സുഹൃത്തിന്റെ വിയോഗം മുതൽ നിർമാതാവിന്റെ പിന്മാറ്റം വരെ; സാബുവിന്റെ സ്വപ്നങ്ങളോട് മുഖം തിരിച്ച് കാലവും!
എ.സി. സാബുവിന്റെ ആദ്യ സംവിധാന സംരംഭത്തിന് സഫലത കൈവരാതെ പോയത് സുഹൃത്തിന്റെ അകാല വിയോഗം കാരണമായിരുന്നെങ്കിൽ അവസാന ചിത്രമായ ശ്രീനാരായണഗുരു സാക്ഷാൽകരിക്കപ്പെടാതെ പോയതിനു പിന്നിൽ നിർമാതാവിന്റെ വാഗ്ദാനലംഘനവുമായിരുന്നു. ‘കാൽപാടുകൾ’ക്കു ശേഷം ശ്രീനാരായണഗുരുവിന്റെ ജീവിതം വിഷയമാക്കി മലയാളത്തിൽ നിർമിക്കപ്പെടുന്ന സിനിമയായിരുന്നു അത്. കലാത്മകമായോ ചരിത്രപരമായോ ‘കാൽപാടുകൾ’ നീതി പുലർത്തിയില്ല എന്ന ചിന്തയാകാം ‘ഗുരു’വിന്റെ ജീവിതം ആധാരമാക്കി വീണ്ടും ഒരു ചിത്രം നിർമിക്കാൻ സാബുവിനെ പ്രേരിപ്പിച്ചത്. തൃപ്രയാറിലെ ‘സ്വപ്നലോക’ത്തിൽ മാസങ്ങൾ പലതും ചെലവഴിച്ച് രൂപപ്പെടുത്തിയെടുത്ത ഇതിന്റെ തിരക്കഥ നീണ്ട മൗനത്തിനുശേഷമുള്ള സാബുവിന്റെ ഉയർത്തെഴുന്നേൽപിന് കളമൊരുക്കുമെന്ന് പലരും കരുതി. പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ സിനിമയുടെ ചിത്രീകരണാരംഭഘട്ടത്തിൽ തന്നെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത വ്യക്തി കാണിച്ച വൈമുഖ്യവും നിലപാട് മാറ്റവും മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. അതിനു ശേഷം ദുഃഖിതനും നിരാശനുമായി സിനിമാ ലോകം തന്നെ ഉപേക്ഷിച്ച മട്ടിലുള്ള ചിന്തയും മനോഭാവവുമായി തന്റെ ആദ്യകാല പ്രവർത്തന മേഖലയായ പത്രപ്രവർത്തനവുമായി അന്ത്യകാലം പിന്നിടുകയായിരുന്നു അദ്ദേഹം. എങ്കിലും കാണുമ്പോഴൊക്കെ ചോദിക്കുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന ‘ഗുരു’ സിനിമയെക്കുറിച്ച്. അപ്പോൾ െതല്ലു നേരം നിശ്ശബ്ദനാകും. പിന്നെ

എ.സി. സാബുവിന്റെ ആദ്യ സംവിധാന സംരംഭത്തിന് സഫലത കൈവരാതെ പോയത് സുഹൃത്തിന്റെ അകാല വിയോഗം കാരണമായിരുന്നെങ്കിൽ അവസാന ചിത്രമായ ശ്രീനാരായണഗുരു സാക്ഷാൽകരിക്കപ്പെടാതെ പോയതിനു പിന്നിൽ നിർമാതാവിന്റെ വാഗ്ദാനലംഘനവുമായിരുന്നു. ‘കാൽപാടുകൾ’ക്കു ശേഷം ശ്രീനാരായണഗുരുവിന്റെ ജീവിതം വിഷയമാക്കി മലയാളത്തിൽ നിർമിക്കപ്പെടുന്ന സിനിമയായിരുന്നു അത്. കലാത്മകമായോ ചരിത്രപരമായോ ‘കാൽപാടുകൾ’ നീതി പുലർത്തിയില്ല എന്ന ചിന്തയാകാം ‘ഗുരു’വിന്റെ ജീവിതം ആധാരമാക്കി വീണ്ടും ഒരു ചിത്രം നിർമിക്കാൻ സാബുവിനെ പ്രേരിപ്പിച്ചത്. തൃപ്രയാറിലെ ‘സ്വപ്നലോക’ത്തിൽ മാസങ്ങൾ പലതും ചെലവഴിച്ച് രൂപപ്പെടുത്തിയെടുത്ത ഇതിന്റെ തിരക്കഥ നീണ്ട മൗനത്തിനുശേഷമുള്ള സാബുവിന്റെ ഉയർത്തെഴുന്നേൽപിന് കളമൊരുക്കുമെന്ന് പലരും കരുതി. പ്രതീക്ഷയോടെ കാത്തിരുന്നു.
പക്ഷേ സിനിമയുടെ ചിത്രീകരണാരംഭഘട്ടത്തിൽ തന്നെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത വ്യക്തി കാണിച്ച വൈമുഖ്യവും നിലപാട് മാറ്റവും മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. അതിനു ശേഷം ദുഃഖിതനും നിരാശനുമായി സിനിമാ ലോകം തന്നെ ഉപേക്ഷിച്ച മട്ടിലുള്ള ചിന്തയും മനോഭാവവുമായി തന്റെ ആദ്യകാല പ്രവർത്തന മേഖലയായ പത്രപ്രവർത്തനവുമായി അന്ത്യകാലം പിന്നിടുകയായിരുന്നു അദ്ദേഹം. എങ്കിലും കാണുമ്പോഴൊക്കെ ചോദിക്കുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന ‘ഗുരു’ സിനിമയെക്കുറിച്ച്. അപ്പോൾ െതല്ലു നേരം നിശ്ശബ്ദനാകും. പിന്നെ സ്വകാര്യമെന്നോണം പറയും.
‘ബിനൂ എനിക്കു വേണമെങ്കിൽ ഋഷിക് ഭായിയെ ഒന്നു വിളിച്ചാൽ മതി. എല്ലാം ശരിയാവും’ (ചെമ്മീനിന്റെ എഡിറ്റർ ഋഷികേശ് മുഖർജി അന്ന് എൻഎഫ്ഡിസി ചെയർമാനായിരുന്നു) പക്ഷേ സാബു ഒന്നിനും പോയില്ല. അത്തരം സഹായ അഭ്യർഥനകൾക്കു വേണ്ടിയോ മറ്റെന്തെങ്കിലും പരിലാളനങ്ങൾക്കു വേണ്ടിയോ ആരെയെങ്കിലും സമീപിക്കുന്ന ചരിത്രം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുമില്ല. ശാന്തനും സൗമ്യനും നിർമല മാനസനുമായ സാബു പ്രതിസന്ധിഘട്ടങ്ങളിൽ പലർക്കും അഭയവും തണലുമായിരുന്നുവെങ്കിലും പലരും അതൊന്നും ഓർക്കാറില്ലെന്നു മാത്രം.
∙ അനുസ്മരണങ്ങൾ, അംഗീകാരം
പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്. സേതുമാധവൻ അവസാന കാലത്തെഴുതിയ ചലച്ചിത്ര സ്മരണകളിൽ സാബു കടന്നു വരുന്നുണ്ട്. വാഴ്‌വേമായം സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് കഥയെഴുതിയ പി. അയ്യനേത്തിനെ അന്വേഷിക്കുമ്പോൾ അദ്ദേഹം ഫിലിം ജേണലിസ്റ്റും കഥാകൃത്തുമായ എ.സി. സാബു താമസിക്കുന്ന മദിരാശിയിലെ രാഘവ് കോളനിയിലെ വീട്ടിൽ സാബുവിന്റെ സംരക്ഷണയിൽ കഴിയുകയായിരുന്നുവെന്ന് നന്ദിയോടെ സ്മരിക്കുന്നുണ്ട്. ഗായകൻ രാജു തന്റെ സിനിമാ ലോകത്തെ അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ‘നിലയ്ക്കാത്ത നാദമയൂഖങ്ങളിലും’ ഒരിടത്ത് തന്റെ പ്രതിസന്ധി ഘട്ടത്തിൽ സാബു ചെയ്ത ഉപകാരങ്ങളും സഹായങ്ങളെയും കുറിച്ച് കൃതജ്ഞതാപൂർവം ഓർമിക്കുന്നുണ്ട്.
സാബുവിന്റെ നന്മയുടെ മുഖങ്ങൾ പ്രകാശിക്കുന്ന ഇത്തരം മുഹൂർത്തങ്ങളെക്കുറിച്ച് പരിചയവൃത്തത്തിൽപെട്ട പലർക്കും എത്രയോ പറയാനുണ്ടാവും. കാൽനൂറ്റാണ്ടിലേറെക്കാലം ചലച്ചിത്ര പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സാബുവിനെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമായിരുന്നു അത്. അതായിരിക്കണം സാബുവിന് കിട്ടിയ ഏക അംഗീകാരം. ആദ്യത്തേയും അവസാനത്തേയും അംഗീകാരം.
∙ കഥകൾ, കേച്ചേരിയുടെ വരവ്
ഒരു കാലത്ത് മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിറഞ്ഞു നിന്ന നാമധേയമായിരുന്ന എ.സി. സാബു. വിശ്വപ്രസിദ്ധ സാഹിത്യകാരന്മാരായ ചെഖോവ്, ഒ. ഹെൻട്രി വനഫൂൽ തുടങ്ങിയവരുടെ രചനകളുടെ സ്വാധീനമാവാം. അവരുടെ കഥ പറച്ചിലുകളുടെ രീതി മാതൃകയാക്കി കൊണ്ട് കൊച്ചു കൊച്ചു കഥകൾ എഴുതിക്കൊണ്ടായിരുന്നു സാബു കഥാരംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ അത്തരം മിനിക്കഥകൾക്ക് പ്രാരംഭം കുറിച്ചത് സാബുവാണ്. അതിനൊക്കെ അന്നത്തെ വായനക്കാരുടെ മനസ്സിൽ ഇടം നേടിയെടുക്കാനും കഴിഞ്ഞിരുന്നു. താൻ ഗുരുവായി സ്വീകരിച്ച രാമു കാര്യാട്ട് സാബുവിന്റെ ‘ആത്മാവുകൾ’ എന്ന സമാഹാരത്തിന്റെ അവതാരകയിൽ ‘സാബു ഇന്നു നീ മലയാളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്’. എന്ന് കുറിച്ചിടുമ്പോൾ അന്ന് സാബു സർഗാത്മകതയുടെ നിറവിലായിരുന്നു.
സാബു തന്റെ സർഗസിദ്ധിയും കലാപാടവവും തെളിയിക്കാൻ മറ്റൊരു ഭൂമിക തേടി പോയതോടെയാണ് ആ ചെറുകഥാകൃത്തിനെയും നോവലിസ്റ്റിനെയും നമുക്ക് നഷ്ടമാകുന്നത്. തൃശ്ശൂരിൽ നിന്ന് പുറത്തിറങ്ങിയിരുന്ന മലയാളത്തിലെ ആദ്യകാല സിനിമാ പ്രസിദ്ധീകരണമായ ‘സൗണ്ട്’, സിനി രമ, ചിത്രരമ, നവജീവൻ, ചിത്ര കൗമുദി, ഫിലിം മാഗസിൻ, സിനിമ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ സാബുവിന്റെ സിനിമ സംബന്ധിയായ ലേഖനങ്ങളും റിപ്പോർട്ടുകളും മലയാള ചലച്ചിത്രാസ്വാദകരിൽ പുത്തൻ അവബോധം സൃഷ്ടിക്കാൻ പോന്നതായിരുന്നു.
മലയാളത്തിൽ സിനിമകൾ നിർമിക്കുന്നുണ്ടെന്ന് പുറം ലോകത്തെ അറിയിച്ച രാമു കാര്യാട്ടിന്റെ ആഗോള പ്രശസ്തിയാർജിച്ച ‘ചെമ്മീനി’ന്റെ വിജയത്തിന് പിന്നിൽ സാബുവിന്റെ കരങ്ങളുണ്ടായിരുന്നു. ആ ചിത്രത്തിന്റെ ഷെനോറിയ തയാറാക്കുന്നതു മുതൽ ചിത്രത്തിന്റെ അന്ത്യഘട്ടം വരെ സാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. എൻ. എൻ. പിഷാരടിയുടെ ‘നിണമണിഞ്ഞ കാൽപാടുകളുടെ’ തിരക്കഥ രൂപപ്പെടുത്തുന്നതിലും സാബുവിന്റെ സഹകരണമുണ്ടായിരുന്നു. പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ ഡി.എം. പൊറ്റക്കാടുമായി അദ്ദേഹത്തിന് നല്ല സൗഹൃദ ബന്ധമായിരുന്നു. ഡി.എം. പൊറ്റക്കാട് ചങ്ങമ്പുഴയുടെ ‘രമണൻ’ ചലച്ചിത്രാവിഷ്കാരമാകുന്ന കാലത്ത് മദിരാശിയിലായിരുന്ന സാബു ആ ചിത്രവുമായി സഹകരിച്ചു. ഡി.എം. മരണപ്പെട്ടപ്പോൾ ഒരു സഹോദരന്റെ വേർപാട് എന്ന തലക്കെട്ടിൽ സിനിമയിൽ ഒരു അനുസ്മരണ കുറിപ്പ് എ.സി.സാബു എഴുതുകയും ഉണ്ടായി.
യൂസഫലി കേച്ചേരി എന്ന കവിയെ ഗാനരചയിതാവാക്കി മാറ്റിയത് സാബുവിന്റെ ഇടപെടലായിരുന്നു. രാമു കാര്യാട്ടിന്റെ ‘മൂടുപടം’ സിനിമയുമായി ബന്ധപ്പെട്ട് കേച്ചേരിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തിനോട് സിനിമയിൽ ഗാനങ്ങൾ എഴുതാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ഭയന്ന് എന്നെ കൊണ്ടാവില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നുവത്രെ. അന്നേരം മാത്യഭൂമി വാരികയിൽ ആയിടെ പ്രസിദ്ധീകരിച്ചു വന്ന കേച്ചേരിയുടെ ഒരു കവിത കാണാതെ ചൊല്ലി കേൾപ്പിച്ച് താങ്കൾക്ക് നിഷ്പ്രയാസം സിനിമാ ഗാനങ്ങൾ എഴുതാൻ പറ്റുമെന്ന് ആത്മവിശ്വാസം കൊടുത്തതും ചലച്ചിത്ര ഗാനലോകത്തേക്ക് ആനയിച്ചതും സാബു ആയിരുന്നു. ഇക്കാര്യം കേച്ചേരി തന്നെ ഒരു അഭിമുഖത്തിൽ ‘എന്നെ ഗാനരചയിതാവാക്കിയത് കഥാകൃത്തും ഫിലിം ജേണലിസ്റ്റുമായ എ.സി. സാബുവാണെ’ന്ന് സ്മരിച്ചിട്ടുണ്ട് (ഫിലിം മാഗസിൻ).
പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും ചലച്ചിത്ര സംവിധായകനുമായ വിജയൻ കരോട്ടിന് സാബു ഗുരുതുല്യനായിരുന്നു. വിജയൻ കാരോട്ട് അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവൽ ‘ചാരം’ സമർപ്പിച്ചത് എ.സി. സാബുവിനാണ്. ‘ഒരു വലിയ ഹൃദയത്തിന്റെ താക്കോൽ സൂക്ഷിക്കുന്ന സാബുവിന്’ എന്ന വാചകത്തോടെ. ബാബു നന്തൻകോട് സംവിധാനം ചെയ്ത ‘സ്വപ്നം’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ബംഗാളിയായ നന്ദിതാ ബോസിനെക്കുറിച്ച് ആദ്യമായി ഒരു ചലച്ചിത്ര വാരികയിൽ എഴുതുന്നത് സാബുവാണ്.
സിനിമ രമയിൽ ‘വംഗ സുന്ദരീ നിനക്കു വണക്കം’ എന്ന ടൈറ്റിലിൽ ചെറിയ കുറിപ്പോടെ. ‘സ്വപ്ന’ത്തിന് മുൻപ് റീലീസ് ചെയ്തതും അവാർഡ് കരസ്ഥമാക്കിയതും കെ. എസ്. േസതുമാധവന്റെ പണി തീരാത്ത വീട് ആയതുകൊണ്ട് നന്ദിതാ ബോസ് ആദ്യം അഭിനയിച്ച മലയാള സിനിമ പണിതീരാത്ത വീടാണെന്ന ധാരണ പലർക്കുമുണ്ട്. ബംഗാളിയായ നന്ദിതാ ബോസ് വിവാഹശേഷം ഭർത്താവുമൊത്ത് അദ്ദേഹത്തിന്റെ ജോലി സ്ഥലമായ മദിരാശിയിലെത്തുന്നതും അവരെ കണ്ടുമുട്ടുന്ന പ്രൊഡ്യൂസർ ശിവനും സംവിധായകൻ ബാബു നന്തൻകോടും സിനിമയിലഭിനയിക്കാൻ ക്ഷണിക്കുന്നതും നന്ദിതാ ബോസ് നടിയായി മാറുന്നതുമൊക്കെ യാദൃച്ഛികം മാത്രമായിരുന്നു.
