഡില്‍ അത്രമേല്‍ വിശ്വാസമായിരുന്നു പ്രേക്ഷകര്‍ക്ക്. ലോബജറ്റ് സിനിമകളില്‍ നിന്ന് പതുക്കെ വഴുതിമാറിയ ശശി ബിഗ്ബജറ്റ് മാസ്മസാല പടങ്ങള്‍ അടക്കം ഏത് ജോണറും വഴങ്ങുന്ന സംവിധാനകലയുടെ ഒരു  സർവകലാശാലയായി പരിവര്‍ത്തിക്കപ്പെട്ടു.

രജനീകാന്തിനെയും കമലഹാസനെയും വച്ച് ആദ്യത്തെ ബഹുഭാഷാ ചിത്രം ഒരുക്കിയ മലയാളി സംവിധായകനായി ശശി. രജനിയെ വച്ച് കാളി എന്ന തമിഴ്ചിത്രം  ഒരുക്കിയ അതേ കൈകള്‍ പത്മരാജന്റെ തിരക്കഥയില്‍ വാടകയ്ക്ക് ഒരു ഹൃദയവും ഇതാ ഇവിടെ വരെയും പോലെ കാതലുള്ള ശക്തമായ സിനിമകള്‍ ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സമകാലിക രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ കേന്ദ്രപ്രമേയമാക്കി ഒരു സിനിമ സംഭവിക്കുന്നത് മലയാളത്തിലാണ്; ടി.ദാമോദരന്റെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത ഈ നാട്. ചരിത്രവിജയം നേടിയ ഈ നാട് അക്കാലത്ത് ഒരു കോടിയിലധികം കലക്ട് ചെയ്ത ചിത്രമാണ്. 1982 കാലത്തെ ഒരു കോടിക്ക് ഇന്നത്തെ എത്ര കോടിയുടെ മൂല്യം വരുമെന്ന് കണക്കാക്കാവുന്നതേയുളളു.

ഐ.വി.ശശി സംവിധാനം ചെയ്ത ഈ നാട് എന്ന സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

ഡബ്ബ് ചെയ്യാതെ  ഇതരഭാഷകളില്‍ റിലീസ് ചെയ്തപ്പോഴും പടം തകര്‍പ്പന്‍ ജയം നേടി. വിപണന വിജയത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതയുളള ആ ചിത്രം രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടു. ഇനിയെങ്കിലും, ഇന്നല്ലെങ്കില്‍ നാളെ എന്നിങ്ങനെ ഈ നാടിന് ധാരാളം തുടര്‍ച്ചകളുമുണ്ടായി. മള്‍ട്ടിസ്റ്റാര്‍ ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായി നിന്ന് കോടി ക്ലബ്ബുകളുടെ രാജകുമാരനായി വിലസുമ്പോഴും പി.വി.കുര്യാക്കോസിന്റെ ലക്ഷ്മണരേഖയും പാറപ്പുറത്തിന്റെ ഈ മനോഹരതീരവും ഇനിയും പുഴയൊഴുകും ഊഞ്ഞാലും എന്നിങ്ങനെ ഭാവഗീതം പോലെ അതീവസുന്ദരങ്ങളായ സിനിമകള്‍ ഒരുക്കി ശശി നമ്മെ അമ്പരപ്പിച്ചു.

അതേ മനുഷ്യന്‍ തന്നെ അബ്കാരിയും നാല്‍ക്കവലയും വാര്‍ത്തയും പോലുള്ള തട്ടുപൊളിപ്പന്‍ പടങ്ങളിലേക്ക് ഇടക്കിടെ ജംബ് കട്ട് ചെയ്യും. പൂര്‍ണമായും വിദേശരാജ്യങ്ങളില്‍ ചിത്രീകരിച്ച ഏഴാം കടലിനക്കരെ പോലൊരു സിനിമയുണ്ടാക്കി വിജയം കൊയ്ത ശശി ഒരു വിദേശിയെ പ്രധാന വേഷത്തില്‍ സഹകരിപ്പിക്കാനും മടിച്ചില്ല. അമേരിക്ക അമേരിക്ക എന്ന പേരില്‍ ഈ പരീക്ഷണത്തിനും തുടര്‍ച്ചകളുണ്ടായി. ചെറിയ സിനിമകളില്‍ ഒതുങ്ങി നിന്ന ജയനെ ആക്‌ഷന്‍ഹീറോയായി അവതരിപ്പിച്ച അങ്ങാടി, മീന്‍  തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകളിലൂടെ ശശി അദ്ദേഹത്തെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തി.

