ഐറ്റം ഡാൻസിന് സമാന്തയ്ക്ക് 5 കോടി, കാബറെ നർത്തകിക്ക് ‘സെക്‌സ് ബോംബ്’ എന്ന പേരും! എവിടെ മറഞ്ഞു അവർ?
‘മാദക നടിമാർ’– ഒരുകാലത്ത് മലയാള സിനിമാ പ്രസിദ്ധീകരണങ്ങൾ ഒരു കൂട്ടം അഭിനേത്രിമാരെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ജ്യോതിലക്ഷ്മി, ജയമാലിനി, അനുരാധ, ഡിസ്‌കോ ശാന്തി, ബാബിലോണ... ഈ പട്ടിക ഇനിയും നീളും. മികച്ച നർത്തകിമാരായിരുന്നു ഇവരെല്ലാം. പലരും മികച്ച അഭിനേതാക്കളുമായിരുന്നു. മുൻനിര നടിമാരെന്നു പറയുന്നവർ മുഖത്തൊരു ഭാവം പോലും വരുത്താനാകാതെ നിന്നു വിയർത്തപ്പോൾ ചില സിനിമകളെങ്കിലും രക്ഷപ്പെട്ടു പോയത് ഈ ‘മാദകനടി’രുടെ കാബറെ നൃത്തത്തിലൂടെയായിരുന്നു. രൂപഭാവങ്ങളിലെ മാദകത്വമാകാം സാമാന്യം നന്നായി അഭിനയിക്കാന്‍ കഴിവുള്ള ഇവരില്‍ പലരെയും കാബറെ നര്‍ത്തകിമാരുടെ വേഷങ്ങളിലേക്ക് പരിമിതപ്പെടുത്തിയത്. കൂട്ടത്തില്‍ കൂടുതല്‍ സുന്ദരിയായ അനുരാധയ്ക്ക് ഒരു നായികനടിക്ക് വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയിരുന്നു. അനുരാധ ചില സിനിമകളില്‍ നായികയായി പ്രത്യക്ഷപ്പെട്ടുവെങ്കിലും അവരെ ആ തലത്തില്‍ സ്വീകരിക്കാന്‍ ചലച്ചിത്ര വ്യവസായം തയാറായില്ല. കെ.എസ്. ഗോപാലകൃഷ്ണനെ പോലുളള സോഫ്റ്റ് പോൺ ചിത്രങ്ങളുടെ സംവിധായകരാണ് മുഖ്യമായും അനുരാധയെ പ്രധാന വേഷങ്ങളില്‍ സഹകരിപ്പിച്ചിരുന്നത്. അപ്പോഴും അവരുടെ ശാരീരിക വടിവുകള്‍ ചൂഷണം ചെയ്യുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അനുരാധയുടെയും സിൽക്ക് സ്മിതയുടെയുമെല്ലാം കാര്യത്തിൽ സംഭവിച്ചത്

‘മാദക നടിമാർ’– ഒരുകാലത്ത് മലയാള സിനിമാ പ്രസിദ്ധീകരണങ്ങൾ ഒരു കൂട്ടം അഭിനേത്രിമാരെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ജ്യോതിലക്ഷ്മി, ജയമാലിനി, അനുരാധ, ഡിസ്‌കോ ശാന്തി, ബാബിലോണ... ഈ പട്ടിക ഇനിയും നീളും. മികച്ച നർത്തകിമാരായിരുന്നു ഇവരെല്ലാം. പലരും മികച്ച അഭിനേതാക്കളുമായിരുന്നു. മുൻനിര നടിമാരെന്നു പറയുന്നവർ മുഖത്തൊരു ഭാവം പോലും വരുത്താനാകാതെ നിന്നു വിയർത്തപ്പോൾ ചില സിനിമകളെങ്കിലും രക്ഷപ്പെട്ടു പോയത് ഈ ‘മാദകനടി’രുടെ കാബറെ നൃത്തത്തിലൂടെയായിരുന്നു.
