ആഗോളതലത്തില്‍ ഒരു ചലച്ചിത്രത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ഓസ്‌കര്‍ അവാര്‍ഡില്‍ പ്രധാനപ്പെട്ടതെല്ലാം സ്വന്തമാക്കിയ ‘അനോറ’ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ, ആറു ദശലക്ഷം ഡോളർ (ഏകദേശം 52 കോടി രൂപ) ചെലവിട്ട് നിർമിച്ച ചിത്രമാണ്. ഒരു ബിഗ് ബജറ്റ് മലയാള സിനിമയേക്കാള്‍ ചെലവു കുറഞ്ഞ പടം. ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ടാണ് ബജറ്റിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകണം; ഏതൊരു സിനിമയുടെയും മികവിന്റെ മാനദണ്ഡം ബജറ്റല്ല എന്ന് സമർഥിക്കാൻ വേണ്ടിത്തന്നെയാണത്. സമീപകാലത്തായി മലയാളികള്‍ ബജറ്റിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ മൂല്യനിര്‍ണയം നടത്തുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ വലിയ സന്ദേശമാണ് അനോറ നല്‍കുന്നത്. വാരിവലിച്ച് പണം മുടക്കി അതിന്റെ നാലിരട്ടി പെരുപ്പിച്ച് കാട്ടിയാൽ നല്ല സിനിമയുണ്ടാവില്ല. ഓസ്‌കറിന്റെ ഏഴയലത്ത് എത്താനും സാധിക്കില്ല. അതിന് മൗലികതയുളള പ്രമേയങ്ങളും ആവിഷ്‌കാരരീതികളും വേണം. അനോറ എന്ന കൊച്ചുചിത്രം പറയാതെ പറയുന്നത് ഈ യാഥാർഥ്യമാണ്. വന്‍കിട താരങ്ങളോ വമ്പന്‍ അണിയറപ്രവര്‍ത്തകരോ ഇല്ലാതെതന്നെ ഗുണമേന്മയുള്ള ചിത്രങ്ങള്‍ അംഗീകരിക്കപ്പെടാമെന്ന സന്ദേശം കൂടിയാണ് ഓസ്‌കര്‍ ജൂറി നല്‍കുന്നത്. വാണിജ്യ സിനിമ-ആര്‍ട്ട് സിനിമ എന്ന തരംതിരിവുകള്‍ ഒഴിച്ചുനിര്‍ത്തി ഇതിവൃത്തത്തോട് സത്യസന്ധമായ സമീപനം സ്വീകരിച്ച, വൃത്തിയുളള സിനിമയാണ് അനോറ. മികച്ച ചിത്രം അനോറ, മികച്ച നടി മൈക്കി മാഡിസൻ, മികച്ച സംവിധായകന്‍ ഷോണ്‍ ബേക്കര്‍, മികച്ച തിരക്കഥ ഷോണ്‍ ബേക്കര്‍, മികച്ച എഡിറ്റര്‍ ഷോണ്‍ ബേക്കര്‍ എന്നിങ്ങനെ അഞ്ച് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അനോറ മികച്ച സിനിമയെക്കുറിച്ചുളള മലയാളിയുടെ വ്യവസ്ഥാപിത സങ്കല്‍പങ്ങളും കപടബോധവും അപ്പാടെ തച്ചുടയ്ക്കുന്ന ചിത്രമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതലത്തില്‍ ഒരു ചലച്ചിത്രത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ഓസ്‌കര്‍ അവാര്‍ഡില്‍ പ്രധാനപ്പെട്ടതെല്ലാം സ്വന്തമാക്കിയ ‘അനോറ’ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ, ആറു ദശലക്ഷം ഡോളർ (ഏകദേശം 52 കോടി രൂപ) ചെലവിട്ട് നിർമിച്ച ചിത്രമാണ്. ഒരു ബിഗ് ബജറ്റ് മലയാള സിനിമയേക്കാള്‍ ചെലവു കുറഞ്ഞ പടം. ഈ സന്ദര്‍ഭത്തില്‍ എന്തുകൊണ്ടാണ് ബജറ്റിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകണം; ഏതൊരു സിനിമയുടെയും മികവിന്റെ മാനദണ്ഡം ബജറ്റല്ല എന്ന് സമർഥിക്കാൻ വേണ്ടിത്തന്നെയാണത്.

സമീപകാലത്തായി മലയാളികള്‍ ബജറ്റിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ മൂല്യനിര്‍ണയം നടത്തുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ വലിയ സന്ദേശമാണ് അനോറ നല്‍കുന്നത്. വാരിവലിച്ച് പണം മുടക്കി അതിന്റെ നാലിരട്ടി പെരുപ്പിച്ച് കാട്ടിയാൽ നല്ല സിനിമയുണ്ടാവില്ല. ഓസ്‌കറിന്റെ ഏഴയലത്ത് എത്താനും സാധിക്കില്ല. അതിന് മൗലികതയുളള പ്രമേയങ്ങളും ആവിഷ്‌കാരരീതികളും വേണം. അനോറ എന്ന കൊച്ചുചിത്രം പറയാതെ പറയുന്നത് ഈ യാഥാർഥ്യമാണ്. വന്‍കിട താരങ്ങളോ വമ്പന്‍ അണിയറപ്രവര്‍ത്തകരോ ഇല്ലാതെതന്നെ ഗുണമേന്മയുള്ള ചിത്രങ്ങള്‍ അംഗീകരിക്കപ്പെടാമെന്ന സന്ദേശം കൂടിയാണ് ഓസ്‌കര്‍ ജൂറി നല്‍കുന്നത്.

ADVERTISEMENT

∙ അനോറയും നമ്മുടെ ആർട്ട് പടങ്ങളും

വാണിജ്യ സിനിമ-ആര്‍ട്ട് സിനിമ എന്ന തരംതിരിവുകള്‍ ഒഴിച്ചുനിര്‍ത്തി ഇതിവൃത്തത്തോട് സത്യസന്ധമായ സമീപനം സ്വീകരിച്ച, വൃത്തിയുളള സിനിമയാണ് അനോറ. മികച്ച ചിത്രം അനോറ, മികച്ച നടി മൈക്കി മാഡിസൻ, മികച്ച സംവിധായകന്‍ ഷോണ്‍ ബേക്കര്‍, മികച്ച തിരക്കഥ ഷോണ്‍ ബേക്കര്‍, മികച്ച എഡിറ്റര്‍ ഷോണ്‍ ബേക്കര്‍ എന്നിങ്ങനെ അഞ്ച് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അനോറ മികച്ച സിനിമയെക്കുറിച്ചുളള മലയാളിയുടെ വ്യവസ്ഥാപിത സങ്കല്‍പങ്ങളും കപടബോധവും അപ്പാടെ തച്ചുടയ്ക്കുന്ന ചിത്രമാണ്. ആര്‍ട്ട് ഹൗസ് സിനിമകളെക്കുറിച്ച് കാലാകാലങ്ങളില്‍ നമ്മള്‍ മനസില്‍ സൂക്ഷിക്കുന്ന പല ധാരണകളുമുണ്ട്. അതില്‍ ഒന്ന് സിനിമ കാണുന്ന ആര്‍ക്കും പിടികൊടുക്കരുതെന്നാണ്. ദുരൂഹതയും ദുര്‍ഗ്രാഹ്യതയും സങ്കീര്‍ണതയും അതിന്റെ കൂടപ്പിറപ്പായിരിക്കണം.

അനോറ സിനിമയിലെ രംഗം (Photo courtesy: FilmNation Entertainment/ Cre Film)

ആശയപരമായ വ്യക്തത കൈവന്നാല്‍ സിനിമയുടെ കലാപരത നഷ്ടമാകും. അതിനാല്‍ ഒരു അപൂര്‍ണചിത്രം പോലെ കാഴ്ചക്കാരന് എങ്ങനെയും വ്യാഖ്യാനിക്കാവുന്ന തലത്തിലേക്ക് അവ്യക്തമായി പര്യവസാനിപ്പിക്കുക. ഒരു തരത്തിലും വൈകാരികമായി സിനിമ സ്വാധീനിക്കരുത്. അനുഭവവേദ്യത, ആസ്വാദനക്ഷമത എന്നിവ തീര്‍ത്തും അസാധ്യമാക്കും വിധം സിനിമ വരണ്ടതും വിരസവുമാക്കുക. ഇത്തരം മുന്‍ധാരണകളില്‍ നിന്നുകൊണ്ട് രൂപപ്പെട്ട ആര്‍ട്ട് സിനിമകള്‍ കണ്ട് ശീലിച്ച മലയാളിയുടെ ചലച്ചിത്ര സംസ്‌കാരത്തിനും കാര്യമായ ഉടവ് തട്ടിയിരുന്നു.

