ഹേമ കമ്മിറ്റി റിപ്പോർട്ട് സൃഷ്ടിച്ച അലയൊലികളും അതിനു പിന്നാലെ മലയാള സിനിമാ മേഖലയെ ഒന്നാകെ വിറപ്പിച്ചുകൊണ്ട് സജീവമായ പരാതികളുടെ ഒഴുക്കും ഇതുവരെ നിലച്ചിട്ടില്ല. മുഖ്യധാരാ മലയാള സിനിമയിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആരും സംശയിച്ചു പോകുന്ന വിധത്തിലാണ് ലൈംഗിക ആരോപണങ്ങൾ ഉൾപ്പെടെ വാർത്തകളിൽ നിറയുന്നത്. സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നവരും സിനിമയുടെ പിന്നാമ്പുറങ്ങളിലേക്കു മാറ്റി നിർത്തപ്പെടുന്ന ജൂനിയർ ആർടിസ്റ്റുകൾ ഉൾപ്പെടെയും പരാതിയുമായി രംഗത്തുവരുന്നു. അഞ്ചു വർഷത്തോളം പൂഴ്ത്തിവച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. 5 വർഷത്തിനു മുൻപ് മലയാള സിനിമയിൽ ഇതായിരുന്നു അവസ്ഥയെങ്കിൽ, അതിനും ഏതാനും വർഷം മുൻപത്തെ അവസ്ഥ ചിലരെങ്കിലും ഓർത്തിട്ടുണ്ടാകും. അശ്ലീലമെന്നു മുദ്രകുത്തുകയും തലയിൽ മുണ്ടിട്ടു പോയി മലയാളി കാണുകയും ചെയ്ത സിനിമകളുടെ കാലത്തെപ്പറ്റിയാണു പറഞ്ഞുവരുന്നത്. ഷക്കീലയും മറിയയും പോലുള്ള നടിമാർ സൃഷ്ടിച്ച തരംഗം സൂപ്പർതാര ചിത്രങ്ങൾക്കു പോലും ഭീഷണിയായിരുന്ന ഒരു കാലവുമുണ്ട് മലയാള സിനിമയ്ക്കു മുന്നിൽ. അന്ന് ഷക്കീലച്ചിത്രങ്ങൾ എന്ന് ഓമനപ്പേരിട്ടു വിളിച്ച പല സിനിമകളും സൂപ്പർ സ്റ്റാർ സിനിമകളേക്കാൾ കലക്‌ഷനും സ്വന്തമാക്കിയിരുന്നു. ഇത്തരം സിനിമകളിൽ അഭിനയിച്ചവരുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കാൻ അന്നൊന്നും ഒരു സംഘടനയും രംഗത്തുവന്നിരുന്നതുമില്ല. അതിനാൽത്തന്നെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ ഷക്കീല ഉൾപ്പെടെയുള്ള താരങ്ങളുടെ അഭിപ്രായവും പല മാധ്യമങ്ങളും തേടിയിരുന്നു. അത്തരം സിനിമകളിൽ അഭിനയിച്ചവർക്ക് എന്തു സംഭവിച്ചെന്നോ അവരോട് സംസാരിച്ചെന്നോ ഒന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹേമ കമ്മിറ്റി റിപ്പോർട്ട് സൃഷ്ടിച്ച അലയൊലികളും അതിനു പിന്നാലെ മലയാള സിനിമാ മേഖലയെ ഒന്നാകെ വിറപ്പിച്ചുകൊണ്ട് സജീവമായ പരാതികളുടെ ഒഴുക്കും ഇതുവരെ നിലച്ചിട്ടില്ല. മുഖ്യധാരാ മലയാള സിനിമയിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആരും സംശയിച്ചു പോകുന്ന വിധത്തിലാണ് ലൈംഗിക ആരോപണങ്ങൾ ഉൾപ്പെടെ വാർത്തകളിൽ നിറയുന്നത്. സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നവരും സിനിമയുടെ പിന്നാമ്പുറങ്ങളിലേക്കു മാറ്റി നിർത്തപ്പെടുന്ന ജൂനിയർ ആർടിസ്റ്റുകൾ ഉൾപ്പെടെയും പരാതിയുമായി രംഗത്തുവരുന്നു. അഞ്ചു വർഷത്തോളം പൂഴ്ത്തിവച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. 5 വർഷത്തിനു മുൻപ് മലയാള സിനിമയിൽ ഇതായിരുന്നു അവസ്ഥയെങ്കിൽ, അതിനും ഏതാനും വർഷം മുൻപത്തെ അവസ്ഥ ചിലരെങ്കിലും ഓർത്തിട്ടുണ്ടാകും.