രൂപഭാവങ്ങളിലെ മാദകത്വമാകാം സാമാന്യം നന്നായി അഭിനയിക്കാന്‍ കഴിവുള്ള ഇവരില്‍ പലരെയും കാബറെ നര്‍ത്തകിമാരുടെ വേഷങ്ങളിലേക്ക് പരിമിതപ്പെടുത്തിയത്. കൂട്ടത്തില്‍ കൂടുതല്‍ സുന്ദരിയായ അനുരാധയ്ക്ക് ഒരു നായികനടിക്ക് വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയിരുന്നു. അനുരാധ ചില സിനിമകളില്‍ നായികയായി പ്രത്യക്ഷപ്പെട്ടുവെങ്കിലും അവരെ ആ തലത്തില്‍ സ്വീകരിക്കാന്‍ ചലച്ചിത്ര വ്യവസായം തയാറായില്ല.
കെ.എസ്. ഗോപാലകൃഷ്ണനെ പോലുളള സോഫ്റ്റ് പോൺ ചിത്രങ്ങളുടെ സംവിധായകരാണ് മുഖ്യമായും അനുരാധയെ പ്രധാന വേഷങ്ങളില്‍ സഹകരിപ്പിച്ചിരുന്നത്. അപ്പോഴും അവരുടെ ശാരീരിക വടിവുകള്‍ ചൂഷണം ചെയ്യുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അനുരാധയുടെയും സിൽക്ക് സ്മിതയുടെയുമെല്ലാം കാര്യത്തിൽ സംഭവിച്ചത് ഇതായിരുന്നു. അവരുടെയൊന്നും അഭിനയശേഷി പ്രയോജനപ്പെടുത്താന്‍ ആരും ശ്രമിച്ച് കണ്ടില്ല.
∙ നടനം വേണ്ട, നൃത്തം മതി!
ചെത്തുകാരുടെ ജീവിതം പറഞ്ഞ കരിമ്പന എന്ന ചിത്രത്തില്‍ അന്നത്തെ ഹിറ്റ് മേക്കര്‍ ഐ.വി.ശശി സിൽക്ക് സ്മിതയ്ക്ക് ഭേദപ്പെട്ട ഒരു വേഷം നല്‍കിയിരുന്നു. ജയനും സീമയും മുഖ്യവേഷത്തില്‍ അഭിനയിച്ച ആ സിനിമ മികച്ചതായിരുന്നിട്ടും ബോക്‌സ് ഓഫിസ് ഹിറ്റായില്ല. സ്മിതയുടെ കരിയറില്‍ അതും ഒരു തിരിച്ചടിയായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്മിതയെ പ്രധാനപ്പെട്ട വേഷത്തില്‍ ഉള്‍പ്പെടുത്തി ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അഥര്‍വ്വവും മികച്ച സിനിമയെന്ന് പേരെടുത്തെങ്കിലും ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചില്ല. അതോടെ സ്മിതയെ നായിക വേഷങ്ങളില്‍ പരീക്ഷിക്കാന്‍ നിര്‍മാതാക്കള്‍ മടിച്ചു.
സിൽക്ക് സ്മിത നായികയായ രതിലയം, ഇണയെതേടി എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റായിരുന്നെങ്കിലും സെക്‌സ് സിനിമകളുടെ ഗണത്തില്‍ പെടുത്തി സിനിമാ ലോകം അതിനെ എഴുതിത്തളളി. അഭിനയ സാധ്യതയുളള വേഷങ്ങളില്‍ അവരെ പരീക്ഷിക്കാന്‍ പിന്നീട് ആരും തയാറായതുമില്ല. അപ്പോഴും കാബറെ നൃത്തരംഗങ്ങളുമായി മലയാളം– തമിഴ് – തെലുങ്ക് സിനിമാ ലോകം മുന്നോട്ടു പോവുന്നുണ്ടായിരുന്നു. കാബറെ നര്‍ത്തകികള്‍ പ്രത്യക്ഷപ്പെടുന്ന കഥാസന്ദര്‍ഭങ്ങള്‍ പോലും മിക്കവാറും എല്ലാ സിനിമകളിലും സമാനമായിരുന്നു.