ഐ.വി.ശശി സംവിധാനം ചെയ്ത അങ്ങാടി എന്ന സിനിമയിൽ സീമയും ജയനും (മനോരമ ആർക്കൈവ്സ്)

ജയന്‍ അകാലത്തില്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിനായി ഒരുക്കിയ തിരക്കഥയില്‍ അപ്രധാന വേഷങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന രതീഷ് എന്ന നടനെ  അഭിനയിപ്പിച്ച് സൂപ്പര്‍ഹിറ്റുണ്ടാക്കി. മേളയില്‍ ഉപനായകനായി വന്ന വൈക്കംകാരന്‍ യുവാവിനെ തൃഷ്ണ എന്ന പടത്തില്‍ നായകവേഷത്തില്‍ പരീക്ഷിച്ച ശശി അദ്ദേഹത്തെ അതിരാത്രം എന്ന ആക്‌ഷൻ ഓറിയന്റ്ഡ് പടത്തില്‍ വില്ലനാക്കി വിജയം കൊയ്തു. ആവനാഴി എന്ന പടത്തിലെ ക്ഷോഭിക്കുന്ന പൊലീസ് ഓഫിസര്‍ കഥാപാത്രത്തിലൂടെ ആ നടനും സൂപ്പര്‍താരപദവിയിലേക്കുളള വഴിവെട്ടിയ ശശി ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന രണ്ടാം ഭാഗത്തിലൂടെ മെഗാസ്റ്റാര്‍ പദവിയും ഉറപ്പിച്ചു കൊടുത്തു. അങ്ങനെ മമ്മൂട്ടി എന്ന പേര് മലയാള സിനിമയുടെ നെറുകയില്‍ പ്രതിഷ്ഠിച്ചവരില്‍ ഒന്നാമനായി ഐ.വി.ശശി.

ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരത്തിൽ മോഹൻലാൽ (മനോരമ ആർക്കൈവ്സ്)

മോഹന്‍ലാലും ശശിയും പല സിനിമകളിലും ഒന്നിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ വലിയ വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മികച്ച സിനിമയെന്ന് പേരെടുത്ത ഉയരങ്ങള്‍ എന്ന എംടി ചിത്രത്തിലടക്കം. എന്നാല്‍ ദേവാസുരം വന്നതോടെ കഥമാറി. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പത്ത് കഥാപാത്രങ്ങളിലൊന്ന് ദേവാസുരത്തിലേതായിരുന്നു. അതിലുപരി ലാലിന്റെ അഭിനയമികവിനൊപ്പം തലപ്പൊക്കമുള്ളതായിരുന്നു ശശിയുടെ സംവിധാനശൈലി. ആകത്തുക കണക്കിലെടുക്കുമ്പോള്‍ ദേവാസുരം എന്ന സിനിമയുടെ മികവ് ഇന്നും ചലച്ചിത്രപഠിതാക്കള്‍ക്ക് ഒരു ചര്‍ച്ചാ വിഷയമാണ്.

