ചേരിയിലെ കുടുസ്സുമുറിയില്‍ ആ കാഴ്ച, വന്നവർ സ്തബ്ധരായി; ഭരതന്റെ ജീവിതം മാറിയ നിമിഷം; പിന്നെ ‘ലളിത’സുന്ദരം
സിനിമയിലും കലാമേഖലയിലുമുള്ള പ്രശസ്തരായ പല കലാകാരന്മാരും ഭരതന്റെ തറവാടായ എങ്കക്കാട്ടെ വീട്ടില്‍ വരിക പതിവായിരുന്നു. നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണണന്‍, അബൂബക്കര്‍, കലാമണ്ഡലം ഹൈദരാലി, മുഹമ്മദ് മാനു തുടങ്ങിയ പല പ്രമുഖരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരുമായുള്ള സഹവര്‍ത്തിത്വം ഭരതനിലെ പ്രതിഭയെ സിനിമയിലേക്ക് അടുപ്പിച്ചു. കലയോടുള്ള ഭരതന്റെ താൽപര്യം തിരിച്ചറിഞ്ഞ പതൃസഹോദരൻ പി.എന്‍. മേനോന്‍ അദ്ദേഹത്തെ മദിരാശിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അനിശ്ചിതത്വത്തിന്റെ മേഖലയായ സിനിമയിലേക്ക് ഭരതനെ കൂട്ടാൻ മേനോന് പ്രയാസമായിരുന്നു. എന്നിട്ടും ഒരു നിയോഗം പോല അത് സംഭവിച്ചു. മേനോന്‍ അക്കാലം ഓര്‍മിക്കുന്നത് ഇങ്ങനെ. ‘‘അവന്റെ അച്ഛന് എന്റെ ഒപ്പം അയയ്ക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. കലാരംഗത്ത് രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പില്ലെങ്കിലും ഞാന്‍ അവനെ കൂടെ കൊണ്ടു വന്നു. കുറച്ചുകാലം എന്റെ കൂടെ നിന്ന് പോസ്റ്റര്‍ ഡിസൈനിങ് ജോലികള്‍ കണ്ടു പഠിച്ചു. എന്റെ ശുപാര്‍ശയില്‍ ഗോള്‍ഡന്‍ സ്റ്റുഡിയോയില്‍ പെയിന്റിങ് വിഭാഗത്തില്‍ ജോലി കിട്ടി. സിനിമയുടെ പശ്ചാത്തലവുമായി പരിചയപ്പെടാനും ചെറിയ ചെറിയ ജോലികള്‍ വഴി സാധിച്ചു. അക്കാലത്തേ സംവിധാനമോഹം അവന്റെ മനസ്സില്‍ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നു. സിനിമയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍

സിനിമയിലും കലാമേഖലയിലുമുള്ള പ്രശസ്തരായ പല കലാകാരന്മാരും ഭരതന്റെ തറവാടായ എങ്കക്കാട്ടെ വീട്ടില്‍ വരിക പതിവായിരുന്നു. നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണണന്‍, അബൂബക്കര്‍, കലാമണ്ഡലം ഹൈദരാലി, മുഹമ്മദ് മാനു തുടങ്ങിയ പല പ്രമുഖരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരുമായുള്ള സഹവര്‍ത്തിത്വം ഭരതനിലെ പ്രതിഭയെ സിനിമയിലേക്ക് അടുപ്പിച്ചു. കലയോടുള്ള ഭരതന്റെ താൽപര്യം തിരിച്ചറിഞ്ഞ പതൃസഹോദരൻ പി.എന്‍. മേനോന്‍ അദ്ദേഹത്തെ മദിരാശിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അനിശ്ചിതത്വത്തിന്റെ മേഖലയായ സിനിമയിലേക്ക് ഭരതനെ കൂട്ടാൻ മേനോന് പ്രയാസമായിരുന്നു. എന്നിട്ടും ഒരു നിയോഗം പോല അത് സംഭവിച്ചു. മേനോന്‍ അക്കാലം ഓര്‍മിക്കുന്നത് ഇങ്ങനെ.
‘‘അവന്റെ അച്ഛന് എന്റെ ഒപ്പം അയയ്ക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. കലാരംഗത്ത് രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പില്ലെങ്കിലും ഞാന്‍ അവനെ കൂടെ കൊണ്ടു വന്നു. കുറച്ചുകാലം എന്റെ കൂടെ നിന്ന് പോസ്റ്റര്‍ ഡിസൈനിങ് ജോലികള്‍ കണ്ടു പഠിച്ചു. എന്റെ ശുപാര്‍ശയില്‍ ഗോള്‍ഡന്‍ സ്റ്റുഡിയോയില്‍ പെയിന്റിങ് വിഭാഗത്തില്‍ ജോലി കിട്ടി. സിനിമയുടെ പശ്ചാത്തലവുമായി പരിചയപ്പെടാനും ചെറിയ ചെറിയ ജോലികള്‍ വഴി സാധിച്ചു.
അക്കാലത്തേ സംവിധാനമോഹം അവന്റെ മനസ്സില്‍ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നു. സിനിമയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അപാരമായ താത്പര്യം കാണിച്ചിരുന്നു. റോസി, ഓളവും തീരവും തുടങ്ങിയ ചിത്രങ്ങള്‍ ഞാന്‍ സംവിധാനം ചെയ്തപ്പോള്‍ അതിന്റെ ചര്‍ച്ചാവേളകളിലും മറ്റും സഹകരിപ്പിച്ചു. അന്ന് സാങ്കേതികമായ കാര്യങ്ങളെക്കുറിച്ച് വലിയ ധാരണയില്ലെങ്കിലും സൗന്ദര്യശാസ്ത്രപരമായി പുതിയ ആശയങ്ങള്‍ പറഞ്ഞിരുന്നു. സംവിധാന രംഗത്ത് വന്നാല്‍ പുതിയ ശൈലികള്‍ അവന്‍ പരീക്ഷിച്ചേക്കുമെന്ന് എനിക്ക് അന്നേ തോന്നി.
കാലക്രമേണ ഒരു മുറിയെടുത്ത് അവന്‍ സിനിമയുടെ പോസ്റ്റര്‍ ഡിസൈനിങ് സ്വന്തമായി ചെയ്യാന്‍ തുടങ്ങി. ഞാന്‍ സിനിമാ സംവിധായകന്‍ എന്ന നിലയില്‍ തിരക്കിലായി. എങ്കിലും ഇടയ്ക്ക് അവനെ പോയി കാണുകയും സഹായിക്കുകയും ചെയ്തിരുന്നു. പരസ്യഡിസൈനിങ്ങുമായി ബന്ധപ്പെട്ട് അവന്‍ തോപ്പില്‍ ഭാസിയെ പരിചയപ്പെട്ടു. ഭാസിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. ഭാസിയുടെ ശുപാര്‍ശയില്‍ വിന്‍സന്റ് സംവിധാനം ചെയ്ത ‘ഗന്ധര്‍വക്ഷേത്ര’ത്തിലൂടെ ആദ്യമായി കലാസംവിധായകനായി. ആദ്യ ചിത്രത്തില്‍ തന്നെ കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തു. ആദ്യം സംവിധാനം ചെയ്ത പ്രയാണം വ്യത്യസ്ത സമീപനം പുലര്‍ത്തുന്ന ചിത്രമായിരുന്നു. പിന്നീട് ഞാന്‍ കാണുന്നത് മലയാളസിനിമയിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാള്‍ എന്ന നിലയിലുള്ള അവന്റെ വളര്‍ച്ചയാണ്’’.
∙ ജീവിതം വഴി മാറുന്നു
മിതഭാഷിയായ മനുഷ്യനായിരുന്നു ഭരതന്‍. എന്നാല്‍ മാനസികമായി വളരെ അടുപ്പമുള്ളവര്‍ക്ക് മുന്നില്‍ ഹൃദയം തുറക്കുകയും വളരെ വാചാലമായി സംസാരിക്കുകയും ചെയ്യും. സ്വയം ഉള്‍വലിഞ്ഞ പ്രകൃതക്കാരനായ ഭരതന്‍ പ്രാരംഭഘട്ടത്തില്‍ സിനിമാ സെറ്റുകളിൽ പെയിന്ററായി ജോലി ചെയ്തു. പിന്നീട് എ. വിന്‍സന്റിന്റെ ‘നദി’ എന്ന ചിത്രത്തില്‍ കലാസംവിധാന സഹായിയായി. ശങ്കരന്‍കുട്ടി എന്നയാളായിരുന്നു അതിന്റെ കലാസംവിധായകന്‍. ചിത്രകലയില്‍ വേണ്ടത്ര പരിചയമില്ലാത്ത അയാള്‍ ചില ആര്‍ടിസ്റ്റുകളെ വച്ചാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. ഒരു ഘട്ടത്തില്‍ അവര്‍ പിണങ്ങിപ്പോയപ്പോള്‍ പകരക്കാരനായി വന്നതാണ് ഭരതന്‍. മദ്രാസില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്നതില്‍ വിദഗ്ധനായ ഒരാളുണ്ടെന്ന് അറിഞ്ഞ് തിരക്കഥാകൃത്ത് ശാരംഗപാണി അടക്കമുള്ള ഒരു സംഘം ഭരതനെ തേടി വരികയായിരുന്നു. ചേരി പോലുള്ള സ്ഥലത്തെ കുടുസ്സുമുറിയില്‍ ചെന്നെത്തിയ അവര്‍ കാണുന്നത് രാത്രി ഏറെ വൈകിയിട്ടും ചിത്രരചനയില്‍ മുഴുകിയ ഭരതനെയാണ്.
നിലവിളക്ക് തെളിക്കുന്ന സുന്ദരി, വിളക്കിന്റെ തിരിനാള പ്രകാശം അവളുടെ മുഖത്ത് പ്രതിഫലിക്കുന്നു. പരിചയപ്പെടാന്‍ ചെന്നവര്‍ ആ അപാരസൗന്ദര്യബോധത്തിന് മുന്നില്‍ സ്തബ്ധരായി നിന്നുപോയി. ഭരതന്റെ ജീവിതഗതി ആ നിമിഷം മാറി മറിയുകയായിരുന്നു. ഉദയായിലെത്തിയ ഭരതന്‍ നദിയുടെ കഥയെല്ലാം വിശദമായി പഠിച്ചു. ഭരതന്‍ ഒരുക്കിയ സെറ്റുകള്‍ ഗംഭീരമായിരുന്നു. അക്കാലത്തെ വന്‍കിട കലാസംവിധായകര്‍ക്കുപോലും അങ്ങനെയൊരു സെറ്റ് നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നില്ല. ജോലിയോടുള്ള അതിരു കവിഞ്ഞ ആത്മാര്‍ത്ഥതയും ഭരതന്റെ ഗുണങ്ങളില്‍ ഒന്നായിരുന്നു. ഒരിക്കലും വെറുതെയിരിക്കുമായിരുന്നില്ല. ഒരു പശ്ചാത്തലം പറഞ്ഞാല്‍ അതിന് നൂറുശതമാനം യോജിക്കുന്ന വിധത്തില്‍ സെറ്റുകള്‍ നിര്‍മ്മിക്കാന്‍ ഭരതന് കഴിഞ്ഞിരുന്നു.
നദിയുടെ സെറ്റില്‍ വച്ച് രാത്രിയുടെ പശ്ചാത്തലത്തില്‍ ബോട്ടുയാത്രയുടെ ദൃശ്യം വരച്ചത് വിന്‍സന്റിന് ഏറെ ഇഷ്ടമായി. അത്ര മനോഹരമായിരുന്നു ആ പെയിന്റിങ്. ഭരതനില്‍ മതിപ്പു തോന്നിയ വിന്‍സന്റ് നിര്‍മാതാവ് കുഞ്ചാക്കോയോട് പറഞ്ഞ് ഗന്ധര്‍വക്ഷേത്രം എന്ന ചിത്രത്തില്‍ ഭരതനെ കലാസംവിധായകനാക്കി. പിന്നീട് ഉദയാസ്റ്റുഡിയോ ഭരതന്റെ തട്ടകമായി മാറി. ആരോമലുണ്ണി, കണ്ണപ്പനുണ്ണി, പൊന്നാപുരം കോട്ട തുടങ്ങി അക്കാലത്തെ വടക്കന്‍പാട്ട് സിനിമകള്‍ക്ക് ഭരതന്‍ ചെയ്ത സെറ്റുകള്‍ യാഥാര്‍ഥ്യങ്ങളെ വെല്ലുന്നതായിരുന്നു. കലാസംവിധായകന്റെ തലക്കനമില്ലാതെ നൂറുകണക്കിന് തൊഴിലാളികളില്‍ ഒരാളായി ചായപ്പാട്ടയും കയ്യിലെടുത്ത് ജോലി ചെയ്യുന്ന ഭരതന്‍ അക്കാലത്തെ പതിവ് കാഴ്ചയായിരുന്നു.
വിന്‍സന്റിന്റെ ചെണ്ട, ധര്‍മ്മയുദ്ധം തുടങ്ങിയ ചിത്രങ്ങളിലൊക്കെ മൂന്ന് വിഭാഗങ്ങളാണ് ഭരതന്‍ കൈകാര്യം ചെയ്തത്. കലാസംവിധാനം, സഹസംവിധാനം, പരസ്യകല. ഒരിക്കല്‍ വിന്‍സെന്റിന്റെ ഒരു സിനിമയുടെ ഷൂട്ടിങ്ങ് ഉദയായില്‍ നടക്കുമ്പോള്‍ സന്ദര്‍ശകനായി വന്നതാണ് പത്മരാജന്‍. വിന്‍സന്റ് ഭരതന് അദ്ദേഹത്തെ പരിചയപ്പെടുത്തി. പില്‍ക്കാലത്ത് ആ കൂട്ടുകെട്ടില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന സിനിമകള്‍ പിറന്നു. തകരയും രതിനിര്‍വേദവും അടക്കം ഉള്‍ക്കരുത്തുള്ള ചിത്രങ്ങള്‍.
∙ ഒരു ‘ലളിത’നിയോഗം
ഒരു നിയോഗം എന്നോണമാണ് ലളിത ഭരതന്റെ ജീവിതത്തിലേക്ക് വരുന്നത്. ലളിതയുടെ ഓര്‍മയില്‍ ആ കാലം തുടിച്ച് നില്‍ക്കുന്നുണ്ട്. ‘‘കലാസംവിധായകനായി ജോലി ചെയ്യുന്ന കാലത്ത് മദിരാശിയില്‍ എന്റെ വീടിനടുത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അന്ന് അദ്ദേഹത്തിന് ലാന്‍ഡ് ഫോണില്ല. പിപി നമ്പറായി എന്റെ വീട്ടിലെ ഫോണ്‍ നമ്പറാണ് കൊടുത്തിരുന്നത്. അത് അറ്റന്‍ഡ് ചെയ്യാന്‍ ഇടയ്ക്കിടെ അദ്ദേഹം വീട്ടില്‍ വന്നിരുന്നു. ഈ ഫോണ്‍ കോളുകളുടെ പേരില്‍ ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് എന്നെയും അദ്ദേഹത്തെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉയര്‍ന്നു. ആദ്യമൊക്കെ തമാശയായാണ് തോന്നിയത്. സിനിമാ സെറ്റുകളിലും ഈ വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ വിഷമം തോന്നി.
ആയിടെ നാട്ടില്‍ ഒരു പടത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് മദ്രാസിലേക്ക് പോകാന്‍ ഒരുങ്ങി. ‘ഞാനും വരുന്നു ലല്ലു’ എന്നും പറഞ്ഞ് ആര്‍ട്ട് ഡയറക്ടര്‍ രാധാകൃഷ്ണനും ഒപ്പം പോന്നു. പുള്ളിക്കാരനെ കണ്ടാല്‍ ഭരതനെപ്പോലെത്തന്നെയിരിക്കും. ഭരതന്റെ വലിയ സുഹൃത്തുമാണ്. ട്രെയിനില്‍ ഞങ്ങള്‍ ഒരു കൂപ്പെയിലാണ് യാത്ര. മദ്രാസില്‍ ചെന്നിറങ്ങിയപ്പോള്‍ പോകാന്‍ വണ്ടി വന്നിട്ടുണ്ട്. രാധാകൃഷ്ണന്‍ എന്നോട് ‘കെ കെ നഗറിലേക്കല്ലെ? എന്നെ വരാങ്കപുരത്ത് ഭരതന്റെ വീട്ടില്‍ ഒന്നു വിട്ടേക്കാമോ’ എന്ന് ചോദിച്ചു. ഞാന്‍ കൊണ്ടു വിട്ടിട്ട് പോയി.
ഇത് ഫീല്‍ഡില്‍ പരന്നത് വേറൊരു കഥയായിട്ടാണ്. ഞാനും ഭരതനും ഒരു കൂപ്പെയില്‍ ഒന്നിച്ച് യാത്ര ചെയ്തത്രെ. ലൊക്കേഷനില്‍ എനിക്ക് കൂപ്പെ എന്ന ഇരട്ടപ്പേരും വീണു. രാധാകൃഷ്ണനും ഭരതനും തമ്മിലുള്ള രൂപസാദൃശ്യമാണ് അങ്ങനെയൊരു തെറ്റിദ്ധാരണ പരക്കാന്‍ കാരണം. അദ്ദേഹത്തിന്റെ ആത്മസുഹൃത്താണ് പത്മരാജന്‍. നെല്ലിയാമ്പതിയില്‍ രതിനിര്‍വേദത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ പപ്പന്‍ ചോദിച്ചു. ‘അറിഞ്ഞോ അറിയാതെയോ ഏന്തായാലും പേര് കേള്‍പ്പിച്ചു. എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് കല്യാണം കഴിച്ചു കൂടേ?’
∙ വീട്ടിലെ എതിർപ്പിൽ കല്യാണം
‘‘എന്തായാലും വിവാഹം കഴിക്കുന്ന കാര്യത്തില്‍ ധാരണയായി. അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് രൂക്ഷമായ എതിര്‍പ്പുകള്‍ ഉണ്ടായി. ഒരു കലാകാരിയെ ഏകമകന് വധുവായി സങ്കല്‍പ്പിക്കാന്‍ യാഥാസ്ഥിതിക കുടുംബങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അപ്പോഴേക്കും ഞാന്‍ എന്റെ ജീവിതനായകനായി അദ്ദേഹത്തെ സങ്കല്‍പിച്ച് സ്‌നേഹിച്ച് തുടങ്ങിയിരുന്നു.
വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ കാര്യങ്ങള്‍ നടപ്പിലാവില്ലെന്ന് വ്യക്തമായി. അങ്ങനെ മദിരാശിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് പരസ്പരം മോതിരം കൈമാറി. ആ ക്ഷേത്രത്തിലെ ആചാരം അനുസരിച്ച് മോതിരം മാറ്റം കഴിഞ്ഞ് 15 ദിവസങ്ങള്‍ക്ക് ശേഷമേ അവിടെ വച്ച് വിവാഹം നടത്താന്‍ കഴിയൂ. ഒടുവില്‍ ക്ഷേത്രത്തിനു പുറത്തുവച്ച് ഞങ്ങള്‍ മാലയിട്ടു. വിവാഹത്തിന് സാക്ഷിയും തെളിവും വേണമല്ലോ എന്നു കരുതി തിരുവനന്തപുരത്ത് നികുഞ്ജം കൃഷ്ണന്‍ നായരുടെ വീട്ടില്‍ വച്ച് റജിസ്റ്റര്‍ ചെയ്തു. ഈ സമയത്തെല്ലാം ഭരതേട്ടന്റെ വീട്ടുകാര്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പിന്നീട് അവര്‍ അനുരഞ്ജനത്തിന് തയ്യാറായപ്പോള്‍ കുടുംബക്കാരുടെ സാന്നിധ്യത്തില്‍ വീണ്ടും ഒരു മോതിരം മാറ്റം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ആചാരപ്രകാരം കല്യാണം.
∙നാട്ടിലിറങ്ങിയാൽ സാധാരണക്കാരൻ
19 വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു. ഒരിക്കലും അദ്ദേഹം എന്നെ പേര് ചൊല്ലി വിളിച്ചിട്ടില്ല. വല്ലാത്ത ഒരു തരം സ്‌നേഹത്തോടെ ഒരു പ്രത്യേക ഈണത്തില്‍ ‘എടാ’ എന്നു വിളിക്കും. ഞങ്ങളുടെ അടുപ്പത്തിന്റെ മുഴുവന്‍ തീവ്രതയും ആ വിളിയില്‍ ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനായി ദൂരസ്ഥലങ്ങളിലേക്ക് ഞാന്‍ പോകുമ്പോള്‍ ദിവസവും അദ്ദേഹം ഫോണ്‍ ചെയ്യും. കഥാപാത്രത്തെക്കുറിച്ചും സെറ്റിലെ കൊച്ചു കൊച്ചു കാര്യങ്ങളും വരെ ചോദിച്ചറിയും.
എല്ലാത്തരം ചലച്ചിത്രാസ്വാദകര്‍ക്കും സ്വീകാര്യനായ ചലച്ചിത്രകാരനായി വളര്‍ന്ന കാലത്തും മനസുകൊണ്ടും ജീവിതരീതി കൊണ്ടും അദ്ദേഹം തനി സാധാരണക്കാരനായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ഇല്ലാത്ത സമയം ഉണ്ടാക്കി ഉത്രാളിക്കാവിലെ ഉത്സവത്തിന് നാട്ടില്‍ എത്തുമായിരുന്നു. ഒരു ലുങ്കിയുടുത്ത് തലയില്‍ കെട്ടും കെട്ടി ആള്‍ത്തിരക്കിനിടയിലൂടെ ഇറങ്ങി നടക്കും.
ചിലപ്പോള്‍ പാടവരമ്പിലൂടെ ചുറ്റിനടന്ന് മലകളാല്‍ ചുറ്റപ്പെട്ട താഴ്‌വരകളെ നോക്കി നില്‍ക്കുമായിരുന്നു. പ്രകൃതിയെ മനസ്സിലേക്ക് ആവാഹിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ഈ ദൃശ്യങ്ങള്‍ പിന്നീട് ഒരു പെയിന്റിങ്ങായി മാറിയെന്ന് വരാം. അല്ലെങ്കില്‍ അടുത്ത സിനിമയിലെ മനോഹരമായ ഫ്രെയിമുകളിലൊന്നായി പുനര്‍ജനിക്കാം. കലാകാരന്മാര്‍ക്ക് പതിവുള്ള ഈഗോയും തലക്കനമൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ല.
ഭാര്യ തന്നെപ്പോലെതന്നെ പ്രശസ്തയാവുന്നത് അദ്ദേഹം ആസ്വദിച്ചിരുന്നു. എനിക്ക് അമരത്തിന് ദേശീയ അവാര്‍ഡ് കിട്ടിയ ദിവസം ഇപ്പോഴും ഓര്‍ക്കുന്നു. ഡല്‍ഹിയില്‍നിന്ന് രാത്രി 2 മണിക്ക് പി.വി. ഗംഗാധരനാണ് അദ്ദേഹത്തെ വിളിച്ചു വിവരം പറയുന്നത്. സന്തോഷം കൊണ്ട് കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടുകയായിരുന്നു അദ്ദേഹം. ‘എടാ...ഇന്നു രാത്രി നമുക്ക് ഉറങ്ങേണ്ട’. എന്നു പറഞ്ഞ് ആ രാത്രി ഉറക്കമൊഴിഞ്ഞ് ശരിക്കും ആഘോഷിച്ചു.
അദ്ദേഹം സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഒരു നടി എന്നതിനപ്പുറത്ത് പ്രത്യേക പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. ഭാര്യ എന്ന നിലയില്‍ ആകെക്കൂടി ലഭിച്ച പരിഗണന ഷൂട്ടിങ് സമയത്ത് അദ്ദേഹത്തിന്റെ മുറിയില്‍ ഒപ്പം താമസിക്കാന്‍ അവസരം ലഭിച്ചിരുന്നു എന്നതാണ്.