മുഖ്യവില്ലന്‍ കഥാപാത്രമോ സമ്പന്നനായ ഏതെങ്കിലും കഥാപാത്രമോ സ്റ്റാര്‍ ഹോട്ടലുകളില്‍ എത്തുമ്പോള്‍ കാബറെ നര്‍ത്തകി മദാലസയായി നൃത്തം ചെയ്ത് അവരുടെ അടുത്തു വന്ന് മുട്ടിയുരുത്തി രതിജന്യഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതും വില്ലന്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും മറ്റും നൂറ്റൊന്നു തവണ ആവര്‍ത്തിച്ചിട്ടും കാണാന്‍ പ്രേക്ഷകരുണ്ടായിരുന്നു. പക്ഷേ, കാബറെ ഡാന്‍സുകളില്‍ പ്രത്യക്ഷപ്പെടുന്ന നടിമാര്‍ എണ്ണത്തില്‍ തുലോം വിരളമായിരുന്നു. ഏത് ഭാഷാചിത്രമായാലും സ്ഥിരം കുറച്ചു പേരൊക്കെത്തന്നെയായിരുന്നു കാബറെ അവതരിപ്പിച്ചിരുന്നത്.
∙ നടന്മാർ രക്ഷപ്പെട്ടു, നടിമാരോ...?
കാബറെ നർത്തകിമാർക്കൊപ്പം വില്ലന്‍ വേഷങ്ങളിൽ നിറഞ്ഞുനിന്നിരുന്നതും ഏറക്കുറെ ഒരേ താരങ്ങളായിരുന്നു. ജോസ് പ്രകാശ്, ബാലന്‍ കെ. നായര്‍, കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍ തുടങ്ങിയ ഒന്നാം നിര നടന്‍മാരെ അന്ന് നിർമാതാക്കളും സംവിധായകരും ഈ തരത്തിലാണ് ഉപയോഗിച്ചിരുന്നത് എന്ന വൈരുധ്യവുമുണ്ട്. പ്രതിഭാധനന്‍മാരായ ഈ അഭിനേതാക്കള്‍ പക്ഷേ പിൽക്കാലത്ത് കാരക്ടര്‍ വേഷങ്ങളിലേക്ക് ചുവടുമാറ്റി. ബാലന്‍ കെ. നായര്‍ക്ക് ഓപ്പോള്‍ എന്ന എം.ടി- സേതുമാധവന്‍ ചിത്രത്തിലെ അഭിനയമികവിന് ദേശീയ പുരസ്‌കാരം വരെ ലഭിക്കുകയുണ്ടായി.
ജനാർദനന്‍ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയോടെ വില്ലന്‍ വേഷങ്ങളില്‍നിന്നും കോമഡി കഥാപാത്രങ്ങളിലേക്ക് മാറി. കൊച്ചിന്‍ ഹനീഫയ്ക്കും സമാനമായ തലത്തില്‍ ‘പ്രമോഷന്‍’ ലഭിക്കുകയുണ്ടായി. കിരീടം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലെ ഹനീഫയുടെ അഭിനയ മികവ് പ്രേക്ഷകര്‍ക്കൊപ്പം ചലച്ചിത്രവ്യവസായത്തെ ഒന്നടങ്കം അതിശയിപ്പിക്കുന്നതായിരുന്നു. ജോസ്പ്രകാശ് മിഖായേലിന്റെ സന്തതികള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ മികവാര്‍ന്ന അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം വരെ നേടിയെടുത്തു. നിരവധി സിനിമകളിലും അദ്ദേഹം മികച്ച കാരക്ടര്‍ വേഷങ്ങള്‍ അവതരിപ്പിച്ച് നടന്‍ എന്ന നിലയില്‍ താന്‍ ആര്‍ക്കും പിന്നിലല്ലെന്ന് തെളിയിച്ചു.
ഒരു കാലത്ത് പൈപ്പും കടിച്ചു പിടിച്ച് കോട്ടും ധരിച്ച് ബലാത്സംഗ രംഗങ്ങളിലും കാബറെ രംഗങ്ങളിലും പ്രത്യക്ഷപ്പെടാനും നായകന്‍മാരുടെ തല്ല് കൊളളാനും വിധിക്കപ്പെട്ടിരുന്നവരായിരുന്നു ഈ നടന്മാരെന്ന് ഓർക്കണം. കാലം അവരെ മികച്ച അഭിനേതാക്കള്‍ എന്ന തലത്തിലേക്ക് അടയാളപ്പെടുത്തിയപ്പോഴും കാബറെ നര്‍ത്തകിമാരായി അഭിനയിച്ച നടികള്‍ക്ക് പഴയ താവളത്തിൽ തന്നെ തുടരാനായിരുന്നു വിധി.