ADVERTISEMENT

∙ വൈവിധ്യങ്ങളുടെ ഉത്സവം

സ്വയം അനുകരിച്ചില്ല എന്നതാണ് ഐ.വി.ശശിയുടെ എക്കാലത്തെയും മെറിറ്റ്. ഉത്സവവും അവളുടെ രാവുകളും ഈറ്റയും ഈനാടും ഏഴാം കടലിനക്കരെയും ദേവാസുരവും കാണാമറയത്തും അക്ഷരങ്ങളും ആള്‍ക്കൂട്ടത്തില്‍ തനിയെയും ഒരു മനുഷ്യന്‍ ചെയ്തതാണെന്ന് പറഞ്ഞാല്‍ ഇനി വരുന്ന തലമുറ ഒരുപക്ഷേ അത്ഭുതപ്പെടും. കാരണം മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരും സ്വന്തം ശൈലിയുടെ തടവുകാരാണ്. പ്രമേയപരമായി പോലും വഴിമാറി ചിന്തിക്കാന്‍ അവര്‍ക്ക് കഴിയില്ല. സംവിധാനം ചെയ്ത മുഴുവന്‍ ചിത്രങ്ങളിലും കള്ളനും പൊലീസും തോക്കും ബോംബും കൊണ്ട് നിറച്ച സംവിധായകരുളള ഏക നാടാണ് കേരളം. വൈവിധ്യം എന്താണെന്ന് പോലും അവര്‍ക്കറിയില്ല. കെ.ജി.ജോര്‍ജും പത്മരാജനും ഭരതനും ഐ.വി.ശശിയും ഇന്നും ആദരിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.

ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയായ ഇണയിലെ രംഗം (മനോരമ ആർക്കൈവ്സ്)

മലയാളത്തിലെ വലിയ തിരക്കഥാകൃത്തുക്കളുടെയെല്ലാം രചനകള്‍ക്ക് അദ്ദേഹം ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചിട്ടുണ്ട്. ലോഹിതദാസിന്റെ പ്രതാപകാലത്ത് മുക്തി, മൃഗയ എന്നിങ്ങനെ ഐ.വി.ശശി ടച്ചുളള സിനിമകളും ഒരുക്കി. ബിഗ് ബജറ്റ്, പാന്‍ ഇന്ത്യന്‍ എന്നീ ആശയങ്ങളൊക്കെ മലയാളത്തിന് ആദ്യം പരിചയപ്പെടുത്തിയ ശശി പീരിയഡ് സിനിമകളെടുക്കാന്‍ പലരും മടിച്ചു നിന്ന കാലത്ത് അതും യാഥാർഥ്യമാക്കി. 1988ല്‍ മലബാര്‍ കലാപം ആസ്പദമാക്കി ചെയ്ത 1921 എന്ന സിനിമ ഉദാഹരണം. പരസ്പര വിഭിന്നമായ ഇതിവൃത്തങ്ങള്‍ക്ക് വേറിട്ട ദൃശ്യഭാഷ്യം നല്‍കി കാണികളെ അമ്പരപ്പിക്കുന്നതില്‍ ശശി കാണിച്ച സാമർഥ്യം സമാനതകളില്ലാത്തതാണ്.

ഇന്ന് ആക്‌ഷൻ സിനിമകളില്‍ കാണുന്ന ഹെവി ബില്‍ഡപ്പ് ഷോട്ടുകളും റിച്ച് ഫ്രെയിമുകളും മറ്റും 1981ല്‍ തുഷാരം എന്ന സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട് ശശി. ഇക്കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ സാങ്കേതിക സൗകര്യങ്ങളും ബജറ്റും പരിമിതമായിരുന്ന അന്ന് ശശി തീര്‍ത്ത വിസ്മയങ്ങള്‍ സിനിമാ ചരിത്രത്തിലെ പഠനാര്‍ഹമായ ഏടുകളാണ്. 

തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകൻ ഐ.വി.ശശിയെ ആദരിക്കുന്നു. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ബഹളമയമായ സിനിമകളുടെ ആചാര്യന്‍ മനശാസ്ത്രപരമായ വിഷയം ഉള്‍ക്കൊള്ളുന്ന മനസാ വാചാ കര്‍മ്മണാ, കൈകേയി പോലുള്ള പടങ്ങള്‍ ചെയ്തതായി ഇന്നും പലര്‍ക്കും അറിയില്ല. പരുക്കന്‍ മനുഷ്യരുട ജീവിതം പറഞ്ഞ ഈറ്റയും കരിമ്പനയും ഒരുക്കിയ ശശിയാണോ അനുബന്ധം ചെയ്തതെന്ന് വിശ്വസിക്കുക പ്രയാസം. 

