ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ സംവിധായകനാണ് ഹരിഹരന്‍. ഒരര്‍ഥത്തില്‍ ഹരിഹരന്റെ ജീവിതകഥയെ ഒറ്റവാചകത്തില്‍ സംഗ്രഹിക്കാനും ആ സിനിമാ ശീര്‍ഷകം മതി. ശരിക്കം ഒരു വടക്കന്‍ വീരഗാഥ തന്നെയാണ് ഹരിഹരന്റെ പോരാട്ടവഴികളില്‍ നിറയുന്നത്. കോഴിക്കോടുകാരനാണ് ഹരിഹരന്‍. തെക്കന്‍ തിരുവിതാംകുറുകാരുടെ കണ്ണില്‍ ഒരു വടക്കന്‍. ഐ.വി.ശശിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ടി.ദാമോദരനും കുതിരവട്ടം പപ്പുവും അടക്കം ഒരുപാട് മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയ നാട്. ജന്മം കൊണ്ട് കൂടല്ലൂരാണെങ്കിലും എം.ടിയുടെയും ജീവിതം ചേര്‍ന്നു നില്‍ക്കുന്നത് കോഴിക്കോടിന്റെ മണ്ണുമായാണ്. മുകളില്‍ പരാമര്‍ശിച്ചവരെല്ലാം അവരവരുടെ മേഖലകളില്‍ മുടിചൂടാമന്നന്‍മാരായി. ശരാശരി വാണിജ്യസിനിമകളിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച ഹരിഹരന്‍ ആ തലത്തിലെത്തുമോയെന്ന് സംശയിച്ചവര്‍ക്ക് തെറ്റി. പില്‍ക്കാലത്ത് സംവിധായകന്‍ എന്ന നിലയില്‍ വേറിട്ട അടയാളപ്പെടുത്തലുകളിലുടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി.ദാനിയല്‍ അവാര്‍ഡ് വരെ ലഭിക്കുകയുണ്ടായി.

ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ സംവിധായകനാണ് ഹരിഹരന്‍. ഒരര്‍ഥത്തില്‍ ഹരിഹരന്റെ ജീവിതകഥയെ ഒറ്റവാചകത്തില്‍ സംഗ്രഹിക്കാനും ആ സിനിമാ ശീര്‍ഷകം മതി. ശരിക്കം ഒരു വടക്കന്‍ വീരഗാഥ തന്നെയാണ് ഹരിഹരന്റെ പോരാട്ടവഴികളില്‍ നിറയുന്നത്. കോഴിക്കോടുകാരനാണ് ഹരിഹരന്‍. തെക്കന്‍ തിരുവിതാംകുറുകാരുടെ കണ്ണില്‍ ഒരു വടക്കന്‍. ഐ.വി.ശശിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ടി.ദാമോദരനും കുതിരവട്ടം പപ്പുവും അടക്കം ഒരുപാട് മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയ നാട്. ജന്മം കൊണ്ട് കൂടല്ലൂരാണെങ്കിലും എം.ടിയുടെയും ജീവിതം ചേര്‍ന്നു നില്‍ക്കുന്നത് കോഴിക്കോടിന്റെ മണ്ണുമായാണ്. മുകളില്‍ പരാമര്‍ശിച്ചവരെല്ലാം അവരവരുടെ മേഖലകളില്‍ മുടിചൂടാമന്നന്‍മാരായി. ശരാശരി വാണിജ്യസിനിമകളിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച ഹരിഹരന്‍ ആ തലത്തിലെത്തുമോയെന്ന് സംശയിച്ചവര്‍ക്ക് തെറ്റി. പില്‍ക്കാലത്ത് സംവിധായകന്‍ എന്ന നിലയില്‍ വേറിട്ട അടയാളപ്പെടുത്തലുകളിലുടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി.ദാനിയല്‍ അവാര്‍ഡ് വരെ ലഭിക്കുകയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ സംവിധായകനാണ് ഹരിഹരന്‍. ഒരര്‍ഥത്തില്‍ ഹരിഹരന്റെ ജീവിതകഥയെ ഒറ്റവാചകത്തില്‍ സംഗ്രഹിക്കാനും ആ സിനിമാ ശീര്‍ഷകം മതി. ശരിക്കം ഒരു വടക്കന്‍ വീരഗാഥ തന്നെയാണ് ഹരിഹരന്റെ പോരാട്ടവഴികളില്‍ നിറയുന്നത്. കോഴിക്കോടുകാരനാണ് ഹരിഹരന്‍. തെക്കന്‍ തിരുവിതാംകുറുകാരുടെ കണ്ണില്‍ ഒരു വടക്കന്‍. ഐ.വി.ശശിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ടി.ദാമോദരനും കുതിരവട്ടം പപ്പുവും അടക്കം ഒരുപാട് മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയ നാട്. ജന്മം കൊണ്ട് കൂടല്ലൂരാണെങ്കിലും എം.ടിയുടെയും ജീവിതം ചേര്‍ന്നു നില്‍ക്കുന്നത് കോഴിക്കോടിന്റെ മണ്ണുമായാണ്. മുകളില്‍ പരാമര്‍ശിച്ചവരെല്ലാം അവരവരുടെ മേഖലകളില്‍ മുടിചൂടാമന്നന്‍മാരായി. ശരാശരി വാണിജ്യസിനിമകളിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച ഹരിഹരന്‍ ആ തലത്തിലെത്തുമോയെന്ന് സംശയിച്ചവര്‍ക്ക് തെറ്റി. പില്‍ക്കാലത്ത് സംവിധായകന്‍ എന്ന നിലയില്‍ വേറിട്ട അടയാളപ്പെടുത്തലുകളിലുടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി.ദാനിയല്‍ അവാര്‍ഡ് വരെ ലഭിക്കുകയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ സംവിധായകനാണ് ഹരിഹരന്‍. ഒരര്‍ഥത്തില്‍ ഹരിഹരന്റെ ജീവിതകഥയെ ഒറ്റവാചകത്തില്‍ സംഗ്രഹിക്കാനും ആ സിനിമാ ശീര്‍ഷകം മതി. ശരിക്കും ഒരു വടക്കന്‍ വീരഗാഥ തന്നെയാണ് ഹരിഹരന്റെ പോരാട്ടവഴികളില്‍ നിറയുന്നത്. കോഴിക്കോടുകാരനാണ് ഹരിഹരന്‍. തെക്കന്‍ തിരുവിതാംകൂറുകാരുടെ കണ്ണില്‍ ഒരു വടക്കന്‍. ഐ.വി.ശശിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ടി.ദാമോദരനും കുതിരവട്ടം പപ്പുവും അടക്കം ഒരുപാട് മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയ നാട്. ജന്മം കൊണ്ട് കൂടല്ലൂരാണെങ്കിലും എം.ടിയുടെയും ജീവിതം ചേര്‍ന്നു നില്‍ക്കുന്നത് കോഴിക്കോടിന്റെ മണ്ണുമായാണ്. മുകളില്‍ പരാമര്‍ശിച്ചവരെല്ലാം അവരവരുടെ മേഖലകളില്‍ മുടിചൂടാമന്നന്‍മാരായി.

ശരാശരി വാണിജ്യസിനിമകളിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച ഹരിഹരന്‍ ആ തലത്തിലെത്തുമോയെന്ന് സംശയിച്ചവര്‍ക്ക് തെറ്റി. പില്‍ക്കാലത്ത് സംവിധായകന്‍ എന്ന നിലയില്‍  വേറിട്ട അടയാളപ്പെടുത്തലുകളിലൂടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരിഹരനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി.ഡാനിയല്‍ അവാര്‍ഡ് വരെ എത്തി. എന്നാല്‍ എന്ത് ബഹുമതി ലഭിച്ചു എന്നതിലല്ല, എന്ത് നിലപാടുകള്‍ കൈക്കൊണ്ടു, ജനഹൃദയങ്ങളില്‍ ഏത് തലത്തില്‍ സ്ഥാനം പിടിച്ചു എന്നതിലാണ് ഹരിഹരന്‍ ആദരിക്കപ്പെടുന്നത്.

ഷൂട്ടിങ്ങിനിടെ സംവിധായകൻ ഹരിഹരൻ. (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

ചെറുപ്പകാലത്ത് തന്നെ കോഴിക്കോട്ടു നിന്നും സിനിമാ സ്വപ്നങ്ങളുമായി മദിരാശിയിലേക്ക് കുടിയേറിയ ഹരിഹരന്റെ കയ്യില്‍ ജന്മസിദ്ധമായി കിട്ടിയ വരയ്ക്കാനുള്ള കഴിവ് മാത്രമാണുണ്ടായിരുന്നത്. ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമ കരസ്ഥമാക്കിയ അദ്ദേഹം കുറേക്കാലം സ്‌കൂളില്‍ ചിത്രകലാധ്യാപകനായും ജോലി നോക്കിയിരുന്നു. ചെന്നൈയില്‍ അക്കാലത്ത് എത്തിപ്പെടുന്ന ഏതൊരു സിനിമാ മോഹിയെയും പോലെ തട്ടുപൊളിപ്പന്‍ പടങ്ങള്‍ ഒരുക്കുന്ന വാണിജ്യസിനിമാ സംവിധായകരുടെ സിനിമകളില്‍ സഹസംവിധായകനായി നിന്ന് സിനിമ പഠിക്കുക എന്നതായിരുന്നു ഹരിഹരന്റെയും നിയോഗം. എ.ബി.രാജിനെയും എം.കൃഷ്ണന്‍ നായരെയും പോലുള്ളവരുടെ പരിശീലനക്കളരിയിലായിരുന്നു അദ്ദേഹവും ചെന്നുപെട്ടത്.

അന്നത്തെ വാണിജ്യ സിനിമ സംവിധായകരില്‍ ഏറെയും കേവലം സംഘാടകര്‍ മാത്രമായിരുന്നു. ഉന്നത സിനിമാ സങ്കല്‍പ്പങ്ങള്‍ അവര്‍ക്ക് അപരിചിതമായിരുന്നു. അവര്‍ക്കൊപ്പം സിനിമ പഠിക്കുന്നവര്‍ എത്തിപ്പെടുന്നത് സ്വാഭാവികമായും സമാനസ്വഭാവമുള്ള സിനിമകളുടെ അമരക്കാരന്‍ എന്ന നിലയിലേക്കാവും. അക്കൂട്ടത്തില്‍ ഭേദപ്പെട്ട പടങ്ങളെടുത്തിരുന്ന ആളായിരുന്നു തിരക്കഥാകൃത്തും നിര്‍മാതാവുമായ ഡോ.ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ ക്യാംപില്‍ ഹരിഹരനും പ്രവേശനം ലഭിച്ചു. നര്‍മ്മത്തിന്റെ മുഖാവരണമുളള കുടുംബചിത്രങ്ങളുടെ ശില്‍പി എന്നതിനപ്പുറം സിനിമയുടെ അനന്തമായ ആകാശങ്ങളെക്കുറിച്ച് സമുന്നത ധാരണകള്‍ ബാലകൃഷ്ണനുമുള്ളതായി ആ സിനിമകള്‍ നമ്മോട് പറയുന്നില്ല. എന്നാലും അടിയിടിപ്പടങ്ങളുടെയും സ്ഥിരം ഫോര്‍മുലാ ചിത്രങ്ങളുടെയും കുത്തൊഴുക്കില്‍ നിന്നും വേറിട്ടു നിന്ന ഡോ.ബാലകൃഷ്ണനുമായുള്ള സഹവാസം ഹരിഹരനും കുറച്ചൊക്കെ ഗുണകരമായി. 

സംവിധായകൻ ഹരിഹരൻ. (മനോരമ ആർക്കൈവ്സ്)

∙ ബാര്‍ സിങ്ങറായി അഭിനയരംഗത്ത്...

ഐ.വി.ശശിയും ഹരിഹരനും ആത്മസുഹൃത്തുക്കളായിരുന്നു. കോഴിക്കോട് സ്വദേശികള്‍ എന്നതിനപ്പുറം ചിത്രകാരന്‍മാർ, ചിത്രകലാധ്യാപകര്‍ എന്നീ നിലകളിലും കോടമ്പാക്കത്തെ സിനിമാ കളരിയിലെ രണ്ട് ഭാഗ്യാന്വേഷികള്‍ എന്നീ നിലകളിലുമൊക്കെ ചില സമാനതകള്‍ അവര്‍ക്കിടയിലുണ്ടായിരുന്നു. ഐ.വി.ശശിയുടെ ആദ്യകാലത്ത് അദ്ദേഹത്തിന്റെ വളർച്ചയിൽ  ഹരിഹരന്റെ പിന്തുണയും പ്രോത്സാഹനവും വലിയ തോതില്‍ ഉണ്ടായിരുന്നു. മരിക്കും വരെ ആ ആത്മബന്ധം അങ്ങനെ തന്നെ നിലനിന്നു. ചെറുപ്പകാലത്ത് പ്രേംനസീറിനെ പോലെ നടനാകാന്‍ മോഹിച്ചിരുന്ന ഹരിഹരന്‍ തന്റെ തട്ടകം അഭിനയമല്ല, സിനിമയുടെ ക്രിയാത്മക തലങ്ങളാണ് എന്ന്  തിരിച്ചറിയുകയും അതിലേക്ക് വഴിമാറുകയും ചെയ്തു. പിന്നീടൊരിക്കലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. 

ADVERTISEMENT

∙ ‘ഈ മനോഹരതീര’ത്തെ ബാർ ഗായകൻ

എന്നാല്‍ സുഹൃത്തായ ഐ.വി.ശശിയുടെ പ്രേരണയ്ക്ക് വഴങ്ങി ആദ്യമായും അവസാനമായും അദ്ദേഹം ഒരു സിനിമയില്‍ അഭിനയിച്ചു. ഈ മനോഹരതീരം എന്ന ശശി ചിത്രത്തില്‍ ഒരു ബാര്‍ ഗായകനായാണ് ഹരിഹരന്‍ പ്രത്യക്ഷപ്പെട്ടത്. ഈ ഗാനരംഗത്തില്‍ ബാര്‍ ഡാന്‍സറായി സീമയും അഭിനയിച്ചിരുന്നു. അവളുടെ രാവുകള്‍ക്ക് മുന്‍പ് സീമ കണ്ടാലറിയുന്ന ഒരു വേഷത്തില്‍ വരുന്നത് ഈ സിനിമയിലാണ്. സിനിമയുടെ 42 -ാം മിനിറ്റിലാണ് ഈ ഗാനരംഗം.

സുഹൃത്തുക്കളില്‍ ആദ്യം സ്വതന്ത്ര സംവിധായകനായത് ഹരിഹരനാണ്. 1973 ല്‍ പുറത്തിറങ്ങിയ ലേഡീസ് ഹോസ്റ്റലിലൂടെ. തുടര്‍ന്ന് കോളജ് ഗേള്‍, അയലത്തെ സുന്ദരി അടക്കം നിരവധി സിനിമകള്‍ ചെയ്ത് അദ്ദേഹം കത്തിനില്‍ക്കുന്ന സമയത്ത് 1975 ലാണ് ആദ്യ ചിത്രമായ ഉത്സവവുമായി ശശി രംഗത്ത് വരുന്നത്. വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം 1978 ല്‍ ശശി തന്റെ സിനിമയില്‍ അതിഥിതാരമായി അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ സംവിധായകന്റെ തലക്കനമില്ലാതെ ഹരിഹരന്‍ സമ്മതം മൂളി. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ ടൈറ്റിലില്‍ അതിഥിതാരം: ഹരിഹരന്‍ (ഡയറക്ടര്‍) എന്ന് പ്രത്യേകം ചേര്‍ക്കാനും ശശി മറന്നില്ല.

∙ ലേഡീസ് ഹോസ്റ്റലിലൂടെ സംവിധാനത്തിലേക്ക്

സംവിധായകന്‍ എന്ന നിലയില്‍ ഹരിഹരന് ആദ്യചിത്രം ഒരുക്കാന്‍ വഴി തുറന്നുകൊടുത്തതും ഗുരുതുല്യനായ ഡോ. ബാലകൃഷ്ണന്‍ തന്നെയായിരുന്നു. അദ്ദേഹം എഴുതി നിര്‍മിച്ച സിനിമയായിരുന്നു ലേഡീസ് ഹോസ്റ്റല്‍. വാണിജ്യ സിനിമകളും ഹാസ്യചിത്രങ്ങളും ഒരുക്കുന്ന കാലത്തും ഒരു മികച്ച ചലച്ചിത്രകാരന്റെ മിന്നാട്ടങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് ഹരിഹരന്റെ മേന്മ. പ്രേംനസീറായിരുന്നു അക്കാലത്ത്  ഹരിഹരന്റെ മിക്കവാറും എല്ലാ സിനിമകളിലും നായകന്‍.  ഹരിഹരന്‍ സഹസംവിധായകനായിരുന്ന സിനിമകളിലെ പതിവ് താരം എന്ന നിലയിലുള്ള അടുപ്പവും നസീറിന്റെ അക്കാലത്തെ താരമൂല്യവും എല്ലാം ഇതിന് കാരണമാവാം. ഏതാണ്ട് ഇരുപതോളം ഹരിഹരന്‍ സിനിമകളില്‍ നസീര്‍ നായകനായി.

ADVERTISEMENT

∙ ഹരിഹരന് കൂട്ടായി ഡോ.ബാലകൃഷ്ണന്‍

ഹരിഹരന്റെ ആദ്യകാല സിനിമകളില്‍ ഏറെയും എഴുതിയത് ഡോ.ബാലകൃഷ്ണന്‍ തന്നെയായിരുന്നു. സഭ്യവും കുലീനവുമായ കുടുംബചിത്രങ്ങളും ഹാസ്യത്തിന്റെ മുഖാവരണമുള്ള കഥകളും അടുക്കും ചിട്ടയോടെ ആവിഷ്‌കരിക്കുന്ന ഒരു എഴുത്തുകാരന്‍ എന്നതിനപ്പുറം ഹരിഹരന്റെ റേഞ്ച് പ്രകടിപ്പിക്കാന്‍ സഹായകമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ അപകടം മനസ്സിലാക്കിയ  ഹരിഹരന്‍ അക്കാലത്തെ മുന്‍നിര എഴുത്തുകാരുടെ രചനകളിലേക്ക് പതിയെ കൂടുമാറി. എസ്.എല്‍.പുരം സദാനന്ദനെ പോലുള്ള എഴുത്തുകാരെ പ്രയോജനപ്പെടുത്തിക്കൊണ്ട് വേറിട്ട വഴിയിലൂടെ സഞ്ചരിക്കാനുളള അദ്ദേഹത്തിന്റെ ശ്രമം തുടങ്ങുന്നത് ഭൂമീദേവി പുഷ്പിണിയായി എന്ന സിനിമയില്‍ നിന്നാണ്. രാജഹംസം എന്ന സിനിമയില്‍ കെ.ടി.മുഹമ്മദിനെയും പ്രയോജനപ്പെടുത്തി. 

 പ്രകടനപരമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പാടെ ഒഴിവാക്കി കഥയുടെ ആഴം അഭിവ്യഞ്ജിപ്പിക്കുന്ന എംടിയുടെ രചനകളില്‍ മൗനം പോലും സവിശേഷ സാന്നിധ്യമായി. ഈ കലാതന്ത്രവുമായി ഹരിഹരന് പൊരുത്തപ്പെടാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ എംടി അദ്ദേഹത്തിനൊപ്പം വീണ്ടും സഹകരിക്കാന്‍ തയാറായി

വീണ്ടും മധുരപ്പതിനേഴ് പോലുള്ള പടങ്ങളില്‍ ഡോ. ബാലകൃഷ്ണനൊപ്പം സഞ്ചരിച്ച ഹരിഹരന്‍ ലവ് മാര്യേജ് എന്ന സിനിമ വന്നപ്പോള്‍ കോഴിക്കോട് സ്വദേശിയായ നാടകകൃത്ത് ടി.ദാമോദരനെ തിരക്കഥാ സഹകാരിയാക്കി അവതരിപ്പിച്ചു. സുപ്രിയയുടെ പഞ്ചമി സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ വിഖ്യാത നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണനെ ഹരന്‍ കൊണ്ടുവന്നു. പമ്മന്റെ കഥയായിരുന്നു അമ്മിണി അമ്മാവന് അവലംബം. ഇതിനിടയില്‍ തോല്‍ക്കാന്‍ എനിക്ക് മനസില്ല പോലെ നിരവധി സിനിമകളില്‍ അദ്ദേഹം എസ്.എല്‍. പുരത്തെ സഹകരിപ്പിച്ചു. 

∙ തിരക്കഥയുടെ ബലഹീനകള്‍ മറികടക്കാന്‍ ശ്രമിച്ച ഹരിഹരൻ

അടിസ്ഥാനപരമായി ഒരു നാടകകൃത്തായ സദാനന്ദന്റെ രചനകളില്‍ നാടകീയമായ കഥാസന്ദര്‍ഭങ്ങളുടെയും സംഭാഷണങ്ങളുടെയും സ്വാധീനം പ്രകടമായിരുന്നു. അത്തരം സമീപനങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത് രാമു കാര്യാട്ടും (ചെമ്മീന്‍) പില്‍ക്കാലത്ത് കെ.ജി.ജോര്‍ജും (യവനിക) പോലെ അപൂര്‍വം ചിലര്‍ക്ക് മാത്രമാണ്. ശശികുമാര്‍ അടക്കം പല ഹിറ്റ് മേക്കര്‍മാരും എസ്.എല്‍.പുരത്തിന്റെ രചനകള്‍ അഭ്രപാളിയിലേക്ക് പകര്‍ത്തിവയ്ക്കുക മാത്രമാണ് ചെയ്തത്. സിനിമാറ്റിക്ക് സമീപനത്തിന്റെ അഭാവമായിരുന്നു അത്തരം സിനിമകളുടെ ന്യൂനത. ഒരുപരിധി വരെ തിരക്കഥയുടെ ബലഹീനതകള്‍ മറികടക്കാന്‍ ശ്രമിക്കുന്ന ഹരിഹരനെ ഇത്തരം സിനിമകളില്‍ കാണാമെങ്കിലും ഹരിഹരന്റെ വിശ്വരൂപം പ്രകടമാക്കാന്‍ ഉപയുക്തമായ സിനിമകളായിരുന്നില്ല അതൊന്നും. 

ധ്വനിസാന്ദ്രത എന്ന കലാഗുണത്തിന് പകരം പ്രകടനപരതയായിരുന്നു എസ്.എല്‍.പുരത്തിന്റെ പല രചനകളുടെയും മുഖമുദ്ര. ഹരിഹരനും അദ്ദേഹവും ചേര്‍ന്നൊരുക്കിയ കുടുംബം നമുക്ക് ശ്രീകോവില്‍ എന്ന പടത്തിന്റെ ശീര്‍ഷകത്തില്‍ പോലുമുണ്ട് ഈ സവിശേഷത. ഇതൊക്കെ തന്നെ വിജയചിത്രങ്ങളും ഹരിഹരന്‍ എന്ന വാണിജ്യ സിനിമാ സംവിധായകന്റെ നിലനില്‍പ്പ് ഉറപ്പിച്ചവയുമായിരിക്കാം. എന്നാല്‍ ഹരിഹരന്റെയുളളില്‍ മഹാനായ ഒരു ചലച്ചിത്രകാരനുണ്ടെന്ന് ബോധ്യപ്പെടാന്‍ വീണ്ടും കുറേ ദൂരം സഞ്ചരിക്കേണ്ടതായി വന്നു. 

∙ സ്‌നേഹത്തിന്റെ മുഖങ്ങള്‍

അക്കാലത്ത് ആകാശദൂതിനെ അതിശയിപ്പിക്കുന്ന ഒരു കണ്ണീര്‍പടവും ഹരിഹരന്റേതായി വന്നു, സ്‌നേഹത്തിന്റെ മുഖങ്ങള്‍. ഇതിലും സദാനന്ദനായിരുന്നു രചനയുടെ ചുമതല. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഹരിഹരന്റെയുളളിലെ യഥാര്‍ത്ഥ തീ എന്താണെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ആദ്യ സിനിമയാണ് 1979 ല്‍ എംടിയുടെ തിരക്കഥയില്‍ പുറത്തു വന്ന ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’. പ്രകടനപരമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പാടെ ഒഴിവാക്കി കഥയുടെ ആഴം അഭിവ്യഞ്ജിപ്പിക്കുന്ന എംടിയുടെ രചനകളില്‍ മൗനം പോലും സവിശേഷ സാന്നിധ്യമായി. ഈ കലാതന്ത്രവുമായി ഹരിഹരന് പൊരുത്തപ്പെടാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ എംടി അദ്ദേഹത്തിനൊപ്പം വീണ്ടും സഹകരിക്കാന്‍ തയാറായി.  വളര്‍ത്തുമൃഗങ്ങള്‍ പോലുള്ള സിനിമകള്‍ ഇടയ്ക്ക് സംഭവിച്ചെങ്കിലും അതിനിടയില്‍ വന്ന പഴുതില്‍ ഹരന്‍ പൂച്ചസന്ന്യാസി പോലുള്ള കോമഡിഡ്രാമകളിലേക്ക് തെന്നിമാറി. 

നടി രംഭയ്ക്കൊപ്പം സംവിധായകൻ ഹരിഹരൻ. (മനോരമ ആർക്കൈവ്സ്)

∙ കരിയര്‍ മാറ്റി മറിച്ച പഞ്ചാഗ്നി

1986ല്‍ പുറത്തു വന്ന പഞ്ചാഗ്നിയാണ് എംടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ സംഭവിച്ച ഒരു ലാന്‍ഡ്മാര്‍ക്ക് മൂവി. എംടിയുമായുളള സഹവാസം ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഹരിഹരന്റെ കാഴ്ചപ്പാടുകള്‍ അപ്പാടെ മാറ്റി മറിച്ചതായി കാണാം. എംടിയില്ലാതെ ചെയ്ത പടങ്ങളില്‍ സര്‍ഗത്തില്‍ മാത്രമാണ് ഹരിഹരന്‍ മികച്ചു നിന്നത്. പ്രേംപൂജാരി, ഒളിയമ്പുകള്‍ എന്നീ സിനിമകളില്‍ മാറിയ ഹരിഹരനെ നമുക്ക് നഷ്ടമായി എന്ന് മാത്രമല്ല അദ്ദേഹം തുടക്ക കാലത്തേക്ക് തിരിച്ചു പോയോ എന്ന് പോലും സംശയം തോന്നാം. എന്നാല്‍ വളരെ വേഗം തിരിച്ചു വന്ന ഹരിഹരന്‍ വീണ്ടും മൂല്യവത്തായ സിനിമകളിലുടെ നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിച്ചു.