∙ കണ്ടവരുണ്ടോ കാബറെയെ!
പതിയെപ്പതിയെ സിനിമകളിൽനിന്ന് കാബറെ ഇല്ലാതായിപ്പോകുന്നതും മലയാള ചലച്ചിത്രലോകം കണ്ടു. പ്രായം കടന്നതോടെ തങ്ങളുടെ സാന്നിധ്യം പുതിയ സിനിമകള്‍ക്ക് ആവശ്യമില്ലെന്ന് നിർമാതാക്കള്‍ പല കാബറെ നർത്തകിമാരോടും പറയാതെ പറഞ്ഞു. സഹോദരിമാരായ ജയമാലിനിക്കും ജ്യോതിലക്ഷ്മിക്കും മറ്റും പിന്നീട് അവസരങ്ങളില്ലാതായി. ഈ നര്‍ത്തകിമാരുടെ മത്സരിച്ചുളള കാബറെ നൃത്തം ഒരു സിനിമയ്ക്ക് വലിയ വാര്‍ത്താ പ്രാധാന്യവും വിപണന വിജയവും നേടിക്കൊടുത്ത കാലം വരെ മലയാളത്തിലുണ്ടായിരുന്നു.
വാണിജ്യ സിനിമകളുടെ വിജയഫോര്‍മുലകളില്‍നിന്നും ക്രമേണ കാബറെ ഡാന്‍സ് എന്ന ഐറ്റം അപ്രത്യക്ഷമായി തുടങ്ങി. തട്ടുപൊളിപ്പന്‍ സിനിമകളുടെ സ്ഥാനത്ത് കാമ്പും കഴമ്പുമുളള സിനിമകള്‍ കടന്നുവന്നതോടെ ഇത്തരം വില്ലന്‍മാരും നര്‍ത്തകിമാരും യവനികയ്ക്ക് പിന്നിലേക്ക് മറയാന്‍ നിര്‍ബന്ധിതരായി. അവസരങ്ങള്‍ കുറഞ്ഞതോടെ അവരില്‍ ചിലര്‍ കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ചിലര്‍ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ അവര്‍ക്ക് ബാക്കിയായത് ‘സെക്‌സ് ബോംബ്’ എന്ന വിളിപ്പേര് മാത്രം.
അക്കാലത്ത് ഇന്നത്തെ പോലെ ഭീമമായ പ്രതിഫലവും ലഭിച്ചിരുന്നില്ല. കാബറെ ഡാന്‍സ് രംഗങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ നടിമാർ തമ്മിലുളള മത്സരവും നിർമാതാക്കള്‍ മുതലെടുത്തു. കുറഞ്ഞ തുകയ്ക്ക് അഭിനയിക്കാന്‍ പലരും നിര്‍ബന്ധിതരായി. അന്ന് ഉയര്‍ന്ന പ്രതിഫലം ലഭിച്ച ഒരേയൊരു താരം സില്‍ക്ക് സ്മിതയായിരുന്നു. കാരണം സ്മിതയുടെ സാന്നിധ്യംകൊണ്ട് മാത്രം സിനിമകള്‍ ആവര്‍ത്തിച്ച് കണ്ടിരുന്ന പ്രേക്ഷകസമൂഹമുണ്ടായിരുന്നു (സ്മിതയുടെ ജീവിതം ആസ്പദമാക്കിയെടുത്ത ‘ഡേർട്ടി പിക്ചർ’ എന്ന ബോളിവുഡ് ചിത്രത്തിലും അത്തരമൊരു രംഗം കാണാം). അവരുടെ സിനിമകള്‍ക്ക് ലഭിച്ച മികച്ച ഇനിഷ്യല്‍ കലക‌്ഷനും സ്മിതയുടെ ജനപ്രീതിയുടെ അളവുകോലായിരുന്നു.
സ്മിതയുടെ അകാലമരണത്തോടെ കാബറെ ഡാന്‍സ് യുഗം തന്നെ ഏറെക്കുറെ അസ്തമിച്ച മട്ടിലായി. ഫോര്‍മുല ചിത്രങ്ങളും പതിയെ പടിയിറങ്ങിത്തുടങ്ങി. സത്ഗുണ സമ്പന്നനും സാഹസികനുമായ നായകന്‍, അവനെ പ്രണയിക്കുന്ന സമ്പന്നയായ നായിക. പലപ്പോഴും അത് വില്ലന്റെ മകളായിരിക്കും. പിന്നീട് നായകനും വില്ലനും വില്ലന്റെ ഗുണ്ടകളും തമ്മിലുള്ള സംഘര്‍ഷവും ഏറ്റുമുട്ടലും. ഏറ്റവും ഒടുവില്‍ നന്മ തിന്മയുടെ മേല്‍ വിജയം കൈവരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. നായകന്‍ നായികയെ സ്വന്തമാക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!
ഇടയ്ക്ക് ഏതെങ്കിലും ഒരു സീനില്‍ വില്ലന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരുന്ന് മദ്യപിക്കുമ്പോള്‍ കാമമോഹിതയായി നൃത്തം ചെയ്ത് അടുത്തു ചെല്ലുന്ന കാബറെ ഡാന്‍സറെ കാണാം. വില്ലന്‍ തന്റെ കയ്യിലുളള മദ്യം ഒന്ന് സിപ്പ് ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നു. ചിലപ്പോള്‍ അവള്‍ അത് അനുസരിച്ചേക്കാം. അല്ലെങ്കില്‍ അയാളുടെ കവിളില്‍ തട്ടി സ്‌നേഹപൂര്‍വം നിരസിച്ചെന്ന് വരാം. ഇത്തരം ബാലിശമായ സീന്‍ സങ്കൽപങ്ങളിൽനിന്ന് വാണിജ്യ സിനിമ ക്രമേണ വ്യതിചലിക്കുകയും പുതിയ സഞ്ചാരപഥങ്ങളിലേക്ക് നടന്നടുക്കുകയും ചെയ്തതോടെ കാബറെ ഡാന്‍സ് സിനിമകളില്‍ നിന്ന് പൂര്‍ണമായിത്തന്നെ പടിയിറങ്ങി.
∙ ഐറ്റം ഡാന്‍സ് എന്ന പകരക്കാരന്‍
എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ചില ബോളിവുഡ് സിനിമകളിലും തെലുങ്ക്- തമിഴ് ചിത്രങ്ങളിലും അപൂര്‍വം ചില മലയാള സിനിമകളിലും ഐറ്റം ഡാന്‍സ് എന്ന ഓമനപ്പേരില്‍ കാബറെയ്ക്കു തുല്യമായ നൃത്ത രംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മുഖ്യധാരാ നായികമാര്‍ തന്നെയായിരുന്നു ഇത് നിര്‍വഹിച്ചിരുന്നത് എന്ന കൗതുകവുമുണ്ടായിരുന്നു. മുന്‍കാലങ്ങളിലെ പോലെ ഈ കലയില്‍ സ്‌പെഷലൈസ് ചെയ്ത നടിമാരുടെ സേവനം വേണ്ടി വന്നില്ല.
പല നടിമാരും ഐറ്റം ഡാൻസിൽ മാത്രം പ്രത്യക്ഷപ്പെടുന്നതിന് കോടികളാണു പ്രതിഫലം വാങ്ങിയത്. അതിപ്പോഴും തുടരുന്നുമുണ്ട്. ‘പുഷ്പ’യിലെ അഞ്ചു മിനിറ്റുള്ള ഐറ്റം ഡാൻഡ് രംഗത്തിന് സമാന്ത റുത്ത് പ്രഭു വാങ്ങിയത് അഞ്ചു കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒരു കാലത്ത് കാബറെ നര്‍ത്തകിമാരായി സിനിമ വാണിരുന്ന നടിമാരെക്കുറിച്ച് ഇന്ന് കാര്യമായ വിവരങ്ങള്‍ പോലും ലഭ്യമല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ അവരില്‍ പലരും വിസ്മൃതിയില്‍ മറഞ്ഞു കഴിഞ്ഞു.
ജ്യോതിലക്ഷ്മി സമീപകാലത്ത് മരണത്തിന് കീഴടങ്ങിയതായി വാര്‍ത്ത വന്നിരുന്നു. ജയമാലിനി, ഡിസ്‌കോ ശാന്തി, അനുരാധ എന്നിവരെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ല. അനുരാധ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നുവെന്ന് ഇടയ്ക്ക് വാര്‍ത്തകളുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ദീര്‍ഘകാലം നിലനിന്ന കാബറെ ഡാന്‍സ് എന്ന ഘടകം പല തലമുറകളെ ആകര്‍ഷിക്കുകയും ചലച്ചിത്ര വ്യവസായത്തിന്റെ നിലനില്‍പ്പിനെ തന്നെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്ത ഒന്നാണ്.
∙ മടങ്ങി വരുമോ കാബറെ?
അർഥവും ആഴവും ഇല്ലാത്ത ഒരു പ്രക്രിയയായി ഗൗരവബുദ്ധികള്‍ക്ക് തോന്നാമെങ്കിലും കാബറെ ഒരു കാലത്തിന്റെ അനിവാര്യതയായിരുന്നു. അന്ന് ഇന്നത്തെ പോലെ നക്ഷത്രഹോട്ടലുകളും കാബറെയും സാധാരണക്കാര്‍ക്ക് പ്രാപ്യമായിരുന്നില്ല. തങ്ങള്‍ക്ക് അപ്രാപ്യമായ ഒരു ലോകം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സിനിമയില്‍ കണ്ട് ആസ്വദിക്കുക എന്നതു മാത്രമായിരുന്നു അവര്‍ക്ക് മുന്നിലുളള ഏകപോംവഴി. ഈ അവസ്ഥയെ സമര്‍ത്ഥമായി മുതലെടുക്കാന്‍ നിര്‍മാതാക്കൾക്കും സാധിച്ചു. എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിച്ച് നൃത്തം ചെയ്യാൻ നടിമാരും തയാറായതോടെ പ്രഗത്ഭരായ നൃത്ത സംവിധായകർക്കും തിരക്കേറി. അവരെല്ലാം പക്ഷേ ഇന്നെവിടെയാണ്?
സാങ്കേതികപരമായും സൗന്ദര്യശാസ്ത്രപരമായും പ്രമേയപരമായും സിനിമ അനുദിനം മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലത്ത് ഇത്തരം പ്രവണതകള്‍ നാമാവശേഷമാകുന്നത് സ്വാഭാവികം. എന്നാല്‍ നാല്‍പതുകള്‍ പിന്നിട്ട മലയാളി പുരുഷന്‍മാര്‍ക്ക് നൊസ്റ്റാള്‍ജിക്കായ ഓര്‍മകള്‍ ഉണര്‍ത്തുന്ന ഒന്നാണ് കാബറെയും അത്തരം സിനിമകളും. സില്‍ക്ക് സ്മിതയുടെയും അനുരാധയുടെയും കാബറെയുളള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുന്നിലെ നീണ്ട നിരയും ഹൗസ്ഫുള്‍ ബോര്‍ഡുകളും ഇന്നും മലയാളിയുടെ ഓര്‍മയില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.
സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ സംഭവിക്കുന്ന കാലമാണിത്. ചലച്ചിത്ര സാങ്കേതികത ഡിജിറ്റല്‍ ഫിലിം മേക്കിങ്ങിന്റെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കാലം. അത്തരമൊരു കാലത്തിലും, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മിച്ച ‘ഭ്രമയുഗം’ പോലൊരു സിനിമ വന്‍വിജയവും നിരൂപക ശ്രദ്ധയും നേടുകയുണ്ടായി. അതുപോലെ കാബറെ ഡാന്‍സ് അടക്കം നാമാവശേഷമായ ഘടകങ്ങള്‍ കോര്‍ത്തിണക്കി പഴയ കാല സിനിമയുടെ ഒരു പുതിയ രൂപം തിയറ്ററിൽ പ്രദർശനത്തിനെത്തിയാൽ മലയാളി അതിനെ എങ്ങനെയാവും സ്വീകരിക്കുക? ചിന്തിക്കേണ്ടതും ചിന്തിക്കാവുന്നതുമായ വിഷയമാണിത്. മാറ്റങ്ങള്‍ക്കൊപ്പം പോയ കാലത്തെ രസകരമായ ഘടകങ്ങള്‍ കൂടി സമന്വയിപ്പിച്ചാല്‍ അതിലുമില്ലേ ഒരു സിനിമാറ്റിക് കൗതുകം?