കാണാമറയത്ത് എന്ന വളരെ പൊയറ്റിക്കായ റൊമാന്റിക് യൂത്ത് ഫുള്‍ മൂവിക്ക് തിരക്കഥ എഴുതിയ പത്മരാജനോട് ഇത് ശശി ചെയ്താല്‍ നന്നാവുമോയെന്ന് ഒരു  നിർമാതാവ് ചോദിച്ചു. ശശിക്ക് ഏതും വഴങ്ങുമെന്ന് കലയുടെ മറുകര കണ്ട പത്മരാജന്റെ മറുപടി. അതായിരുന്നു ഐ.വി.ശശിക്ക് തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതി. 

പല ഹിറ്റ്‌മേക്കര്‍മാര്‍ക്കും ഒരു തിരക്കഥ എഴുതി കൊടുക്കാന്‍ വിമുഖത കാണിച്ച എംടിയുടെ ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ സംവിധാനം ചെയ്തതും ശശിയാണ്. അതില്‍ അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആരുഢം എന്നീ സിനിമകള്‍  മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായി പരിഗണിക്കപ്പെടുന്നു. അന്ന് തിയറ്ററില്‍ വിജയം നേടാതെ പോയ ഉയരങ്ങള്‍ എന്ന ത്രില്ലര്‍ സിനിമയും മമ്മൂട്ടി നായകനായ തൃഷ്ണയും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളാണ്.

ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയായ സിംഫണിയില്‍ നിന്നുള്ള രംഗം (മനോരമ ആർക്കൈവ്സ്)

∙ വാഴ്ചയും വീഴ്ചയും

ടെക്‌നിക്കല്‍ പെര്‍ഫക്‌ഷനുളള പടങ്ങള്‍ ചെയ്ത ശശിക്ക് നന്നായറിയാം സിനിമ എന്നാല്‍ സാങ്കേതിക മേന്മ മാത്രമല്ലെന്ന്. അതിന്റെ രൂപശില്‍പ്പത്തെക്കുറിച്ചും സൗന്ദര്യാത്മകമായ  തലങ്ങളെക്കുറിച്ചും ഭാവസാന്ദ്രതയെക്കുറിച്ചും വ്യക്തമായ അവബോധമുണ്ടായിരുന്നു ശശിക്ക്. അതേ ശശി തന്നെ ജീവസന്ധാരണത്തിനായി തന്റെ യശസ്സിന് പാകമാകാത്ത ചില പടങ്ങളും ഒരുക്കുകയുണ്ടായി. സിംഫണി, വെളളത്തൂവല്‍, കള്ളനും പൊലീസും, ശ്രദ്ധ എന്നിവയൊക്കെ ആ അശ്രദ്ധയില്‍ നിന്ന് രൂപപ്പെട്ട സിനിമകളാണ്. കാലം ഏത് പ്രതിഭയെയും കടപുഴക്കി എറിയുമെന്ന് പറയുന്നത് പലരുടെയും കാര്യത്തിലെന്ന പോലെ ശശിയുടെ കരിയറിലും യാഥാർഥ്യമായി.

താന്‍ ചെയ്യാതെ ഉപേക്ഷിച്ച സിനിമകളാണ് മലയാള സിനിമയ്ക്കുളള തന്റെ ഏറ്റവും വലിയ സംഭാവനയെന്ന് പറഞ്ഞത് ശ്രീനിവാസനാണ്. സമാനമായ അഭിപ്രായം കെ.ജി.ജോര്‍ജും പറഞ്ഞു. ഈ തിരിച്ചറിവ് ഇല്ലാതെ പോയതാണ് ഒരു പുരുഷായുസില്‍ താന്‍ നേടിയ സല്‍കീര്‍ത്തിയില്‍ കുറച്ചെങ്കിലും മങ്ങലേല്‍പ്പിക്കുന്ന പടങ്ങള്‍ ഒരുക്കാന്‍ അവസാന കാലത്ത് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും മങ്ങുന്നതല്ല ശശിയുടെ കീര്‍ത്തി. മലയാള സിനിമയുടെ ചരിത്രം എഴുതുന്ന ഒരാള്‍ക്ക് ഒരിക്കലല്ല പലകുറി ആ പേര് പരാമര്‍ശിക്കാതെ കടന്നു പോകാനാവില്ല.

ഐ.വി.ശശി സംവിധാനം ചെയ്ത മൃഗയയിൽ മമ്മൂട്ടി (മനോരമ ആർക്കൈവ്സ്)

മലയാളത്തില്‍ നൂറുകണക്കിന് സിനിമകള്‍ സംവിധാനം ചെയ്ത ശശി തമിഴില്‍ എട്ടും തെലുങ്കിലും ഹിന്ദിയിലും മൂന്ന് സിനിമകള്‍ വീതവും ഒരുക്കി. ഇത്രയും ബൃഹത്തായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന് ആകെ ഒരു തവണയേ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചുള്ളൂ. 1989ല്‍ മൃഗയ എന്ന പടത്തിനായിരുന്നു അത്. 2014ല്‍ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ കടം വീട്ടി. ദേശീയ പുരസ്‌കാര സമിതികള്‍ അദ്ദേഹത്തെ കണ്ടതായി പോലും ഭാവിച്ചില്ല. ഇതിനെല്ലാം വിഘാതമായി നിന്നത് പുരസ്‌കാരങ്ങള്‍ കുത്തകയാക്കി വച്ചിരുന്ന ചില സംവിധായകരായിരുന്നു.

മൃഗയക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കിയപ്പോള്‍ പരസ്യവിവാദങ്ങളുയര്‍ത്തി ശശിയുടെ ശയസ്സിനെ കളങ്കപ്പെടുത്താനും അവരില്‍ ചിലര്‍ മറന്നില്ല. ശശി സഹജമായ മൗനം കൊണ്ട് അതിനെ നേരിട്ടപ്പോള്‍ വിഖ്യാത സംവിധായകന്‍ കൂടിയായ ജൂറി ചെയര്‍മാന്‍ എം.എസ്.സത്യൂ പറഞ്ഞു, ‘മൃഗയയില്‍ പുലിമടയിലേക്ക് വേട്ടക്കാരന്‍ വാറുണ്ണിയെ ഇറക്കുന്ന സീനില്‍ ഉപയോഗിച്ചിരിക്കുന്ന ബില്‍ഡ് അപ്പ് ഷോട്ടുകളും ആ സീനിന്റെ ടോട്ടല്‍ മൂഡും മാത്രം മതി ഐ.വി.ശശി എന്ന സംവിധായകന്റെ  മികവ് അറിയാന്‍. രണ്ട് ക്ലോസും രണ്ട് മിഡ്‌ഷോട്ടും നാല് സജഷനും വച്ച് പടമെടുക്കുന്നവര്‍ക്ക് വളരെ കോംപ്ലിക്കേറ്റഡായ ഒരു സീന്‍ ഇഫക്ടീവായി എങ്ങനെ ചിത്രീകരിക്കണമെന്ന് അറിയില്ല’. ആ പറഞ്ഞതില്‍ എല്ലാമുണ്ട്. മഹത്തായ ആശയങ്ങള്‍ പറയുക എന്നതിനപ്പുറം പറയുന്ന കാര്യങ്ങള്‍ ഫലപ്രദമായി ആളുകളിലേക്ക് എത്തിക്കാന്‍ പാകത്തില്‍ സംവിധാന കലയിലുള്ള സമുന്നത ധാരണയാണ് ഐ.വി.ശശിയുടെ കാതൽ.

ഒരിക്കല്‍ എംടി പറഞ്ഞു, ‘‘ഏത് തിരക്കിനിടയിലും ശശി വിളിച്ച് വാസ്വേട്ടാ നമുക്കൊരിടം വരെ പോകാനുണ്ട് എന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഒരു ബാഗുമെടുത്ത് ഞാനിറങ്ങും’’. ആ കൂട്ടായ്മയില്‍ ഒരു നല്ല സിനിമയുടെ ആദ്യവിത്ത് ഒളിഞ്ഞിരിപ്പുണ്ടെന്ന് ശശിക്കെന്ന പോലെ എംടിക്കും നല്ല ബോധ്യമുണ്ട്. മലയാള സിനിമയുടെ ഖ്യാതി രാജ്യാന്തര തലത്തില്‍ എത്തിച്ചത് അടൂര്‍ ഗോപാലകൃഷ്ണനാണ്. മലയാളത്തില്‍ ഏറ്റവുമധികം പടങ്ങള്‍ സംവിധാനം ചെയ്തത് ശശികുമാറാണ്. ഏറ്റവും കൂടുതല്‍ വിജയചിത്രങ്ങള്‍ ഒരുക്കിയത് സത്യന്‍ അന്തിക്കാടാണ്. ഇവരുടെയൊക്കെ സമകാലികനായിട്ടും ഇന്നും ന്യൂജന്‍ പിള്ളേർക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് സജീവമായി നിലനില്‍ക്കുന്ന സംവിധായകന്‍ ജോഷിയാണ്. മലയാളത്തിന്റെ ഖ്യാതി ബോളിവുഡിനെ ബോധ്യപ്പെടുത്തിയതാകട്ടെ പ്രിയദര്‍ശനും. എന്നാല്‍ ഇന്നും സംവിധായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസില്‍ ആദ്യം വരുന്ന പേര് ഐ.വി.ശശിയുടേതാവും.

മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം സംവിധായകൻ ഐ.വി.ശശി (ഫയൽ ചിത്രം: മനോരമ)

സംവിധായകന്റെ പേര്  നോക്കി ആളുകള്‍ തീയററ്റില്‍ കയറുന്ന ട്രെന്‍ഡ് സൃഷ്ടിച്ചതും സംവിധായകന്റെ പേര് ടൈറ്റിലില്‍ കണ്ട് ജനം ആദ്യം കയ്യടിച്ചതും ഐ.വി.ശശിക്കാണ്. അതുകൊണ്ട് തന്നെ ഐ.വി.ശശി എന്നത് കേവലം ഒരു വ്യക്തിയുടെ പേര് എന്നതിനപ്പുറം സംവിധാനം എന്ന പദത്തിന്റെ തന്നെ മറുവാക്കാണ്. ഐ.വി.ശശി എന്ന സംവിധായകന്റെ മികവ് മനസിലാക്കാന്‍ അധികം സിനിമകള്‍ ആവശ്യമില്ല. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ദുരന്തവും ഒരു കാലത്തും ചര്‍ച്ച ചെയ്യപ്പെടാതെ പോയതുമായ ഒരു സിനിമയുണ്ട്. തിയറ്ററില്‍ ഒരാഴ്ച തികയ്ക്കാത്ത ഈ പടം പിന്നീടും ആരും പരാമര്‍ശിച്ചു കണ്ടില്ല. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1984ല്‍ ശശി ഒരുക്കിയ ലക്ഷ്മണരേഖ ഇന്നും വെല്‍ടേക്കണ്‍ മൂവികള്‍ക്കിടയിലെ ഒരു മാസ്റ്റര്‍പീസാണ്. എത്ര അനായാസമായും അപൂര്‍വമായ കയ്യടക്കത്തോടെയുമാണ് ശശി ഈ സിനിമയെ സമീപിച്ചിരിക്കുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും തുല്യപ്രാധാന്യമുളള വേഷങ്ങളില്‍ അഭിനയിച്ച ഈ സിനിമ തിരക്കഥ,സംവിധാനം, എഡിറ്റിങ്, ഛായാഗ്രഹണം, അഭിനയം, പശ്ചാത്തലസംഗീതം എന്നിങ്ങനെ സമസ്ത മേഖലകളിലും മികവ് പുലര്‍ത്തുന്ന ഒരു സിഗ്‌നേച്ചര്‍ ഫിലിം. ഇതേ വര്‍ഷം തന്നെ 7 ചിത്രങ്ങള്‍ ഒരുക്കിയ ശശി തന്റെ കരിയറിലെ ലാന്‍ഡ്മാര്‍ക്കുകളായ ആൾക്കൂട്ടത്തില്‍ തനിയെയും അക്ഷരങ്ങളും കാണാമറയത്തും സംവിധാനം ചെയ്തു. ഉയരങ്ങളില്‍ എന്ന ത്രില്ലര്‍ പടം വേറെ. ശശിയേട്ടാ...നിങ്ങള്‍ എന്തൊരു മനുഷ്യനാണ്...?

അവസാനിച്ചു.

English Summary:

Director I. V. Sasi’s Remarkable Journey in Indian Cinema - Part Three

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT