കേരളത്തിനും തമിഴ്‌നാടിനും ബിജെപിയില്നിന്ന് ഭീഷണി; ഹിന്ദിയെ എതിർക്കുന്നത് വെറുപ്പ് കൊണ്ടല്ല, കേന്ദ്ര ലക്ഷ്യം മറ്റൊന്ന്: ഉദയനിധി
തമിഴ്നാട് പോലെത്തന്നെ, എന്റെ സ്വന്തം വീട് പോലെത്തന്നെ തോന്നുന്ന ഇടമാണ് കേരളം. ഭാഷയും സാഹിത്യവുമെല്ലാം ചേർന്നാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയപരവും സാമൂഹികപരവുമായ ഭൂമികയെ പരുവപ്പെടുത്തിയെടുത്തത്. സാഹിത്യം, ഭാഷ, രാഷ്ട്രീയം എന്നിവ വച്ചു നോക്കുമ്പോൾ കേരളത്തിനും തമിഴ്‌നാട്ടിനും പൊതുവായ ഒരുപാട് കാര്യങ്ങളുമുണ്ട്. ദ്രാവിഡ ആചാര്യൻ പെരിയാർ 1924ൽ വൈക്കം സത്യഗ്രഹത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള ടി.എം. നായരാണ് തമിഴ്നാട്ടിൽ സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷനു തുടക്കം കുറിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആചരിക്കാൻ കേരളത്തിലും തമിഴ്നാട്ടിലും സർക്കാർതലത്തിൽത്തന്നെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഫാഷിസം നിറഞ്ഞ, വർഗീയത നിറഞ്ഞ നയങ്ങളെ മാറ്റി നിർത്തുന്നതിൽ ഒരുപോലെ പ്രവർത്തിച്ച രണ്ട് സംസ്ഥാനങ്ങൾ കൂടിയാണ് തമിഴ്നാടും കേരളവും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ എന്തുകൊണ്ടാണ് ഫാഷിസത്തിനെതിരെ ഇത്ര ശക്തമായി നിലകൊള്ളുന്നത്? ഇവിടങ്ങളിലുള്ള അടിയുറച്ച പുരോഗമനപരമായ രാഷ്ട്രീയമാണ് അതിനു കാരണം. ദേശീയതയേയും ശാസ്ത്രീയതയേയും പ്രോത്സാഹിപ്പിക്കുന്നതാണ് തമിഴ് സാഹിത്യം. തമിഴെന്നത് ആശയവിനിമയത്തിനുള്ള ഒരു ഭാഷ മാത്രമായിരുന്നില്ല, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനിടെ, അംഗീകാരവും അന്തസ്സും സ്വാതന്ത്ര്യവും തേടുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമായിരുന്നു അത്.

തമിഴ്നാട് പോലെത്തന്നെ, എന്റെ സ്വന്തം വീട് പോലെത്തന്നെ തോന്നുന്ന ഇടമാണ് കേരളം. ഭാഷയും സാഹിത്യവുമെല്ലാം ചേർന്നാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയപരവും സാമൂഹികപരവുമായ ഭൂമികയെ പരുവപ്പെടുത്തിയെടുത്തത്. സാഹിത്യം, ഭാഷ, രാഷ്ട്രീയം എന്നിവ വച്ചു നോക്കുമ്പോൾ കേരളത്തിനും തമിഴ്‌നാട്ടിനും പൊതുവായ ഒരുപാട് കാര്യങ്ങളുമുണ്ട്. ദ്രാവിഡ ആചാര്യൻ പെരിയാർ 1924ൽ വൈക്കം സത്യഗ്രഹത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള ടി.എം. നായരാണ് തമിഴ്നാട്ടിൽ സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷനു തുടക്കം കുറിച്ചത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആചരിക്കാൻ കേരളത്തിലും തമിഴ്നാട്ടിലും സർക്കാർതലത്തിൽത്തന്നെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഫാഷിസം നിറഞ്ഞ, വർഗീയത നിറഞ്ഞ നയങ്ങളെ മാറ്റി നിർത്തുന്നതിൽ ഒരുപോലെ പ്രവർത്തിച്ച രണ്ട് സംസ്ഥാനങ്ങൾ കൂടിയാണ് തമിഴ്നാടും കേരളവും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ എന്തുകൊണ്ടാണ് ഫാഷിസത്തിനെതിരെ ഇത്ര ശക്തമായി നിലകൊള്ളുന്നത്? ഇവിടങ്ങളിലുള്ള അടിയുറച്ച പുരോഗമനപരമായ രാഷ്ട്രീയമാണ് അതിനു കാരണം. ദേശീയതയേയും ശാസ്ത്രീയതയേയും പ്രോത്സാഹിപ്പിക്കുന്നതാണ് തമിഴ് സാഹിത്യം. തമിഴെന്നത് ആശയവിനിമയത്തിനുള്ള ഒരു ഭാഷ മാത്രമായിരുന്നില്ല, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനിടെ, അംഗീകാരവും അന്തസ്സും സ്വാതന്ത്ര്യവും തേടുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമായിരുന്നു അത്.