അശ്ലീലമെന്നു മുദ്രകുത്തുകയും തലയിൽ മുണ്ടിട്ടു പോയി മലയാളി കാണുകയും ചെയ്ത സിനിമകളുടെ കാലത്തെപ്പറ്റിയാണു പറഞ്ഞുവരുന്നത്. ഷക്കീലയും മറിയയും പോലുള്ള നടിമാർ സൃഷ്ടിച്ച തരംഗം സൂപ്പർതാര ചിത്രങ്ങൾക്കു പോലും ഭീഷണിയായിരുന്ന ഒരു കാലവുമുണ്ട് മലയാള സിനിമയ്ക്കു മുന്നിൽ. അന്ന് ഷക്കീലച്ചിത്രങ്ങൾ എന്ന് ഓമനപ്പേരിട്ടു വിളിച്ച പല സിനിമകളും സൂപ്പർ സ്റ്റാർ സിനിമകളേക്കാൾ കലക്‌ഷനും സ്വന്തമാക്കിയിരുന്നു. ഇത്തരം സിനിമകളിൽ അഭിനയിച്ചവരുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കാൻ അന്നൊന്നും ഒരു സംഘടനയും രംഗത്തുവന്നിരുന്നതുമില്ല. അതിനാൽത്തന്നെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ ഷക്കീല ഉൾപ്പെടെയുള്ള താരങ്ങളുടെ അഭിപ്രായവും പല മാധ്യമങ്ങളും തേടിയിരുന്നു. അത്തരം സിനിമകളിൽ അഭിനയിച്ചവർക്ക് എന്തു സംഭവിച്ചെന്നോ അവരോട് സംസാരിച്ചെന്നോ ഒന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലുമുണ്ടായിരുന്നില്ല.

നടി ഷക്കീല (Photo Arranged)
ADVERTISEMENT

∙ നായികമാരുടെ കാലം

ലോബജറ്റില്‍ തീര്‍ത്ത കിന്നാരത്തുമ്പികള്‍ എന്ന സിനിമയാണ് മലയാളത്തിൽ സോഫ്റ്റ് പോൺ എന്നുവിളിക്കാവുന്ന സിനിമകളുടെ ട്രെന്‍ഡിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ സമാനസ്വഭാവമുളള നിരവധി സിനിമകള്‍ ഷക്കീലയുടേതായി പുറത്തു വന്നു. എല്ലാം വന്‍കലക്‌ഷന്‍ നേടിയെടുക്കുകയും ഇതര ഭാഷാ സിനിമകള്‍ക്കൊപ്പം അന്യസംസ്ഥാനങ്ങളില്‍ റിലീസ് ചെയ്ത് അവിടെയും വിജയക്കൊടി നാട്ടുകയും ചെയ്തു. ഒരൊറ്റ ഷക്കീലയ്ക്ക് ഒരേ സമയം എത്ര സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കാന്‍ കഴിയും? ഈ പ്രായോഗിക ബുദ്ധിമുട്ടിന് സിനിമാ പ്രവര്‍ത്തകര്‍ പ്രതിവിധി കണ്ടെത്തി. മറിയ എന്ന താരോദയം സംഭവിക്കുന്നത് അങ്ങനെയാണ്. തലവര ഒന്ന് മാറി മറിഞ്ഞിരുന്നെങ്കിൽ നല്ല സിനിമകളില്‍ പോലും നായികയായി പരിഗണിക്കപ്പെടാന്‍ തക്ക രൂപമികവുളള നടിയായിരുന്നു അവർ.