∙ പരിഭവമില്ലാതെ മടക്കം
സിനിമാ രംഗത്തു നിന്ന് നിഷ്ക്രിയനായെങ്കിലും പത്രപ്രവർത്തനവും ഫിലിം ജേണലിസവും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. തൃശൂരിലെ ലേഖകനായി ‘ഈനാട്’ പത്രത്തിലും മനോരാജ്യത്തിന്റെ സിനിമാ പ്രസിദ്ധീകരണമായ ‘ചലച്ചിത്രം’ വാരികയിലുമായി അദ്ദേഹത്തിന്റെ സർഗപ്രവർത്തനം മുന്നോട്ടു പോയി. ചലച്ചിത്രം വാരികയിൽ ‘ഒരു ഫിലിം ജേണലിസ്റ്റിന്റെ കാൽനൂറ്റാണ്ട്’ എന്ന പേരിൽ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു വരികയുണ്ടായി. കോടമ്പാക്കം ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളെയും പരിചയ വൃത്തത്തിൽപെട്ട സിനിമ പ്രവർത്തകരെയും കുറിച്ചുള്ള സ്മൃതികളുടെ ഒരു പരമ്പരയായിരുന്നു അത്.
അക്കാലത്തു തന്നെയാണ് ‘ചെമ്മീൻ’ സിനിമയുടെ പ്രൊഡ്യൂസർ കൺമണി ബാബുവും എഡിറ്റർ രവിയും (അരുത് സിനിമയുടെ സംവിധായകൻ) പുതിയ സിനിമാ സംരംഭവുമായി സാബുവിനെ തേടി അദ്ദേഹം അപ്പോൾ താമസിച്ചിരുന്ന വലപ്പാട് എത്തിയത്. തോമസ് തോമസിന്റെ ‘വിഷഭൂമിയിൽ മയങ്ങുന്നവർ ’ എന്ന നോവൽ സിനിമയാക്കുന്നതിന്റെ തയാറെടുപ്പുമായി തിരക്കഥ രചനയ്ക്കായി സാബുവിനെ കൂട്ടി കൊണ്ടുപോവുകയും കുറച്ചു നാൾ ആ ചിത്രത്തിന്റെ തിരക്കഥ പ്രവർത്തനവുമായി അവരോടൊത്ത് െചലവഴിക്കുകയും ചെയ്തു. ആ നോവൽ പിന്നീട് ‘അസ്തി’ എന്ന പേരിൽ സിനിമാരൂപമാവുകയും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയുണ്ടായി.
പക്ഷേ ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ ഒരിടത്തും സാബുവിന്റെ പേര് കണ്ടതായി ഓർക്കുന്നില്ല. അന്ന്, പുരസ്കാര വേദിയിൽ വച്ച് മധു സാബുവിനെപ്പറ്റി പറയുമ്പോൾ അദ്ദേഹം വിട പറഞ്ഞു കഴിഞ്ഞിരുന്നു. മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു ഓണാഘോഷത്തോടനുബന്ധിച്ച് തൃപ്രയാറിനടുത്ത് നാടകമത്സരത്തിൽ ജൂറിയായി പോയി രാത്രി വീട്ടിൽ തിരിച്ചെത്തി മയങ്ങാൻ കിടന്ന സാബു പിന്നെ നിദ്രവിട്ട് ഉണർന്നതില്ല. സഫലീകരിക്കപ്പെടാത്ത ഒരുപാട് മോഹങ്ങൾ ബാക്കി വച്ച് 1989 സെപ്റ്റംബർ 18ന് സാബു ഈ ലോകത്തോടു വിട പറഞ്ഞു.