∙ ‘അന്ന് പറഞ്ഞത് തെറ്റെന്നു തെളിഞ്ഞു’
1930ലും 1960കളിലും ഹിന്ദിയെ രാജ്യത്തെ പ്രധാന ഭാഷാമാധ്യമമാക്കാനും അതിനെ അടിച്ചേൽപ്പിക്കാനുമുള്ള ശ്രമം നടന്നിരുന്നു. തമിഴ് സംസ്കാരത്തിന്റെയും അതിന്റെ ഭാഷാപരമായ വ്യക്തിത്വത്തിന്റെയും നിലനിൽപ്പിനെ ബാധിക്കുന്നതായിരുന്നു അത്. എന്നാൽ ദ്രാവിഡ പ്രസ്ഥാനങ്ങളാണ് ഈ ഘട്ടത്തിൽ സാഹിത്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ സാമൂഹികമാറ്റത്തിന്റെ വാഹകരാക്കി മാറ്റിയത്. തമിഴ്‌നാട്ടിലെ ഓരോരുത്തരുടെയും ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പെരിയാർ പേന ചലിപ്പിച്ചത്. ദ്രാവിഡ നേതാക്കൾ ജനങ്ങളുമായി ബന്ധപ്പെടാനുള്ള മാധ്യമമായും സാഹിത്യത്തെ മാറ്റി. പെരിയാറും കരുണാനിധിയുമെല്ലാം തങ്ങളുടെ പ്രസംഗങ്ങളിൽ ഇത്തരം കവിതകളും ഗദ്യഭാഗങ്ങളുമെല്ലാം ചേർത്തത് ജനങ്ങളിലേക്ക് കൂടുതലായി എത്തിച്ചേരാനുള്ള മാർഗമെന്ന നിലയിലായിരുന്നു.
പക്ഷേ, ഇത്തരത്തില്‍ തമിഴിനു വേണ്ടി നിലകൊള്ളുന്ന തമിഴ്നാടിന്റെ ശ്രമങ്ങളെ വിഭജനകരമായ സമീപനം എന്നാണ് ദേശീയ നേതാക്കളിൽ പലരും അക്കാലത്ത് വിമർശിച്ചിരുന്നത്. രാജ്യത്തിന്റെ ഐക്യം തകർക്കുന്നതിനു വേണ്ടിയാണ് തമിഴിനു വേണ്ടി നിലകൊള്ളുന്നതെന്നു വരെ അവർ പറഞ്ഞു. എന്നാൽ ദശാബ്ദങ്ങൾക്കിപ്പുറം അതെല്ലാം തെറ്റാണെന്ന് ചരിത്രം തെളിയിച്ചു. അന്ന് തമിഴ്നാട് രാജ്യത്തിന്റെ ഐക്യത്തെ തകർക്കുമെന്ന് പറഞ്ഞ ദേശീയ നേതാക്കൾത്തന്നെ ഇന്ന് ഹിന്ദി സംസാരിക്കാത്ത പല സംസ്ഥാനങ്ങളിലും ഹിന്ദിയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. അത് രാജ്യത്തെ വിഭജിക്കുന്നതും ഐക്യത്തെ തകർക്കുന്നതുമാണെന്നും തെളിഞ്ഞിരിക്കുന്നു. തമിഴിനെ സംരക്ഷിക്കാനായി ദ്രാവിഡ പ്രസ്ഥാനങ്ങൾ തമിഴ്നാട്ടിൽ നടത്തിയ സമരങ്ങളെല്ലാം മറ്റു സംസ്ഥാനങ്ങളെ അവരുടെ സ്വന്തം ഭാഷയെ സംരക്ഷിക്കുന്നതിനുള്ള പ്രേരകശക്തിയാവുകയായിരുന്നു. ഇന്ന് ഇന്ത്യയിൽ പ്രാദേശിക ഭാഷകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ മുൻപന്തിയിൽ ദ്രാവിഡ മുന്നേറ്റം തന്നെയായിരുന്നു.