എന്നാല്‍ എംടി, കെ.ജി.ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, മോഹന്‍, ഹരിഹരന്‍ എന്നിങ്ങനെയുള്ള ഒരു സംഘം മധ്യവര്‍ത്തി സിനിമാ പ്രവര്‍ത്തകരാണ് ഒരേസമയം സിനിമാറ്റിക്കും ആഴമേറിയ ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുന്നതുമായ സിനിമകള്‍ ഒരുക്കിയത്. ഇതേസമയംതന്നെ സത്യജിത്ത് റായും മൃണാൾ സെന്നും ഋത്വിക് ഘട്ടക്കും ഋതുപര്‍ണഘോഷും അപര്‍ണ സെന്നും ദീപ നയ്യാരും അടക്കമുളള ചലച്ചിത്രകാരന്‍മാര്‍ മനുഷ്യന് മനസ്സിലാകുന്നതും എന്നാല്‍ കലാത്മകമായ ഔന്നത്യം പുലര്‍ത്തുന്നതുമായ സിനിമകള്‍ ഒരുക്കി. ഇവര്‍ രാജ്യാന്തര തലത്തില്‍ തന്നെ അംഗീകരിക്കപ്പെടുകയും ചെയ്തു. ഏതെങ്കിലും തരത്തിലുളള ജാടകള്‍ തീര്‍ത്തും ഒഴിവാക്കിനിര്‍ത്തി മാധ്യമപരമായ സത്യസന്ധത പുലര്‍ത്തുന്ന ആവിഷ്‌കാര സമീപനങ്ങളാണ് ഇവര്‍ കൈക്കൊണ്ടത്. അടൂര്‍ ഗോപാലകൃഷ്ണന്റെ ചില സിനിമകളിലെങ്കിലും ഈ സമീപനം ദൃശ്യമാണ്.

ADVERTISEMENT

അനോറയെക്കുറിച്ച് പറയുമ്പോള്‍ ഇതൊക്കെ എന്തിനു സൂചിപ്പിക്കുന്നു എന്നു സംശയിച്ചേക്കാം. അനോറ എന്ന സിനിമയിലുടെ കടന്നുപോകുമ്പോള്‍ ഈ സംശയത്തിനുള്ള പൂർണമായ മറുപടി ലഭിക്കും. പറയുന്ന വിഷയം എന്തുമാകട്ടെ അതില്‍ കാഴ്ചക്കാരനുമായി കൃത്യമായ അനുപാതത്തില്‍ കണക്ട് ചെയ്യുക എന്നതാണ് സിനിമയെ മികവുറ്റതാക്കുന്നത്. ‘ഞാന്‍ ഇതാണ് ഉദ്ദേശിച്ചത്, നിങ്ങള്‍ക്ക് വല്ലതും പിടികിട്ടിയോ’ എന്ന് ചലച്ചിത്രകാരന്‍ ചോദിക്കുകയും വിഷണ്ണനായ കാണി ഒന്നും മനസ്സിലാകാതെ ഇതികര്‍ത്തവ്യതാ മൂഢനായി നില്‍ക്കുകയും ചെയ്യുന്നതല്ല മഹത്തായ സിനിമ.

അനോറ സിനിമയിൽ നടി മൈക്കി മാ‍ഡിസൻ. (Photo courtesy: FilmNation Entertainment/ Cre Film)

ചില സാധുക്കളാകട്ടെ തങ്ങളുടെ ബൗദ്ധിക നിലവാരത്തിനും ആസ്വാദന ബോധത്തിനും കാര്യമായ എന്തോ തകരാറുള്ളതു കൊണ്ടാണ് സിനിമ മനസ്സിലാകാതെ പോയതെന്ന് ആശ്വസിക്കുകയും ചെയ്യുന്നു. യഥാർഥത്തില്‍ നിരൂപകരുടെയും പണ്ഡിതന്മാരുടെയും വ്യാഖ്യാനങ്ങളും ‘സ്റ്റഡി ക്ലാസുകളും’ കൊണ്ട് ആസ്വദിക്കപ്പെടേണ്ട ഒന്നല്ല സിനിമ. അതു സ്വയം സംവേദനം സാധ്യമാക്കാന്‍ കഴിയേണ്ടുന്ന ഒന്നാണ്. ദൃശ്യമാധ്യമം എന്നു പറയുമ്പോള്‍ നിരക്ഷരരും അതീവസാധാരണക്കാരും അജ്ഞാനികളുമായ കാണികളെ പോലും വൈകാരികമായി സ്വാധീനിക്കാനും അതുവഴി സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയതലവുമായി താദാത്മ്യം പ്രാപിക്കാനും പ്രാപ്തമാക്കുന്നിടത്താണ് ഒരു ചലച്ചിത്രം അതിന്റെ ദൗത്യം പൂർണമാക്കുന്നത്.

∙ എന്താണ് മികച്ച കല?

എല്ലാത്തരം നിര്‍വചനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും അപ്പുറത്താണ് മികച്ച കല എന്ന യാഥാർഥ്യം കുടികൊള്ളുന്നത്. ജൈവികവും നൈസര്‍ഗികവും സ്വാഭാവികവുമായി സംഭവിക്കുന്ന ഒന്നാണത്. ബുദ്ധിയും ആരോഗ്യവും സൗന്ദര്യവുമുള്ള ഒരു കുഞ്ഞ് ജനിക്കാന്‍ എന്തെങ്കിലും രഹസ്യ ഫോര്‍മുലയുണ്ടോ? അതിനായി എഴുതിവച്ച നിയമങ്ങളുണ്ടോ? അതു സ്വാഭാവികമായി സംഭവിക്കുന്നു. മികച്ച കലാസൃഷ്ടിയുടെ കാര്യവും അങ്ങനെത്തന്നെ. ആരുടെ കീഴിലും സിനിമ പഠിക്കാത്ത കൊറിയൻ സംവിധായകൻ കിം കിം ഡുക് ലോകോത്തര സിനിമകളുണ്ടാക്കി. സത്യജിത്ത്‌ റായ്ക്കും മണിരത്നത്തിനും ഗുരുനാഥന്‍മാരുണ്ടായിരുന്നില്ല, ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പരിശീലനവും. പക്ഷേ അവരുടെ സിനിമകള്‍ ഫിലിം സ്‌കൂളുകളില്‍ പാഠഭാഗങ്ങളായി. യഥാർഥ സിനിമയുടെ പൊരുള്‍ ഇതിലെല്ലാമുണ്ട്.

അനോറ സിനിമയിൽ നടി മൈക്കി മാ‍ഡിസൻ. (Photo courtesy: FilmNation Entertainment/ Cre Film)
ADVERTISEMENT

മനുഷ്യാവസ്ഥകളും മനുഷ്യവികാരങ്ങളും അതു സമ്മാനിക്കുന്ന തിരിച്ചറിവുകളും സംസ്‌കരിച്ചെടുത്ത് സൗന്ദര്യാത്മകമായും അനുഭവവേദ്യമായും അവതരിപ്പിച്ചവരെല്ലാം മഹത്തായ സിനിമകളുണ്ടാക്കി. ഇപ്പോള്‍ ഷോണ്‍ ബേക്കറും തനത് വഴിയിലുടെ ഒരു മികച്ച സിനിമയ്ക്ക് രൂപം കൊടുത്തിരിക്കുന്നു. ആര്‍ട്ട് ഹൗസ് സിനിമകളെക്കുറിച്ചുളള നമ്മുടെ എല്ലാ മുന്‍ധാരണകളെയും പൊളിച്ചടുക്കുന്ന ചിത്രമാണ് അനോറ. മികച്ച കല എല്ലാം തുറന്നു കാട്ടുന്നതല്ലെന്നും ആനുഷംഗികമായി അഭിവ്യഞ്ജിപ്പിക്കുന്നതാണെന്നും മഹത്തുക്കള്‍ പറയാറുണ്ട്. ഇതൊരു വാസ്തവമാണെന്ന് സമ്മതിക്കുമ്പോഴും കലയിലെ ധ്വനിസാന്ദ്രതയെക്കുറിച്ച് മാത്രമാണ് ഈ സൂചന.