മലയാളത്തിൽ ഇത്തരം സിനിമകള്‍ ഷക്കീലയില്‍ നിന്ന് തുടങ്ങിയ ഒന്നല്ല. ‘അവളുടെ രാവുകള്‍’ എന്ന കലാമൂല്യമുളള മലയാള ചിത്രം ഹിറ്റായതോടെ കിടപ്പറ രംഗങ്ങളും രതിനൃത്തങ്ങളും ഉള്‍ക്കൊളളുന്ന സിനിമകള്‍ പടച്ചുവിട്ട് പണമുണ്ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചില നിർമാതാക്കള്‍ മൂന്നോട്ട് വന്നിരുന്നു. ‘ഹോട്ട് മൂവീസ്’ എന്ന ഒരു പുതിയ ജനുസ്സിന് തന്നെ അവര്‍ രൂപം നല്‍കി.

എന്നാല്‍ ഷക്കീലയുടെയും മറിയയുടെയുമെല്ലാം ശരീരഭംഗി ചൂഷണം ചെയ്യാനാണ് കച്ചവടക്കണ്ണുളള നിർമാതാക്കള്‍ ശ്രമിച്ചത്. അവിടം കൊണ്ടും നിന്നില്ല ആ ട്രെന്‍ഡ്. പ്രായം കൊണ്ട് ഇവരേക്കാള്‍ ചെറുപ്പവും നഗ്നതാപ്രദർശനത്തിന് യാതൊരു മടിയും ഇല്ലാതിരുന്ന രേഷ്മയായിരുന്നു പിന്നീട് വെള്ളിത്തിരയെ തീപിടിപ്പിച്ചത്. ഷക്കീലപ്പടങ്ങളുടെ കലക്‌ഷനും മറികടക്കുന്ന തലത്തിലേക്ക് രേഷ്മയുടെ സിനിമകള്‍ നിറഞ്ഞോടി. മൂന്ന് ‘ഹോട്ട് ഹീറോയിന്‍സ്’ മത്സരിച്ച് അഭിനയിച്ചതോടെ ചലച്ചിത്ര വിപണിയും ആവേശത്തിലായി. ഈ സിനിമകളുടെ നിർമാതാക്കളും സംവിധായകരും മറ്റ് അണിയറ പ്രവര്‍ത്തകരും ആരായിരുന്നുവെന്നു ചോദിച്ചാൽ ഇന്ന് പ്രേക്ഷകരിൽ പലരും കൈമലർ‌ത്തും. ആര്‍ക്കും ഓര്‍മയില്ല. അത്തരം സിനിമകളിലെ നായകന്‍ ആരാണെന്നത് പോലും പരിഗണനാ വിഷയമായിരുന്നില്ല.

ഷക്കീല അഭിനയിച്ച കിന്നാരത്തുമ്പികള്‍ സിനിമയിൽ നിന്നൊരു രംഗം. (മനോരമ ആർക്കൈവ്സ്)

അന്നും ഇന്നും ഭൂരിപക്ഷം സിനിമയുടെയും ബിസിനസ് നിശ്ചയിക്കപ്പെടുന്നത് നായകന്റെ താരമൂല്യത്തെ ആസ്പദമാക്കിയാണ്. തിയറ്ററിലും ഒടിടിയിലും സാറ്റലൈറ്റ്– ഓവർസീസ് റൈറ്റ്സിലുമെല്ലാം അങ്ങനെത്തന്നെ. എന്നാല്‍ ഷക്കീല-മറിയ-രേഷ്മമാരുടെ സിനിമകളില്‍ അവരായിരുന്നു സുപ്രീം ഫാക്ടര്‍. ആര് ഹീറോ ആയാലും ആര് സംവിധാനം ചെയ്താലും പടം വിറ്റു പോയതും കോടികള്‍ കലക്ട് ചെയ്തതും അവരുടെ മാത്രം പേരില്‍. അല്ലെങ്കില്‍ അവരുടെ ശരീരഭംഗിയുടെ മികവില്‍. എന്നാല്‍ ഇത്തരം പ്രവണതകള്‍ക്ക് ഹ്രസ്വായുസ്സേ ഉണ്ടായിരുന്നുളളൂ. ഷക്കീല ഇന്ന് ഏറക്കുറെ സിനിമാ സ്‌ക്രീനുകള്‍ക്ക് അന്യമാണ്. ഇടക്കിടെ ചില പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് അവരുടെ സാന്നിധ്യം പ്രേക്ഷകര്‍ അറിയുന്നത്. മറിയയും രേഷ്മയും എവിടെയാണെന്നു പോലും പലര്‍ക്കും അറിയില്ല.

ADVERTISEMENT

∙ ചീത്തപ്പേര് കൂട്ടിച്ചേർത്ത ‘ബിറ്റ്’ സിനിമകൾ

മലയാളത്തിൽ ഇത്തരം സിനിമകള്‍ ഷക്കീലയില്‍ നിന്ന് തുടങ്ങിയ ഒന്നല്ല. ‘അവളുടെ രാവുകള്‍’ എന്ന കലാമൂല്യമുളള മലയാള ചിത്രം ഹിറ്റായതോടെ കിടപ്പറ രംഗങ്ങളും രതിനൃത്തങ്ങളും ഉള്‍ക്കൊളളുന്ന സിനിമകള്‍ പടച്ചുവിട്ട് പണമുണ്ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചില നിർമാതാക്കള്‍ മൂന്നോട്ട് വന്നിരുന്നു. ‘ഹോട്ട് മൂവീസ്’ എന്ന ഒരു പുതിയ ജനുസ്സിന് തന്നെ അവര്‍ രൂപം നല്‍കി. ചെറിയ മുതല്‍മുടക്കൂം വന്‍ലാഭവും ലഭിക്കുന്ന ഒരു ബിസിനസായി ഇത് മാറ്റപ്പെടുകയും ചെയ്തു. ‘ആദിപാപം’ എന്ന പേരില്‍ ആദമും ഹവ്വയും മുഖ്യകഥാപാത്രങ്ങളായി പോലും മലയാളത്തിൽ സിനിമ നിർമിക്കപ്പെട്ടു. അഭിലാഷ എന്ന താരോദയം സംഭവിക്കുന്നത് ഇവിടെ നിന്നാണ്.

ആദിപാപം സിനിമയിൽ അഭിലാഷ (Photo Video Grab)

പിന്നീട് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ പാകത്തിലുളള നടികളുടെ ഒരൊഴുക്കുതന്നെ രൂപപ്പെട്ട. ഷക്കീലയുടെയും മറിയയുടെയും പിന്‍ഗാമികളായി വന്ന രേഷ്മയും അവരുടെ മുന്‍ഗാമികളായിരുന്ന ജയലളിതയും (മുന്‍മുഖ്യമന്ത്രി ജയലളിതയല്ല) ജയരേഖയും മറ്റും ശരീരത്തിന്റെ ഒരംശം പോലും ബാക്കി വയ്ക്കാതെയെന്ന വിധം അഭ്രപാളിയില്‍ എത്തിക്കാന്‍ മത്സരിച്ചവരാണ്. ആ സിനിമകളില്‍ മികച്ച കഥയോ തിരക്കഥയോ അഭിനയമുഹൂര്‍ത്തങ്ങളോ സാങ്കേതിക മികവോ സംവിധാന വൈഭവമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവയെല്ലാം ബോക്‌സ് ഓഫിസില്‍ വന്‍വിജയങ്ങളായി മാറുകയും നിർമാതാക്കളുടെ പണപ്പെട്ടി നിറയ്ക്കുകയും ചെയ്തു. വിതരണക്കാരും തിയറ്റര്‍ ഉടമകളും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അടക്കം ഒരു വിഭാഗം ആളുകളൂടെ ജീവിതോപാധിയായിരുന്നു വാസ്തവത്തില്‍ ആ സിനിമകള്‍.

എന്നാല്‍ കുബുദ്ധികളായ അന്യഭാഷാ വിതരണക്കാര്‍ ഇത്തരം സിനിമകള്‍ക്കിടയില്‍ ‘ബിറ്റുകള്‍’ കുത്തി നിറച്ചതോടെ ബ്ലൂഫിലിമുകളുടെ നിലവാരത്തിലേക്ക് ഇത്തരം സിനിമകള്‍ അധഃപതിച്ചു തുടങ്ങി. മലയാള സിനിമയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ വലിയ ചീത്തപ്പേരുണ്ടാക്കിയ കാലം കൂടിയായിരുന്നു ഇത്. 

ക്രോസ്ബെല്‍റ്റ് മണി, കെ.എസ്.ഗോപാലകൃഷ്ണന്‍ തുടങ്ങിയവർ സംവിധാനം ചെയ്ത സിനിമകളുടെ കാര്യംതന്നെയെടുക്കാം. അതിൽ പലതിലും ഒരുപരിധിക്കപ്പുറം മോശം കിടപ്പറ രംഗങ്ങളോ നൃത്തങ്ങളോ ഉള്‍പ്പെടുത്തിയിരുന്നില്ല. കാമ്പും കാതലുമില്ലെങ്കിലും മാന്യമായ സെക്‌സ് സിനിമകള്‍ എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാമായിരുന്നു. എന്നാല്‍ നിർമാതാവോ സംവിധായകരോ അറിയാതെ അന്യഭാഷാ വിതരണക്കാര്‍ കാലേകൂട്ടി ചിത്രീകരിച്ച ചില അശ്ലീല ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഈ സിനിമകളെ കളങ്കപ്പെടുത്തുകയായിരുന്നു. ‘തുണ്ട് പടം’ എന്ന വിശേഷണംതന്നെ ഇത്തരം ബിറ്റുകളിലൂടെയാണ് മലയാള സിനിമയിൽ എത്തുന്നത്.

ഐ.വി. ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ സിനിമയിൽ നിന്നൊരു രംഗം. (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

ഇത്തരം നാലാം കിട സിനിമകള്‍ അരങ്ങ് വാഴുന്ന കാലത്തും സമാന്തരമായി മറ്റൊരു തരംഗം നിലനിന്നിരുന്നു. ഐ.വി.ശശിയുടെ അവളുടെ രാവുകള്‍ എന്ന ക്ലാസിക് ടച്ചുളള സിനിമയുടെ ചുവട് പിടിച്ച് രതിയുടെ അംശം കലാപരമായി ആവിഷ്‌കരിക്കുന്ന ഉള്‍ക്കാമ്പുളള സിനിമകള്‍ നിർമിക്കപ്പെട്ടു. പത്മരാജന്റെ രചനയില്‍ ഭരതന്‍ ഒരുക്കിയ തകരയും ഐ.വി.ശശി ഒരുക്കിയ ഇതാ ഇവിടെ വരെയും മറ്റും മലയാള സിനിമയുടെ അന്തസ്സുയര്‍ത്തിയ ചിത്രങ്ങളായിരുന്നു. കലാപരമായി മികച്ചു നിന്ന ഇത്തരം സിനിമകള്‍ക്കിടയില്‍ പോലും, തമിഴ് നാട്ടിലും മറ്റും റിലീസ് ചെയ്ത സന്ദര്‍ഭങ്ങളില്‍ ബിറ്റുകള്‍ തുന്നിച്ചേര്‍ത്ത വിദഗ്ധരുണ്ട്. സിനിമ എന്നാല്‍ തനി കച്ചവടം മാത്രമാണെന്ന് കരുതുകയും അതിനു വേണ്ടി ഏതറ്റം വരെ തരം താഴാനും മടിയില്ലാത്ത ചിലര്‍ കൂടി ചേര്‍ന്നതായിരുന്നു അന്ന് സിനിമാലോകം.

ഐ.വി. ശശിയും സീമയും (ചിത്രം: മനോരമ)

ഇന്ന് സ്ഥിതി പാടെ മാറി മറിഞ്ഞു. ഹൈ എന്‍ഡ് പ്രഫഷനലിസം പിന്തുടരുന്ന വന്‍കിട കമ്പനികളാണ് തെന്നിന്ത്യന്‍ സിനിമകള്‍ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും. ഇക്കാര്യത്തിൽ മലയാള സിനിമയ്ക്കു പോലും സങ്കൽപിക്കാനാകാത്ത പ്രഫഷനല്‍ സമീപനം സ്വീകരിക്കുന്നവരാണ് തമിഴിലെയും തെലുങ്കിലെയും പല നിർമാണക്കമ്പനികളും. മാര്‍വാഡികളും ചെട്ടിയാര്‍മാരും നിയന്ത്രിച്ചിരുന്ന തെന്നിന്ത്യന്‍ സിനിമാ ലോകം ഇന്ന് കോര്‍പറേറ്റുകളുടെ അധീനതയിലേക്ക് വന്നതോടെ സമീപനങ്ങളിലും മാന്യത കൈവന്നു. എന്നാല്‍ ഇതൊക്കെ അചിന്ത്യമായിരുന്ന ഒരു കാലത്തെ സിനിമയുടെ അവസ്ഥകളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം.

സില്‍ക്ക് സ്മിത (മനോരമ ആർക്കൈവ്സ്)

∙ സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍

ഷക്കീല കാലത്തിന് വളരെ മുന്‍പേതന്നെ രതിചിത്രങ്ങള്‍ തരംഗമാക്കി മാറ്റുകയും അത്തരം സിനിമകളിലൂടെ സൂപ്പര്‍താരങ്ങള്‍ക്ക് സമാനമായ പ്രശസ്തിയും പ്രതിഫലവും കൈപ്പറ്റുകയും വന്‍താരങ്ങളുടെ സിനിമയില്‍ പോലും സാന്നിധ്യമാകാന്‍ അവസരം ലഭിച്ചതുമായ താരമാണ് സില്‍ക്ക് സ്മിത. ഏത് കൊലകൊമ്പന്‍ താരം അഭിനയിക്കുന്ന പടത്തിലും ഒരു സീനിലെങ്കിലും സ്മിതയുണ്ടെങ്കില്‍ ബിസിനസ് സുരക്ഷിതം എന്ന അവസ്ഥ പോലുമുണ്ടായിരുന്നു. അക്കാലത്ത് സില്‍ക്ക് സ്മിത കടിച്ച ഒരു ആപ്പിള്‍ ലക്ഷങ്ങള്‍ നല്‍കി ഒരു വ്യാപാരി ലേലത്തില്‍ പിടിച്ച കഥ പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അന്നത്തെ ലക്ഷങ്ങള്‍ ഇന്നത്തെ കോടികള്‍ ആണെന്ന് ഓര്‍ക്കണം. അത്രയ്ക്ക് വലിയ ആരാധകവൃന്ദമുണ്ടായിരുന്നു സ്മിതയ്ക്ക്.

ഇണയെ തേടി, രതിലയം, ലയനം എന്നീ മലയാള സിനിമകളില്‍ നായികയായി അഭിനയിച്ച സ്മിത പിന്നീട് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അഥര്‍വം എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതെല്ലാം കരിയറില്‍ സംഭവിച്ച അപൂര്‍വനേട്ടങ്ങള്‍ മാത്രം. അതിനപ്പുറം സ്മിതയെ തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായം മുഖ്യമായും പ്രയോജനപ്പെടുത്തിയിരുന്നത് കാബറെ നര്‍ത്തകി എന്ന നിലയിലായിരുന്നു.

ഏതു തരം കഥ പറയുന്ന സിനിമകളിലും സ്മിതയുടെ ഒരു കാബറെയെങ്കിലും ഉണ്ടെങ്കില്‍ വിജയം ഉറപ്പ് വരുത്താന്‍ കഴിയുമെന്നായിരുന്നു അന്ന് പരക്കെയുളള വിശ്വാസം. അത് ഒരു പരിധി വരെ യാഥാർഥ്യമാണെന്ന് പല സിനിമകളിലൂടെയും തെളിയിക്കപ്പെടുകയും ചെയ്തു.

സിൽക്ക് സ്മിത (ചിത്രം: മനോരമ)

വന്‍തുക പ്രതിഫലം കൊടുത്ത് സ്മിതയുടെ കാബറെ തങ്ങളുടെ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ അന്ന് നിർമാതാക്കള്‍ തമ്മില്‍ മത്സരമായിരുന്നു. അക്കാലത്ത് ഒരു ഇടത്തരം നായികാ നടിക്ക് ലഭിക്കുന്നതിന് തത്തുല്യമായ പ്രതിഫലം ഒരു കാബറെ അവതരിപ്പിക്കുന്നതിന് സ്മിത വാങ്ങിയിരുന്നതായാണ് പറയപ്പെടുന്നത്. അന്നത്തെ സൂപ്പര്‍ കാബറെ ഡാന്‍സറായിരുന്ന സ്മിത യഥാർഥ ജീവിതത്തില്‍ ഒരിക്കല്‍ പോലും അത്തരമൊരു തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയല്ലെന്നോർക്കണം. ജൂനിയര്‍ ആർടിസ്റ്റായി സിനിമയില്‍ വന്ന സ്മിതയുടെ ലക്ഷ്യം അറിയപ്പെടുന്ന ഒരു നായിക നടിയാവുക എന്നതായിരുന്നു. അത് ഒരു പരിധിക്കപ്പുറം സാധിച്ചില്ലെങ്കിലും സ്മിത നായികമാരേക്കാള്‍ പ്രശസ്തിയും വാര്‍ത്താ പ്രാധാന്യവും ലഭിച്ച കാബറെ നർത്തകിയായി. സ്മിതയുടെ വിപണനമൂല്യം അത്രമേല്‍ ഉയര്‍ന്നതായിരുന്നു.

നടി സില്‍ക്ക് സ്മിത (മനോരമ ആർക്കൈവ്സ്)

സ്മിത അന്തരിച്ച് വർഷങ്ങൾക്കിപ്പുറം, അവരുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ‘ഡേർട്ടി പിക്ചർ’ എന്ന ചിത്രം നേടിയ വിജയവും മറക്കാനാകില്ല. സിനിമയുടെ ‘സുരക്ഷിത’ ബിസിനസ് സാധ്യമാക്കുന്നതില്‍ സ്മിതയുടെ സാന്നിധ്യം അത്രമേൽ നിര്‍ണായക ഘടകമായിരുന്നെന്നു ചുരുക്കം. ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ വെന്നിക്കൊടി പാറിച്ച സ്മിത മരണം വരെ ഏറക്കുറെ സമാനമായ നില തുടര്‍ന്നു. നനഞ്ഞു വിടര്‍ന്ന അധരങ്ങളും കാമം കത്തുന്ന കണ്ണുകളും മുഖത്ത് മിന്നിമറയുന്ന ചൂടന്‍ ഭാവങ്ങളുമായിരുന്നു അവരുടെ ഹൈലൈറ്റെന്നാണ് അന്ന് സംവിധായകർ സ്മിതയെപ്പറ്റി പറഞ്ഞിരുന്നത്.

എന്നാല്‍ യഥാർഥ ജീവിതത്തില്‍ അവര്‍ വളരെ സംശുദ്ധമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നവെന്ന് സിനിമാലോകം എന്നും പറയും. രജനീകാന്തിനോടും കമൽ ഹാസനോടും ഒപ്പം മാത്രമല്ല, ഒട്ടേറെ സിനിമകളിൽ കാബറെ നർത്തകിയായി വേഷമിട്ടു സിൽക്ക് സ്മിത. എന്നാല്‍ കാബറെ ഡാന്‍സ് തരംഗം സജീവമാകുന്നത് സ്മിതയുടെ കാലത്തായിരുന്നില്ല. അതിനും ഏറെ മുന്‍പു തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ഈ ‘വിജയപരീക്ഷണം’ നടന്നിരുന്നു.

(കാബറെ നൃത്തം എങ്ങനെയാണ് മലയാള സിനിമയുടെ ഭാഗമായി മാറിത്? എങ്ങനെയാണ് ഒരു ഘട്ടത്തിൽ അത് സിനിമയിൽനിന്ന് അപ്രത്യക്ഷമായത്, ഒടുവിൽ മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്? വായിക്കാം, രണ്ടാം ഭാഗത്തിൽ)
 
English Summary:

Cabaret in Cinema: The Hema Committee's Blind Spots