∙ വീട്ടുവിശേഷങ്ങൾ
അദ്ദേഹം മരിക്കുന്ന ദിവസംവരെ ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വീട്ടില്‍ ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയും ചെറുകാര്യങ്ങള്‍ക്ക് പിണങ്ങിയിട്ടുണ്ട്. അത് അപ്പോള്‍ തന്നെ തീരും. പിണക്കം വന്നാല്‍ മിണ്ടാതിരിക്കുക എന്നതാണ് എന്റെ തുറുപ്പുചീട്ട്. കുറച്ച് കഴിയുമ്പോള്‍ അദ്ദേഹം പറയും. ‘ങാ മതി മതി ഒരു മണിക്കൂറായി, ഇതില്‍ക്കൂടുതല്‍ മൗനവ്രതം വേണ്ട’. അതു കേട്ട് ഞാന്‍ അറിയാതെ ചിരിക്കും. അതോടെ പിണക്കം അലിഞ്ഞുപോകും. എന്ത് പ്രശ്‌നങ്ങളും ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇതൊക്കെ കണ്ട് ദൈവത്തിന് അസൂയ തോന്നി വിളിച്ചുകൊണ്ട് പോയതാണെന്ന് എനിക്ക് തോന്നുന്നുണ്ട്.
ഞാന്‍ അഭിനയിക്കാന്‍ പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. കുറേയേറെ ദിവസം വീടുവിട്ട് മാറിനിൽക്കാനൊരുങ്ങുമ്പോള്‍ അദ്ദേഹം തമാശ പറയും. ‘പിന്നേ വല്ലപ്പോഴും ഈ വഴിക്കൊന്ന് കേറീന്ന് വച്ചിട്ട് ആരും തല്ലുകേം ഒന്നൂമില്ല കേട്ടോ. സ്വന്തം ഭര്‍ത്താവും മക്കളും ഒക്കെയാ ഇവിടെ താമസിക്കുന്നത്. അതുകൊണ്ട് ആള്‍ക്കാര്‍ ഒന്നും പറയത്തില്ല’.
ഇങ്ങനെ എല്ലാം ചിരിച്ച് തമാശയാക്കി കൊണ്ടേ പറയൂ. ഒരു കാര്യവും ഭയങ്കര സംഭവമായി കാണുന്ന സ്വഭാവം അദ്ദേഹത്തിനില്ല. സ്വന്തമായി നിര്‍മ്മിച്ച സിനിമകള്‍ പരാജയപ്പെട്ട് കടവും പ്രശ്‌നങ്ങളും ഒക്കെയായി ബുദ്ധിമുട്ടുന്ന സമയത്തും ടെന്‍ഷന്‍ മുഴുവന്‍ എനിക്ക്. അദ്ദേഹം വളരെ കൂളായിരുന്നു. എല്ലാ കാര്യങ്ങളും നടക്കേണ്ട സമയത്ത് നടന്നോളും എന്ന് ധൈര്യമായി ഞാന്‍ കരുതി. പക്ഷേ ഒരുപാട് ഉള്ളിലൊതുക്കിയിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. ദുഃഖങ്ങള്‍ പുറമേ കാട്ടി ഞങ്ങളെക്കൂടി വിഷമിപ്പിക്കേണ്ട എന്നതായിരുന്നു ആ മനസ്സ്. വീട്ടുകാര്യങ്ങള്‍ എല്ലാം എന്റെ ഇഷ്ടത്തിന് വിട്ടു തരുമായിരുന്നു.
(ഭരതൻ തന്റെ ചിത്രങ്ങളിൽ ഒളിപ്പിച്ച ചില സിനിമാറ്റിക് രഹസ്യങ്ങളുണ്ട്. ആ ചിത്രങ്ങളെ വേറിട്ടുനിർത്തുന്ന ചില നിർണായ ഘടകങ്ങൾ. വായിക്കാം, മൂന്നാം ഭാഗത്തിൽ)