കെ.ജി. ജോര്‍ജ് മുതല്‍ ദിലീഷ് പോത്തന്‍ വരെയുള്ള മികച്ച ചലച്ചിത്രകാരന്മാര്‍ മൈന്യൂട്ട് ഡീറ്റയിലിങ് വഴി ധ്വന്വാത്മകതയുടെ സാധ്യതകള്‍ ഉപയോഗിച്ച് കാണാറുണ്ട്. എന്നു കരുതി അവരുടെ സിനിമകളില്‍ കാണികള്‍ക്ക് അപ്രാപ്യമായ ഒന്നും തന്നെയില്ല. ചലച്ചിത്രകാരന്‍ ആസ്വാദകനുമായി സംവദിക്കാന്‍ ആഗ്രഹിക്കുന്നത് ഫലപ്രദമായി അവരിലേക്ക് എത്തിക്കാന്‍ ഇവര്‍ക്കെല്ലാം കഴിയുന്നുണ്ട്. മണിരത്നം അടക്കം അന്യഭാഷകളില്‍ വിപ്ലവം സൃഷ്ടിച്ച സംവിധായകര്‍ക്കെല്ലാം തന്നെ ഇതു സാധ്യമായിട്ടുണ്ട്.

അനോറയെ അമ്പരപ്പിക്കുന്ന മികവോടെ അവതരിപ്പിച്ച മൈക്കി മാഡിസന്‍ തന്നെയാണ് ഈ സിനിമയിലെ ഏറ്റവും വലിയ ആകര്‍ഷക ഘടകം. സമാനതകളില്ലാത്ത മികവോടെയാണ് ഓരോ സീനുകളിലും അവർ പെര്‍ഫോം ചെയ്തിട്ടുളളത്. മൈക്കിയുടെ ചില നോട്ടങ്ങളും ഭാവങ്ങളുമെല്ലാം ക്ലാസിക്ക് തലത്തിലുളളതാണ്.

ഈ കലാഗുണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് തിരക്കഥാകൃത്ത് കൂടിയായ എസ്. ഹരീഷിന്റെ ‘മോദസ്‌ഥിതനായങ്ങു വസിപ്പൂ മലപോലെ’ എന്ന ഇനിയും സിനിമയായിട്ടില്ലാത്ത ചെറുകഥ. പറയാതെ പറയുന്നു എന്നതാണ് ഈ കഥയുടെ സവിശേഷത. അതേസമയം പറയുന്നതെല്ലാം കുറിക്ക് കൊള്ളുന്നു താനും. അനുവാചകന്റെ അനുഭവമണ്ഡലത്തെയും അവന്റെ അവബോധത്തെയും ഒരു പോലെ സ്ര്‍പശിക്കുന്ന കലാവിദ്യ. അനോറ എന്ന ഷോണ്‍ ബേക്കര്‍ ചിത്രം സഞ്ചരിക്കുന്നതും ഈ വഴിക്ക് തന്നെയാണ്. കുറേക്കൂടി ഓപ്പണ്‍ അപ്പ് ചെയ്യാന്‍ ശ്രമിക്കുന്നു എന്നതു മാത്രമാണ് വ്യത്യാസം.

ആശയസംവേദനത്തിന് പ്രതീകങ്ങളെ ആശ്രയിക്കാതെ നേരിട്ട് സാധ്യമാക്കുന്നതാണ് ബേക്കറുടെ രീതി. അതുകൊണ്ട് സിനിമയുടെ കലാമൂല്യത്തിന് കോട്ടം തട്ടുമെന്ന വാദം മൗഢ്യമാണ്. എന്തു പറയുന്നു, എങ്ങനെ പറയുന്നു എന്നതിലുപരി എന്തു സ്വാധീനം ഉണ്ടാക്കുന്നു എന്നതാണ് പ്രധാനം. നിലവാരം നഷ്ടപ്പെടാതെ ഫലപ്രദമായ ആശയസംവേദനം സാധ്യമാക്കാന്‍ കഴിയുന്നിടത്ത് അനോറ അനശ്വരമാകുന്നു. കാലത്തെ കടന്ന് വളരാന്‍ ശേഷിയുളള ഒരു ചലച്ചിത്രമായി പരിണമിക്കുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുളള പാം ദി ഓർ പുരസ്‌കാരം കരസ്ഥമാക്കിയ അനോറ, ബിബിസി കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി തിരഞ്ഞെടുത്ത ചിത്രം കൂടിയാണ്.

‘അവളുടെ രാവുകൾ’ പോസ്റ്റർ

∙ അവളുടെ രാവുകളുടെ തുടര്‍ച്ച?

1978ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകള്‍’ എന്ന ചിത്രവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോകുന്നു. ആ സിനിമയെക്കുറിച്ച് ഒരുപക്ഷേ വിദേശികള്‍ കേട്ടിട്ടു പോലുമുണ്ടാവില്ല. എന്നാല്‍ പ്രമേയപരമായി ‘അവളുടെ രാവുകള്‍’ അവസാനിക്കുന്നിടത്തു നിന്നാണ് അനോറ ആരംഭിക്കുന്നത്. ലൈംഗികത്തൊഴിലാളിയായ ഒരു സ്ത്രീ അതിലേക്ക് എത്തിപ്പെട്ട സാഹചര്യങ്ങളും അവളുടെ ദൈന്യമായ ജീവിതാവസ്ഥകളും അവള്‍ ഒരു കുലീന കുടുംബജാതനായ യുവാവിനെ പ്രണയിക്കുന്നതും എല്ലാ എതിര്‍പ്പുകളും മറികടന്ന് അവളെ അയാള്‍ തന്റെ ജീവിതത്തിലേക്ക് കുടെക്കൂട്ടുന്നതുമാണ് അവളുടെ രാവുകളുടെ ഇതിവൃത്തം. പിന്നീട് അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്ന് സിനിമ പറഞ്ഞില്ല. അതിനൊരു രണ്ടാം ഭാഗം ഉണ്ടായതുമില്ല.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുളള പാം ദി ഓർ പുരസ്‌കാരം കരസ്ഥമാക്കിയ അനോറ, ബിബിസി കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി തിരഞ്ഞെടുത്ത ചിത്രം കൂടിയാണ്.

എന്നാല്‍ ലൈംഗികത്തൊഴിലാളിയായ ഒരു പെണ്ണിനെ വിവാഹം കഴിച്ച അഭിജാതനായ ഒരു യുവാവിന്റെയും അവരുടെ ദാമ്പത്യത്തിന്റെ മുന്നോട്ടുളള ഗതിയില്‍ സംഭവിക്കുന്ന വിചിത്രമായ അനുഭവങ്ങളുടെയും ആവിഷ്‌കാരമാണ്. സാധാരണഗതിയില്‍ ഗൗരവമുള്ള ചലച്ചിത്രകാരന്മാര്‍ എന്നു ഭാവിക്കുന്നവര്‍ ഒട്ടും ശ്വാസംവിടാതെ വളരെ സംഘര്‍ഷാത്മകമായിട്ടാവും ഇത്തരം കഥാസന്ദര്‍ഭങ്ങളും വൈകാരികാവസ്ഥകളും ട്രീറ്റ് ചെയ്യുക. എന്നാല്‍ ഷോണ്‍ ബേക്കര്‍ നേര്‍വിപരീതമായ ഒരു സമീപനം സ്വീകരിച്ചിരിക്കുന്നു. നർമരസം തുളുമ്പുന്ന അതീവ രസകരമായ ആഖ്യാനത്തിലുടെ മുന്നോട്ട് പോകുന്ന സിനിമ, കഥാന്ത്യത്തില്‍ ഉള്ളില്‍ തറയ്ക്കുന്ന അനുഭവമായി മാറുന്നു.

‘അവളുടെ രാവുകളിൽ’ നടി സീമ (Photo from Archives)

നർമവും വൈകാരികതയും പാടെ പടിക്ക് പുറത്തുനിര്‍ത്തി നിർമമവും നിസ്സംഗവുമായി ആശയസംവേദനം സാധ്യമാക്കുന്നതാണ് നമ്മുടെ നാട്ടിലെ ഓഫ്ബീറ്റ് സിനിമകളുടെ രീതി. അനോറയില്‍ വളരെ സത്യസന്ധവും കലര്‍പ്പില്ലാത്തതുമായ ഒരു ആവിഷ്‌കരണശൈലിയിയാണ് സംവിധായകന്‍ സ്വീകരിച്ചിട്ടുള്ളത്. സ്വാഭാവികവും ജൈവികവുമായ കഥാഗതിയിലുടെയും പ്രതിപാദനരീതിയിലുടെയും അദ്ദേഹം വളരെ ഫലപ്രദമായി ആശയസംവേദനം സാധ്യമാക്കിയിരിക്കുന്നു. ഒരു വാണിജ്യ സിനിമ കാണുന്ന ആസ്വാദനക്ഷമതയോടെ ഏതു തരം പ്രേക്ഷകനും സിനിമയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നു.