എംടിക്കൊപ്പം ഹരിഹരൻ (ചിത്രം: മനോരമ)

∙ എംടിയുടെ തിരക്കഥകള്‍ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കി ഹരനും ശശിയും

വടക്കന്‍ വീരഗാഥ, സര്‍ഗം, അമൃതം ഗമയ, പഞ്ചാഗ്നി, പഴശ്ശിരാജ, നഖക്ഷതങ്ങള്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, പരിണയം, ആരണ്യകം എന്നീ സിനിമകള്‍ മാത്രം മതി ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഹരിഹരന്‍ താണ്ടിയ ഉയരങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍. എംടിയുടെ ഏറ്റവുമധികം തിരക്കഥകള്‍ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയത് ഹരിഹരനും ശശിയുമാണ്. അതില്‍ തന്നെ എണ്ണം കണക്കിലെടുത്താല്‍ അല്‍പം മുന്നില്‍ നില്‍ക്കുന്നത് ശശിയാണ്. എന്നാല്‍ ദൃശ്യാഖ്യാനത്തില്‍ ശശിയേക്കാള്‍ കയ്യടക്കവും കൈയൊതുക്കവും ആഴവും പ്രകടിപ്പിക്കുക വഴി എംടിയുടെ രചനകളെ ഏറ്റവും മികച്ച രീതിയില്‍ ദൃശ്യവത്കരിച്ച സംവിധായകന്‍ എന്ന ബഹുമതിക്ക് ഹരിഹരന്‍ അര്‍ഹനായി. താഴ്‌വാരവും വൈശാലിയും ഒരുക്കിയ ഭരതനെയും പരാമര്‍ശിക്കാതെ വയ്യ.

ഒരു വടക്കന്‍ വീരഗാഥ സിനിമയിൽ നിന്നൊരു രംഗം. ( Photo Arranged)

∙ പഞ്ചാഗ്നിയും വീരഗാഥയും

ആകെത്തുകയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന രണ്ട് സിനിമകള്‍ പഞ്ചാഗ്നിയും വീരഗാഥയും തന്നെയാണ്. താരതമ്യേന ചര്‍ച്ച ചെയ്യപ്പെടാതെ പോയ ആരണ്യകവും സവിശേഷമായ ഹരിഹരന്‍ ടച്ചുളള സിനിമയാണ്. പഞ്ചാഗ്നിയില്‍ വിവാഹം ക്ഷണിക്കാന്‍ പോകുന്ന ഇന്ദിര (ഗീത അവതരിപ്പിക്കുന്ന നായികാ കഥാപാത്രം) എന്ന ജോലിക്കാരി പെണ്‍കുട്ടി ഒരു പറ്റം പുരുഷന്‍മാരാല്‍ അതിക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ ഗത്യന്തരമില്ലാതെ അവരെ വെടിവച്ചിടുന്ന ഒരു സീനുണ്ട്. ഒരു സാധാരണ വാണിജ്യ സിനിമയില്‍ പ്രകടനപരമായി അതിഭാവുകത്വം തുളുമ്പുന്ന തരത്തില്‍ ആവിഷ്‌കരിക്കപ്പെടാവുന്ന ഈ സീനിന്റെ ട്രീറ്റ്‌മെന്റ് മാത്രം മതി ഹരിഹരനിലെ മികച്ച സംവിധായകനെ തിരിച്ചറിയാന്‍. 

നിശ്ശബ്ദതയ്ക്ക് ഒരു സിനിമയുടെ ദൃശ്യപരിചരണത്തില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ആദ്യകാല സിനിമകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി വിഷ്വലൈസേഷനില്‍ ക്ലാസിക്കല്‍ സ്വഭാവം പുലര്‍ത്തുന്ന ഹരിഹരനെ പില്‍ക്കാല സിനിമകളില്‍ കാണാം. മികച്ച കയ്യടക്കവും കയ്യൊതുക്കവും പുലര്‍ത്തുന്ന ഒരു ചലച്ചിത്രകാരനായി ക്രമേണ അദ്ദേഹം രൂപാന്തരപ്പെടുകയായിരുന്നു.

(എംടി–ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഹരിഹരനെ തന്നെ രൂപപ്പെടുത്തിയത് എങ്ങനെയെന്ന് രണ്ടാം ഭാഗത്തിൽ വായിക്കാം)

English Summary:

Hariharan: A Cinematic Legacy Spanning Five Decades of Malayalam Cinema

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT