സ്ക്രിപ്റ്റ് വായിച്ച് കരഞ്ഞു, റീലെടുക്കുന്നുവെന്ന് പറഞ്ഞ് ദിവ്യയെക്കൊണ്ട് അഭിനയിപ്പിച്ചു; ഒടുവിൽ പായൽ മലയാളവും പറഞ്ഞു!
പായൽ കപാഡിയ പറയുന്നു. ‘വളരെ ക്രൂരത നിറഞ്ഞ ഒരു നഗരമാണ് മുംബൈ’. പക്ഷേ ആ നഗരം തന്നെയാണ് പായലിന്റെ ആദ്യ ചിത്രത്തിനു വേണ്ട ലൊക്കേഷനുകളെല്ലാം സമ്മാനിച്ചത്, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി കാൻ ചലച്ചിത്രമേളയിൽ ഗ്രാൻപ്രി നേടിക്കൊടുത്തത്. പായൽ പറഞ്ഞ മുംബൈയുടെ ക്രൂരത ഒരിക്കലും അവിടുത്തെ മനുഷ്യന്മാരെപ്പറ്റിയായിരുന്നില്ല. ആ നഗരം അവിടെയെത്തുന്ന മനുഷ്യർക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ ഒരു വാണിജ്യനഗരത്തിന്റേതായ എല്ലാ പൊതുസ്വാഭാവവും അതു കാണിക്കുന്നുമുണ്ട്. അത്തരമൊരു ‘ക്രൂരത’യാണ് യഥാർഥത്തിൽ പായലിന്റെ സിനിമയ്ക്കു വേണ്ടിയുള്ള ലൊക്കേഷനും സമ്മാനിച്ചത്. 1980കളിൽ മുംബൈയിലെ ദാദറും ലോവർ പരേലുമെല്ലാം കോട്ടൺ മില്ലുകളാൽ സമ്പന്നമായിരുന്നു. എന്നാൽ 1982ലെ ഗ്രേറ്റ് ബോംബെ ടെക്സ്റ്റൈൽ സ്ട്രൈക്ക് എന്നറിയപ്പെടുന്ന സമരം എല്ലാം മാറ്റിമറിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടായിരുന്നു സമരം. അതിനിടെ മറ്റ് വ്യവസായങ്ങളും അവിടെ വളര്‍ന്നു വന്നു. അന്ന് ദാദറിലും പരേലിലുമൊക്കെ താമസിച്ചിരുന്നവരിൽ മൂന്നിലൊന്നും കോട്ടൺ മില്ലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നവരായിരുന്നു. എന്നാൽ അവർക്കെല്ലാം വൈകാതെ വീട് നഷ്ടപ്പെട്ടു. 1980കളിൽ അവിടെ നിന്നിരുന്ന വീടുകളും അപാർട്മെന്റുകളുമൊന്നും ഇന്ന് കാണാനാകില്ല. അവിടമാകെ വമ്പൻ ഫ്ലാറ്റുകളാണ്. ചില പാർപ്പിട സമുച്ചയങ്ങളിലേക്കു കയറണമെങ്കിൽ പ്രത്യേകം അനുമതി പോലും വേണം. ഇന്ന് അവിടെ താമസിക്കുന്നവരൊന്നും പണ്ട് അവിടെയുണ്ടായിരുന്നവരല്ല. ആ പ്രദേശമാകെ മാറിപ്പോയിരിക്കുന്നു.

പായൽ കപാഡിയ പറയുന്നു. ‘വളരെ ക്രൂരത നിറഞ്ഞ ഒരു നഗരമാണ് മുംബൈ’. പക്ഷേ ആ നഗരം തന്നെയാണ് പായലിന്റെ ആദ്യ ചിത്രത്തിനു വേണ്ട ലൊക്കേഷനുകളെല്ലാം സമ്മാനിച്ചത്, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി കാൻ ചലച്ചിത്രമേളയിൽ ഗ്രാൻപ്രി നേടിക്കൊടുത്തത്. പായൽ പറഞ്ഞ മുംബൈയുടെ ക്രൂരത ഒരിക്കലും അവിടുത്തെ മനുഷ്യന്മാരെപ്പറ്റിയായിരുന്നില്ല. ആ നഗരം അവിടെയെത്തുന്ന മനുഷ്യർക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ ഒരു വാണിജ്യനഗരത്തിന്റേതായ എല്ലാ പൊതുസ്വാഭാവവും അതു കാണിക്കുന്നുമുണ്ട്. അത്തരമൊരു ‘ക്രൂരത’യാണ് യഥാർഥത്തിൽ പായലിന്റെ സിനിമയ്ക്കു വേണ്ടിയുള്ള ലൊക്കേഷനും സമ്മാനിച്ചത്.
1980കളിൽ മുംബൈയിലെ ദാദറും ലോവർ പരേലുമെല്ലാം കോട്ടൺ മില്ലുകളാൽ സമ്പന്നമായിരുന്നു. എന്നാൽ 1982ലെ ഗ്രേറ്റ് ബോംബെ ടെക്സ്റ്റൈൽ സ്ട്രൈക്ക് എന്നറിയപ്പെടുന്ന സമരം എല്ലാം മാറ്റിമറിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടായിരുന്നു സമരം. അതിനിടെ മറ്റ് വ്യവസായങ്ങളും അവിടെ വളര്‍ന്നു വന്നു. അന്ന് ദാദറിലും പരേലിലുമൊക്കെ താമസിച്ചിരുന്നവരിൽ മൂന്നിലൊന്നും കോട്ടൺ മില്ലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നവരായിരുന്നു. എന്നാൽ അവർക്കെല്ലാം വൈകാതെ വീട് നഷ്ടപ്പെട്ടു. 1980കളിൽ അവിടെ നിന്നിരുന്ന വീടുകളും അപാർട്മെന്റുകളുമൊന്നും ഇന്ന് കാണാനാകില്ല. അവിടമാകെ വമ്പൻ ഫ്ലാറ്റുകളാണ്. ചില പാർപ്പിട സമുച്ചയങ്ങളിലേക്കു കയറണമെങ്കിൽ പ്രത്യേകം അനുമതി പോലും വേണം. ഇന്ന് അവിടെ താമസിക്കുന്നവരൊന്നും പണ്ട് അവിടെയുണ്ടായിരുന്നവരല്ല. ആ പ്രദേശമാകെ മാറിപ്പോയിരിക്കുന്നു.
‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലും വീട് നഷ്ടപ്പെടുന്ന വനിതയുടെ കഥ പറയുന്നുണ്ട്. അതിനെപ്പറ്റി എഴുതുമ്പോൾ പായലിന്റെ മനസ്സിലുണ്ടായിരുന്നത് ദാദറിലും ലോവർ പരേലിലുമുണ്ടായിരുന്ന, ഇപ്പോള്‍ കാണാതായ കെട്ടിടങ്ങളും വീടുകളുമായിരുന്നു. ഇത്തരത്തിൽ ജീവിതവുമായി ബന്ധപ്പെട്ടു കണ്ടതും അനുഭവിച്ചതുമെല്ലാമാണ് പായൽ തന്റെ ആദ്യ ഫീച്ചര്‍ സിനിമയിലേക്കെടുത്തതും. അനു, പ്രഭ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. അനു ഒരു ചെറുപ്പക്കാരി, പ്രേമിക്കാനും ചുറ്റിക്കറങ്ങി നടക്കാനും ജീവിതം ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവൾ. പ്രഭ മധ്യവയസ്സിലെത്തിയ ഒരു നഴ്സ്. മലയാളികളായ നഴ്സുമാരുടെ കഥയാണ് പായൽ സിനിമയാക്കിയതെന്ന് നേരത്തേ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പക്ഷേ അതെങ്ങനെയാണ് സംഭവിച്ചത്?
∙ ചെറിയ സിനിമയ്ക്ക് വിഷയം തേടി, കിട്ടിയത് ‘ഗ്രാൻപ്രി’
പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിക്കുന്ന സമയത്ത് ഡിപ്ലോമ ഫിലിമിനു വേണ്ടി വിഷയം തേടി നടക്കുകയായിരുന്നു പായൽ. അങ്ങനെയിരിക്കെയാണ് വീട്ടിലെ ഒരാൾ ആശുപത്രിയിലാകുന്നത്. അവിടെ കുറച്ചുദിവസം കൂട്ടുനിൽക്കാൻ പായലിനും പോകേണ്ടി വന്നു. വളരെ ബോറടിച്ചിരിക്കേണ്ടി വരുമെന്നു കരുതിയായിരുന്നു ആശുപത്രിയിലേക്കു പോയത്. എന്നാൽ ആശുപത്രിയിൽ ഒട്ടേറെ മലയാളി നഴ്സുമാരുണ്ടായിരുന്നു. അവരുമായെല്ലാം കമ്പനി കൂടി. അവർ പല കഥകളും പറഞ്ഞു.
തന്നോട് വളരെ ആകാംക്ഷാപൂര്‍വം പല ചോദ്യങ്ങളും ചോദിക്കുമായിരുന്നു നഴ്സുമാരെന്ന് പറയുന്നു പായൽ. തിരക്കേറിയ ജോലിയാണ് അവർക്ക്. എന്നാൽ എപ്പോഴെല്ലാം ഒഴിവുകിട്ടുന്നോ, അപ്പോഴെല്ലാം അവർ പായലിന്റെ അടുത്തേക്കു വന്നു. പലതും സംസാരിച്ചു. തന്റെ ഡിപ്ലോമ ഫിലിമിനു വേണ്ടി വിഷയം തേടിക്കൊണ്ടിരുന്ന പായലിന് ആദ്യത്തെ ‘സ്പാർക്ക്’ കിട്ടുന്നത് ആ സംസാരത്തിൽനിന്നായിരുന്നു. ചെറിയൊരു സിനിമയ്ക്കു വിഷയം തേടി നടന്ന പായലിനു മുന്നിലെത്തിയത് ഒരു ഫീച്ചർ ഫിലിമിനു വേണ്ടത്ര വിഷയങ്ങളും സംഭവങ്ങളും! താൻ കണ്ടതും തനിക്കു നല്ല കഥകൾ പറഞ്ഞുതന്നതുമെല്ലാം മലയാളി നഴ്സുമാരായിരുന്നു. അങ്ങനെയെങ്കിൽ സിനിമ മലയാളത്തിൽത്തന്നെ എടുത്താലോ എന്ന ഭ്രാന്തൻ ചിന്തയും ഈ സമയത്താണ് മനസ്സിലേക്കു വരുന്നത്. അതോടെ കൊളാബറേഷനിലേക്കു കടന്നു.
സ്ക്രിപ്റ്റ് എഴുതാനുള്ള സഹായത്തിന് മലയാളികളെ കിട്ടുന്നത് അങ്ങനെയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി കനി കുസൃതിയും ദിവ്യപ്രഭയും എത്തിയതും അതിനു പിന്നാലെയാണ്. നേരത്തേ കനിയുടെ ‘മെമറീസ് ഓഫ് എ മെഷീൻ’ എന്ന ചിത്രം കണ്ടിട്ടുണ്ട്. ഓൾ വി ഇമാജിൻ ആസ് ലൈറ്റിനെപ്പറ്റി ആലോചിക്കുമ്പോഴും കനിയായിരുന്നു മനസ്സിൽ. അങ്ങനെയിരിക്കെ ഒരു ദിവസം വിളിച്ചു ചോദിച്ചു– കനീ, എന്റെ സിനിമയിലൊന്ന് അഭിനയിക്കാമോ?’ എന്ന്. അന്ന് സ്ക്രിപ്റ്റ് ഏകദേശ രൂപത്തിലായിട്ടേയുള്ളൂ. ഞാനാകട്ടെ എന്റെ പഠനകാലഘട്ടത്തിലും. സ്ക്രിപ്റ്റിന്റെ ഓരോ പുരോഗതിയും കനിയെ അറിയിച്ചുകൊണ്ടേയിരുന്നു.
തുടക്കത്തിൽ അനു എന്ന ചെറുപ്പക്കാരിയായ കഥാപാത്രത്തിനു വേണ്ടിയായിരുന്നു കനിയെ തിരഞ്ഞെടുത്തത്. എന്നാൽ സിനിമ വൈകുംതോറും ഞങ്ങൾക്ക് രണ്ടു പേർക്കും പ്രായം കൂടിത്തുടങ്ങി. ഒടുവിൽ സിനിമ ചെയ്തു തുടങ്ങിയപ്പോഴേക്കും പ്രഭ എന്ന കഥാപാത്രത്തിലേക്ക് കനിയെ മാറ്റാൻ ആലോചിക്കുകയായിരുന്നു. അപ്പോഴും എനിക്ക് അനുവിനെ കിട്ടിയില്ല. ആയിടയ്ക്കാണ് അറിയിപ്പ് സിനിമ കാണുന്നത്. അതിൽ വളരെ ഗൗരവസ്വഭാവമുള്ള കഥാപാത്രമാണ് ദിവ്യപ്രഭ ചെയ്തിരുന്നത്. സിനിമയിലേക്കു വേണ്ടതാകട്ടെ ജീവിതത്തെ ഏറെ ആഘോഷിക്കുന്ന, പ്രേമിക്കാനിഷ്‍ടപ്പെടുന്ന, ചുറ്റിത്തിരിയാനാഗ്രഹിക്കുന്ന ഒരു കഥാപാത്രത്തെയും. അങ്ങനെ കനിയേയും ദിവ്യയേയും രണ്ടു ദിവസം ഒപ്പം താമസിക്കാൻ ക്ഷണിച്ചു. ട്രെയിനിറങ്ങി വന്ന ദിവ്യപ്രഭയെ കണ്ടപ്പോൾത്തന്നെ മനസ്സിലായി, അറിയിപ്പ് സിനിമയിൽ കണ്ട ആളേ അല്ലെന്ന്. രണ്ടു ദിവസം താമസിച്ച് പോകും മുൻപ് ദിവ്യയോടും ചോദിച്ചു– ‘എന്റെ സിനിമയിൽ അഭിനയിക്കാമോ?’
∙ കരയിപ്പിച്ച സ്ക്രിപ്റ്റ്, റീലെടുത്ത് ഷൂട്ട്!
ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് പല സീനുകളിലും താൻ കരഞ്ഞു പോയിരുന്നതായി ദിവ്യപ്രഭ ഓർക്കുന്നു. പ്രഭ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ആദ്യം വിളിച്ചത്. എന്നാൽ സ്ക്രിപ്റ്റെല്ലാം വായിച്ച്, രണ്ട് റൗണ്ട് ഓഡിഷനും കഴിഞ്ഞപ്പോൾ പായൽ ചോദിച്ചു, അനുവിന്റെ കഥാപാത്രം ചെയ്യാമോ എന്ന്. അതുവരെ സ്ക്രിപ്റ്റ് വായിച്ചതു പോലും പ്രഭയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടായിരുന്നു. പെട്ടെന്നൊരു മാറ്റം വരുത്തേണ്ടി വന്നു. അതിനു വേണ്ടി ചെറുതല്ലാത്ത വിധം കഠിനാധ്വാനം ചെയ്തു. കഥാപാത്രത്തിന് 24–25 വയസ്സാണ്. ദിവ്യപ്രഭയ്ക്ക് 30 കഴിഞ്ഞു. അതിനനുസരിച്ചുള്ള മാറ്റം ശരീരഭാഷയിൽ വരെ കൊണ്ടുവരേണ്ടി വന്നു. നടക്കുന്ന രീതിയിലും മാറ്റം വരുത്തി.
അൽപം മടിച്ചിയായ കഥാപാത്രമാണ് അനു. പ്രേമിച്ച് നടക്കാനും ഇഷ്ടമാണ്. പക്ഷേ സ്വതന്ത്രമായി പ്രേമിക്കാൻ ബുദ്ധിമുട്ടുള്ള സമൂഹത്തിലാണ് ജീവിതം. കഥാപാത്രത്തിന്റെ ഈ ബുദ്ധിമുട്ടുകളെല്ലാം സിനിമയിലും കാണാം. റിഹേഴ്സലുകൾ ഏറെ നടത്തി. ഒടുവിൽ വിജയകരമായി അനുവിലേക്ക് സ്വയം പറിച്ചുനടാനും സാധിച്ചെന്നും ദിവ്യപ്രഭ പറയുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആരംഭിക്കുന്നതിനു മുൻപ് മുംബൈയിൽ ഒട്ടേറെ യാത്ര നടത്തിയിരുന്നു. ഒപ്പം ഛായാഗ്രാഹകൻ രണബീർ ദാസും ഉണ്ടായിരുന്നു. നഗരത്തിലാകെ നടന്ന് പല ഷോട്ടുകളുമെടുത്തു. ചിത്രത്തിന്റെ ഓപണിങ് സീനിൽ കാണുന്ന ദാദർ ഫ്ലവർ മാര്‍ക്കറ്റും അങ്ങനെ കണ്ടെത്തിയതാണ്.
പുലർച്ചെ നാലിന് ആരംഭിച്ച് ഏഴോടെ മൊത്തക്കച്ചവടമെല്ലാം അവസാനിക്കുന്നതാണ് ദാദറിലെ രീതി. അത്തരത്തില്‍ നഗരത്തിന്റെ ഓരോ ഭാഗത്തിനും ഓരോ ജീവിതരീതിയാണ്. എല്ലാ ഛായാഗ്രാഹകന്മാരും മുംബൈയെ ഇന്നേ വരെ കാണാത്ത രീതിയിൽ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നവരാണ്.
യാത്രയ്ക്കിടയിൽ മുംബൈയുടെ പരമ്പരാഗത കാഴ്ചകളും ലാൻഡ്‌മാർക്കുകളും അല്ലാതെയുള്ള കാഴ്ചകളും കൂടുതലായി ചിത്രീകരിച്ചു. മുംബൈയിലെ കെട്ടിടങ്ങളുടെ നിർമാണവും ട്രെയിനുകളുമെല്ലാം അങ്ങനെയാണ് ഫ്രെയിമിലേക്കെത്തുന്നത്. ദാദറിലും ലോവർ പരേലിലുമുള്ള കോട്ടൺ മില്ലുകളിലേക്ക് എത്തുന്നതും ആ യാത്രകൾക്കിടയിലാണ്. ചിത്രീകരണത്തിനിടെ അഭിനേതാക്കൾ അറിയാതെയും ചില രംഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ദിവ്യപ്രഭയുടെ രംഗങ്ങളായിരുന്നു ഏറെയും. നഗരത്തിലൂടെ അനു നടക്കുന്ന രംഗങ്ങളിൽ ചിലതെല്ലാം റീൽ എടുക്കുകയാണെന്ന് പറഞ്ഞ് പായലും രണബീറും ചേർന്ന് എടുത്തതാണ്!
∙ അടുക്കള ട്രെയിനായപ്പോൾ...
ചിത്രീകരണ സമയത്ത് തന്റെ തിയറ്റർ പരിചയം ഏറെ സഹായിച്ചിട്ടുണ്ടെന്ന് കനി പറയുന്നു. നാടകത്തിലും മറ്റും ഏറെ റിഹേഴ്സലെടുത്തിട്ടാണ് സ്റ്റേജിലേക്കു കയറുന്നത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റിലും അതുതന്നെയാണ് നടന്നത്. സിനിമാ ചിത്രീകരണത്തിനു മുൻപ് അഭിനേതാക്കൾക്കു വേണ്ടി ആക്ടിങ് വർക്‌ഷോപ്പുകളും സംഘടിപ്പിച്ചിരുന്നു പായൽ. ദിവ്യയും കനി കുസൃതിയും പായലിന്റെ അപാർട്മെന്റിലും റിഹേഴ്സൽ നടത്തിയിരുന്നു. അവിടുത്തെ അടുക്കള ചില നേരങ്ങളില്‍ റെയിൽവേ സ്റ്റേഷനും ട്രെയിനും തെരുവുമെല്ലാമായി മാറും! അടുക്കള ട്രെയിനാണെന്ന് സങ്കൽപിച്ചുള്ള ആ റിഹേഴ്സൽ യഥാർഥ ഷൂട്ടിങ്ങിനിടെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ദിവ്യപ്രഭയും പറയുന്നു.
വനിതകൾക്ക് ഏറെ ‘ഫ്രണ്ട്‌ലി’ ആയി തോന്നുന്ന നഗരമാണ് മുംബൈയെന്ന് തിരിച്ചറിഞ്ഞ നാളുകൾ കൂടിയായിരുന്നു കനിയെ സംബന്ധിച്ചിടത്തോളം ചിത്രീകരണസമയം. വളരെ പ്രഫഷനലാണ് കാര്യങ്ങളെല്ലാം. വനിതകൾക്കെല്ലാം കംഫർട്ടബിൾ ആയി തൊഴിലെടുക്കാം. സിനിമാ ചിത്രീകരണ സ്ഥലത്ത് വനിതകളെയെല്ലാം തുല്യതയോടെയാണ് കണക്കാക്കിയിരുന്നത്. കേരളത്തിൽ പക്ഷേ അത്തരമൊരു അനുഭവം ലഭിക്കില്ലെന്നും കനി പറയുന്നു. മുംബൈയിൽ അഭിനയിക്കാത്ത സമയത്തു പോലും എല്ലാവരും സിനിമയുടെ പരിശീലനത്തിലാകും. തന്റെ അടുത്ത ഭാഗം എങ്ങനെ മനോഹരമാക്കാം എന്ന ആലോചനയിലായിരുന്നു എല്ലാവരും.
എന്താണു തനിക്ക് വേണ്ടതെന്ന് കൃത്യമായി അറിയാവുന്ന സംവിധായികയായിരുന്നു പായൽ. ചിത്രത്തിലെ സാങ്കേതിക വിദഗ്ധരുമായും മേക്കപ് മാനുമായും വരെ പായൽ ബന്ധം സൂക്ഷിച്ചിരുന്നു. അടുത്ത ഷോട്ട് ഏതാണെന്നു വരെ അവർക്ക് കൃത്യമായി അറിയാമായിരുന്നു. പിന്നെ അഭിനേതാക്കളുടെ കാര്യം പറയണോ! ചിത്രത്തിൽ തിരക്കഥയിലെ മലയാളം കൈകാര്യം ചെയ്തിരുന്നത് മലയാളിയായ റോബിൻ ജോയ് ആയിരുന്നു. എന്നാൽ മിക്ക ഘട്ടങ്ങളിലും പായൽ ഇടപെടും. ഇത് ഓകെയാണോ, സംസാരരീതി ശരിയാണോ എന്നൊക്കെ ചോദിച്ചു കൊണ്ടേയിരിക്കും. പ്രഭ കൊല്ലത്തുനിന്നുള്ള നഴ്സാണ്. അനു പാലക്കാട്ടുകാരിയും. രണ്ടുതരം സംസാര രീതിയാണ്. അതിനാലാണ് ഇടയ്ക്കിടെ പായൽ എല്ലാം ചോദിച്ചുകൊണ്ടേയിരുന്നത്.
മികച്ച രീതിയിൽ ഒരു സൗഹൃദവും ഈ സമയത്ത് സംവിധായികയും പ്രധാന നടിമാരും തമ്മിലുണ്ടായിരുന്നു. ‘ഞങ്ങൾ മലയാളികൾ ഇങ്ങനെയൊന്നുമല്ല കേട്ടോ’ എന്ന് പായലിനെ ഓര്‍മിപ്പിച്ച അനുഭവവും കനി ഓർക്കുന്നു. എന്നാൽ ‘ഇതൊരു സിനിമയല്ലേ’ എന്നായിരുന്നു പായലിന്റെ മറുപടി. ആ പറഞ്ഞതിന്റെ അർഥം സിനിമ പുറത്തിറങ്ങിയപ്പോഴാണു മനസ്സിലായത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഒരു ഭക്ഷ്യവിഭവം ആണെങ്കിൽ അതിന്റെ രുചിയുടെയും മണത്തിന്റെയുമെല്ലാം ക്രെഡിറ്റ് പായലിനാണെന്നും കനിയുടെ വാക്കുകൾ.
സിനിമയെടുത്ത് ഒടുവിൽ പായലും മലയാളം പഠിച്ചോ? അതിന്റെ ഉത്തരവും കനി തന്നെ പറയും. ‘സ്പോട്ട് ഡബിങ്’ ആയിരുന്നു സിനിമയിൽ. പക്ഷേ അവസാനം ചില ഭാഗത്ത് സ്റ്റുഡിയോ ഡബിങ് ആവശ്യമായി വന്നു. മലയാളത്തിലാണ് ഡബിങ്. അത് പുരോഗമിക്കുന്നതിനിടെ പായൽ ഒരു മലയാളം വാക്കിനെപ്പറ്റി പറഞ്ഞു. നമുക്ക് ആ വാക്ക് മാറ്റി പുതിയ ഈ വാക്ക് വച്ചാലോ എന്നു ചോദിച്ചു. എല്ലാവരും അദ്ഭുതപ്പെട്ടു പോയി. അത്രയേറെ മലയാളത്തോട് അടുത്തിരുന്നു പായൽ. ഓൾ വി ഇമാജിൻ ആസ് ലൈറ്റും മലയാളികളിലേക്ക് എത്താനൊരുങ്ങുകയാണ്. നവംബർ 22ന് ചിത്രം തിയറ്റർ റിലീസിനെത്തും.