അതേസമയം ജീവിതത്തെക്കുറിച്ചും മനുഷ്യാവസ്ഥകളെക്കുറിച്ചും മഹത്തരമായ ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുന്ന ചിത്രം സൂക്ഷ്മവിശദാംശങ്ങളിലുടെ ഉത്തമകലയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. പറയുന്ന വിഷയത്തെ വേറിട്ട കണ്ണിലൂടെ നോക്കിക്കാണുന്നുണ്ടെങ്കിലും വിഷയത്തോട് പുലര്‍ത്തുന്ന ആത്മാർഥതയും യാഥാർഥ്യപ്രതീതിയുമെല്ലാം ഈ ചിത്രത്തെ ക്ലാസിക് എന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നു. പ്രേക്ഷകനില്‍ വൈകാരികമായ ആഘാതം സൃഷ്ടിക്കുന്നതിനൊപ്പം ജീവിതത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കാനും അനോറയ്ക്ക് കഴിയുന്നു.

∙ അനോറ ആർക്കൊപ്പം?

വിഷയസ്വീകരണത്തിലെന്ന പോലെ ആഖ്യാനത്തിലും സിനിമ എന്ന കലാരൂപത്തിന് നിയതമായ പാറ്റേണ്‍ ഒന്നുമില്ല. ഏതു കഥയും എങ്ങനെയും പറയാം. ഏതു തരത്തിലും ആവിഷ്‌കരിക്കാം. ചലച്ചിത്രകാരന്റെ സൗന്ദര്യബോധവും കാഴ്ചപ്പാടുകളും ചിന്താസരണികളും അനുസരിച്ച് ഇതിലെല്ലാം മാറ്റംമറിച്ചിലുകള്‍ സംഭവിക്കാം. എന്നാല്‍ സിനിമയുടെ ആകെത്തുക മൗലികമായ കാഴ്ചാനുഭവം സമ്മാനിക്കുകയും കാണിയുടെ അവബോധതലത്തില്‍ പുതിയ അടയാളപ്പെടുത്തലുകള്‍ക്ക് കാരണമാവുകയും ചെയ്യുമ്പോള്‍ മാത്രമാണ് അതു മഹത്തായ ചലച്ചിത്രാനുഭവം എന്ന തലത്തിലേക്ക് ഉയരുന്നത്. ഒരു യഥാർഥ സിനിമ ഇങ്ങനെയായിരിക്കണം എന്നു തോന്നിപ്പിക്കുന്നതിലാണ് അനോറ എന്ന ചിത്രത്തിന്റെ മികവ് കുടികൊള്ളുന്നത്.

അനോറ സിനിമയിൽ മൈക്കി മാഡിസൻ (Movie Screen Grab)

സിനിമയുടെ കഥാംശം അതീവലളിതമാണ്. റഷ്യയില്‍നിന്നു യുഎസിലെത്തിയ കോടീശ്വരനായ പ്രഭുകുമാരനായ വന്യ, കാള്‍ഗേളായ അനോറയ്‌ക്കൊപ്പമുളള നിമിഷങ്ങളില്‍ ആകൃഷ്ടനായി അവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നു. എന്നാല്‍ യാഥാസ്ഥിതികരും ദുരഭിമാനികളുമായ വന്യയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ആ ബന്ധത്തെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. സമ്പന്നരുടെ താൽപര്യങ്ങളില്‍ പെട്ട് നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന് പുല്ലുവില പോലും കല്‍പിക്കപ്പെടാതെ പോകുന്നതിന്റെ ദയനീയമായ ചിത്രം ഈ സിനിമ കാഴ്ചവയ്ക്കുന്നു. കഥയുടെ ബാഹ്യതലം അതിലളിതമായി തോന്നുമെങ്കിലും നിരവധി അടരുകളുള്ള ചിത്രമാണിത്.

യുവത്വത്തിന്റെ ഉന്മാദത്തോളമെത്തുന്ന ആഘോഷമയമായ ജീവിതവും അതിന്റെ മൂല്യനിരാസങ്ങളൂം മുതല്‍ ഒരു അഭിസാരികയുടെ കുലീന ജീവിതത്തെക്കുറിച്ചുളള പ്രതീക്ഷകളും താൽക്കാലികമായാണെങ്കിലും അതു യാഥാർഥ്യമാകുമ്പോഴുളള നിര്‍വൃതിയും പിന്നീട് അതു ചവിട്ടിയരയ്ക്കപ്പെടുമ്പോഴുള്ള വ്യാകുലതകളും ആത്മസംഘര്‍ഷങ്ങളും സിനിമ നന്നായിത്തന്നെ വരച്ചിടുന്നു. അനോറയെ അമ്പരപ്പിക്കുന്ന മികവോടെ അവതരിപ്പിച്ച മൈക്കി മാഡിസന്‍ തന്നെയാണ് ഈ സിനിമയിലെ ഏറ്റവും വലിയ ആകര്‍ഷക ഘടകം. സമാനതകളില്ലാത്ത മികവോടെയാണ് ഓരോ സീനുകളിലും അവർ പെര്‍ഫോം ചെയ്തിട്ടുളളത്. മൈക്കിയുടെ ചില നോട്ടങ്ങളും ഭാവങ്ങളുമെല്ലാം ക്ലാസിക്ക് തലത്തിലുളളതാണ്. കേവലം 25 വയസ്സ് മാത്രം പ്രായമുള്ള ഒരു അഭിനേത്രി ഈ തലത്തില്‍ കഥാപാത്രത്തിന്റെ ആത്മാവിലേക്ക് പടര്‍ന്നു കയറുന്നത് അപൂര്‍വമാണ്.

മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരവുമായ അനോറ സിനിമയിലെ നായിക മൈക്കി മാ‍ഡിസൻ. (Photo by ANGELA WEISS / AFP)

ഇതൊക്കെ പറയുമ്പോഴും ഫെല്ലിനി, ബർഗ്‌മാന്‍, കുറസോവ, ബുനുവേല്‍, ഗൊദാര്‍ദ്, സ്പില്‍ബര്‍ഗ്, ഹിച്ച്‌കോക്ക്, ഡേവിഡ് ലീന്‍, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള എന്നിങ്ങനെയുളള ആചാര്യന്മാരുടെ തലത്തിലേക്ക് എത്തിനോക്കാന്‍ പാകത്തിലുള്ള സിനിമയൊന്നുമല്ല അനോറ. എങ്കിലും ലഭ്യമായ കഥാവസ്തുവിനെ കഴിയുന്നത്ര സമഗ്രമായും ആഴത്തിലും തെളിമയോടെയും അടയാളപ്പെടുത്താനുളള ആത്മാർഥശ്രമത്തിന്റെ പരിണിതഫലം എന്ന നിലയില്‍ ഈ സിനിമ ചരിത്രത്തില്‍ ആദരിക്കപ്പെടുക തന്നെ ചെയ്യും. നർമവും ഹൃദസ്പൃക്കായ മുഹൂര്‍ത്തങ്ങളൂം കോര്‍ത്തിണക്കി നവീനമായ തിരിച്ചറിവുകള്‍ നല്‍കുന്ന ഒരു കഥാതന്തുവിന്റെ പിന്‍ബലത്തോടെ ആസ്വാദനക്ഷമത നഷ്ടപ്പെടാതെയും മികച്ച സിനിമകളുണ്ടാക്കാമെന്നും അതിനെ ഓസ്‌കര്‍ ജൂറിയെക്കൊണ്ടു വരെ അംഗീകരിപ്പിക്കാമെന്നും തെളിയിച്ച ഷോണ്‍ ബേക്കര്‍ എന്ന അൻപത്തിനാലുകാരൻ സിനിമാ പ്രേമികള്‍ക്ക് പുത്തന്‍ തിരിച്ചറിവുകള്‍ സമ്മാനിച്ചുകൊണ്ട് ചരിത്രത്തിന് മുന്‍പാകെ തലയെടുപ്പോടെ നില്‍ക്കുകയാണ്.

English Summary:

Anora's Oscar Wins Shatter Preconceived Notions About Film Budgets and Artistic Merit. This Low-Budget Masterpiece Proves that Genuine Storytelling and Artistic Vision Can Triumph Over Expensive Productions.

Show comments