തമിഴ് ഭാഷയിലെ പ്രശ്നങ്ങളെയും ചോദ്യം ചെയ്താണ് മുന്നേറ്റം സാധ്യമായത്. തമിഴ് ഭാഷയിലെ ‘ആൺ–പെൺ വ്യത്യാസ’ത്തെത്തന്നെ ചോദ്യം ചെയ്തയാളാണ് പെരിയാർ. വിധവ, അഭിസാരിക എന്നീ വാക്കുകൾതന്നെ ഉദാഹരണം. ഭർത്താവ് മരിച്ച വനിതയെ വിധവ എന്നുവിളിക്കുന്നു. അപ്പോൾ ഭാര്യ മരിച്ച ഭർത്താവിനെയോ? അഭിസാരികയെ കാണാൻ പോകുന്ന ആണിനെ എന്തു വിളിക്കും? പെരിയാർ ഇതെല്ലാം ചോദ്യം ചെയ്തത് യൂറോപ്യൻ മനസ്സിൽ ഫെമിനിസം എന്ന ചിന്ത വരുന്നതിനും എത്രയോ മുൻപാണെന്നോർക്കണം. ഇത്തരത്തിലുള്ള ചോദ്യം ചെയ്യലുകളാണ് തമിഴ് ഭാഷയെ ദ്രാവിഡ മുന്നേറ്റത്തിന്റെ ശക്തമായ ആയുധമാക്കി മാറ്റിയത്. സാധാരണക്കാരായ ഒട്ടേറെ പേരെ ദ്രാവിഡ മുന്നേറ്റത്തിലേക്ക് ആകർഷിച്ചതും ഭാഷയുടെ ഈ സ്വാധീന സ്വഭാവമാണ്.
∙ ‘രാഷ്ട്രീയ സന്ദേശങ്ങള്‍ സിനിമയിലൂടെ...’
ദ്രാവിഡ ചിന്താഗതി പ്രതിഫലിപ്പിക്കുന്നതിലും അതിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിലും തമിഴ് സിനിമ വലിയ പങ്കാണു വഹിച്ചത്. 1950കൾക്കു മുൻപ് തമിഴ് സിനിമ സംസ്കൃതവൽക്കരിക്കപ്പെട്ട നിലയിലായിരുന്നു. ശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളായിരുന്നു അതിലൂടെ ജനങ്ങളിലേക്ക് എത്തിയിരുന്നത്. ഉന്നതവിഭാഗക്കാർക്കും സമൂഹത്തിലെ സ്വാധീന ശക്തിയുള്ളവർക്കുമാണ് ഇത്തരം സിനിമകൾ ആസ്വദിക്കാൻ സാധിച്ചിരുന്നത്. പലരും സിനിമകൾ കാണാറുണ്ടെങ്കിലും ഒന്നും മനസ്സിലാകാറില്ല. ദ്രാവിഡ മുന്നേറ്റത്തിന്റെ വരവാണ് ഈ സാഹചര്യങ്ങളെയെല്ലാം മാറ്റിമറിച്ചത്. 1950കൾക്കു ശേഷം രാഷ്ട്രീയ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശക്തമായ മാധ്യമമായി സിനിമ മാറി.
പൊതുജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിനിമകളിലൂടെ പുറത്തുവന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ സിനിമയിലെ സംഭാഷണങ്ങളായും നിറഞ്ഞു. തിരക്കഥാരചന എന്നത് ഒരു കലാരൂപമായി മാറി. അതുവഴി നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളിലേക്കും രാഷ്ട്രീയ ആശയങ്ങളെ എത്തിക്കാനായി. സമൂഹത്തിൽ നിലനിന്നിരുന്ന ജാതിപരമായും വർഗപരവുമായ വിഭജനത്തെക്കുറിച്ച് ജനങ്ങളിലേക്ക് സന്ദേശമെത്തിക്കുന്ന സിനിമകൾക്ക് ദ്രാവിഡ നേതാക്കൾത്തന്നെ തുടക്കമിട്ടു, പ്രചാരം നൽകി. സാമൂഹികമായ മാറ്റം സൃഷ്ടിക്കാൻ തമിഴ് സാഹിത്യത്തിനുള്ള ശേഷിയും അത് തെളിയിച്ചു.
തമിഴ്‌സിനിമയുടെ രീതികളെത്തന്നെ മാറ്റിമറിച്ച ചിത്രമാണ് എം. കരുണാനിധി എഴുതി ശിവാജി ഗണേശൻ അഭിനയിച്ച പരാശക്തി. ജാതിപരമായ വിവേചനത്തെയും ചോദ്യം ചെയ്യുന്നതായിരുന്നു ഈ ചിത്രം. പരമ്പരാഗതമായ അധികാരസ്ഥാപനങ്ങളെയെല്ലാം ചോദ്യം ചെയ്യുന്നതായിരുന്നു അതിലെ സംഭാഷണങ്ങളെല്ലാം. ഞാനും രാഷ്ട്രീയത്തിലേക്ക് കടക്കും മുൻപ് കുറച്ചുനാൾ സിനിമയിലുണ്ടായിരുന്നു. ഇന്ന് തമിഴ് സിനിമ കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് നടത്തുന്നത്. കേരളത്തിലും സിനിമ വളരുകയാണ്, പ്രത്യേകിച്ച് സമീപകാലത്ത്. തെലുങ്ക്, കന്നഡ ചലച്ചിത്ര മേഖലകളും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഒന്നാലോചിച്ചു നോക്കൂ, ദക്ഷിണേന്ത്യയിലെപ്പോലെ പ്രാദേശിക ഭാഷകളിൽ ഇത്രയേറെ വളർന്ന വേറെ ഏതെങ്കിലും സംസ്ഥാനത്തെ സിനിമയുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഹിന്ദി സിനിമയാണ് റിലീസ് ചെയ്യുന്നത്. അതിന്റെ ഫലമായി, ബോളിവുഡിൽനിന്ന് വൻതോതിൽ ഹിന്ദി സിനിമകൾ മാത്രമിറങ്ങുന്നു. മറാത്തി, ഭോജ്പുരി, ബിഹാറി, ഗുജറാത്തി സിനിമകളൊന്നും ആരും പുറത്തിറക്കുന്നില്ല. അവയ്ക്കൊന്നും ബോളിവുഡ് സിനിമയുമായി പിടിച്ചു നിൽക്കാനുമാകുന്നില്ല. ഉത്തരേന്ത്യൻ സിനിമയിൽ പല സംസ്ഥാനങ്ങളിലും സ്വന്തമായി സിനിമാ വ്യവസായം പോലുമില്ലെന്നത് സങ്കടകരമാണ്. നമ്മുടെ സംസ്ഥാനങ്ങളിലും ഇതു സംഭവിക്കാം. നല്ല മലയാളം, തമിഴ് സിനിമകളൊന്നും നാം ഇറക്കുന്നില്ലെങ്കിൽ അവിടെയും ഹിന്ദി പിടിമുറുക്കും, അതു നമ്മുടെ സംസ്കാരത്തെ പിടിച്ചെടുക്കും, നമ്മുടെ വ്യക്തിത്വത്തെതന്നെ ഇല്ലാതാക്കിക്കളയും. ഇത്തരം കാരണങ്ങളാലാണ് ഹിന്ദിയെ എതിർക്കുന്നത്. അല്ലാതെ ഹിന്ദിയോട് ഞങ്ങൾക്ക് ഒരു വെറുപ്പുമില്ല.
∙ ‘സംസ്കൃതം പഠിച്ചാൽ ഡോക്ടറാകാം!’
നേരത്തേ സംസ്കൃതം സംസാരിക്കുന്നവരെയായിരുന്നു സമൂഹത്തിൽ വരേണ്യരായി കണക്കാക്കിയിരുന്നത്. അതിനാൽത്തന്നെ സംസ്കൃതം തുല്യതയെന്ന അവകാശത്തെ നിഷേധിക്കുന്നതായിരുന്നു. തമിഴ്നാട്ടുകാരുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതായിരുന്നു. പണ്ട്, ഡോക്ടറാകണമെങ്കിൽ സംസ്കൃതം പാസാകണമായിരുന്നു. സംസ്കൃതവും വൈദ്യശാസ്ത്രവും തമ്മില്‍ എന്തു ബന്ധമുണ്ടായിട്ടാണ്! പക്ഷേ സംസ്കൃതം പാസാകണമെന്നു വന്നതോടെ പിന്നാക്ക വിഭാഗക്കാർക്കും ഗ്രാമീണ മേഖലകളിൽനിന്നുള്ളവർക്കുമൊന്നും വൈദ്യശാസ്ത്രം പഠിക്കാൻ സാധിച്ചില്ല. പാവപ്പെട്ടവരെ അറിവിൽനിന്ന് അകറ്റി നിർത്തുന്നതായി സംസ്കൃതം. സമാനമായിത്തന്നെയല്ലേ ഇന്നും സംഭവിക്കുന്നത്? വൈദ്യശാസ്ത്രം പഠിക്കാൻ ഇന്ന് കേന്ദ്രം അനുശാസിക്കുന്ന പഠനരീതി പിന്തുടരേണ്ട അവസ്ഥയല്ലേ!
1920കളിൽ മദ്രാസ് സർവകലാശാലയിലെ ഒരു സംസ്കൃതം അധ്യാപകന് മാസശമ്പളം 200 രൂപയായിരുന്നു. എന്നാൽ ഒരു തമിഴ് അധ്യാപകന് കിട്ടിയിരുന്നതാകട്ടെ 70 രൂപയും. സംസ്കൃതംകൊണ്ട് ഗുണം കിട്ടിയത് ഏത് വിഭാഗത്തിനാണെന്ന് നിങ്ങൾക്കെല്ലാവർക്കും മനസ്സിലാക്കാവുന്നതാണല്ലോ! അങ്ങനെയാണ് ദ്രാവിഡ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ തനി തമിഴ് ഏക്കം (Pure Tamil Movement) സംഘടിപ്പിക്കുന്നത്. സംസ്കൃതത്തിന്റെ സ്വാധീനം തമിഴിൽനിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെത്തന്നെയായിരുന്നു ആ മുന്നേറ്റം. സംസ്കൃതത്തെ തമിഴ് ഭാഷയിൽനിന്നുതന്നെ ഒഴിവാക്കിയ ബോധപൂർവമായ ശ്രമങ്ങളും ഇതിന്റെ ഭാഗമായി നടന്നു.
തമിഴ്‌നാട്ടിലെ ആചാരപരവും സംസ്കാരപരവുമായ കാര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതായിരുന്നു സംസ്കൃതത്തിന്റെ സ്വാധീനം. എന്നാൽ സംസ്കൃതത്തിന്റെ ആധിപത്യത്തിനെതിരെ പെരിയാറിന്റെ നേതൃത്വത്തിൽ ക്യാംപെയ്നുകൾ നടന്നു. 1937ലാണ് സി. രാജഗോപാലാചാരിയുടെ നിർദേശപ്രകാരം, ഹിന്ദി നിർബന്ധമായും സ്കൂളുകളിൽ പഠിപ്പിക്കണമെന്ന നിർദേശം വരുന്നത്. ഇവർ ആദ്യം ഹിന്ദി കൊണ്ടുവരും പിന്നാലെ സംസ്കൃതവും അടിച്ചേൽപ്പിക്കുമെന്നും അന്ന് പെരിയാർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് പെരിയാറിന്റെ നേതൃത്വത്തിൽ സമരങ്ങൾ ആരംഭിച്ചത്.
1937 മുതൽ 1940കൾ വരെ ഈ പ്രക്ഷോഭം തുടർന്നു. തമിഴ് ഭാഷയ്ക്കു വേണ്ടിയുള്ള ആദ്യത്തെ വലിയ സമരമായിരുന്നു ഇത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ഫലപ്രദമായി തടയാനും അതുവഴി സാധിച്ചു. ഒട്ടേറെ പേർക്കാണ് സമരത്തിന്റെ ഭാഗമായി ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നത്. ആ മൊഴിപ്പോർ ത്യാഗികളുടെ ഓർമകൾക്കു മുന്നിൽ എല്ലാ വർഷവും ജനുവരി 26ന് സ്മരണാഞ്ജലി അർപ്പിക്കുന്നത് ഡിഎംകെ ഇതുവരെ മുടക്കിയിട്ടില്ല.
∙ ‘കവികളിലും കാവിവൽക്കണം’
2024 ഒക്ടോബറിൽ ദൂരദർശന്റെ തമിഴ് വിഭാഗമായ ഡിഡി തമിഴ് ഒരു ഹിന്ദി വാരം ആചരിക്കാൻ ശ്രമം നടത്തിയിരുന്നു. തമിഴ്‌നാട് ഗവർണർ ആർ. എൻ. രവിയും അതിന്റെ ഭാഗമായിരുന്നു. ഇതിനെതിരെ ചെന്നൈയിലെ ഡിഡി തമിഴിന്റെ ഓഫിസിനു മുന്നിൽ ഡിഎംകെ വിദ്യാർഥി വിഭാഗം പ്രക്ഷോഭം നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഇതിനെതിരെ ആഞ്ഞടിച്ചു. ദ്രാവിഡ ചിന്തകളെ തുരങ്കം വയ്ക്കുന്ന ഇത്തരം നീക്കം നേരത്തേയും ഗവർണറുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ‘നീറ്റ്’ പോലുള്ളവയും വിദ്യാഭ്യാസ മേഖലയിൽ തമിഴ്‌നാടിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. തമിഴ് അഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിക്കേണ്ടതിന്റെ സൂചനകളാണ് ഇത്തരം കേന്ദ്രനീക്കങ്ങൾ ദ്രാവിഡ പ്രസ്ഥാനങ്ങൾക്കു നൽകിയത്. നമ്മുടെ തമിഴ് കവികളെയും കാവിവൽക്കരണത്തിലൂടെ തട്ടിയെടുക്കുന്നുണ്ട് ഫാഷിസ്റ്റുകൾ.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഡിഎംകെ മുന്നോട്ടു വച്ച ഭാഷാ പഠനരീതിയെ അംഗീകരിച്ചു. എന്നാൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ഭൂമികയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി മാത്രം അതിന് തയാറായില്ല. ആർ.എൻ. രവി തമിഴ്‌നാടിനു പകരം തമിഴകം എന്ന വാക്കാണ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ഉപയോഗിച്ചത്. എന്നാൽ അതിനെതിരെ ഒരു പ്രമേയം തന്നെ പാസാക്കുകയാണ് ഞങ്ങൾ ചെയ്തത്. ഗവർണർ വായിച്ചതിനെ പൂർണമായും നിരാകരിച്ചു. പകരം, സർക്കാർ തയാറാക്കി നൽകിയ പ്രസംഗത്തിൽ ഉള്ളതെന്താണോ അത് നിയമസഭാ രേഖകളിൽ ഉൾപ്പെടുത്തി.
തമിഴ് ഭാഷയും സാഹിത്യവുമായുമുള്ള ഈ വൈകാരിക ബന്ധം ഞങ്ങൾ തുടരുകതന്നെ ചെയ്യും. കേരളത്തിനും തമിഴ്‌നാടിനും സ്വന്തം സംസ്കാരത്തോട് ആഴത്തിലുള്ള സ്നേഹമാണ്. എന്നാൽ ഇരുസംസ്ഥാനങ്ങളും ബിജെപിയിൽനിന്ന് ഭീഷണി നേരിടുന്നുണ്ട്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു സംസ്കാരം, ഒരു ഭാഷ, ഒരു ഭക്ഷണം, ഒരു വസ്ത്രധാരണരീതി, ഒരു മതം എന്നത് കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും അടിച്ചേൽപ്പിക്കാനാണ് ശ്രമം. നമ്മുടെ സംസ്കാരത്തെയും ഭാഷയെയുമെല്ലാം നശിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ കേരളവും തമിഴ്നാടും കൈകോർത്തുതന്നെ മുന്നോട്ടു പോകാം– സദസ്സിൽനിന്നുള്ള നിറഞ്ഞ കയ്യടികൾക്കു മുന്നിൽ ഉദയനിധി സ്റ്റാലിൻ വാക്കുകൾ അവസാനിപ്പിച്ചു. മലയാള മനോരമ എക്സിക്യൂട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യുവും സന്നിഹിതനായിരുന്നു.